This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലചുരുട്ടിപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലചുരുട്ടിപ്പുഴു == == Leaf roller == ചെടികളുടെ ഇലകള്‍ ചുരുട്ടി കൂടുക...)
(Leaf roller)
 
വരി 5: വരി 5:
== Leaf roller ==
== Leaf roller ==
-
ചെടികളുടെ ഇലകള്‍ ചുരുട്ടി കൂടുകെട്ടിക്കഴിയുന്ന ഒരിനം ഷഡ്‌പദം. ചെടികളിൽ പ്രധാനമായും മൂന്നുതരം ഷഡ്‌പദങ്ങളെയാണ്‌ കണ്ടുവരുന്നത്‌: ഇലചുരുട്ടുന്നവ, ഇലതുരക്കുന്നവ, "ഗാള്‍' ഉണ്ടാക്കുന്നവ. ഇലചുരുട്ടിപ്പുഴുക്കള്‍ പ്രധാനമായും ലെപ്പിഡോപ്‌റ്റെറ ഗോത്രത്തിൽപ്പെട്ടവയാണ്‌. തിന്നുന്നതിനും ചേക്കേറുന്നതിനുമായി ഇലകള്‍ ചുരുട്ടി കൂട്ടിക്കെട്ടുന്നതിന്‌ ഈ പുഴുക്കള്‍ തങ്ങളുടെ സിൽക്കു നൂൽ ഉപയോഗിക്കുന്നു. പുഴു സമാധിസ്ഥ ജീവിയാകുന്നതും ഈ "ഇലക്കൂടി'നുള്ളിൽവച്ചുതന്നെയാണ്‌.
+
ചെടികളുടെ ഇലകള്‍ ചുരുട്ടി കൂടുകെട്ടിക്കഴിയുന്ന ഒരിനം ഷഡ്‌പദം. ചെടികളില്‍ പ്രധാനമായും മൂന്നുതരം ഷഡ്‌പദങ്ങളെയാണ്‌ കണ്ടുവരുന്നത്‌: ഇലചുരുട്ടുന്നവ, ഇലതുരക്കുന്നവ, "ഗാള്‍' ഉണ്ടാക്കുന്നവ. ഇലചുരുട്ടിപ്പുഴുക്കള്‍ പ്രധാനമായും ലെപ്പിഡോപ്‌റ്റെറ ഗോത്രത്തില്‍പ്പെട്ടവയാണ്‌. തിന്നുന്നതിനും ചേക്കേറുന്നതിനുമായി ഇലകള്‍ ചുരുട്ടി കൂട്ടിക്കെട്ടുന്നതിന്‌ ഈ പുഴുക്കള്‍ തങ്ങളുടെ സില്‍ക്കു നൂല്‍ ഉപയോഗിക്കുന്നു. പുഴു സമാധിസ്ഥ ജീവിയാകുന്നതും ഈ "ഇലക്കൂടി'നുള്ളില്‍വച്ചുതന്നെയാണ്‌.
-
മധുരക്കിഴങ്ങിനെ ബാധിക്കുന്ന തരം ഇലചുരുട്ടിപ്പുഴുക്കളാണ്‌ ബാച്ച്‌മിയ കണ്‍വോള്‍വുലിയും ഹെർപ്പെറ്റോഗ്രമ്മ ഹിപ്പോനാലിസും. യഥാക്രമം കറുപ്പ്‌, പച്ച എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഇവയെ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്നു. നെല്ലിനെ ബാധിക്കുന്ന ഇലചുരുട്ടിപ്പുഴുവാണ്‌ നഫാലോക്രാസിസ്‌ മെഡിനാലിസ്‌ (Cnaphalocrocis medinalis).
+
മധുരക്കിഴങ്ങിനെ ബാധിക്കുന്ന തരം ഇലചുരുട്ടിപ്പുഴുക്കളാണ്‌ ബാച്ച്‌മിയ കണ്‍വോള്‍വുലിയും ഹെര്‍പ്പെറ്റോഗ്രമ്മ ഹിപ്പോനാലിസും. യഥാക്രമം കറുപ്പ്‌, പച്ച എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയെ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്നു. നെല്ലിനെ ബാധിക്കുന്ന ഇലചുരുട്ടിപ്പുഴുവാണ്‌ നഫാലോക്രാസിസ്‌ മെഡിനാലിസ്‌ (Cnaphalocrocis medinalis).
-
ആറ്റലാബിനെ (Attelabnae) ഉപകുടുംബത്തിലെ "വണ്ടു'കള്‍ (weevils) ഇലകളുടെ ഭാഗങ്ങള്‍ മുറിച്ച്‌ "തിംബിളി'ന്റെ (thimble) ആകൃതിയിൽ ചുരുട്ടിയെടുത്ത്‌ അതിൽ മുട്ടകള്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചുരുട്ടിവച്ചിരിക്കുന്ന ഇല ഭക്ഷിച്ചാണ്‌ വളരുന്നത്‌.  
+
ആറ്റലാബിനെ (Attelabnae) ഉപകുടുംബത്തിലെ "വണ്ടു'കള്‍ (weevils) ഇലകളുടെ ഭാഗങ്ങള്‍ മുറിച്ച്‌ "തിംബിളി'ന്റെ (thimble) ആകൃതിയില്‍ ചുരുട്ടിയെടുത്ത്‌ അതില്‍ മുട്ടകള്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചുരുട്ടിവച്ചിരിക്കുന്ന ഇല ഭക്ഷിച്ചാണ്‌ വളരുന്നത്‌.  
-
ഡിപ്‌റ്റെറ ഗോത്രത്തിൽ അഗ്രാമൈസിഡേ കുടുംബത്തിലെ ഇന്‍സെക്‌റ്റുകളുടെ ലാർവകളാണ്‌ ഇലതുരക്കും പുഴുക്കള്‍. ലെപ്പിഡോപ്‌റ്റെറയിലെ ഗ്രാസിലാരിയിഡേ കുടുംബാംഗങ്ങളുടെ ലാർവകളും ഇനത്തിൽപ്പെടുന്നു. സോ ഫ്‌ളൈസ്‌ (saw flies), വെണ്ടുകള്‍ (beetles)എന്നിവയിലും ഈ സ്വഭാവം അപൂർവമായി കാണാവുന്നതാണ്‌. ലാർവകള്‍ വളരെ ചെറുതും വിശേഷവത്‌കൃതവുമായിരിക്കും. ഉപാംഗങ്ങള്‍ ഇവയ്‌ക്കുണ്ടായിരിക്കുകയില്ല. ഇലയുടെ കീഴ്‌മേൽ ഭാഗങ്ങളിലെ അധിചർമങ്ങള്‍ക്കിടയ്‌ക്കുള്ള മൃദുവായ കല(tissue)യാണ്‌ ലാർവയുടെ പ്രധാനഭക്ഷണം. ഇതുമൂലം സസ്യകലകളിൽ ഉണ്ടാകുന്ന ഹൈപ്പർട്രാഫിയുടെ ഫലമായാണ്‌ ഗാളുകള്‍ (galls) ഉണ്ടാകുന്നത്‌.
+
ഡിപ്‌റ്റെറ ഗോത്രത്തില്‍ അഗ്രാമൈസിഡേ കുടുംബത്തിലെ ഇന്‍സെക്‌റ്റുകളുടെ ലാര്‍വകളാണ്‌ ഇലതുരക്കും പുഴുക്കള്‍. ലെപ്പിഡോപ്‌റ്റെറയിലെ ഗ്രാസിലാരിയിഡേ കുടുംബാംഗങ്ങളുടെ ലാര്‍വകളും ഇനത്തില്‍പ്പെടുന്നു. സോ ഫ്‌ളൈസ്‌ (saw flies), വെണ്ടുകള്‍ (beetles)എന്നിവയിലും ഈ സ്വഭാവം അപൂര്‍വമായി കാണാവുന്നതാണ്‌. ലാര്‍വകള്‍ വളരെ ചെറുതും വിശേഷവത്‌കൃതവുമായിരിക്കും. ഉപാംഗങ്ങള്‍ ഇവയ്‌ക്കുണ്ടായിരിക്കുകയില്ല. ഇലയുടെ കീഴ്‌മേല്‍ ഭാഗങ്ങളിലെ അധിചര്‍മങ്ങള്‍ക്കിടയ്‌ക്കുള്ള മൃദുവായ കല(tissue)യാണ്‌ ലാര്‍വയുടെ പ്രധാനഭക്ഷണം. ഇതുമൂലം സസ്യകലകളില്‍ ഉണ്ടാകുന്ന ഹൈപ്പര്‍ട്രാഫിയുടെ ഫലമായാണ്‌ ഗാളുകള്‍ (galls) ഉണ്ടാകുന്നത്‌.

Current revision as of 09:23, 11 സെപ്റ്റംബര്‍ 2014

ഇലചുരുട്ടിപ്പുഴു

Leaf roller

ചെടികളുടെ ഇലകള്‍ ചുരുട്ടി കൂടുകെട്ടിക്കഴിയുന്ന ഒരിനം ഷഡ്‌പദം. ചെടികളില്‍ പ്രധാനമായും മൂന്നുതരം ഷഡ്‌പദങ്ങളെയാണ്‌ കണ്ടുവരുന്നത്‌: ഇലചുരുട്ടുന്നവ, ഇലതുരക്കുന്നവ, "ഗാള്‍' ഉണ്ടാക്കുന്നവ. ഇലചുരുട്ടിപ്പുഴുക്കള്‍ പ്രധാനമായും ലെപ്പിഡോപ്‌റ്റെറ ഗോത്രത്തില്‍പ്പെട്ടവയാണ്‌. തിന്നുന്നതിനും ചേക്കേറുന്നതിനുമായി ഇലകള്‍ ചുരുട്ടി കൂട്ടിക്കെട്ടുന്നതിന്‌ ഈ പുഴുക്കള്‍ തങ്ങളുടെ സില്‍ക്കു നൂല്‍ ഉപയോഗിക്കുന്നു. പുഴു സമാധിസ്ഥ ജീവിയാകുന്നതും ഈ "ഇലക്കൂടി'നുള്ളില്‍വച്ചുതന്നെയാണ്‌. മധുരക്കിഴങ്ങിനെ ബാധിക്കുന്ന തരം ഇലചുരുട്ടിപ്പുഴുക്കളാണ്‌ ബാച്ച്‌മിയ കണ്‍വോള്‍വുലിയും ഹെര്‍പ്പെറ്റോഗ്രമ്മ ഹിപ്പോനാലിസും. യഥാക്രമം കറുപ്പ്‌, പച്ച എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ഇവയെ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്നു. നെല്ലിനെ ബാധിക്കുന്ന ഇലചുരുട്ടിപ്പുഴുവാണ്‌ നഫാലോക്രാസിസ്‌ മെഡിനാലിസ്‌ (Cnaphalocrocis medinalis).

ആറ്റലാബിനെ (Attelabnae) ഉപകുടുംബത്തിലെ "വണ്ടു'കള്‍ (weevils) ഇലകളുടെ ഭാഗങ്ങള്‍ മുറിച്ച്‌ "തിംബിളി'ന്റെ (thimble) ആകൃതിയില്‍ ചുരുട്ടിയെടുത്ത്‌ അതില്‍ മുട്ടകള്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചുരുട്ടിവച്ചിരിക്കുന്ന ഇല ഭക്ഷിച്ചാണ്‌ വളരുന്നത്‌.

ഡിപ്‌റ്റെറ ഗോത്രത്തില്‍ അഗ്രാമൈസിഡേ കുടുംബത്തിലെ ഇന്‍സെക്‌റ്റുകളുടെ ലാര്‍വകളാണ്‌ ഇലതുരക്കും പുഴുക്കള്‍. ലെപ്പിഡോപ്‌റ്റെറയിലെ ഗ്രാസിലാരിയിഡേ കുടുംബാംഗങ്ങളുടെ ലാര്‍വകളും ഈ ഇനത്തില്‍പ്പെടുന്നു. സോ ഫ്‌ളൈസ്‌ (saw flies), വെണ്ടുകള്‍ (beetles)എന്നിവയിലും ഈ സ്വഭാവം അപൂര്‍വമായി കാണാവുന്നതാണ്‌. ലാര്‍വകള്‍ വളരെ ചെറുതും വിശേഷവത്‌കൃതവുമായിരിക്കും. ഉപാംഗങ്ങള്‍ ഇവയ്‌ക്കുണ്ടായിരിക്കുകയില്ല. ഇലയുടെ കീഴ്‌മേല്‍ ഭാഗങ്ങളിലെ അധിചര്‍മങ്ങള്‍ക്കിടയ്‌ക്കുള്ള മൃദുവായ കല(tissue)യാണ്‌ ലാര്‍വയുടെ പ്രധാനഭക്ഷണം. ഇതുമൂലം സസ്യകലകളില്‍ ഉണ്ടാകുന്ന ഹൈപ്പര്‍ട്രാഫിയുടെ ഫലമായാണ്‌ ഗാളുകള്‍ (galls) ഉണ്ടാകുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍