This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്യൂഷന്‍ ആന്‍ഡ്‌ റിയാലിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇല്യൂഷന്‍ ആന്‍ഡ്‌ റിയാലിറ്റി == == Illusion and Reality == ക്രിസ്റ്റഫർ കാഡ്...)
(Illusion and Reality)
 
വരി 5: വരി 5:
== Illusion and Reality ==
== Illusion and Reality ==
-
ക്രിസ്റ്റഫർ കാഡ്‌വെൽ രചിച്ച കാവ്യദർശനഗ്രന്ഥം. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത ഗ്രന്ഥകാരന്‍ അകാലചരമമടഞ്ഞതിനുശേഷമാണ്‌ (1937) ഇത്‌ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌. കലാതത്ത്വശാസ്‌ത്രസംബന്ധമായി ആധുനികകാലത്തുണ്ടായ അതിശ്രദ്ധേയമായ ഈ കൃതി സാഹിത്യനിരൂപണത്തിൽ ഒരു പുതിയ വഴിത്തിരിവിനെ കുറിക്കുന്നു. കലാവിഷയകമായ മാർക്‌സിയന്‍ സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ഭാഷയുടെ ഉത്‌പത്തി മുതൽ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തിൽ സാഹിത്യകാരന്‍ വഹിക്കേണ്ട പങ്കുവരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരാശയമണ്ഡലത്തെ ആശ്ലേഷിക്കുന്നു. (1) കവിതയുടെ ജനനം, (2) മിഥോളജിയുടെ മരണം, (3) ആധുനിക കവിതയുടെ വികാസം, (4) ആംഗലകവികള്‍ ക-പ്രാചീന സമ്പാദ്യങ്ങള്‍, (5) ആംഗലകവികള്‍ കക-വ്യവസായവിപ്ലവം, (6) ആംഗലകവികള്‍ കകക-മുതലാളിത്തത്തിന്റെ അപചയം, (7) കവിതയുടെ സവിശേഷലക്ഷണങ്ങള്‍, (8) ലോകവും "ഞാനും' (9) മനസ്സും മായയും, (10) കവിതയുടെ ഭാവനാവ്യാപാരം, (11) കലകളുടെ ഘടന, (12) കവിതയുടെ ഭാവി എന്നിങ്ങനെ പന്ത്രണ്ട്‌ അധ്യായങ്ങളിലായിട്ടാണ്‌ പ്രതിപാദനം. മറ്റു കലകളും വിചിന്തനവിഷയമായിട്ടുണ്ടെങ്കിലും കവിതയിലാണ്‌ ശ്രദ്ധ കേന്ദ്രീകൃതമായിട്ടുള്ളത്‌. കലാനിരൂപകന്‍ കലയ്‌ക്കു പുറത്തുനിന്നുകൊണ്ടാണ്‌ അതിനെ നോക്കിക്കാണുന്നതെന്നും "പുറത്തുനില്‌ക്കുക' എന്നു പറഞ്ഞാൽ സമൂഹത്തിൽ നില്‌ക്കുക എന്നാണർഥമെന്നും സമൂഹപഠനം ഒഴിവാക്കിക്കൊണ്ട്‌ കവിതയുടെ പ്രഭവത്തെപ്പറ്റി പഠിക്കാന്‍ സാധ്യമല്ലെന്നുമാണ്‌ ഗ്രന്ഥകാരന്റെ അഭിസന്ധി. ചരിത്രപരമായ ഭൗതികവാദമാണ്‌ ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനം. പൊതുവേ ശാശ്വതമൂല്യമുള്ള വിശിഷ്‌ടമായ ഒരു കലാവിമർശനകൃതി എന്ന നിലയിൽ ഇതിന്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.
+
ക്രിസ്റ്റഫര്‍ കാഡ്‌വെല്‍ രചിച്ച കാവ്യദര്‍ശനഗ്രന്ഥം. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത ഗ്രന്ഥകാരന്‍ അകാലചരമമടഞ്ഞതിനുശേഷമാണ്‌ (1937) ഇത്‌ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്‌. കലാതത്ത്വശാസ്‌ത്രസംബന്ധമായി ആധുനികകാലത്തുണ്ടായ അതിശ്രദ്ധേയമായ ഈ കൃതി സാഹിത്യനിരൂപണത്തില്‍ ഒരു പുതിയ വഴിത്തിരിവിനെ കുറിക്കുന്നു. കലാവിഷയകമായ മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ഭാഷയുടെ ഉത്‌പത്തി മുതല്‍ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തില്‍ സാഹിത്യകാരന്‍ വഹിക്കേണ്ട പങ്കുവരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരാശയമണ്ഡലത്തെ ആശ്ലേഷിക്കുന്നു. (1) കവിതയുടെ ജനനം, (2) മിഥോളജിയുടെ മരണം, (3) ആധുനിക കവിതയുടെ വികാസം, (4) ആംഗലകവികള്‍ ക-പ്രാചീന സമ്പാദ്യങ്ങള്‍, (5) ആംഗലകവികള്‍ കക-വ്യവസായവിപ്ലവം, (6) ആംഗലകവികള്‍ കകക-മുതലാളിത്തത്തിന്റെ അപചയം, (7) കവിതയുടെ സവിശേഷലക്ഷണങ്ങള്‍, (8) ലോകവും "ഞാനും' (9) മനസ്സും മായയും, (10) കവിതയുടെ ഭാവനാവ്യാപാരം, (11) കലകളുടെ ഘടന, (12) കവിതയുടെ ഭാവി എന്നിങ്ങനെ പന്ത്രണ്ട്‌ അധ്യായങ്ങളിലായിട്ടാണ്‌ പ്രതിപാദനം. മറ്റു കലകളും വിചിന്തനവിഷയമായിട്ടുണ്ടെങ്കിലും കവിതയിലാണ്‌ ശ്രദ്ധ കേന്ദ്രീകൃതമായിട്ടുള്ളത്‌. കലാനിരൂപകന്‍ കലയ്‌ക്കു പുറത്തുനിന്നുകൊണ്ടാണ്‌ അതിനെ നോക്കിക്കാണുന്നതെന്നും "പുറത്തുനില്‌ക്കുക' എന്നു പറഞ്ഞാല്‍ സമൂഹത്തില്‍ നില്‌ക്കുക എന്നാണര്‍ഥമെന്നും സമൂഹപഠനം ഒഴിവാക്കിക്കൊണ്ട്‌ കവിതയുടെ പ്രഭവത്തെപ്പറ്റി പഠിക്കാന്‍ സാധ്യമല്ലെന്നുമാണ്‌ ഗ്രന്ഥകാരന്റെ അഭിസന്ധി. ചരിത്രപരമായ ഭൗതികവാദമാണ്‌ ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനം. പൊതുവേ ശാശ്വതമൂല്യമുള്ള വിശിഷ്‌ടമായ ഒരു കലാവിമര്‍ശനകൃതി എന്ന നിലയില്‍ ഇതിന്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌.
(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 09:07, 11 സെപ്റ്റംബര്‍ 2014

ഇല്യൂഷന്‍ ആന്‍ഡ്‌ റിയാലിറ്റി

Illusion and Reality

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍