This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്യാനാ സിറ്റാറിസ്റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഇല്യാനാ സിറ്റാറിസ്റ്റി== == Ileana Citaristi == ഇറ്റലി സ്വദേശിനിയായ ഒഡീസി...)
(Ileana Citaristi)
 
വരി 3: വരി 3:
== Ileana Citaristi ==
== Ileana Citaristi ==
-
ഇറ്റലി സ്വദേശിനിയായ ഒഡീസി, ഛാവ്‌ നർത്തകി. കേരളത്തിൽ കഥകളി അഭ്യസിച്ചശേഷം 1987-ഒഡിഷയിലെത്തിയ ഇല്യാനാ സിറ്റാറിസ്റ്റി അവിടെ സ്ഥിരതാമസമാക്കി. കേളുചരണ്‍ മഹാപത്രയുടെ കീഴിൽ ഒഡീസി അഭ്യസിച്ച ഇല്യാന ഒഡിഷയിൽ സ്വന്തമായി ഡാന്‍സ്‌സ്‌കൂള്‍ തുടങ്ങുന്നത്‌ 1994-ലാണ്‌. മയൂർഭഞ്‌ജ്‌ ഛാവ്‌ എന്ന നൃത്തത്തിലും ഇല്യാന വിദഗ്‌ധയാണ്‌. 1996-ൽ ഇവർ ആരംഭിച്ച ആർട്ട്‌ വിഷന്‍ അക്കാദമി എല്ലാ കലാരൂപങ്ങളിലും പരിശീലനം നൽകുന്നുണ്ട്‌. പാശ്ചാത്യ-പൗരസ്‌ത്യ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഇല്യാന തന്റെ നൃത്തം രൂപപ്പെടുത്തുന്നത്‌. ലോകസാഹിത്യകൃതികളെ അടിസ്ഥാനമാക്കി നിരവധി നൃത്തശില്‌പങ്ങള്‍ ഇവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. "എക്കോ ആന്‍ഡ്‌ നാർസിസസ്‌', "ഇക്കാറസ്‌', "പഞ്ചഭൂതാ,' "സൂര്യദേവതാ', "മായാദർപ്പണ്‍' എന്നിവയാണ്‌ ഇവരുടെ പ്രധാന നൃത്തശില്‌പങ്ങള്‍. മദർതെരേസയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇല്യാന രൂപപ്പെടുത്തിയ നൃത്തശില്‌പമാണ്‌ "കരുണ'. ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം നിർവഹിച്ചതിന്‌ ഇവർക്ക്‌ ദേശീയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഒഡീസി നൃത്തരംഗത്ത്‌ നൽകിയ സംഭാവനകളെ മാനിച്ച്‌ 2006-പദ്‌മശ്രീ നൽകി രാഷ്‌ട്രം ഇല്യാനയെ ആദരിച്ചു.
+
ഇറ്റലി സ്വദേശിനിയായ ഒഡീസി, ഛാവ്‌ നര്‍ത്തകി. കേരളത്തില്‍ കഥകളി അഭ്യസിച്ചശേഷം 1987-ല്‍ ഒഡിഷയിലെത്തിയ ഇല്യാനാ സിറ്റാറിസ്റ്റി അവിടെ സ്ഥിരതാമസമാക്കി. കേളുചരണ്‍ മഹാപത്രയുടെ കീഴില്‍ ഒഡീസി അഭ്യസിച്ച ഇല്യാന ഒഡിഷയില്‍ സ്വന്തമായി ഡാന്‍സ്‌സ്‌കൂള്‍ തുടങ്ങുന്നത്‌ 1994-ലാണ്‌. മയൂര്‍ഭഞ്‌ജ്‌ ഛാവ്‌ എന്ന നൃത്തത്തിലും ഇല്യാന വിദഗ്‌ധയാണ്‌. 1996-ല്‍ ഇവര്‍ ആരംഭിച്ച ആര്‍ട്ട്‌ വിഷന്‍ അക്കാദമി എല്ലാ കലാരൂപങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്‌. പാശ്ചാത്യ-പൗരസ്‌ത്യ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഇല്യാന തന്റെ നൃത്തം രൂപപ്പെടുത്തുന്നത്‌. ലോകസാഹിത്യകൃതികളെ അടിസ്ഥാനമാക്കി നിരവധി നൃത്തശില്‌പങ്ങള്‍ ഇവര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. "എക്കോ ആന്‍ഡ്‌ നാര്‍സിസസ്‌', "ഇക്കാറസ്‌', "പഞ്ചഭൂതാ,' "സൂര്യദേവതാ', "മായാദര്‍പ്പണ്‍' എന്നിവയാണ്‌ ഇവരുടെ പ്രധാന നൃത്തശില്‌പങ്ങള്‍. മദര്‍തെരേസയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇല്യാന രൂപപ്പെടുത്തിയ നൃത്തശില്‌പമാണ്‌ "കരുണ'. ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചതിന്‌ ഇവര്‍ക്ക്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. ഒഡീസി നൃത്തരംഗത്ത്‌ നല്‍കിയ സംഭാവനകളെ മാനിച്ച്‌ 2006-ല്‍ പദ്‌മശ്രീ നല്‍കി രാഷ്‌ട്രം ഇല്യാനയെ ആദരിച്ചു.
(ബിന്ദു ഗോപിനാഥ്‌)
(ബിന്ദു ഗോപിനാഥ്‌)

Current revision as of 09:06, 11 സെപ്റ്റംബര്‍ 2014

ഇല്യാനാ സിറ്റാറിസ്റ്റി

Ileana Citaristi

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍