This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്വലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇല്വലന്‍ == പുരാണങ്ങളിൽ പരാമൃഷ്‌ടനായ ഒരു അസുരന്‍. ദണ്ഡകാരണ്...)
(ഇല്വലന്‍)
 
വരി 2: വരി 2:
== ഇല്വലന്‍ ==
== ഇല്വലന്‍ ==
-
പുരാണങ്ങളിൽ പരാമൃഷ്‌ടനായ ഒരു അസുരന്‍. ദണ്ഡകാരണ്യവാസിയായ ഈ അസുരന്റെ വംശബന്ധത്തെപ്പറ്റി പുരാണങ്ങളിൽ പല വിധത്തിലാണ്‌ പരാമർശങ്ങളുള്ളത്‌. ഇല്വലന്‍ ഹിരണ്യകശിപുവിന്റെ ഭാഗിനേയനാണെന്ന്‌ പദ്‌മപുരാണം പറയുമ്പോള്‍ ഭാഗവതത്തിൽ കാണുന്നത്‌ പ്രഹ്‌ളാദന്റെ പുത്രനാണെന്നത്ര. ദുർവാസാവിന്‌ ശൂരപദ്‌മാസുരന്റെ സഹോദരിയായ അജമുഖിയിൽ ജനിച്ച പുത്രനെന്നും (സ്‌കന്ദപുരാണം) വിപ്രചിത്തിയുടെയും സിംഹികയുടെയും സന്താനമെന്നും (ഹരിവംശം) വേറെയും ചില പരാമർശങ്ങളുണ്ട്‌. ഇവയെല്ലാം ഒരു ഇല്വലനെത്തന്നെയാണോ സൂചിപ്പിക്കുന്നതെന്ന്‌ ചിലർ സംശയിക്കുന്നു.
+
പുരാണങ്ങളില്‍ പരാമൃഷ്‌ടനായ ഒരു അസുരന്‍. ദണ്ഡകാരണ്യവാസിയായ ഈ അസുരന്റെ വംശബന്ധത്തെപ്പറ്റി പുരാണങ്ങളില്‍ പല വിധത്തിലാണ്‌ പരാമര്‍ശങ്ങളുള്ളത്‌. ഇല്വലന്‍ ഹിരണ്യകശിപുവിന്റെ ഭാഗിനേയനാണെന്ന്‌ പദ്‌മപുരാണം പറയുമ്പോള്‍ ഭാഗവതത്തില്‍ കാണുന്നത്‌ പ്രഹ്‌ളാദന്റെ പുത്രനാണെന്നത്ര. ദുര്‍വാസാവിന്‌ ശൂരപദ്‌മാസുരന്റെ സഹോദരിയായ അജമുഖിയില്‍ ജനിച്ച പുത്രനെന്നും (സ്‌കന്ദപുരാണം) വിപ്രചിത്തിയുടെയും സിംഹികയുടെയും സന്താനമെന്നും (ഹരിവംശം) വേറെയും ചില പരാമര്‍ശങ്ങളുണ്ട്‌. ഇവയെല്ലാം ഒരു ഇല്വലനെത്തന്നെയാണോ സൂചിപ്പിക്കുന്നതെന്ന്‌ ചിലര്‍ സംശയിക്കുന്നു.
-
ഏതായാലും ഇല്വലന്‍ സഹോദരനായ വാതാപിയുമൊരുമിച്ച്‌ വളരെക്കാലം മുനിമാരെ പീഡിപ്പിച്ചിരുന്നതായി പല പുരാണകഥകളും ഉണ്ട്‌. ഇവർ രണ്ടാളുംകൂടി ബ്രാഹ്മണവേഷധാരികളായാണ്‌ ജനപീഡനം തുടർന്നത്‌. ബ്രാഹ്മണരെ കൂടെക്കൂടെ ശ്രാദ്ധത്തിനു ക്ഷണിച്ച്‌ ഇല്വലന്‍ വാതാപിയെ ആടാക്കി മാറ്റി അവർക്ക്‌ കറിവച്ചു കൊടുത്തുവന്നു. അവർ അത്‌ ഭക്ഷിച്ചു കഴിഞ്ഞാലുടന്‍ ഇല്വലന്‍ സഹോദരനെ വിളിക്കുകയും വിളികേട്ട്‌ വാതാപി അതിഥിയുടെ ഉദരം പിളർന്ന്‌ പുറത്തുവരികയുമായിരുന്നു പതിവ്‌. ഇത്‌ അറിഞ്ഞ്‌ അഗസ്‌ത്യമഹർഷി ഇല്വലനെ കാണാന്‍വന്നു. പതിവുപോലെയുള്ള ആതിഥ്യസത്‌കാരങ്ങള്‍ കഴിഞ്ഞ്‌ വാതാപിയെ ഇല്വലന്‍ വിളിച്ചപ്പോള്‍, വിവരം നേരത്തേ അറിഞ്ഞിരുന്ന അഗസ്‌ത്യന്‍, "വാതാപി ജീർണോ ഭവ' എന്നു പറയുകയും അതോടുകൂടി അദ്ദേഹത്തിന്റെ ഉദരത്തിൽക്കിടന്നിരുന്ന അജരൂപിയായ വാതാപി ദഹിച്ചുപോവുകയും ചെയ്‌തു. അഗസ്‌ത്യന്റെ നേത്രാഗ്നിയിൽ ഇല്വലനും ഭസ്‌മമായിത്തീർന്നു എന്നാണ്‌ ഐതിഹ്യം.
+
ഏതായാലും ഇല്വലന്‍ സഹോദരനായ വാതാപിയുമൊരുമിച്ച്‌ വളരെക്കാലം മുനിമാരെ പീഡിപ്പിച്ചിരുന്നതായി പല പുരാണകഥകളും ഉണ്ട്‌. ഇവര്‍ രണ്ടാളുംകൂടി ബ്രാഹ്മണവേഷധാരികളായാണ്‌ ജനപീഡനം തുടര്‍ന്നത്‌. ബ്രാഹ്മണരെ കൂടെക്കൂടെ ശ്രാദ്ധത്തിനു ക്ഷണിച്ച്‌ ഇല്വലന്‍ വാതാപിയെ ആടാക്കി മാറ്റി അവര്‍ക്ക്‌ കറിവച്ചു കൊടുത്തുവന്നു. അവര്‍ അത്‌ ഭക്ഷിച്ചു കഴിഞ്ഞാലുടന്‍ ഇല്വലന്‍ സഹോദരനെ വിളിക്കുകയും വിളികേട്ട്‌ വാതാപി അതിഥിയുടെ ഉദരം പിളര്‍ന്ന്‌ പുറത്തുവരികയുമായിരുന്നു പതിവ്‌. ഇത്‌ അറിഞ്ഞ്‌ അഗസ്‌ത്യമഹര്‍ഷി ഇല്വലനെ കാണാന്‍വന്നു. പതിവുപോലെയുള്ള ആതിഥ്യസത്‌കാരങ്ങള്‍ കഴിഞ്ഞ്‌ വാതാപിയെ ഇല്വലന്‍ വിളിച്ചപ്പോള്‍, വിവരം നേരത്തേ അറിഞ്ഞിരുന്ന അഗസ്‌ത്യന്‍, "വാതാപി ജീര്‍ണോ ഭവ' എന്നു പറയുകയും അതോടുകൂടി അദ്ദേഹത്തിന്റെ ഉദരത്തില്‍ക്കിടന്നിരുന്ന അജരൂപിയായ വാതാപി ദഹിച്ചുപോവുകയും ചെയ്‌തു. അഗസ്‌ത്യന്റെ നേത്രാഗ്നിയില്‍ ഇല്വലനും ഭസ്‌മമായിത്തീര്‍ന്നു എന്നാണ്‌ ഐതിഹ്യം.

Current revision as of 09:03, 11 സെപ്റ്റംബര്‍ 2014

ഇല്വലന്‍

പുരാണങ്ങളില്‍ പരാമൃഷ്‌ടനായ ഒരു അസുരന്‍. ദണ്ഡകാരണ്യവാസിയായ ഈ അസുരന്റെ വംശബന്ധത്തെപ്പറ്റി പുരാണങ്ങളില്‍ പല വിധത്തിലാണ്‌ പരാമര്‍ശങ്ങളുള്ളത്‌. ഇല്വലന്‍ ഹിരണ്യകശിപുവിന്റെ ഭാഗിനേയനാണെന്ന്‌ പദ്‌മപുരാണം പറയുമ്പോള്‍ ഭാഗവതത്തില്‍ കാണുന്നത്‌ പ്രഹ്‌ളാദന്റെ പുത്രനാണെന്നത്ര. ദുര്‍വാസാവിന്‌ ശൂരപദ്‌മാസുരന്റെ സഹോദരിയായ അജമുഖിയില്‍ ജനിച്ച പുത്രനെന്നും (സ്‌കന്ദപുരാണം) വിപ്രചിത്തിയുടെയും സിംഹികയുടെയും സന്താനമെന്നും (ഹരിവംശം) വേറെയും ചില പരാമര്‍ശങ്ങളുണ്ട്‌. ഇവയെല്ലാം ഒരു ഇല്വലനെത്തന്നെയാണോ സൂചിപ്പിക്കുന്നതെന്ന്‌ ചിലര്‍ സംശയിക്കുന്നു.

ഏതായാലും ഇല്വലന്‍ സഹോദരനായ വാതാപിയുമൊരുമിച്ച്‌ വളരെക്കാലം മുനിമാരെ പീഡിപ്പിച്ചിരുന്നതായി പല പുരാണകഥകളും ഉണ്ട്‌. ഇവര്‍ രണ്ടാളുംകൂടി ബ്രാഹ്മണവേഷധാരികളായാണ്‌ ജനപീഡനം തുടര്‍ന്നത്‌. ബ്രാഹ്മണരെ കൂടെക്കൂടെ ശ്രാദ്ധത്തിനു ക്ഷണിച്ച്‌ ഇല്വലന്‍ വാതാപിയെ ആടാക്കി മാറ്റി അവര്‍ക്ക്‌ കറിവച്ചു കൊടുത്തുവന്നു. അവര്‍ അത്‌ ഭക്ഷിച്ചു കഴിഞ്ഞാലുടന്‍ ഇല്വലന്‍ സഹോദരനെ വിളിക്കുകയും വിളികേട്ട്‌ വാതാപി അതിഥിയുടെ ഉദരം പിളര്‍ന്ന്‌ പുറത്തുവരികയുമായിരുന്നു പതിവ്‌. ഇത്‌ അറിഞ്ഞ്‌ അഗസ്‌ത്യമഹര്‍ഷി ഇല്വലനെ കാണാന്‍വന്നു. പതിവുപോലെയുള്ള ആതിഥ്യസത്‌കാരങ്ങള്‍ കഴിഞ്ഞ്‌ വാതാപിയെ ഇല്വലന്‍ വിളിച്ചപ്പോള്‍, വിവരം നേരത്തേ അറിഞ്ഞിരുന്ന അഗസ്‌ത്യന്‍, "വാതാപി ജീര്‍ണോ ഭവ' എന്നു പറയുകയും അതോടുകൂടി അദ്ദേഹത്തിന്റെ ഉദരത്തില്‍ക്കിടന്നിരുന്ന അജരൂപിയായ വാതാപി ദഹിച്ചുപോവുകയും ചെയ്‌തു. അഗസ്‌ത്യന്റെ നേത്രാഗ്നിയില്‍ ഇല്വലനും ഭസ്‌മമായിത്തീര്‍ന്നു എന്നാണ്‌ ഐതിഹ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍