This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇവനപൊയേൽ, ഹെന്റി (1872 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇവനപൊയേൽ, ഹെന്റി (1872 - 99) == == Evenepoel, Henri == ഫ്രഞ്ച് ചിത്രകാരന്. ബ്രസ...) |
Mksol (സംവാദം | സംഭാവനകള്‍) (→Evenepoel, Henri) |
||
വരി 5: | വരി 5: | ||
== Evenepoel, Henri == | == Evenepoel, Henri == | ||
- | ഫ്രഞ്ച് ചിത്രകാരന്. | + | ഫ്രഞ്ച് ചിത്രകാരന്. ബ്രസല്‍സിലാണ് ബാല്യകാലം കഴിച്ചത്. ചിത്രരചന അഭ്യസിക്കുവാനായി 1892-ല്‍ പാരിസില്‍ എത്തിയ ഇദ്ദേഹം ഫ്രഞ്ച് ചിത്രകാരനായ ഗുസ്താവ് മൊറിയുവിന്റെ സ്റ്റുഡിയോവില്‍ ജോലി നോക്കി. റുവാള്ട്ട്, മാറ്റിസ്, അല്‍ബര്‍ട്ട് മാര്‍ക്വറ്റ് എന്നിവരുമായി പരിചയപ്പെടാന്‍ പാരിസ്ജീവിതം സഹായകമായി. ടുളൂസ് പാട്രസ്, ഷീന്‍ ലൂയി ഫൊറോയിന് എന്നിവരുടെ ചിത്രരചനാ സമ്പ്രദായത്തെപ്പറ്റി വിശദമായി പഠിക്കാന്‍ ശ്രമിക്കുന്നതും ഇക്കാലത്താണ്. ഇവനപൊയേല് വരച്ചിട്ടുള്ള പാരിസ് ദൃശ്യങ്ങളില്‍ ലാട്രസ്, ഫൊറേയിന് എന്നീ ചിത്രകാരന്മാരുടെ സ്വാധീനത പ്രകടമാണ്. തനിക്ക് സ്നേഹവും ബഹുമാനവും തോന്നിയവരുടെ ചിത്രങ്ങളാണ് ഇദ്ദേഹം അധികമായി വരച്ചിട്ടുള്ളത്. വ്യക്തികളുടെ ബാഹ്യാകാരത്തെക്കാള് അവരുടെ ആന്തരികവും മാനസികവുമായ വ്യക്തിത്വത്തിനാണ് ഇവനപൊയേല് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 1899-ല്‍ ഇദ്ദേഹം രചിച്ച "സ്പാനിയാഡ് ഇന്‍ പാരിസ്' എന്ന ചിത്രം ഇതിന് ഉദാഹരണമാണ്. ലളിതമെങ്കിലും മനോഹരങ്ങളായ നിറങ്ങളാണ് ചിത്രരചനയ്ക്ക് ഇവനപൊയേല് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1897-ല്‍ അല്‍ജീരിയയിലേക്കു പോയ ഇദ്ദേഹം അവിടത്തെ താമസത്തിനിടയ്ക്ക് രചിച്ച ചിത്രങ്ങള്‍ക്ക് കൂടുതല്‍ വര്‍ണപ്പൊലിമ നല്കാന് ശ്രമിച്ചതായി കാണുന്നു. എന്നിരുന്നാലും പൊതുവേ സ്വന്തം പ്രകൃതത്തില്‍ പ്രകടമായിരുന്ന മ്ലാനഭാവത്തിന് ചേരുന്ന അപൂര്‍വമായ ചായക്കൂട്ടുകളാണ് ഉപയോഗിച്ചിരുന്നത്. 1899-ല്‍ പാരിസില്‍ നിര്യാതനായി. |
Current revision as of 09:02, 11 സെപ്റ്റംബര്‍ 2014
ഇവനപൊയേൽ, ഹെന്റി (1872 - 99)
Evenepoel, Henri
ഫ്രഞ്ച് ചിത്രകാരന്. ബ്രസല്‍സിലാണ് ബാല്യകാലം കഴിച്ചത്. ചിത്രരചന അഭ്യസിക്കുവാനായി 1892-ല്‍ പാരിസില്‍ എത്തിയ ഇദ്ദേഹം ഫ്രഞ്ച് ചിത്രകാരനായ ഗുസ്താവ് മൊറിയുവിന്റെ സ്റ്റുഡിയോവില്‍ ജോലി നോക്കി. റുവാള്ട്ട്, മാറ്റിസ്, അല്‍ബര്‍ട്ട് മാര്‍ക്വറ്റ് എന്നിവരുമായി പരിചയപ്പെടാന്‍ പാരിസ്ജീവിതം സഹായകമായി. ടുളൂസ് പാട്രസ്, ഷീന്‍ ലൂയി ഫൊറോയിന് എന്നിവരുടെ ചിത്രരചനാ സമ്പ്രദായത്തെപ്പറ്റി വിശദമായി പഠിക്കാന്‍ ശ്രമിക്കുന്നതും ഇക്കാലത്താണ്. ഇവനപൊയേല് വരച്ചിട്ടുള്ള പാരിസ് ദൃശ്യങ്ങളില്‍ ലാട്രസ്, ഫൊറേയിന് എന്നീ ചിത്രകാരന്മാരുടെ സ്വാധീനത പ്രകടമാണ്. തനിക്ക് സ്നേഹവും ബഹുമാനവും തോന്നിയവരുടെ ചിത്രങ്ങളാണ് ഇദ്ദേഹം അധികമായി വരച്ചിട്ടുള്ളത്. വ്യക്തികളുടെ ബാഹ്യാകാരത്തെക്കാള് അവരുടെ ആന്തരികവും മാനസികവുമായ വ്യക്തിത്വത്തിനാണ് ഇവനപൊയേല് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 1899-ല്‍ ഇദ്ദേഹം രചിച്ച "സ്പാനിയാഡ് ഇന്‍ പാരിസ്' എന്ന ചിത്രം ഇതിന് ഉദാഹരണമാണ്. ലളിതമെങ്കിലും മനോഹരങ്ങളായ നിറങ്ങളാണ് ചിത്രരചനയ്ക്ക് ഇവനപൊയേല് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1897-ല്‍ അല്‍ജീരിയയിലേക്കു പോയ ഇദ്ദേഹം അവിടത്തെ താമസത്തിനിടയ്ക്ക് രചിച്ച ചിത്രങ്ങള്‍ക്ക് കൂടുതല്‍ വര്‍ണപ്പൊലിമ നല്കാന് ശ്രമിച്ചതായി കാണുന്നു. എന്നിരുന്നാലും പൊതുവേ സ്വന്തം പ്രകൃതത്തില്‍ പ്രകടമായിരുന്ന മ്ലാനഭാവത്തിന് ചേരുന്ന അപൂര്‍വമായ ചായക്കൂട്ടുകളാണ് ഉപയോഗിച്ചിരുന്നത്. 1899-ല്‍ പാരിസില്‍ നിര്യാതനായി.