This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാന്‍ ഇല്ലിച്ച്‌ (1926 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇവാന്‍ ഇല്ലിച്ച്‌ (1926 - 2002) == == Ivan Illich == ആസ്‌ട്രിയന്‍ തത്ത്വചിന്തക...)
(Ivan Illich)
 
വരി 5: വരി 5:
== Ivan Illich ==
== Ivan Illich ==
-
ആസ്‌ട്രിയന്‍ തത്ത്വചിന്തകന്‍. ലോകത്തെ ഏറ്റവും പ്രബുദ്ധ ചിന്തകന്മാരിൽ ഒരാളായി ഗണിക്കപ്പെടുന്നു. വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, ഉപഭോഗം തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ വിമർശനാത്മക സമീപനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്‌.  
+
ആസ്‌ട്രിയന്‍ തത്ത്വചിന്തകന്‍. ലോകത്തെ ഏറ്റവും പ്രബുദ്ധ ചിന്തകന്മാരില്‍ ഒരാളായി ഗണിക്കപ്പെടുന്നു. വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, ഉപഭോഗം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ വിമര്‍ശനാത്മക സമീപനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്‌.  
-
1926-വിയന്നയിലാണ്‌ ജനനം. അമ്മയുടെ ജൂതപാരമ്പര്യത്തിന്റെ പേരിൽ മാതൃരാജ്യം വിടാന്‍ നിർബന്ധിതനായ ഇവാന്‍ ഫ്‌ളോറന്‍സ്‌, വത്തിക്കാന്‍ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. തിയോളജി, ഫിലോസഫി എന്നിവയായിരുന്നു ഇഷ്‌ട വിഷയങ്ങള്‍. പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ആദ്യം സേവനമനുഷ്‌ഠിച്ചത്‌ ന്യൂയോർക്കിലെ പോർട്ടാ റിക്കന്‍ ഇടവകയിലാണ്‌. 1956-ൽ പോർട്ടാ റിക്കന്‍ കത്തോലിക്ക സർവകലാശാലയുടെ തലവനായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസസമ്പ്രദായത്തെ വിമർശിച്ചതും ജനനനിയന്ത്രണത്തെ അനുകൂലിച്ചതും പള്ളി അധികാരികളെ അലോസരപ്പെടുത്തിയിരുന്നു. തുടർന്ന്‌ അവിടം വിട്ട ഇവാന്‍ 1961-"ഇന്റർ കള്‍ച്ചറൽ ഡോക്യുമെന്റേഷന്‍ സെന്റർ' എന്ന സ്ഥാപനം മെക്‌സിക്കോയിൽ ആരംഭിച്ചു. മിഷനറി പ്രവർത്തകർക്ക്‌ ശിക്ഷണം നല്‌കുന്നതിനായി ആരംഭിച്ച സ്ഥാപനം വത്തിക്കാനെ വിമർശിക്കാന്‍ തുടങ്ങിയതോടെ  ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള ഫണ്ടുകള്‍ പള്ളി പിന്‍വലിക്കുകയും അവിടെ പഠനം നടത്തുന്നതിൽ മിഷനറിമാർക്കുമേൽ വിലക്ക്‌ ഏർപ്പെടുത്തുകയും ചെയ്‌തു. മാർപ്പാപ്പയുടെ ആവശ്യപ്രകാരം പുരോഹിതസ്ഥാനം ഒഴിഞ്ഞ ഇവാന്‍ പിന്നീട്‌ പല സർവകലാശാലകളിലും വിസിറ്റിങ്‌ പ്രാഫസറായി സേവനമനുഷ്‌ഠിക്കുകയുണ്ടായി.
+
1926-ല്‍ വിയന്നയിലാണ്‌ ജനനം. അമ്മയുടെ ജൂതപാരമ്പര്യത്തിന്റെ പേരില്‍ മാതൃരാജ്യം വിടാന്‍ നിര്‍ബന്ധിതനായ ഇവാന്‍ ഫ്‌ളോറന്‍സ്‌, വത്തിക്കാന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. തിയോളജി, ഫിലോസഫി എന്നിവയായിരുന്നു ഇഷ്‌ട വിഷയങ്ങള്‍. പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ആദ്യം സേവനമനുഷ്‌ഠിച്ചത്‌ ന്യൂയോര്‍ക്കിലെ പോര്‍ട്ടാ റിക്കന്‍ ഇടവകയിലാണ്‌. 1956-ല്‍ പോര്‍ട്ടാ റിക്കന്‍ കത്തോലിക്ക സര്‍വകലാശാലയുടെ തലവനായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസസമ്പ്രദായത്തെ വിമര്‍ശിച്ചതും ജനനനിയന്ത്രണത്തെ അനുകൂലിച്ചതും പള്ളി അധികാരികളെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ അവിടം വിട്ട ഇവാന്‍ 1961-ല്‍ "ഇന്റര്‍ കള്‍ച്ചറല്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍' എന്ന സ്ഥാപനം മെക്‌സിക്കോയില്‍ ആരംഭിച്ചു. മിഷനറി പ്രവര്‍ത്തകര്‍ക്ക്‌ ശിക്ഷണം നല്‌കുന്നതിനായി ആരംഭിച്ച സ്ഥാപനം വത്തിക്കാനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ  ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള ഫണ്ടുകള്‍ പള്ളി പിന്‍വലിക്കുകയും അവിടെ പഠനം നടത്തുന്നതില്‍ മിഷനറിമാര്‍ക്കുമേല്‍ വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. മാര്‍പ്പാപ്പയുടെ ആവശ്യപ്രകാരം പുരോഹിതസ്ഥാനം ഒഴിഞ്ഞ ഇവാന്‍ പിന്നീട്‌ പല സര്‍വകലാശാലകളിലും വിസിറ്റിങ്‌ പ്രാഫസറായി സേവനമനുഷ്‌ഠിക്കുകയുണ്ടായി.
-
ഡി സ്‌കൂളിങ്‌ സൊസൈറ്റി (1971), മെഡിക്കൽ നെമിസിസ്‌ (1975) എന്നീ രണ്ട്‌ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇദ്ദേഹം പ്രധാനമായും ചിന്താലോകത്തെ സമ്പന്നമാക്കിയത്‌. വൈദ്യശാസ്‌ത്രത്തിലും പൊതുവിദ്യാഭ്യാസത്തിലും സംഭവിച്ച സ്ഥാപനവത്‌കരണങ്ങള്‍ക്കെതിരെ ഇവാന്‍ നടത്തിയ നിരീക്ഷണങ്ങള്‍ വിപ്ലവകരമായിരുന്നു. ആധുനികവിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിൽനിന്ന്‌ വ്യതിചലിച്ചതുകൊണ്ട്‌ സമൂഹത്തെ വിദ്യാഭ്യാസത്തിൽ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ ഇദ്ദേഹം ഡി സ്‌കൂളിങ്‌ സൊസൈറ്റിയിൽ (de schooling society) വാദിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനവത്‌കരണം സമൂഹത്തിന്റെ സ്ഥാപനവത്‌കരണത്തിലേക്ക്‌ നയിക്കുന്നു എന്ന്‌ ഇവാന്‍ ചൂണ്ടിക്കാട്ടി. സാമ്പ്രദായിക പാഠ്യപദ്ധതിക്കുപകരം പഠിതാക്കളെയും അവർക്കാവശ്യമുള്ള വിഭവശേഷിയെയും വിഭവ സ്രാതസ്സുകളെയും തമ്മിൽ കച്ചിചേർത്ത്‌ ഒരിനം പഠന ശൃംഖലയാണ്‌ ഇവാന്‍ വിഭാവന ചെയ്‌തത്‌. ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ ഇത്തരത്തിലൊരു പഠനശൃംഖല എളുപ്പത്തിൽ രൂപപ്പെടുത്താനാകുമെന്നതിനാൽ ഇദ്ദേഹത്തിന്റെ പ്രസ്‌തുത പഠന രീതിക്ക്‌ ഇന്ന്‌ പ്രാധാന്യം ഏറുന്നു. ക്ലാസ്സുകളിൽനിന്നും കിട്ടുന്നതിനെക്കാള്‍ അധിക അറിവാണ്‌ ദൈനംദിന അനുഭവങ്ങളിൽനിന്ന്‌ പഠിതാക്കള്‍ക്ക്‌ കിട്ടുന്നത്‌ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിരീക്ഷണം.
+
ഡി സ്‌കൂളിങ്‌ സൊസൈറ്റി (1971), മെഡിക്കല്‍ നെമിസിസ്‌ (1975) എന്നീ രണ്ട്‌ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇദ്ദേഹം പ്രധാനമായും ചിന്താലോകത്തെ സമ്പന്നമാക്കിയത്‌. വൈദ്യശാസ്‌ത്രത്തിലും പൊതുവിദ്യാഭ്യാസത്തിലും സംഭവിച്ച സ്ഥാപനവത്‌കരണങ്ങള്‍ക്കെതിരെ ഇവാന്‍ നടത്തിയ നിരീക്ഷണങ്ങള്‍ വിപ്ലവകരമായിരുന്നു. ആധുനികവിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിച്ചതുകൊണ്ട്‌ സമൂഹത്തെ വിദ്യാഭ്യാസത്തില്‍ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ ഇദ്ദേഹം ഡി സ്‌കൂളിങ്‌ സൊസൈറ്റിയില്‍ (de schooling society) വാദിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനവത്‌കരണം സമൂഹത്തിന്റെ സ്ഥാപനവത്‌കരണത്തിലേക്ക്‌ നയിക്കുന്നു എന്ന്‌ ഇവാന്‍ ചൂണ്ടിക്കാട്ടി. സാമ്പ്രദായിക പാഠ്യപദ്ധതിക്കുപകരം പഠിതാക്കളെയും അവര്‍ക്കാവശ്യമുള്ള വിഭവശേഷിയെയും വിഭവ സ്രാതസ്സുകളെയും തമ്മില്‍ കച്ചിചേര്‍ത്ത്‌ ഒരിനം പഠന ശൃംഖലയാണ്‌ ഇവാന്‍ വിഭാവന ചെയ്‌തത്‌. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ഇത്തരത്തിലൊരു പഠനശൃംഖല എളുപ്പത്തില്‍ രൂപപ്പെടുത്താനാകുമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ പ്രസ്‌തുത പഠന രീതിക്ക്‌ ഇന്ന്‌ പ്രാധാന്യം ഏറുന്നു. ക്ലാസ്സുകളില്‍നിന്നും കിട്ടുന്നതിനെക്കാള്‍ അധിക അറിവാണ്‌ ദൈനംദിന അനുഭവങ്ങളില്‍നിന്ന്‌ പഠിതാക്കള്‍ക്ക്‌ കിട്ടുന്നത്‌ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിരീക്ഷണം.
-
മെഡിക്കൽ നെമിസിസ്സിൽ സമകാലിക വൈദ്യശാസ്‌ത്രം നിശിതവിമർശനങ്ങള്‍ക്ക്‌ വിധേയമായി. ആധുനിക വൈദ്യശാസ്‌ത്രം കൂടുതൽ രോഗങ്ങളെയും രോഗികളെയും സൃഷ്‌ടിക്കുന്നെന്നും ആരോഗ്യത്തിന്‌ ഗൗരവമായ ഭീഷണിയാണ്‌ ആരോഗ്യസ്ഥാപനങ്ങളെന്നും ഇവാന്‍ അഭിപ്രായപ്പെട്ടു.  
+
മെഡിക്കല്‍ നെമിസിസ്സില്‍ സമകാലിക വൈദ്യശാസ്‌ത്രം നിശിതവിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായി. ആധുനിക വൈദ്യശാസ്‌ത്രം കൂടുതല്‍ രോഗങ്ങളെയും രോഗികളെയും സൃഷ്‌ടിക്കുന്നെന്നും ആരോഗ്യത്തിന്‌ ഗൗരവമായ ഭീഷണിയാണ്‌ ആരോഗ്യസ്ഥാപനങ്ങളെന്നും ഇവാന്‍ അഭിപ്രായപ്പെട്ടു.  
-
സെലിബ്രഷന്‍ ഒഫ്‌ അവയർനെസ്സ്‌ (1971), എനർജി ആന്‍ഡ്‌ ഇക്യുറ്റി (1974), ദ്‌ റൈറ്റ്‌ ടു യൂസ്‌ഫുള്‍ അണ്‍എംപ്ലോയ്‌മെന്റ്‌ (1978), ഇന്‍ ദ്‌ മിറർ ഒഫ്‌ ദ്‌ പാസ്റ്റ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 2002 ഡി. 2-ന്‌ അന്തരിച്ചു.
+
സെലിബ്രഷന്‍ ഒഫ്‌ അവയര്‍നെസ്സ്‌ (1971), എനര്‍ജി ആന്‍ഡ്‌ ഇക്യുറ്റി (1974), ദ്‌ റൈറ്റ്‌ ടു യൂസ്‌ഫുള്‍ അണ്‍എംപ്ലോയ്‌മെന്റ്‌ (1978), ഇന്‍ ദ്‌ മിറര്‍ ഒഫ്‌ ദ്‌ പാസ്റ്റ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 2002 ഡി. 2-ന്‌ അന്തരിച്ചു.

Current revision as of 08:50, 11 സെപ്റ്റംബര്‍ 2014

ഇവാന്‍ ഇല്ലിച്ച്‌ (1926 - 2002)

Ivan Illich

ആസ്‌ട്രിയന്‍ തത്ത്വചിന്തകന്‍. ലോകത്തെ ഏറ്റവും പ്രബുദ്ധ ചിന്തകന്മാരില്‍ ഒരാളായി ഗണിക്കപ്പെടുന്നു. വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, ഉപഭോഗം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ വിമര്‍ശനാത്മക സമീപനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്‌. 1926-ല്‍ വിയന്നയിലാണ്‌ ജനനം. അമ്മയുടെ ജൂതപാരമ്പര്യത്തിന്റെ പേരില്‍ മാതൃരാജ്യം വിടാന്‍ നിര്‍ബന്ധിതനായ ഇവാന്‍ ഫ്‌ളോറന്‍സ്‌, വത്തിക്കാന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. തിയോളജി, ഫിലോസഫി എന്നിവയായിരുന്നു ഇഷ്‌ട വിഷയങ്ങള്‍. പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ആദ്യം സേവനമനുഷ്‌ഠിച്ചത്‌ ന്യൂയോര്‍ക്കിലെ പോര്‍ട്ടാ റിക്കന്‍ ഇടവകയിലാണ്‌. 1956-ല്‍ പോര്‍ട്ടാ റിക്കന്‍ കത്തോലിക്ക സര്‍വകലാശാലയുടെ തലവനായി നിയമിക്കപ്പെട്ടു. വിദ്യാഭ്യാസസമ്പ്രദായത്തെ വിമര്‍ശിച്ചതും ജനനനിയന്ത്രണത്തെ അനുകൂലിച്ചതും പള്ളി അധികാരികളെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ അവിടം വിട്ട ഇവാന്‍ 1961-ല്‍ "ഇന്റര്‍ കള്‍ച്ചറല്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍' എന്ന സ്ഥാപനം മെക്‌സിക്കോയില്‍ ആരംഭിച്ചു. മിഷനറി പ്രവര്‍ത്തകര്‍ക്ക്‌ ശിക്ഷണം നല്‌കുന്നതിനായി ആരംഭിച്ച സ്ഥാപനം വത്തിക്കാനെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള ഫണ്ടുകള്‍ പള്ളി പിന്‍വലിക്കുകയും അവിടെ പഠനം നടത്തുന്നതില്‍ മിഷനറിമാര്‍ക്കുമേല്‍ വിലക്ക്‌ ഏര്‍പ്പെടുത്തുകയും ചെയ്‌തു. മാര്‍പ്പാപ്പയുടെ ആവശ്യപ്രകാരം പുരോഹിതസ്ഥാനം ഒഴിഞ്ഞ ഇവാന്‍ പിന്നീട്‌ പല സര്‍വകലാശാലകളിലും വിസിറ്റിങ്‌ പ്രാഫസറായി സേവനമനുഷ്‌ഠിക്കുകയുണ്ടായി.

ഡി സ്‌കൂളിങ്‌ സൊസൈറ്റി (1971), മെഡിക്കല്‍ നെമിസിസ്‌ (1975) എന്നീ രണ്ട്‌ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇദ്ദേഹം പ്രധാനമായും ചിന്താലോകത്തെ സമ്പന്നമാക്കിയത്‌. വൈദ്യശാസ്‌ത്രത്തിലും പൊതുവിദ്യാഭ്യാസത്തിലും സംഭവിച്ച സ്ഥാപനവത്‌കരണങ്ങള്‍ക്കെതിരെ ഇവാന്‍ നടത്തിയ നിരീക്ഷണങ്ങള്‍ വിപ്ലവകരമായിരുന്നു. ആധുനികവിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തില്‍നിന്ന്‌ വ്യതിചലിച്ചതുകൊണ്ട്‌ സമൂഹത്തെ വിദ്യാഭ്യാസത്തില്‍ നിന്ന്‌ മോചിപ്പിക്കണമെന്ന്‌ ഇദ്ദേഹം ഡി സ്‌കൂളിങ്‌ സൊസൈറ്റിയില്‍ (de schooling society) വാദിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനവത്‌കരണം സമൂഹത്തിന്റെ സ്ഥാപനവത്‌കരണത്തിലേക്ക്‌ നയിക്കുന്നു എന്ന്‌ ഇവാന്‍ ചൂണ്ടിക്കാട്ടി. സാമ്പ്രദായിക പാഠ്യപദ്ധതിക്കുപകരം പഠിതാക്കളെയും അവര്‍ക്കാവശ്യമുള്ള വിഭവശേഷിയെയും വിഭവ സ്രാതസ്സുകളെയും തമ്മില്‍ കച്ചിചേര്‍ത്ത്‌ ഒരിനം പഠന ശൃംഖലയാണ്‌ ഇവാന്‍ വിഭാവന ചെയ്‌തത്‌. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ഇത്തരത്തിലൊരു പഠനശൃംഖല എളുപ്പത്തില്‍ രൂപപ്പെടുത്താനാകുമെന്നതിനാല്‍ ഇദ്ദേഹത്തിന്റെ പ്രസ്‌തുത പഠന രീതിക്ക്‌ ഇന്ന്‌ പ്രാധാന്യം ഏറുന്നു. ക്ലാസ്സുകളില്‍നിന്നും കിട്ടുന്നതിനെക്കാള്‍ അധിക അറിവാണ്‌ ദൈനംദിന അനുഭവങ്ങളില്‍നിന്ന്‌ പഠിതാക്കള്‍ക്ക്‌ കിട്ടുന്നത്‌ എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നിരീക്ഷണം.

മെഡിക്കല്‍ നെമിസിസ്സില്‍ സമകാലിക വൈദ്യശാസ്‌ത്രം നിശിതവിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായി. ആധുനിക വൈദ്യശാസ്‌ത്രം കൂടുതല്‍ രോഗങ്ങളെയും രോഗികളെയും സൃഷ്‌ടിക്കുന്നെന്നും ആരോഗ്യത്തിന്‌ ഗൗരവമായ ഭീഷണിയാണ്‌ ആരോഗ്യസ്ഥാപനങ്ങളെന്നും ഇവാന്‍ അഭിപ്രായപ്പെട്ടു.

സെലിബ്രഷന്‍ ഒഫ്‌ അവയര്‍നെസ്സ്‌ (1971), എനര്‍ജി ആന്‍ഡ്‌ ഇക്യുറ്റി (1974), ദ്‌ റൈറ്റ്‌ ടു യൂസ്‌ഫുള്‍ അണ്‍എംപ്ലോയ്‌മെന്റ്‌ (1978), ഇന്‍ ദ്‌ മിറര്‍ ഒഫ്‌ ദ്‌ പാസ്റ്റ്‌ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 2002 ഡി. 2-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍