This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇൽബർട്ട്‌ ബിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇൽബർട്ട്‌ ബിൽ == ഇന്ത്യന്‍ ന്യായാധിപർക്ക്‌ യൂറോപ്യന്മാരെ വ...)
(ഇൽബർട്ട്‌ ബിൽ)
 
വരി 1: വരി 1:
-
== ഇൽബർട്ട്‌ ബിൽ ==
+
== ഇല്‍ബര്‍ട്ട്‌ ബില്‍ ==
-
ഇന്ത്യന്‍ ന്യായാധിപർക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാന്‍ അധികാരം നല്‌കുന്നതിനായി സെന്‍ട്രൽ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിൽ അവതരിപ്പിക്കപ്പെട്ട നിയമം (1883). വൈസ്രായി റിപ്പണ്‍ പ്രഭുവിന്റെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിൽ നിയമകാര്യമെമ്പറായിരുന്ന ഇൽബർട്ട്‌ രൂപം നല്‌കിയ ക്രിമിനൽ പ്രാസിജർ അമന്‍ഡ്‌മെന്റ്‌ കോഡ്‌ ബില്ലാണ്‌ ഇൽബർട്ട്‌ ബിൽ എന്ന പേരിൽ പ്രശസ്‌തമായത്‌. നീതിന്യായ മേഖലയിൽ യൂറോപ്യന്മാർ അനുഭവിച്ചിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍-സ്വന്തം വർഗത്തിൽപ്പെട്ട ജഡ്‌ജി മാത്രമേ വെള്ളക്കാരെ വിചാരണ ചെയ്യാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ളവ-അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ്‌ പ്രസ്‌തുത ബില്ലിലേക്ക്‌ നയിച്ചത്‌. ഇന്ത്യാക്കാരായ സെഷന്‍സ്‌ ജഡ്‌ജിമാർക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാനുള്ള അധികാരം നൽകുന്ന ഇൽബർട്ട്‌ ബിൽ നീതിന്യായ രംഗത്തെ വർഗവിവേചനം അവസാനിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നു. നീതിന്യായ മേഖലയിൽ ഏവർക്കും തുല്യത കല്‌പിച്ച ഈ ബിൽ കൗണ്‍സിലിൽ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാർ ഇതിനെ ശക്തമായി എതിർക്കുകയുണ്ടായി. "വെള്ള കലാപം' എന്ന വിശേഷിപ്പിക്കപ്പെട്ട ഇൽബർട്ട്‌ ബില്ല്‌ വിരുദ്ധ പ്രക്ഷോഭണം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഗവണ്‍മെന്റ്‌ പ്രസ്‌തുത ബിൽ പിന്‍വലിക്കുകയും പകരം കുറേക്കൂടി മിതസ്വഭാവത്തോടുകൂടിയ ബിൽ പാസ്സാക്കുകയും ചെയ്‌തു. മതത്തിന്റെയോ വർണത്തിന്റെയോ അടിസ്ഥാനത്തിൽ ഇന്ത്യാക്കാരെ പദവികളിൽനിന്നോ ഉദ്യോഗങ്ങളിൽ നിന്നോ മാറ്റി നിർത്തുകയില്ലെന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളിലെ കാപട്യത്തെയാണ്‌ ഇൽബർട്ട്‌ ബിൽ വിവാദം എടുത്തുകാട്ടിയത്‌.  
+
ഇന്ത്യന്‍ ന്യായാധിപര്‍ക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാന്‍ അധികാരം നല്‌കുന്നതിനായി സെന്‍ട്രല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട നിയമം (1883). വൈസ്രായി റിപ്പണ്‍ പ്രഭുവിന്റെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ നിയമകാര്യമെമ്പറായിരുന്ന ഇല്‍ബര്‍ട്ട്‌ രൂപം നല്‌കിയ ക്രിമിനല്‍ പ്രാസിജര്‍ അമന്‍ഡ്‌മെന്റ്‌ കോഡ്‌ ബില്ലാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ എന്ന പേരില്‍ പ്രശസ്‌തമായത്‌. നീതിന്യായ മേഖലയില്‍ യൂറോപ്യന്മാര്‍ അനുഭവിച്ചിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍-സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജഡ്‌ജി മാത്രമേ വെള്ളക്കാരെ വിചാരണ ചെയ്യാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ളവ-അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ്‌ പ്രസ്‌തുത ബില്ലിലേക്ക്‌ നയിച്ചത്‌. ഇന്ത്യാക്കാരായ സെഷന്‍സ്‌ ജഡ്‌ജിമാര്‍ക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാനുള്ള അധികാരം നല്‍കുന്ന ഇല്‍ബര്‍ട്ട്‌ ബില്‍ നീതിന്യായ രംഗത്തെ വര്‍ഗവിവേചനം അവസാനിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നു. നീതിന്യായ മേഖലയില്‍ ഏവര്‍ക്കും തുല്യത കല്‌പിച്ച ഈ ബില്‍ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയുണ്ടായി. "വെള്ള കലാപം' എന്ന വിശേഷിപ്പിക്കപ്പെട്ട ഇല്‍ബര്‍ട്ട്‌ ബില്ല്‌ വിരുദ്ധ പ്രക്ഷോഭണം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഗവണ്‍മെന്റ്‌ പ്രസ്‌തുത ബില്‍ പിന്‍വലിക്കുകയും പകരം കുറേക്കൂടി മിതസ്വഭാവത്തോടുകൂടിയ ബില്‍ പാസ്സാക്കുകയും ചെയ്‌തു. മതത്തിന്റെയോ വര്‍ണത്തിന്റെയോ അടിസ്ഥാനത്തില്‍ ഇന്ത്യാക്കാരെ പദവികളില്‍നിന്നോ ഉദ്യോഗങ്ങളില്‍ നിന്നോ മാറ്റി നിര്‍ത്തുകയില്ലെന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളിലെ കാപട്യത്തെയാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം എടുത്തുകാട്ടിയത്‌.  
-
ഇൽബർട്ട്‌ ബിൽ വിരുദ്ധ പ്രക്ഷോഭണത്തിനെതിരെ ഇന്ത്യക്കാർ പ്രതിപ്രവർത്തനം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇൽബർട്ട്‌ ബിൽ വിരുദ്ധ പ്രക്ഷോഭണത്തിന്റെ വിജയം വെള്ളക്കാരുടെ കൂട്ടായ്‌മയും സംഘടനാബലവുമാണെന്ന തിരിച്ചറിവ്‌ സംഘടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തി. ഇതിന്റെ പരിണതിയായിരുന്നു 1885-രൂപംകൊണ്ട ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സ്‌.
+
ഇല്‍ബര്‍ട്ട്‌ ബില്‍ വിരുദ്ധ പ്രക്ഷോഭണത്തിനെതിരെ ഇന്ത്യക്കാര്‍ പ്രതിപ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇല്‍ബര്‍ട്ട്‌ ബില്‍ വിരുദ്ധ പ്രക്ഷോഭണത്തിന്റെ വിജയം വെള്ളക്കാരുടെ കൂട്ടായ്‌മയും സംഘടനാബലവുമാണെന്ന തിരിച്ചറിവ്‌ സംഘടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തി. ഇതിന്റെ പരിണതിയായിരുന്നു 1885-ല്‍ രൂപംകൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌.

Current revision as of 08:09, 11 സെപ്റ്റംബര്‍ 2014

ഇല്‍ബര്‍ട്ട്‌ ബില്‍

ഇന്ത്യന്‍ ന്യായാധിപര്‍ക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാന്‍ അധികാരം നല്‌കുന്നതിനായി സെന്‍ട്രല്‍ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട നിയമം (1883). വൈസ്രായി റിപ്പണ്‍ പ്രഭുവിന്റെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ നിയമകാര്യമെമ്പറായിരുന്ന ഇല്‍ബര്‍ട്ട്‌ രൂപം നല്‌കിയ ക്രിമിനല്‍ പ്രാസിജര്‍ അമന്‍ഡ്‌മെന്റ്‌ കോഡ്‌ ബില്ലാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ എന്ന പേരില്‍ പ്രശസ്‌തമായത്‌. നീതിന്യായ മേഖലയില്‍ യൂറോപ്യന്മാര്‍ അനുഭവിച്ചിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍-സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജഡ്‌ജി മാത്രമേ വെള്ളക്കാരെ വിചാരണ ചെയ്യാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ളവ-അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ്‌ പ്രസ്‌തുത ബില്ലിലേക്ക്‌ നയിച്ചത്‌. ഇന്ത്യാക്കാരായ സെഷന്‍സ്‌ ജഡ്‌ജിമാര്‍ക്ക്‌ യൂറോപ്യന്മാരെ വിചാരണ ചെയ്യാനുള്ള അധികാരം നല്‍കുന്ന ഇല്‍ബര്‍ട്ട്‌ ബില്‍ നീതിന്യായ രംഗത്തെ വര്‍ഗവിവേചനം അവസാനിപ്പിക്കാന്‍ പര്യാപ്‌തമായിരുന്നു. നീതിന്യായ മേഖലയില്‍ ഏവര്‍ക്കും തുല്യത കല്‌പിച്ച ഈ ബില്‍ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയുണ്ടായി. "വെള്ള കലാപം' എന്ന വിശേഷിപ്പിക്കപ്പെട്ട ഇല്‍ബര്‍ട്ട്‌ ബില്ല്‌ വിരുദ്ധ പ്രക്ഷോഭണം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഗവണ്‍മെന്റ്‌ പ്രസ്‌തുത ബില്‍ പിന്‍വലിക്കുകയും പകരം കുറേക്കൂടി മിതസ്വഭാവത്തോടുകൂടിയ ബില്‍ പാസ്സാക്കുകയും ചെയ്‌തു. മതത്തിന്റെയോ വര്‍ണത്തിന്റെയോ അടിസ്ഥാനത്തില്‍ ഇന്ത്യാക്കാരെ പദവികളില്‍നിന്നോ ഉദ്യോഗങ്ങളില്‍ നിന്നോ മാറ്റി നിര്‍ത്തുകയില്ലെന്ന ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളിലെ കാപട്യത്തെയാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം എടുത്തുകാട്ടിയത്‌. ഇല്‍ബര്‍ട്ട്‌ ബില്‍ വിരുദ്ധ പ്രക്ഷോഭണത്തിനെതിരെ ഇന്ത്യക്കാര്‍ പ്രതിപ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇല്‍ബര്‍ട്ട്‌ ബില്‍ വിരുദ്ധ പ്രക്ഷോഭണത്തിന്റെ വിജയം വെള്ളക്കാരുടെ കൂട്ടായ്‌മയും സംഘടനാബലവുമാണെന്ന തിരിച്ചറിവ്‌ സംഘടിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച്‌ ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തി. ഇതിന്റെ പരിണതിയായിരുന്നു 1885-ല്‍ രൂപംകൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍