This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈശാനുഭൂതി യതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഈശാനുഭൂതി യതി == കേരളീയ സംസ്കൃത കവി. 17-ാം നൂറ്റാണ്ടിൽ ജീവിച്ച...) |
Mksol (സംവാദം | സംഭാവനകള്‍) (→ഈശാനുഭൂതി യതി) |
||
വരി 1: | വരി 1: | ||
== ഈശാനുഭൂതി യതി == | == ഈശാനുഭൂതി യതി == | ||
- | കേരളീയ സംസ്കൃത കവി. 17-ാം | + | കേരളീയ സംസ്കൃത കവി. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഭക്തിരസപ്രധാനമായ ധാരാളം കൃതികള്‍ രചിച്ചിട്ടുള്ള ഈ പണ്ഡിതന് തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ ഒരു "സ്വാമിയാര്' ആയിരിക്കണമെന്നും തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വകയായി ഏതാനും ശ്ലോകങ്ങള്‍ കാണുന്നതുകൊണ്ട് കുറച്ചു കാലമെങ്കിലും ഇദ്ദേഹം മതിലകത്തെ "പുഷ്പാഞ്ജലി സ്വാമിയാര്' എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നും സാഹിത്യചരിത്രകാരന്മാര് ഊഹിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് മറ്റു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാമായണാമൃതം, രാമശതകം, കൃഷ്ണശതകം, വാസുദേവശതകം, പദ്മനാഭസ്തുതി, ഭാരതസംക്ഷേപം, ചില കൃഷ്ണസ്തുതികള്‍ തുടങ്ങിയവയാണ് ഈശാനുഭൂതി യതിയുടേതായി ലഭ്യമായിരിക്കുന്ന കൃതികള്‍. പ്രകടമായ സ്തോത്രഭാവത്തിനുള്ളില് വേദനാപരമായ പല അര്ഥസൂചനകളും ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാനുണ്ട്. |
Current revision as of 07:46, 11 സെപ്റ്റംബര്‍ 2014
ഈശാനുഭൂതി യതി
കേരളീയ സംസ്കൃത കവി. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഭക്തിരസപ്രധാനമായ ധാരാളം കൃതികള്‍ രചിച്ചിട്ടുള്ള ഈ പണ്ഡിതന് തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ ഒരു "സ്വാമിയാര്' ആയിരിക്കണമെന്നും തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വകയായി ഏതാനും ശ്ലോകങ്ങള്‍ കാണുന്നതുകൊണ്ട് കുറച്ചു കാലമെങ്കിലും ഇദ്ദേഹം മതിലകത്തെ "പുഷ്പാഞ്ജലി സ്വാമിയാര്' എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നും സാഹിത്യചരിത്രകാരന്മാര് ഊഹിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് മറ്റു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രാമായണാമൃതം, രാമശതകം, കൃഷ്ണശതകം, വാസുദേവശതകം, പദ്മനാഭസ്തുതി, ഭാരതസംക്ഷേപം, ചില കൃഷ്ണസ്തുതികള്‍ തുടങ്ങിയവയാണ് ഈശാനുഭൂതി യതിയുടേതായി ലഭ്യമായിരിക്കുന്ന കൃതികള്‍. പ്രകടമായ സ്തോത്രഭാവത്തിനുള്ളില് വേദനാപരമായ പല അര്ഥസൂചനകളും ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാനുണ്ട്.