This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരവിക്കുട്ടിപ്പിള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരവിക്കുട്ടിപ്പിള്ള == വേണാട്ടിലെ പ്രശസ്‌തനായ പടത്തലവന്‍. ...)
(ഇരവിക്കുട്ടിപ്പിള്ള)
 
വരി 2: വരി 2:
== ഇരവിക്കുട്ടിപ്പിള്ള ==
== ഇരവിക്കുട്ടിപ്പിള്ള ==
-
വേണാട്ടിലെ പ്രശസ്‌തനായ പടത്തലവന്‍. കൊ.വ. 800 (1625 എ.ഡി.)-നോടടുപ്പിച്ച്‌ തെക്കന്‍ തിരുവിതാംകൂറിൽ കണിയാംകുളം എന്ന സ്ഥലത്തുവച്ച്‌ മധുര തിരുമലനായ്‌ക്കന്റെ സേനയുമായി നടന്ന യുദ്ധത്തിൽ വേണാട്ടുസൈന്യത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു. സ്വന്തം സേനാഭാഗത്തുള്ള ചിലർ നടത്തിയ ചതിയുടെ ഫലമായി ഇരവിക്കുട്ടിപ്പിള്ള അടർക്കളത്തിൽവച്ചുതന്നെ ശത്രുക്കളാൽ കൊല്ലപ്പെട്ടു. കണിയാംകുളം പട നടന്നത്‌ കൊ.വ. 820-ലാണെന്നും അതല്ല കൊ.വ. 810-ലാണെന്നും രണ്ടഭിപ്രായമുണ്ട്‌.
+
വേണാട്ടിലെ പ്രശസ്‌തനായ പടത്തലവന്‍. കൊ.വ. 800 (1625 എ.ഡി.)-നോടടുപ്പിച്ച്‌ തെക്കന്‍ തിരുവിതാംകൂറില്‍ കണിയാംകുളം എന്ന സ്ഥലത്തുവച്ച്‌ മധുര തിരുമലനായ്‌ക്കന്റെ സേനയുമായി നടന്ന യുദ്ധത്തില്‍ വേണാട്ടുസൈന്യത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു. സ്വന്തം സേനാഭാഗത്തുള്ള ചിലര്‍ നടത്തിയ ചതിയുടെ ഫലമായി ഇരവിക്കുട്ടിപ്പിള്ള അടര്‍ക്കളത്തില്‍വച്ചുതന്നെ ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. കണിയാംകുളം പട നടന്നത്‌ കൊ.വ. 820-ലാണെന്നും അതല്ല കൊ.വ. 810-ലാണെന്നും രണ്ടഭിപ്രായമുണ്ട്‌.
-
കണിയാംകുളം പോര്‌ എന്നറിയപ്പെടുന്ന പടപ്പാട്ടിൽ നിന്നുമാണ്‌ ഇരവിക്കുട്ടിപ്പിള്ളയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നത്‌. മധുര ഭരിച്ച തിരുമലനായ്‌ക്കനും തിരുവിതാംകൂറുമായി കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധവും, യുദ്ധത്തിൽ തിരുവിതാംകൂറിലെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയ്‌ക്കുണ്ടായ വീരമൃത്യുവുമാണ്‌ പാട്ടിലെ പ്രതിപാദ്യം. അക്കാലത്ത്‌ മധുര വാണിരുന്ന തിരുമലനായ്‌ക്കന്റെ പടത്തലവനായ വേലയ്യന്‍ തെക്കന്‍ തിരുവിതാംകൂർ ആക്രമിച്ചവേളയിൽ അതിനെ ചെറുക്കാന്‍ അയ്യന്‍കുറുപ്പ്‌ എന്ന പടത്തലവന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തിരുവിതാംകൂർ (വേണാട്‌) സൈന്യം നിയോഗിക്കപ്പെട്ടു. കണിയാംകുളത്തുവച്ച്‌ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. അയ്യന്‍കുറുപ്പിന്റെ സൈന്യം വേലയ്യനെ വെട്ടിക്കൊന്നു; മറ്റുള്ളവർ പലായനം ചെയ്‌തു. വിവരമറിഞ്ഞു തിരുമലനായ്‌ക്കന്‍ വേലയ്യന്റെ കൊലയ്‌ക്കു പ്രതികാരം ചെയ്‌ത്‌ വേണാട്ടു പടത്തലവന്റെ തല കൊയ്‌തു തന്റെ മുന്നിൽ ഹാജരാക്കണമെന്നു രാമപ്പനായ്‌ക്കന്‍ എന്ന പടനായകനോടു കല്‌പിച്ചു. അങ്ങനെ കണിയാംകുളത്തുവച്ച്‌ ശക്തമായ ഏറ്റുമുട്ടലുണ്ടായി.
+
-
രണ്ടാം കണിയാംകുളം യുദ്ധത്തിൽ വേണാട്ടുസൈന്യത്തെ നയിച്ചത്‌ യുവാവായ ഇരവിക്കുട്ടിപ്പിള്ളയായിരുന്നു. അത്‌ ഇരവിയുടെ കന്നിപ്പടയായിരുന്നു എന്നൊരഭിപ്രായവുമുണ്ട്‌. വേണാട്ടുരാജാവിന്റെ മറ്റു മന്ത്രിമാരിൽ ചിലർ ഇരവിയോടുള്ള അസൂയ നിമിത്തം രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീരുമാനിക്കുകയും ആ വിവരം രാമപ്പനായ്‌ക്കിനെ അറിയിക്കുകയും ചെയ്‌തു. നിശ്ചിതദിവസം, മാതാവിന്റെയും പത്‌നിയുടെയും അപേക്ഷ വകവയ്‌ക്കാതെ ഇരവിക്കുട്ടിപ്പിള്ള യുദ്ധക്കളത്തിലേക്ക്‌ പടനയിക്കുകയാണ്‌ ചെയ്‌തത്‌. വേണാട്ടിലെ പ്രശസ്‌തരായ പടയാളികള്‍ക്കൊപ്പം വഞ്ചകരായ മന്ത്രിമാരും അവിടെ അണിനിരന്നിരുന്നു; മന്ത്രിമാർ യുദ്ധത്തിന്റെ നിർണായകനിമിഷത്തിൽ, മുന്‍നിശ്ചയമനുസരിച്ച്‌ പിന്‍വാങ്ങിയ  തക്കംനോക്കി പാഞ്ഞുകയറിയ മറവപ്പട ഇരവിക്കുട്ടിപ്പിള്ളയെ വളഞ്ഞു. തോൽവി നിശ്ചയമാണെന്നുവന്നപ്പോള്‍, ഇരവിക്കുട്ടിപ്പിള്ളയും അകപ്പെട്ടുപോയ ഭടന്മാരും അഭിമാനത്തോടെ പൊരുതി മരിച്ചു. മറവപ്പട ഇരവിയുടെ തലമുറിച്ചെടുത്ത്‌ പട്ടിൽ പൊതിഞ്ഞ്‌ തിരുമലനായ്‌ക്കന്റെ സന്നിധിയിലെത്തിച്ചു. എന്നാൽ, ഇരവിക്കുട്ടിയെ കൊന്നത്‌ ചതിവിലായിരുന്നു എന്നറിഞ്ഞപ്പോള്‍ തിരുമലനായ്‌ക്കന്‍ അത്യന്തം ദുഃഖിതനായി. പരേതന്റെ വീരനും വിശ്വസ്‌തനുമായ ശിഷ്യന്‍ ചക്കാല കാളിനായർ തിരുമലനായ്‌ക്കന്റെ മുന്നിൽ കടന്നുകയറി തന്റെ നേതാവിന്റെ ശിരസ്സ്‌ തിരിച്ചുചോദിച്ചു. ധാർമികനായ തിരുമലനായ്‌ക്കന്‍ കാളിനായരുടെ നിർഭയത്വത്തെയും യജമാനസ്‌നേഹത്തെയും മാനിക്കുകയും ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു തിരിച്ചുകൊടുക്കുകയും ചെയ്‌തു. തലയറ്റ ശരീരത്തോട്‌ തലചേർത്തുവച്ച ആ ധീരസേനാനിയുടെ ജഡം രാജകീയ ബഹുമതിയോടെയാണ്‌ സംസ്‌കരിക്കപ്പെട്ടത്‌. ഇരവിക്കുട്ടിപ്പിള്ളയുടെ മരണവാർത്തയറിഞ്ഞ്‌ അദ്ദേഹത്തിന്റെ മാതാവ്‌ മരണപ്പെടുകയും ഭാര്യ ആത്മഹത്യ ചെയ്യുകയും ശിഷ്യനായ കാളിനായർ വാള്‍ത്തല സ്വന്തം ശരീരത്തിൽ കുത്തിയിറക്കി മരിക്കുകയും ചെയ്‌തതായി പടപ്പാട്ടിൽ പരാമർശിക്കുന്നുണ്ട്‌.
+
കണിയാംകുളം പോര്‌ എന്നറിയപ്പെടുന്ന പടപ്പാട്ടില്‍ നിന്നുമാണ്‌ ഇരവിക്കുട്ടിപ്പിള്ളയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നത്‌. മധുര ഭരിച്ച തിരുമലനായ്‌ക്കനും തിരുവിതാംകൂറുമായി കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധവും, യുദ്ധത്തില്‍ തിരുവിതാംകൂറിലെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയ്‌ക്കുണ്ടായ വീരമൃത്യുവുമാണ്‌ പാട്ടിലെ പ്രതിപാദ്യം. അക്കാലത്ത്‌ മധുര വാണിരുന്ന തിരുമലനായ്‌ക്കന്റെ പടത്തലവനായ വേലയ്യന്‍ തെക്കന്‍ തിരുവിതാംകൂര്‍ ആക്രമിച്ചവേളയില്‍ അതിനെ ചെറുക്കാന്‍ അയ്യന്‍കുറുപ്പ്‌ എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തിരുവിതാംകൂര്‍ (വേണാട്‌) സൈന്യം നിയോഗിക്കപ്പെട്ടു. കണിയാംകുളത്തുവച്ച്‌ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. അയ്യന്‍കുറുപ്പിന്റെ സൈന്യം വേലയ്യനെ വെട്ടിക്കൊന്നു; മറ്റുള്ളവര്‍ പലായനം ചെയ്‌തു. വിവരമറിഞ്ഞു തിരുമലനായ്‌ക്കന്‍ വേലയ്യന്റെ കൊലയ്‌ക്കു പ്രതികാരം ചെയ്‌ത്‌ വേണാട്ടു പടത്തലവന്റെ തല കൊയ്‌തു തന്റെ മുന്നില്‍ ഹാജരാക്കണമെന്നു രാമപ്പനായ്‌ക്കന്‍ എന്ന പടനായകനോടു കല്‌പിച്ചു. അങ്ങനെ കണിയാംകുളത്തുവച്ച്‌ ശക്തമായ ഏറ്റുമുട്ടലുണ്ടായി.
-
(കെ. മഹേശ്വരന്‍നായർ)
+
രണ്ടാം കണിയാംകുളം യുദ്ധത്തില്‍ വേണാട്ടുസൈന്യത്തെ നയിച്ചത്‌ യുവാവായ ഇരവിക്കുട്ടിപ്പിള്ളയായിരുന്നു. അത്‌ ഇരവിയുടെ കന്നിപ്പടയായിരുന്നു എന്നൊരഭിപ്രായവുമുണ്ട്‌. വേണാട്ടുരാജാവിന്റെ മറ്റു മന്ത്രിമാരില്‍ ചിലര്‍ ഇരവിയോടുള്ള അസൂയ നിമിത്തം രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീരുമാനിക്കുകയും ആ വിവരം രാമപ്പനായ്‌ക്കിനെ അറിയിക്കുകയും ചെയ്‌തു. നിശ്ചിതദിവസം, മാതാവിന്റെയും പത്‌നിയുടെയും അപേക്ഷ വകവയ്‌ക്കാതെ ഇരവിക്കുട്ടിപ്പിള്ള യുദ്ധക്കളത്തിലേക്ക്‌ പടനയിക്കുകയാണ്‌ ചെയ്‌തത്‌. വേണാട്ടിലെ പ്രശസ്‌തരായ പടയാളികള്‍ക്കൊപ്പം വഞ്ചകരായ മന്ത്രിമാരും അവിടെ അണിനിരന്നിരുന്നു; മന്ത്രിമാര്‍ യുദ്ധത്തിന്റെ നിര്‍ണായകനിമിഷത്തില്‍, മുന്‍നിശ്ചയമനുസരിച്ച്‌ പിന്‍വാങ്ങിയ  തക്കംനോക്കി പാഞ്ഞുകയറിയ മറവപ്പട ഇരവിക്കുട്ടിപ്പിള്ളയെ വളഞ്ഞു. തോല്‍വി നിശ്ചയമാണെന്നുവന്നപ്പോള്‍, ഇരവിക്കുട്ടിപ്പിള്ളയും അകപ്പെട്ടുപോയ ഭടന്മാരും അഭിമാനത്തോടെ പൊരുതി മരിച്ചു. മറവപ്പട ഇരവിയുടെ തലമുറിച്ചെടുത്ത്‌ പട്ടില്‍ പൊതിഞ്ഞ്‌ തിരുമലനായ്‌ക്കന്റെ സന്നിധിയിലെത്തിച്ചു. എന്നാല്‍, ഇരവിക്കുട്ടിയെ കൊന്നത്‌ ചതിവിലായിരുന്നു എന്നറിഞ്ഞപ്പോള്‍ തിരുമലനായ്‌ക്കന്‍ അത്യന്തം ദുഃഖിതനായി. പരേതന്റെ വീരനും വിശ്വസ്‌തനുമായ ശിഷ്യന്‍ ചക്കാല കാളിനായര്‍ തിരുമലനായ്‌ക്കന്റെ മുന്നില്‍ കടന്നുകയറി തന്റെ നേതാവിന്റെ ശിരസ്സ്‌ തിരിച്ചുചോദിച്ചു. ധാര്‍മികനായ തിരുമലനായ്‌ക്കന്‍ കാളിനായരുടെ നിര്‍ഭയത്വത്തെയും യജമാനസ്‌നേഹത്തെയും മാനിക്കുകയും ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു തിരിച്ചുകൊടുക്കുകയും ചെയ്‌തു. തലയറ്റ ശരീരത്തോട്‌ തലചേര്‍ത്തുവച്ച ആ ധീരസേനാനിയുടെ ജഡം രാജകീയ ബഹുമതിയോടെയാണ്‌ സംസ്‌കരിക്കപ്പെട്ടത്‌. ഇരവിക്കുട്ടിപ്പിള്ളയുടെ മരണവാര്‍ത്തയറിഞ്ഞ്‌ അദ്ദേഹത്തിന്റെ മാതാവ്‌ മരണപ്പെടുകയും ഭാര്യ ആത്മഹത്യ ചെയ്യുകയും ശിഷ്യനായ കാളിനായര്‍ വാള്‍ത്തല സ്വന്തം ശരീരത്തില്‍ കുത്തിയിറക്കി മരിക്കുകയും ചെയ്‌തതായി പടപ്പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌.
 +
 
 +
(കെ. മഹേശ്വരന്‍നായര്‍)

Current revision as of 06:09, 11 സെപ്റ്റംബര്‍ 2014

ഇരവിക്കുട്ടിപ്പിള്ള

വേണാട്ടിലെ പ്രശസ്‌തനായ പടത്തലവന്‍. കൊ.വ. 800 (1625 എ.ഡി.)-നോടടുപ്പിച്ച്‌ തെക്കന്‍ തിരുവിതാംകൂറില്‍ കണിയാംകുളം എന്ന സ്ഥലത്തുവച്ച്‌ മധുര തിരുമലനായ്‌ക്കന്റെ സേനയുമായി നടന്ന യുദ്ധത്തില്‍ വേണാട്ടുസൈന്യത്തെ നയിച്ചത്‌ ഇദ്ദേഹമായിരുന്നു. സ്വന്തം സേനാഭാഗത്തുള്ള ചിലര്‍ നടത്തിയ ചതിയുടെ ഫലമായി ഇരവിക്കുട്ടിപ്പിള്ള അടര്‍ക്കളത്തില്‍വച്ചുതന്നെ ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. കണിയാംകുളം പട നടന്നത്‌ കൊ.വ. 820-ലാണെന്നും അതല്ല കൊ.വ. 810-ലാണെന്നും രണ്ടഭിപ്രായമുണ്ട്‌.

കണിയാംകുളം പോര്‌ എന്നറിയപ്പെടുന്ന പടപ്പാട്ടില്‍ നിന്നുമാണ്‌ ഇരവിക്കുട്ടിപ്പിള്ളയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നത്‌. മധുര ഭരിച്ച തിരുമലനായ്‌ക്കനും തിരുവിതാംകൂറുമായി കണിയാംകുളത്തുവച്ച്‌ നടന്ന യുദ്ധവും, യുദ്ധത്തില്‍ തിരുവിതാംകൂറിലെ സേനാനായകനായ ഇരവിക്കുട്ടിപ്പിള്ളയ്‌ക്കുണ്ടായ വീരമൃത്യുവുമാണ്‌ പാട്ടിലെ പ്രതിപാദ്യം. അക്കാലത്ത്‌ മധുര വാണിരുന്ന തിരുമലനായ്‌ക്കന്റെ പടത്തലവനായ വേലയ്യന്‍ തെക്കന്‍ തിരുവിതാംകൂര്‍ ആക്രമിച്ചവേളയില്‍ അതിനെ ചെറുക്കാന്‍ അയ്യന്‍കുറുപ്പ്‌ എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തിരുവിതാംകൂര്‍ (വേണാട്‌) സൈന്യം നിയോഗിക്കപ്പെട്ടു. കണിയാംകുളത്തുവച്ച്‌ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. അയ്യന്‍കുറുപ്പിന്റെ സൈന്യം വേലയ്യനെ വെട്ടിക്കൊന്നു; മറ്റുള്ളവര്‍ പലായനം ചെയ്‌തു. വിവരമറിഞ്ഞു തിരുമലനായ്‌ക്കന്‍ വേലയ്യന്റെ കൊലയ്‌ക്കു പ്രതികാരം ചെയ്‌ത്‌ വേണാട്ടു പടത്തലവന്റെ തല കൊയ്‌തു തന്റെ മുന്നില്‍ ഹാജരാക്കണമെന്നു രാമപ്പനായ്‌ക്കന്‍ എന്ന പടനായകനോടു കല്‌പിച്ചു. അങ്ങനെ കണിയാംകുളത്തുവച്ച്‌ ശക്തമായ ഏറ്റുമുട്ടലുണ്ടായി.

രണ്ടാം കണിയാംകുളം യുദ്ധത്തില്‍ വേണാട്ടുസൈന്യത്തെ നയിച്ചത്‌ യുവാവായ ഇരവിക്കുട്ടിപ്പിള്ളയായിരുന്നു. അത്‌ ഇരവിയുടെ കന്നിപ്പടയായിരുന്നു എന്നൊരഭിപ്രായവുമുണ്ട്‌. വേണാട്ടുരാജാവിന്റെ മറ്റു മന്ത്രിമാരില്‍ ചിലര്‍ ഇരവിയോടുള്ള അസൂയ നിമിത്തം രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീരുമാനിക്കുകയും ആ വിവരം രാമപ്പനായ്‌ക്കിനെ അറിയിക്കുകയും ചെയ്‌തു. നിശ്ചിതദിവസം, മാതാവിന്റെയും പത്‌നിയുടെയും അപേക്ഷ വകവയ്‌ക്കാതെ ഇരവിക്കുട്ടിപ്പിള്ള യുദ്ധക്കളത്തിലേക്ക്‌ പടനയിക്കുകയാണ്‌ ചെയ്‌തത്‌. വേണാട്ടിലെ പ്രശസ്‌തരായ പടയാളികള്‍ക്കൊപ്പം വഞ്ചകരായ മന്ത്രിമാരും അവിടെ അണിനിരന്നിരുന്നു; മന്ത്രിമാര്‍ യുദ്ധത്തിന്റെ നിര്‍ണായകനിമിഷത്തില്‍, മുന്‍നിശ്ചയമനുസരിച്ച്‌ പിന്‍വാങ്ങിയ തക്കംനോക്കി പാഞ്ഞുകയറിയ മറവപ്പട ഇരവിക്കുട്ടിപ്പിള്ളയെ വളഞ്ഞു. തോല്‍വി നിശ്ചയമാണെന്നുവന്നപ്പോള്‍, ഇരവിക്കുട്ടിപ്പിള്ളയും അകപ്പെട്ടുപോയ ഭടന്മാരും അഭിമാനത്തോടെ പൊരുതി മരിച്ചു. മറവപ്പട ഇരവിയുടെ തലമുറിച്ചെടുത്ത്‌ പട്ടില്‍ പൊതിഞ്ഞ്‌ തിരുമലനായ്‌ക്കന്റെ സന്നിധിയിലെത്തിച്ചു. എന്നാല്‍, ഇരവിക്കുട്ടിയെ കൊന്നത്‌ ചതിവിലായിരുന്നു എന്നറിഞ്ഞപ്പോള്‍ തിരുമലനായ്‌ക്കന്‍ അത്യന്തം ദുഃഖിതനായി. പരേതന്റെ വീരനും വിശ്വസ്‌തനുമായ ശിഷ്യന്‍ ചക്കാല കാളിനായര്‍ തിരുമലനായ്‌ക്കന്റെ മുന്നില്‍ കടന്നുകയറി തന്റെ നേതാവിന്റെ ശിരസ്സ്‌ തിരിച്ചുചോദിച്ചു. ധാര്‍മികനായ തിരുമലനായ്‌ക്കന്‍ കാളിനായരുടെ നിര്‍ഭയത്വത്തെയും യജമാനസ്‌നേഹത്തെയും മാനിക്കുകയും ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു തിരിച്ചുകൊടുക്കുകയും ചെയ്‌തു. തലയറ്റ ശരീരത്തോട്‌ തലചേര്‍ത്തുവച്ച ആ ധീരസേനാനിയുടെ ജഡം രാജകീയ ബഹുമതിയോടെയാണ്‌ സംസ്‌കരിക്കപ്പെട്ടത്‌. ഇരവിക്കുട്ടിപ്പിള്ളയുടെ മരണവാര്‍ത്തയറിഞ്ഞ്‌ അദ്ദേഹത്തിന്റെ മാതാവ്‌ മരണപ്പെടുകയും ഭാര്യ ആത്മഹത്യ ചെയ്യുകയും ശിഷ്യനായ കാളിനായര്‍ വാള്‍ത്തല സ്വന്തം ശരീരത്തില്‍ കുത്തിയിറക്കി മരിക്കുകയും ചെയ്‌തതായി പടപ്പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

(കെ. മഹേശ്വരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍