This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇയോസ്‌ == == Eos == ഗ്രീക്കു പുരാണങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്...)
(Eos)
 
വരി 5: വരി 5:
== Eos ==
== Eos ==
-
ഗ്രീക്കു പുരാണങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഉഷസ്സിന്റെ ദേവത. റോമന്‍ പുരാണങ്ങളിലെ അറോറയുടെ പ്രതിരൂപമാണ്‌ ഇയോസ്‌. ടൈറ്റന്‍ ദമ്പതികളായ ഹൈപെറിയോണും തേയ്‌യും ആണ്‌ ഇയോസിന്റെ മാതാപിതാക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും സഹോദരിയും വായുവിന്റെയും നക്ഷത്രങ്ങളുടെയും മാതാവും ആയി ഇയോസ്‌ സങ്കല്‌പിക്കപ്പെടുന്നു. വീഞ്ഞ്‌ നിവേദിക്കാത്ത ദേവതമാരുടെകൂട്ടത്തിൽ ഈ ദേവതയുടെ പേരുകൂടി ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്‌. പൂർണവസ്‌ത്രം ധരിച്ച്‌ ഒരു യുവാവിനെ കൈയിലേന്തിയ യുവതിയായിട്ടാണ്‌ കലാരൂപങ്ങളിൽ ഇയോസ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രഭാതത്തിലെ മഞ്ഞിനെ അകറ്റുന്ന ദേവതയായി ചിറകുള്ള കുതിരകളെ പൂട്ടിയ രഥത്തിൽ സമുദ്രത്തിൽനിന്ന്‌ ഉയരുന്ന രീതിയിലും ഈ ദേവതയുടെ ചിത്രശില്‌പങ്ങള്‍ കാണാനുണ്ട്‌. ഇയോസിനാണ്‌ ഏറ്റവും കുറച്ച്‌ ആരാധനാകേന്ദ്രങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന്‌ പ്രാചീന ലത്തീന്‍ മഹാകവിയായ ഓവിഡ്‌ അഭിപ്രായപ്പെടുന്നു.  
+
ഗ്രീക്കു പുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഉഷസ്സിന്റെ ദേവത. റോമന്‍ പുരാണങ്ങളിലെ അറോറയുടെ പ്രതിരൂപമാണ്‌ ഇയോസ്‌. ടൈറ്റന്‍ ദമ്പതികളായ ഹൈപെറിയോണും തേയ്‌യും ആണ്‌ ഇയോസിന്റെ മാതാപിതാക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും സഹോദരിയും വായുവിന്റെയും നക്ഷത്രങ്ങളുടെയും മാതാവും ആയി ഇയോസ്‌ സങ്കല്‌പിക്കപ്പെടുന്നു. വീഞ്ഞ്‌ നിവേദിക്കാത്ത ദേവതമാരുടെകൂട്ടത്തില്‍ ഈ ദേവതയുടെ പേരുകൂടി ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്‌. പൂര്‍ണവസ്‌ത്രം ധരിച്ച്‌ ഒരു യുവാവിനെ കൈയിലേന്തിയ യുവതിയായിട്ടാണ്‌ കലാരൂപങ്ങളില്‍ ഇയോസ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രഭാതത്തിലെ മഞ്ഞിനെ അകറ്റുന്ന ദേവതയായി ചിറകുള്ള കുതിരകളെ പൂട്ടിയ രഥത്തില്‍ സമുദ്രത്തില്‍നിന്ന്‌ ഉയരുന്ന രീതിയിലും ഈ ദേവതയുടെ ചിത്രശില്‌പങ്ങള്‍ കാണാനുണ്ട്‌. ഇയോസിനാണ്‌ ഏറ്റവും കുറച്ച്‌ ആരാധനാകേന്ദ്രങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന്‌ പ്രാചീന ലത്തീന്‍ മഹാകവിയായ ഓവിഡ്‌ അഭിപ്രായപ്പെടുന്നു.  
-
ഓറിയോണ്‍, സെഫാലസ്‌, ടിത്തൊണസ്‌ എന്നിവർ ഇയോസിന്റെ കാമുകന്മാരായിരുന്നു. ട്രായ്‌നഗരത്തിലെ രാജാവിന്റെ മകനായിരുന്നു ടിത്തൊണസ്‌. ഇയോസിന്റെ അപേക്ഷപ്രകാരം സിയൂസ്‌ ദേവന്‍ ടിത്തൊണസിന്‌ അമരത്വം നൽകി. യുവത്വം നിലനിർത്താന്‍ പ്രത്യേകം അപേക്ഷിക്കാന്‍ മറന്നുപോയതുകൊണ്ട്‌ വൃദ്ധനാകാന്‍തുടങ്ങിയ ടിത്തൊണസ്‌ അവസാനം  ഒരു പച്ചക്കുതിരയുടെ രൂപം പ്രാപിച്ചുവത്ര. ഓരോ പ്രഭാതത്തിലും തന്റെ ഭർത്താവായ ടിത്തൊണസിന്റെ ശയ്യയിൽനിന്നും ഉണർന്നെഴുന്നേൽക്കുന്നതായും ദേവന്മാർക്കും മനുഷ്യർക്കും പ്രകാശം നൽകുന്നതിന്‌ കിഴക്കുനിന്ന്‌ ഒരു തേരിൽ സഞ്ചരിക്കുന്നതായും ഇയോസിനെ ഹോമർ ചിത്രീകരിച്ചിരിക്കുന്നു.
+
ഓറിയോണ്‍, സെഫാലസ്‌, ടിത്തൊണസ്‌ എന്നിവര്‍ ഇയോസിന്റെ കാമുകന്മാരായിരുന്നു. ട്രാേയ്‌നഗരത്തിലെ രാജാവിന്റെ മകനായിരുന്നു ടിത്തൊണസ്‌. ഇയോസിന്റെ അപേക്ഷപ്രകാരം സിയൂസ്‌ ദേവന്‍ ടിത്തൊണസിന്‌ അമരത്വം നല്‍കി. യുവത്വം നിലനിര്‍ത്താന്‍ പ്രത്യേകം അപേക്ഷിക്കാന്‍ മറന്നുപോയതുകൊണ്ട്‌ വൃദ്ധനാകാന്‍തുടങ്ങിയ ടിത്തൊണസ്‌ അവസാനം  ഒരു പച്ചക്കുതിരയുടെ രൂപം പ്രാപിച്ചുവത്രെ. ഓരോ പ്രഭാതത്തിലും തന്റെ ഭര്‍ത്താവായ ടിത്തൊണസിന്റെ ശയ്യയില്‍നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതായും ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രകാശം നല്‍കുന്നതിന്‌ കിഴക്കുനിന്ന്‌ ഒരു തേരില്‍ സഞ്ചരിക്കുന്നതായും ഇയോസിനെ ഹോമര്‍ ചിത്രീകരിച്ചിരിക്കുന്നു.

Current revision as of 05:34, 11 സെപ്റ്റംബര്‍ 2014

ഇയോസ്‌

Eos

ഗ്രീക്കു പുരാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഉഷസ്സിന്റെ ദേവത. റോമന്‍ പുരാണങ്ങളിലെ അറോറയുടെ പ്രതിരൂപമാണ്‌ ഇയോസ്‌. ടൈറ്റന്‍ ദമ്പതികളായ ഹൈപെറിയോണും തേയ്‌യും ആണ്‌ ഇയോസിന്റെ മാതാപിതാക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും സഹോദരിയും വായുവിന്റെയും നക്ഷത്രങ്ങളുടെയും മാതാവും ആയി ഇയോസ്‌ സങ്കല്‌പിക്കപ്പെടുന്നു. വീഞ്ഞ്‌ നിവേദിക്കാത്ത ദേവതമാരുടെകൂട്ടത്തില്‍ ഈ ദേവതയുടെ പേരുകൂടി ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്‌. പൂര്‍ണവസ്‌ത്രം ധരിച്ച്‌ ഒരു യുവാവിനെ കൈയിലേന്തിയ യുവതിയായിട്ടാണ്‌ കലാരൂപങ്ങളില്‍ ഇയോസ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പ്രഭാതത്തിലെ മഞ്ഞിനെ അകറ്റുന്ന ദേവതയായി ചിറകുള്ള കുതിരകളെ പൂട്ടിയ രഥത്തില്‍ സമുദ്രത്തില്‍നിന്ന്‌ ഉയരുന്ന രീതിയിലും ഈ ദേവതയുടെ ചിത്രശില്‌പങ്ങള്‍ കാണാനുണ്ട്‌. ഇയോസിനാണ്‌ ഏറ്റവും കുറച്ച്‌ ആരാധനാകേന്ദ്രങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന്‌ പ്രാചീന ലത്തീന്‍ മഹാകവിയായ ഓവിഡ്‌ അഭിപ്രായപ്പെടുന്നു.

ഓറിയോണ്‍, സെഫാലസ്‌, ടിത്തൊണസ്‌ എന്നിവര്‍ ഇയോസിന്റെ കാമുകന്മാരായിരുന്നു. ട്രാേയ്‌നഗരത്തിലെ രാജാവിന്റെ മകനായിരുന്നു ടിത്തൊണസ്‌. ഇയോസിന്റെ അപേക്ഷപ്രകാരം സിയൂസ്‌ ദേവന്‍ ടിത്തൊണസിന്‌ അമരത്വം നല്‍കി. യുവത്വം നിലനിര്‍ത്താന്‍ പ്രത്യേകം അപേക്ഷിക്കാന്‍ മറന്നുപോയതുകൊണ്ട്‌ വൃദ്ധനാകാന്‍തുടങ്ങിയ ടിത്തൊണസ്‌ അവസാനം ഒരു പച്ചക്കുതിരയുടെ രൂപം പ്രാപിച്ചുവത്രെ. ഓരോ പ്രഭാതത്തിലും തന്റെ ഭര്‍ത്താവായ ടിത്തൊണസിന്റെ ശയ്യയില്‍നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതായും ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും പ്രകാശം നല്‍കുന്നതിന്‌ കിഴക്കുനിന്ന്‌ ഒരു തേരില്‍ സഞ്ചരിക്കുന്നതായും ഇയോസിനെ ഹോമര്‍ ചിത്രീകരിച്ചിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍