This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ (1922 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ (1922 - 2005))

വരി 4: വരി 4:
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ്‌. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്‌മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന്‌ ബാംഗ്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്‌, മൈസൂര്‍ സെന്റ്‌ ജോസഫ്‌ കോളജിലെ ഇംഗ്ലീഷ്‌ അധ്യാപക ജോലി രാജിവച്ച്‌ (1946) രാഷ്‌ട്രീയ പ്രവര്‍ത്തകനായി. മൈസൂര്‍സിറ്റി മുസ്‌ലിംലീഗിന്റെ സെക്രട്ടറിയായും മുസ്‌ലിം സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 50-കളില്‍ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി.  

-
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും തുടര്‍ന്ന്‌ ഇദ്ദേഹത്തില്‍ നിക്ഷിപ്‌തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ലോക്‌സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്‌, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ്‌ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്‌. 1975-ല്‍ വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ്‌ പ്ലാനിങ്‌ ബോര്‍ഡ്‌, റബ്ബര്‍ ബോര്‍ഡ്‌, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്‌, ടെലഗ്രാഫ്‌-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്‌.
+
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും തുടര്‍ന്ന്‌ ഇദ്ദേഹത്തില്‍ നിക്ഷിപ്‌തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ലോക്‌സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്‌, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ്‌ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്‌. 1975-ല്‍ വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ്‌ പ്ലാനിങ്‌ ബോര്‍ഡ്‌, റബ്ബര്‍ ബോര്‍ഡ്‌, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്‌, ടെലിഗ്രാഫ്‌-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്‌.
ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ കൈക്കൊണ്ട രാഷ്‌ട്രീയ നിലപാടില്‍ പ്രതിഷേധിച്ച്‌ ലീഗ്‌ വിട്ട സുലൈമാന്‍ സേട്ട്‌-1993-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ എന്ന പുതിയ രാഷ്‌ട്രീയ കക്ഷിക്ക്‌ ജന്മം നല്‌കി. ജീവിത സായാഹ്നത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ വളര്‍ത്തുന്നതിലാണ്‌ സേട്ട്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 2005 ഏ. 27 ബംഗളൂരുവില്‍ അന്തരിച്ചു.

Current revision as of 11:54, 10 സെപ്റ്റംബര്‍ 2014

ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ (1922 - 2005)

ഇബ്രാഹിം സുലൈമാന്‍ സേട്ട്‌

ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപകനേതാവ്‌. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ആജീവനാന്തം പോരാടിയ ഇദ്ദേഹം, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മൈസൂറിലെ കച്ച്‌മേമന്‍ കുടുംബാംഗമായ സുലൈമാന്റെയും തലശ്ശേരി സ്വദേശിനി സൈബയുടെയും പുത്രനായി 1922 ന. 3-ന്‌ ബാംഗ്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുലൈമാന്‍ സേട്ട്‌, മൈസൂര്‍ സെന്റ്‌ ജോസഫ്‌ കോളജിലെ ഇംഗ്ലീഷ്‌ അധ്യാപക ജോലി രാജിവച്ച്‌ (1946) രാഷ്‌ട്രീയ പ്രവര്‍ത്തകനായി. മൈസൂര്‍സിറ്റി മുസ്‌ലിംലീഗിന്റെ സെക്രട്ടറിയായും മുസ്‌ലിം സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ കണ്‍വീനറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 50-കളില്‍ കേരളത്തിലേക്കു താമസം മാറിയശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ട്രഷററായും വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളും തുടര്‍ന്ന്‌ ഇദ്ദേഹത്തില്‍ നിക്ഷിപ്‌തമായി. 1960-66-ല്‍ രാജ്യസഭാംഗമായും 67, 77, 80-ല്‍ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ലോക്‌സഭാംഗമെന്ന നിലയില്‍ ദീര്‍ഘകാലത്തെ സേവനചരിത്രം സുലൈമാന്‍ സേട്ടിനു സ്വന്തമായിരുന്നു. കേരളത്തില്‍ കോഴിക്കോട്‌, മഞ്ചേരി, പൊന്നാനി എന്നീ മണ്ഡലങ്ങളെയാണ്‌ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്‌. 1975-ല്‍ വഖഫ്‌ ബോര്‍ഡ്‌ പുനഃസംഘടിക്കപ്പെട്ടപ്പോള്‍ അതിന്റെ ചെയര്‍മാനായി. സ്റ്റേറ്റ്‌ പ്ലാനിങ്‌ ബോര്‍ഡ്‌, റബ്ബര്‍ ബോര്‍ഡ്‌, നാഷണല്‍ ഹാര്‍ബര്‍ ബോര്‍ഡ്‌, ടെലിഗ്രാഫ്‌-ടെലിഫോണ്‍ ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്‌.

ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌ കൈക്കൊണ്ട രാഷ്‌ട്രീയ നിലപാടില്‍ പ്രതിഷേധിച്ച്‌ ലീഗ്‌ വിട്ട സുലൈമാന്‍ സേട്ട്‌-1993-ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ എന്ന പുതിയ രാഷ്‌ട്രീയ കക്ഷിക്ക്‌ ജന്മം നല്‌കി. ജീവിത സായാഹ്നത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിനെ വളര്‍ത്തുന്നതിലാണ്‌ സേട്ട്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. 2005 ഏ. 27 ബംഗളൂരുവില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍