This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍വെർട്ടർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്‍വെർട്ടർ) |
Mksol (സംവാദം | സംഭാവനകള്‍) (→Inverter) |
||
വരി 3: | വരി 3: | ||
== Inverter == | == Inverter == | ||
- | [[ചിത്രം:Vol4p160_Inverter.jpg|thumb| | + | [[ചിത്രം:Vol4p160_Inverter.jpg|thumb|ഇന്‍വെര്‍ട്ടര്‍]] |
- | + | നേര്‍വൈദ്യുതി (direct current) പ്രത്യാവൃത്തിവൈദ്യുതി (alter-nating current)ആക്കി മാറ്റുന്നതിനുള്ള ഒരു വൈദ്യുതോപകരണം. മേല്‌പറഞ്ഞ പ്രക്രിയയ്‌ക്കുപയോഗിക്കുന്ന ഒരു ഇലക്‌ട്രാണികോപകരണത്തിനും ഈ പേരുണ്ട്. മാറ്റേണ്ട വൈദ്യുതശക്തി കുറവായിരിക്കുമ്പോള്‍ ഒരു വിദ്യുത്-യാന്ത്രിക വൈബ്രേറ്റര്‍ ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇത്തരം ഇന്‍വെര്‍ട്ടറുകളില്‍ കമ്പിതആര്‍മേച്ചറി(vibrating armature)ലെ സ്‌പര്‍ശകങ്ങളുടെ ചലനംകൊണ്ടാണ് നേര്‍വൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്നത്. ഇത്തരം ഇന്‍വെര്‍ട്ടറുകള്‍ മോട്ടോര്‍കാറുകളില്‍ ഉപയോഗിക്കുന്നു. ഇവ കാര്‍ബാറ്ററിയില്‍നിന്നുള്ള നേര്‍വൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കിമാറ്റുന്നു. നേര്‍വൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്ന പരിവര്‍ത്തകയന്ത്രങ്ങളും ഇന്‍വെര്‍ട്ടറുകളുടെ കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം യന്ത്രങ്ങളില്‍ ആര്‍മേച്ചറിന്റെ ബ്രഷുകളില്‍ പ്രയോഗിക്കുന്ന നേര്‍വൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തി ആര്‍മേച്ചറിന്റെ മറ്റേ അഗ്രത്തില്‍ ലഭ്യമാക്കുന്നു. ഈ യന്ത്രത്തിന്റെ വേഗം ക്രമീകരിച്ച് പ്രത്യാവൃത്തിവൈദ്യുതി ആവര്‍ത്തനത്തെ ഇഷ്‌ടാനുസരണം മാറ്റിയെടുക്കാം. ഇത്തരം യന്ത്രങ്ങളില്‍ വൈദ്യുതസ്‌ഫുലിംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് ഒരു ന്യൂനതയാണ്. | |
- | + | തൈറോട്രോണ്‍, ഇഗ്നിട്രോണ്‍ മുതലായ ഇലക്‌ട്രോണിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇന്‍വെര്‍ട്ടറുകളില്‍ വൈദ്യുതസ്‌ഫുലിംഗം തുലോം കുറവായിരിക്കും. മാത്രവുമല്ല കൂടുതല്‍ നേര്‍വൈദ്യുതി മാറ്റിയെടുക്കുന്നതിന് ഉപയോഗിക്കാവുന്നതുമാണ്. | |
- | + | ||
- | ക്ഷമതയേറിയ വലിയ | + | ഇന്‍വെര്‍ട്ടര്‍പരിപഥങ്ങള്‍ ശ്രേണി, സമാന്തരം തുടങ്ങി പല തരത്തിലുണ്ട്. ഇവയിലെല്ലാത്തിലും നേര്‍വൈദ്യുതിയെ ഒരു നിശ്ചിതസമയപരിധിയില്‍ മുമ്പോട്ടും പുറകോട്ടും പ്രവഹിപ്പിച്ചാണ് പ്രത്യാവൃത്തിവൈദ്യുതി ആക്കിമാറ്റുന്നത്. |
+ | |||
+ | ക്ഷമതയേറിയ വലിയ ഇന്‍വെര്‍ട്ടറുകളുടെ കണ്ടുപിടിത്തം അധികവോള്‍ട്ടതയിലുള്ള കറന്റ് പ്രേഷണത്തിന് അത്യധികം സഹായകമായിട്ടുണ്ട്. | ||
- | (പി.കെ. | + | (പി.കെ. മൂര്‍ത്തി) |
Current revision as of 08:48, 10 സെപ്റ്റംബര്‍ 2014
ഇന്‍വെര്‍ട്ടര്‍
Inverter
നേര്‍വൈദ്യുതി (direct current) പ്രത്യാവൃത്തിവൈദ്യുതി (alter-nating current)ആക്കി മാറ്റുന്നതിനുള്ള ഒരു വൈദ്യുതോപകരണം. മേല്‌പറഞ്ഞ പ്രക്രിയയ്‌ക്കുപയോഗിക്കുന്ന ഒരു ഇലക്‌ട്രാണികോപകരണത്തിനും ഈ പേരുണ്ട്. മാറ്റേണ്ട വൈദ്യുതശക്തി കുറവായിരിക്കുമ്പോള്‍ ഒരു വിദ്യുത്-യാന്ത്രിക വൈബ്രേറ്റര്‍ ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇത്തരം ഇന്‍വെര്‍ട്ടറുകളില്‍ കമ്പിതആര്‍മേച്ചറി(vibrating armature)ലെ സ്‌പര്‍ശകങ്ങളുടെ ചലനംകൊണ്ടാണ് നേര്‍വൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്നത്. ഇത്തരം ഇന്‍വെര്‍ട്ടറുകള്‍ മോട്ടോര്‍കാറുകളില്‍ ഉപയോഗിക്കുന്നു. ഇവ കാര്‍ബാറ്ററിയില്‍നിന്നുള്ള നേര്‍വൈദ്യുതിയെ പ്രത്യാവൃത്തിവൈദ്യുതിയാക്കിമാറ്റുന്നു. നേര്‍വൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി മാറ്റുന്ന പരിവര്‍ത്തകയന്ത്രങ്ങളും ഇന്‍വെര്‍ട്ടറുകളുടെ കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം യന്ത്രങ്ങളില്‍ ആര്‍മേച്ചറിന്റെ ബ്രഷുകളില്‍ പ്രയോഗിക്കുന്ന നേര്‍വൈദ്യുതി പ്രത്യാവൃത്തിവൈദ്യുതിയാക്കി രൂപാന്തരപ്പെടുത്തി ആര്‍മേച്ചറിന്റെ മറ്റേ അഗ്രത്തില്‍ ലഭ്യമാക്കുന്നു. ഈ യന്ത്രത്തിന്റെ വേഗം ക്രമീകരിച്ച് പ്രത്യാവൃത്തിവൈദ്യുതി ആവര്‍ത്തനത്തെ ഇഷ്‌ടാനുസരണം മാറ്റിയെടുക്കാം. ഇത്തരം യന്ത്രങ്ങളില്‍ വൈദ്യുതസ്‌ഫുലിംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് ഒരു ന്യൂനതയാണ്.
തൈറോട്രോണ്‍, ഇഗ്നിട്രോണ്‍ മുതലായ ഇലക്‌ട്രോണിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇന്‍വെര്‍ട്ടറുകളില്‍ വൈദ്യുതസ്‌ഫുലിംഗം തുലോം കുറവായിരിക്കും. മാത്രവുമല്ല കൂടുതല്‍ നേര്‍വൈദ്യുതി മാറ്റിയെടുക്കുന്നതിന് ഉപയോഗിക്കാവുന്നതുമാണ്.
ഇന്‍വെര്‍ട്ടര്‍പരിപഥങ്ങള്‍ ശ്രേണി, സമാന്തരം തുടങ്ങി പല തരത്തിലുണ്ട്. ഇവയിലെല്ലാത്തിലും നേര്‍വൈദ്യുതിയെ ഒരു നിശ്ചിതസമയപരിധിയില്‍ മുമ്പോട്ടും പുറകോട്ടും പ്രവഹിപ്പിച്ചാണ് പ്രത്യാവൃത്തിവൈദ്യുതി ആക്കിമാറ്റുന്നത്.
ക്ഷമതയേറിയ വലിയ ഇന്‍വെര്‍ട്ടറുകളുടെ കണ്ടുപിടിത്തം അധികവോള്‍ട്ടതയിലുള്ള കറന്റ് പ്രേഷണത്തിന് അത്യധികം സഹായകമായിട്ടുണ്ട്.
(പി.കെ. മൂര്‍ത്തി)