This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്റർനാഷണൽ ഫൊണെറ്റിക് അസോസിയേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→International Phonetic Association) |
Mksol (സംവാദം | സംഭാവനകള്‍) (→International Phonetic Association) |
||
വരി 14: | വരി 14: | ||
മലയാളത്തിലെ സാഹിത്യഭാഷയ്‌ക്കുള്ള വര്‍ണങ്ങളെ ഐ.പി.എ. മാതൃകയിലാക്കിയ ചാര്‍ട്ട് താഴെ ചേര്‍ക്കുന്നു. എല്ലാ ശബ്‌ദങ്ങള്‍ക്കും ഐ.പി.എ.യിലെ ചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ല. ഐ.പി.എ ചിഹ്നങ്ങളോടൊപ്പം, ടൈപ്പിങ്ങിനും അച്ചടിക്കുമുള്ള സൗകര്യത്തിനുവേണ്ടി, കേരള സര്‍വകലാശാലയിലെ ഭാഷാശാസ്‌ത്രവിഭാഗം ഉപയോഗിക്കുന്ന ലിപികള്‍ ബ്രായ്‌ക്കറ്റില്‍ കൊടുത്തിരിക്കുന്നു. ഓരോ സ്‌പര്‍ശത്തിന്റെയും ഖരാതിഖരഘോഷങ്ങള്‍ അതതു കോളത്തില്‍ ത്തന്നെ കൊടുത്തിട്ടുണ്ട്. | മലയാളത്തിലെ സാഹിത്യഭാഷയ്‌ക്കുള്ള വര്‍ണങ്ങളെ ഐ.പി.എ. മാതൃകയിലാക്കിയ ചാര്‍ട്ട് താഴെ ചേര്‍ക്കുന്നു. എല്ലാ ശബ്‌ദങ്ങള്‍ക്കും ഐ.പി.എ.യിലെ ചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ല. ഐ.പി.എ ചിഹ്നങ്ങളോടൊപ്പം, ടൈപ്പിങ്ങിനും അച്ചടിക്കുമുള്ള സൗകര്യത്തിനുവേണ്ടി, കേരള സര്‍വകലാശാലയിലെ ഭാഷാശാസ്‌ത്രവിഭാഗം ഉപയോഗിക്കുന്ന ലിപികള്‍ ബ്രായ്‌ക്കറ്റില്‍ കൊടുത്തിരിക്കുന്നു. ഓരോ സ്‌പര്‍ശത്തിന്റെയും ഖരാതിഖരഘോഷങ്ങള്‍ അതതു കോളത്തില്‍ ത്തന്നെ കൊടുത്തിട്ടുണ്ട്. | ||
- | ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളില്‍ സ്‌പര്‍ശങ്ങളെ ഇരട്ടിപ്പിച്ചാണ് അകര്‍മകത്തെ സകര്‍മകമാക്കുന്നത്. ആറുക, ആറ്റുക തുടങ്ങിയവയില്‍ സ്‌പര്‍ശങ്ങളെപ്പോലെ തന്നെയാണ് [[ചിത്രം:Vol4p160_En.jpg|10px]]-യും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് [[ചിത്രം:Vol4p160_En.jpg|10px]] കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പര്‍ശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വര്‍ത്സ്യവുമായ "ന' കാരങ്ങള്‍ക്ക് (ന,[[ചിത്രം:Vol4p160_Na.jpg| | + | ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളില്‍ സ്‌പര്‍ശങ്ങളെ ഇരട്ടിപ്പിച്ചാണ് അകര്‍മകത്തെ സകര്‍മകമാക്കുന്നത്. ആറുക, ആറ്റുക തുടങ്ങിയവയില്‍ സ്‌പര്‍ശങ്ങളെപ്പോലെ തന്നെയാണ് [[ചിത്രം:Vol4p160_En.jpg|10px]]-യും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് [[ചിത്രം:Vol4p160_En.jpg|10px]] കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പര്‍ശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വര്‍ത്സ്യവുമായ "ന' കാരങ്ങള്‍ക്ക് (ന,[[ചിത്രം:Vol4p160_Na.jpg|10px]] ) ഐ.പി.എ.യില്‍ 'n' എന്നൊരു ചിഹ്നമേയുള്ളൂ. എന്നാലും ദന്ത്യത്തിന് [[ചിത്രം:Vol4p160_En.jpg|10px]] എന്നൊരു ഉപചിഹ്നം ചേര്‍ക്കാമെന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് അതിന് [[ചിത്രം:Vol4p160_Na, Nu.jpg|10px]] എന്ന ലിപി സ്വീകരിച്ചിരിക്കുന്നു. "ഴ' എന്ന ശബ്‌ദത്തിന് പ്രത്യേകചിഹ്നം ഐ.പി.എ ചാര്‍ട്ടില്‍ കൊടുത്തിട്ടില്ലെങ്കിലും ഫൊണെറ്റിക് ലിപിയിലെഴുതിയിട്ടുള്ള 53 ഭാഷാമാതൃകകളില്‍ തമിഴ് മാതൃകയില്‍ ഈ ശബ്‌ദത്തിനുപയോഗിച്ചിട്ടുള്ളത് [[ചിത്രം:Vol4p160_r.jpg|10px]] എന്ന ചിഹ്നമാണ്. അതുതന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു. |
ഹ്രസ്വസ്വരത്തിനും ദീര്‍ഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട് ദീര്‍ഘത്തിന്റെ ചിഹ്നം ചേര്‍ത്താല്‍ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേര്‍ത്താല്‍ അതിന്റെ ദീര്‍ഘം കിട്ടും. i, e എന്നിവ ഹ്രസ്വങ്ങള്‍ i:, e: എന്നിവ അവയുടെ ദീര്‍ഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേര്‍ത്തതാണ് ai (ഐ), au(ഔ) എന്നിവ, ഈ ചാര്‍ട്ട് ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. | ഹ്രസ്വസ്വരത്തിനും ദീര്‍ഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട് ദീര്‍ഘത്തിന്റെ ചിഹ്നം ചേര്‍ത്താല്‍ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേര്‍ത്താല്‍ അതിന്റെ ദീര്‍ഘം കിട്ടും. i, e എന്നിവ ഹ്രസ്വങ്ങള്‍ i:, e: എന്നിവ അവയുടെ ദീര്‍ഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേര്‍ത്തതാണ് ai (ഐ), au(ഔ) എന്നിവ, ഈ ചാര്‍ട്ട് ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. |
05:36, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് അസോസിയേഷന്‍
International Phonetic Association
ഒരു അന്തര്‍ദേശീയ ഭാഷാശാസ്‌ത്ര സംഘടന. ഫ്രാന്‍സിലെ ഒരു ചെറിയ സംഘം ഭാഷാധ്യാപകര്‍ 1886-ല്‍ രൂപംനല്‌കിയ ഫൊണെറ്റിക് ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് പിന്നീട് ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് അസോസിയേഷനായി വളര്‍ന്നത്. ഇതിലെ അംഗങ്ങളുടെ പഠനങ്ങളില്‍ നിന്നാണ് ഭാഷാശബ്‌ദശാസ്‌ത്രത്തിന്റെ സിദ്ധാന്തങ്ങളും ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് ലിപിയും (ഐ.പി.എ.) ഉരുത്തിരിഞ്ഞുവന്നത്. തങ്ങളുടെ പഠനങ്ങള്‍ പ്രചരിപ്പിക്കാന്‍വേണ്ടി ഫൊണെറ്റിക് ടീച്ചര്‍ എന്നൊരു പ്രസിദ്ധീകരണവും അവര്‍ തുടങ്ങി. പാള്‍ പാസ്സി ആയിരുന്നു ഇതിന്റെ പത്രാധിപര്‍. ഈ പ്രസിദ്ധീകരണം ഫൊണെറ്റിക് ലിപിയില്‍ ത്തന്നെയാണ് അച്ചടിച്ചിരുന്നത്. ആദ്യമൊക്കെ ഈ സംഘടന ശ്രദ്ധിച്ചത് ഇംഗ്ലീഷധ്യാപനവുമായി ബന്ധപ്പെട്ട ഭാഷാശബ്‌ദ വിജ്ഞാനപഠനത്തിലായിരുന്നു. പിന്നീടാണ് ഇംഗ്ലീഷില്‍ നിന്ന് മറ്റു ഭാഷകളിലേക്കും ഈ പഠനങ്ങള്‍ വ്യാപിപ്പിച്ചത്. 1887 മേയിലെ ഫൊണെറ്റിക് ടീച്ചറില്‍ ഫ്രഞ്ചും ജര്‍മനും ഫൊണെറ്റിക് ലിപിയില്‍ അച്ചടിക്കുകയും ഈ ലിപി പ്രായോഗികമാണെന്നു തെളിയിക്കുകയും ചെയ്‌തു.
അസോസിയേഷന്റെ നിര്‍വാഹകസമിതിയില്‍ ആദ്യം പാരിസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1888-ല്‍ ഇതിന് ഒരു അന്താരാഷ്‌ട്ര സമിതി രൂപവത്‌കൃതമായി. പ്രസ്‌തുത സമിതിയാണ് സംഘടനയുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്. ആദ്യകാലത്ത് സമിതിക്ക് ഫൊണെറ്റിക് ലിപിയെക്കുറിച്ച് നിയതമായ ഒരു നയം ഇല്ലായിരുന്നു; അതുകൊണ്ട് "ഫൊണെറ്റിക് ടീച്ചറി'ലെ ലേഖകര്‍ പലതരം ലിപികളാണ് ഉപയോഗിച്ചിരുന്നത്. എല്ലാ ഭാഷകള്‍ക്കും ഉപയോഗിക്കാവുന്ന പൊതുവായ ഒരു ഫൊണെറ്റിക് ലിപിയെക്കുറിച്ചുള്ള നിര്‍ദേശം ആദ്യമായി മുന്നോട്ടുവച്ചത് ഓട്ടോ യെസ്‌പേഴ്‌സന്‍ (Otto Jespersen)ആണ്.
1888-ലെ ഫൊണെറ്റിക് ടീച്ചറില്‍ ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് ലിപിയും അതിന്റെ തത്ത്വങ്ങളും പ്രസിദ്ധീകരിച്ചു. പലപരിഷ്‌കാരങ്ങളും അതിനുശേഷം ഈ ലിപിയില്‍ പലപ്പോഴായി വരുത്തിയിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളുടെയെല്ലാം ഫലമായി ഇന്നു പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള ഫൊണെറ്റിക് ലിപി രൂപം പൂണ്ടു. ഇതുകൂടാതെ ഫ്രഞ്ചിലും ഇംഗ്ലീഷിലുമായി മറ്റു ചില പ്രസിദ്ധീകരണങ്ങളും അസോസിയേഷന്റെ വകയായിട്ടുണ്ട്.
1889 മുതല്‍ അസോസിയേഷന്റെ ഔദ്യോഗിക ഭാഷ ഫ്രഞ്ചായി അംഗീകരിക്കുകയും പേര് ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് അസോസിയേഷന്‍ എന്നു മാറ്റുകയും ചെയ്‌തു. അസോസിയേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല, അസോസിയേഷനുമായി ബന്ധമില്ലാത്ത മറ്റു രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളിലും നിഘണ്ടുക്കളിലും ഉച്ചാരണം സൂചിപ്പിക്കാന്‍ ഐ.പി.എ ഉപയോഗിക്കുന്ന സ്ഥിതിവന്നു. ഇതിലെ ചില ചിഹ്നങ്ങള്‍ ചില ആഫ്രിക്കന്‍ഭാഷകളില്‍ അവയുടെ സാധാരണലിപികളോടൊപ്പം ഉപയോഗിച്ചുവരുന്നു. ഐ.പി.എ ലോകത്തിലെ എല്ലാ ഭാഷകളിലും ഉപയോഗിച്ചാല്‍ ലിപിപരമായ ഐകരൂപ്യത്തിലൂടെ എല്ലാ ജനവിഭാഗങ്ങള്‍ തമ്മിലും സൗഹൃദം വളര്‍ത്താന്‍ കഴിയുമെന്ന് വീക്ഷണമാണ് അസോസിയേഷനുള്ളത്. അസോസിയേഷന്റെ ആസ്ഥാനം ലണ്ടനിലാണ് (Department of Phonetics, University College, London, W.C.I)
മലയാളത്തിലെ സാഹിത്യഭാഷയ്‌ക്കുള്ള വര്‍ണങ്ങളെ ഐ.പി.എ. മാതൃകയിലാക്കിയ ചാര്‍ട്ട് താഴെ ചേര്‍ക്കുന്നു. എല്ലാ ശബ്‌ദങ്ങള്‍ക്കും ഐ.പി.എ.യിലെ ചിഹ്നങ്ങള്‍ അതേപടി സ്വീകരിക്കാന്‍ സാധ്യമല്ല. ഐ.പി.എ ചിഹ്നങ്ങളോടൊപ്പം, ടൈപ്പിങ്ങിനും അച്ചടിക്കുമുള്ള സൗകര്യത്തിനുവേണ്ടി, കേരള സര്‍വകലാശാലയിലെ ഭാഷാശാസ്‌ത്രവിഭാഗം ഉപയോഗിക്കുന്ന ലിപികള്‍ ബ്രായ്‌ക്കറ്റില്‍ കൊടുത്തിരിക്കുന്നു. ഓരോ സ്‌പര്‍ശത്തിന്റെയും ഖരാതിഖരഘോഷങ്ങള്‍ അതതു കോളത്തില്‍ ത്തന്നെ കൊടുത്തിട്ടുണ്ട്.
ആടുക, ആട്ടുക; ആകുക, ആക്കുക തുടങ്ങിയ ക്രിയകളില്‍ സ്‌പര്‍ശങ്ങളെ ഇരട്ടിപ്പിച്ചാണ് അകര്‍മകത്തെ സകര്‍മകമാക്കുന്നത്. ആറുക, ആറ്റുക തുടങ്ങിയവയില്‍ സ്‌പര്‍ശങ്ങളെപ്പോലെ തന്നെയാണ് -യും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് കമ്പിത(trilled)മാണെങ്കിലും ഇവിടെ സ്‌പര്‍ശമായി കണക്കാക്കിയിരിക്കുന്നു. ദന്ത്യവും വര്‍ത്സ്യവുമായ "ന' കാരങ്ങള്‍ക്ക് (ന, ) ഐ.പി.എ.യില്‍ 'n' എന്നൊരു ചിഹ്നമേയുള്ളൂ. എന്നാലും ദന്ത്യത്തിന് എന്നൊരു ഉപചിഹ്നം ചേര്‍ക്കാമെന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് അതിന് എന്ന ലിപി സ്വീകരിച്ചിരിക്കുന്നു. "ഴ' എന്ന ശബ്‌ദത്തിന് പ്രത്യേകചിഹ്നം ഐ.പി.എ ചാര്‍ട്ടില്‍ കൊടുത്തിട്ടില്ലെങ്കിലും ഫൊണെറ്റിക് ലിപിയിലെഴുതിയിട്ടുള്ള 53 ഭാഷാമാതൃകകളില്‍ തമിഴ് മാതൃകയില്‍ ഈ ശബ്‌ദത്തിനുപയോഗിച്ചിട്ടുള്ളത് എന്ന ചിഹ്നമാണ്. അതുതന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു.
ഹ്രസ്വസ്വരത്തിനും ദീര്‍ഘസ്വരത്തിനും പ്രത്യേക ചിഹ്നങ്ങള്‍ വേണമെന്നില്ല. ഹ്രസ്വസ്വരങ്ങളോട് ദീര്‍ഘത്തിന്റെ ചിഹ്നം ചേര്‍ത്താല്‍ മതി. ഏതു സ്വരത്തിനോടും ഃ എന്ന ചിഹ്നം ചേര്‍ത്താല്‍ അതിന്റെ ദീര്‍ഘം കിട്ടും. i, e എന്നിവ ഹ്രസ്വങ്ങള്‍ i:, e: എന്നിവ അവയുടെ ദീര്‍ഘങ്ങള്‍. രണ്ടു സ്വരങ്ങള്‍ ചേര്‍ത്തതാണ് ai (ഐ), au(ഔ) എന്നിവ, ഈ ചാര്‍ട്ട് ഒരു മാതൃക മാത്രം, ഇതിനെ അടിസ്ഥാനമാക്കി ചിഹ്നങ്ങളില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
(ഡോ. സോമശേഖരന്‍ നായര്‍)