This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍ബി, പോള്‍ ഹെന്‍സണ്‍ (1891 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Appleby, Paul H)
(Appleby, Paul H)
 
വരി 2: വരി 2:
==Appleby, Paul H==
==Appleby, Paul H==
രാഷ്‌ട്രമീമാംസാപണ്ഡിതനും പൊതുഭരണതന്ത്രജ്ഞനും. യു.എസ്സിലെ മിസൗറി സ്റ്റേറ്റില്‍ 1891 സെപ്‌. 13-ന്‌ ജനിച്ചു.  

 +
പത്രവില്‌പനക്കാരനായി ജീവിതമാരംഭിച്ച ആപ്പിള്‍ബി ഒരു പഴയ അച്ചുക്കൂടം സ്വന്തമാക്കിക്കൊണ്ട്‌ പത്രപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നു. സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം യുവാക്കള്‍ക്കുവേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാല്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി അദ്ദേഹം തൊഴില്‍രംഗത്ത്‌ കടന്നത്‌ 22-ാമത്തെ വയസ്സില്‍, ബിരുദം സമ്പാദിച്ചതിനുശേഷം മൊണ്ടാനയില്‍ നിന്നും ഒരു ആഴ്‌ചപ്പതിപ്പ്‌ ആരംഭിച്ചതോടുകൂടിയായിരുന്നു. 1914-നും 1920-നുമിടയ്‌ക്ക്‌ മൊണ്ടാന ആസ്ഥാനമാക്കിക്കൊണ്ട്‌ മിനിസോട്ട, അയോവ, വെര്‍ജീനിയ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും പുറപ്പെട്ടിരുന്ന ഒട്ടേറെ പത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സഹകരിച്ചു. 1920-ല്‍ ഇദ്ദേഹം അയോവ മാഗസിന്‍ (Iowa Magazine)ന്റെ പത്രാധിപരായി നിയമിക്കപ്പെട്ടു.  

1933-ല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കൃഷിവകുപ്പ്‌ സെക്രട്ടറി ഹെന്‌റി വാലസ്സിന്റെ എക്‌സിക്യൂട്ടീവ്‌ അസിസ്റ്റന്റ്‌ (Executive Assistant) ആയി നിയമിതനായപ്പോള്‍ ആപ്പിള്‍ബി പത്രലോകത്തോടു വിടവാങ്ങുകയും പുതിയ ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. 1940-ല്‍ അതേ വകുപ്പില്‍തന്നെ അണ്ടര്‍ സെക്രട്ടറി ആയി ഉയര്‍ന്നു. 1944-ല്‍ ഇദ്ദേഹത്തിന്‌ യു.എസ്‌. ബജറ്റ്‌ ബ്യൂറോ(Bureau of the Budget)യുടെ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ എന്ന പദവിയില്‍ നിയമനം ലഭിച്ചു. എന്നാല്‍ 1947-ല്‍ സിറാക്യൂസ്‌ സര്‍വകലാശാലയുടെ കീഴിലുള്ള "മാക്‌സ്‌വെല്‍ ഗ്രാജ്വേറ്റ്‌ സ്‌കൂള്‍ ഒഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ പബ്ലിക്ക്‌ അഫയേഴ്‌സ്‌' ന്റെ ഡീന്‍ പദവി ഏറ്റെടുത്തതോടെ ആപ്പിള്‍ബി ഫെഡറല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഈ കാലത്താണ്‌ ഇദ്ദേഹത്തിന്‌ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുവാന്‍ അവസരം ലഭിച്ചത്‌. 1955-ല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ ബജറ്റ്‌ ബ്യൂറോയുടെ ഡയറക്‌ടര്‍ ആയി (2 വര്‍ഷത്തേക്ക്‌) നിയമിക്കപ്പെടുന്നതുവരെ ഇദ്ദേഹം ഡീന്‍ പദവിയില്‍ തുടര്‍ന്നു.  

-
1952-ല്‍ ഫോര്‍ഡ്‌ഫൗണ്ടേഷന്‍ മുഖേന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു (1889-1964) ആപ്പിള്‍ബിയെ കേന്ദ്രഗവണ്‍മെന്റിന്റെ പൊതുഭരണോപദേഷ്‌ടാവാക്കുവാന്‍വേണ്ടി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഏകദേശം ഒരുവര്‍ഷക്കാലം ഇന്ത്യന്‍ ഭരണസംവിധാനത്തെപ്പറ്റി പഠനംനടത്തിയ ഇദ്ദേഹം 1953-ല്‍ ഇന്ത്യയിലെ പൊതുഭരണത്തെ സംബന്ധിക്കുന്ന വിശദമായ ഒരു റിപ്പോര്‍ട്ട്‌ (Public Administration in India; Report of a Survey) ഇന്ത്യാ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്ന നിര്‍ദേശങ്ങളില്‍ ഏറിയകൂറും കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചു നടപ്പാക്കി. അവയില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ഒരു ഇന്ത്യന്‍ പൊതുഭരണസ്ഥാപനം (Indian Institute of Public Administration) ഉടന്‍ രൂപവത്‌കരിക്കണമെന്നത്‌. 1954-ല്‍ ആപ്പിള്‍ബി വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്ക്‌ അഡ്‌മിനിസ്‌ട്രഷന്‍ (I.I.P.A.) ഇദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചത്‌ അന്നാണ്‌.  
+
1952-ല്‍ ഫോര്‍ഡ്‌ഫൗണ്ടേഷന്‍ മുഖേന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു (1889-1964) ആപ്പിള്‍ബിയെ കേന്ദ്രഗവണ്‍മെന്റിന്റെ പൊതുഭരണോപദേഷ്‌ടാവാക്കുവാന്‍വേണ്ടി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഏകദേശം ഒരുവര്‍ഷക്കാലം ഇന്ത്യന്‍ ഭരണസംവിധാനത്തെപ്പറ്റി പഠനംനടത്തിയ ഇദ്ദേഹം 1953-ല്‍ ഇന്ത്യയിലെ പൊതുഭരണത്തെ സംബന്ധിക്കുന്ന വിശദമായ ഒരു റിപ്പോര്‍ട്ട്‌ (Public Administration in India; Report of a Survey) ഇന്ത്യാ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്ന നിര്‍ദേശങ്ങളില്‍ ഏറിയകൂറും കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചു നടപ്പാക്കി. അവയില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ഒരു ഇന്ത്യന്‍ പൊതുഭരണസ്ഥാപനം (Indian Institute of Public Administration) ഉടന്‍ രൂപവത്‌കരിക്കണമെന്നത്‌. 1954-ല്‍ ആപ്പിള്‍ബി വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്ക്‌ അഡ്‌മിനിസ്‌ട്രേഷന്‍ (I.I.P.A.) ഇദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചത്‌ അന്നാണ്‌.  
-
1956-ല്‍ ആപ്പിള്‍ബി മൂന്നാമതും ഇന്ത്യയിലേക്കു ക്ഷണിക്കപ്പെട്ടു. ഇത്തവണ ഇദ്ദേഹം തന്റെ മുന്‍നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനുശേഷമുള്ള പൊതുഭരണസംവിധാനത്തെപ്പറ്റി സാമാന്യമായും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചും പഠനം നടത്തിയശേഷം ഒരു റിപ്പോര്‍ട്ട്‌ (Re-examination of India's Administrative System) കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1956-ല്‍ ഒരു പുതിയ വ്യവസായനയം ഇന്ത്യാഗവണ്‍മെന്റ്‌ പ്രഖ്യാപനം ചെയ്‌തു. ആപ്പിള്‍ബിയുടെ ഈ സന്ദര്‍ശനവേളയില്‍ ഒരു ഇന്ത്യന്‍ പൊതുഭരണസ്‌കൂള്‍ (Indian School of Administration) വാര്‍ത്തെടുക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കുകയും തത്‌ഫലമായി 1958-ല്‍ ഈ സ്ഥാപനം ഉടലെടുക്കുകയും ചെയ്‌തു. ഈ കലാലയത്തിലെ "വിസിറ്റിംഗ്‌ പ്രാഫസര്‍'(Visiting Professor)  എന്ന നിലയിലായിരുന്നു ആപ്പിള്‍ബി 1961-ല്‍ അവസാനമായി ഇന്ത്യയില്‍ വന്നത്‌.  
+
1956-ല്‍ ആപ്പിള്‍ബി മൂന്നാമതും ഇന്ത്യയിലേക്കു ക്ഷണിക്കപ്പെട്ടു. ഇത്തവണ ഇദ്ദേഹം തന്റെ മുന്‍നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനുശേഷമുള്ള പൊതുഭരണസംവിധാനത്തെപ്പറ്റി സാമാന്യമായും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചും പഠനം നടത്തിയശേഷം ഒരു റിപ്പോര്‍ട്ട്‌ (Re-examination of India's Administrative System) കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1956-ല്‍ ഒരു പുതിയ വ്യവസായനയം ഇന്ത്യാഗവണ്‍മെന്റ്‌ പ്രഖ്യാപനം ചെയ്‌തു. ആപ്പിള്‍ബിയുടെ ഈ സന്ദര്‍ശനവേളയില്‍ ഒരു ഇന്ത്യന്‍ പൊതുഭരണസ്‌കൂള്‍ (Indian School of Administration) വാര്‍ത്തെടുക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കുകയും തത്‌ഫലമായി 1958-ല്‍ ഈ സ്ഥാപനം ഉടലെടുക്കുകയും ചെയ്‌തു. ഈ കലാലയത്തിലെ "വിസിറ്റിംഗ്‌ പ്രൊഫസര്‍'(Visiting Professor)  എന്ന നിലയിലായിരുന്നു ആപ്പിള്‍ബി 1961-ല്‍ അവസാനമായി ഇന്ത്യയില്‍ വന്നത്‌.  
ആപ്പിള്‍ബി യു.എസ്സിലും പുറത്തുമായി ഒട്ടേറെ സംഘടനകളില്‍ അംഗമായോ പ്രതിനിധിയായോ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.  1941-42-ല്‍ ഇംഗ്ലണ്ടിലേക്കയയ്‌ക്കപ്പെട്ട ഭക്ഷ്യസംഘത്തിന്റെ തലവന്‍ അന്തര്‍ദേശീയ ഗോതമ്പ്‌ കൗണ്‍സിലിന്റെ  അധ്യക്ഷന്‍ (1942-44), സ്റ്റേറ്റ്‌ സെക്രട്ടറി (Secretary of State)യുടെ സഹായി, ഹോട്ട്‌സ്‌പ്രിംഗ്‌ സമ്മേളന(Hot Spring Conference)ത്തിലേക്കുള്ള യു.എസ്‌. പ്രതിനിധി (1943), ഇടക്കാല ഭക്ഷ്യ-കൃഷി കമ്മിഷ(Interim Commission on Food and Agriculture)നിലെ അംഗം (1943-44) എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രശസ്‌ത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.  

വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 30-ല്‍പരം ലേഖനങ്ങളും ഇന്ത്യയെ സംബന്ധിച്ച രണ്ടു പഠനറിപ്പോര്‍ട്ടുകള്‍ കൂടാതെ അഞ്ചു പ്രസിദ്ധഗ്രന്ഥങ്ങളും ആപ്പിള്‍ബിയുടെ സംഭാവനകളായി ലഭ്യമായിട്ടുണ്ട്‌: ആശഴ ഉലാീരൃമര്യ1945, ജീഹശര്യ മിറ അറാശിശൃേമശേീി1949, ങീൃമഹശ്യേ മിറ അറാശിശൃേമശേീി1952ജൗയഹശര അറാശിശൃേമശേീി ളീൃ മ ണലഹളമൃല ടമേലേ1961, ഇശശ്വേലി മെ ടെീ്‌ലൃലശഴിെ1963) എന്നിവ. 1963 ഒ. 21-ന്‌ ആപ്പിള്‍ബി നിര്യാതനായി.
+
 
 +
വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 30-ല്‍പരം ലേഖനങ്ങളും ഇന്ത്യയെ സംബന്ധിച്ച രണ്ടു പഠനറിപ്പോര്‍ട്ടുകള്‍ കൂടാതെ അഞ്ചു പ്രസിദ്ധഗ്രന്ഥങ്ങളും ആപ്പിള്‍ബിയുടെ സംഭാവനകളായി ലഭ്യമായിട്ടുണ്ട്‌: Big Democracy-1945, Policy and Administration - 1949, Morality and Administration - 1952Public Administration for a Welfare state - 1961, Citizens as Sovereigns-1963) എന്നിവ. 1963 ഒ. 21-ന്‌ ആപ്പിള്‍ബി നിര്യാതനായി.
(ഡോ. എന്‍.ആര്‍. വിശാലാക്ഷി)
(ഡോ. എന്‍.ആര്‍. വിശാലാക്ഷി)

Current revision as of 11:50, 8 സെപ്റ്റംബര്‍ 2014

ആപ്പിള്‍ബി, പോള്‍ ഹെന്‍സണ്‍ (1891 - 1963)

Appleby, Paul H

രാഷ്‌ട്രമീമാംസാപണ്ഡിതനും പൊതുഭരണതന്ത്രജ്ഞനും. യു.എസ്സിലെ മിസൗറി സ്റ്റേറ്റില്‍ 1891 സെപ്‌. 13-ന്‌ ജനിച്ചു.

പത്രവില്‌പനക്കാരനായി ജീവിതമാരംഭിച്ച ആപ്പിള്‍ബി ഒരു പഴയ അച്ചുക്കൂടം സ്വന്തമാക്കിക്കൊണ്ട്‌ പത്രപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നു. സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം യുവാക്കള്‍ക്കുവേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാല്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി അദ്ദേഹം തൊഴില്‍രംഗത്ത്‌ കടന്നത്‌ 22-ാമത്തെ വയസ്സില്‍, ബിരുദം സമ്പാദിച്ചതിനുശേഷം മൊണ്ടാനയില്‍ നിന്നും ഒരു ആഴ്‌ചപ്പതിപ്പ്‌ ആരംഭിച്ചതോടുകൂടിയായിരുന്നു. 1914-നും 1920-നുമിടയ്‌ക്ക്‌ മൊണ്ടാന ആസ്ഥാനമാക്കിക്കൊണ്ട്‌ മിനിസോട്ട, അയോവ, വെര്‍ജീനിയ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും പുറപ്പെട്ടിരുന്ന ഒട്ടേറെ പത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സഹകരിച്ചു. 1920-ല്‍ ഇദ്ദേഹം അയോവ മാഗസിന്‍ (Iowa Magazine)ന്റെ പത്രാധിപരായി നിയമിക്കപ്പെട്ടു.

1933-ല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കൃഷിവകുപ്പ്‌ സെക്രട്ടറി ഹെന്‌റി വാലസ്സിന്റെ എക്‌സിക്യൂട്ടീവ്‌ അസിസ്റ്റന്റ്‌ (Executive Assistant) ആയി നിയമിതനായപ്പോള്‍ ആപ്പിള്‍ബി പത്രലോകത്തോടു വിടവാങ്ങുകയും പുതിയ ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. 1940-ല്‍ അതേ വകുപ്പില്‍തന്നെ അണ്ടര്‍ സെക്രട്ടറി ആയി ഉയര്‍ന്നു. 1944-ല്‍ ഇദ്ദേഹത്തിന്‌ യു.എസ്‌. ബജറ്റ്‌ ബ്യൂറോ(Bureau of the Budget)യുടെ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ എന്ന പദവിയില്‍ നിയമനം ലഭിച്ചു. എന്നാല്‍ 1947-ല്‍ സിറാക്യൂസ്‌ സര്‍വകലാശാലയുടെ കീഴിലുള്ള "മാക്‌സ്‌വെല്‍ ഗ്രാജ്വേറ്റ്‌ സ്‌കൂള്‍ ഒഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ പബ്ലിക്ക്‌ അഫയേഴ്‌സ്‌' ന്റെ ഡീന്‍ പദവി ഏറ്റെടുത്തതോടെ ആപ്പിള്‍ബി ഫെഡറല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഈ കാലത്താണ്‌ ഇദ്ദേഹത്തിന്‌ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുവാന്‍ അവസരം ലഭിച്ചത്‌. 1955-ല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ ബജറ്റ്‌ ബ്യൂറോയുടെ ഡയറക്‌ടര്‍ ആയി (2 വര്‍ഷത്തേക്ക്‌) നിയമിക്കപ്പെടുന്നതുവരെ ഇദ്ദേഹം ഡീന്‍ പദവിയില്‍ തുടര്‍ന്നു.

1952-ല്‍ ഫോര്‍ഡ്‌ഫൗണ്ടേഷന്‍ മുഖേന അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു (1889-1964) ആപ്പിള്‍ബിയെ കേന്ദ്രഗവണ്‍മെന്റിന്റെ പൊതുഭരണോപദേഷ്‌ടാവാക്കുവാന്‍വേണ്ടി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഏകദേശം ഒരുവര്‍ഷക്കാലം ഇന്ത്യന്‍ ഭരണസംവിധാനത്തെപ്പറ്റി പഠനംനടത്തിയ ഇദ്ദേഹം 1953-ല്‍ ഇന്ത്യയിലെ പൊതുഭരണത്തെ സംബന്ധിക്കുന്ന വിശദമായ ഒരു റിപ്പോര്‍ട്ട്‌ (Public Administration in India; Report of a Survey) ഇന്ത്യാ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടില്‍ അടങ്ങിയിരുന്ന നിര്‍ദേശങ്ങളില്‍ ഏറിയകൂറും കേന്ദ്രഗവണ്‍മെന്റ്‌ സ്വീകരിച്ചു നടപ്പാക്കി. അവയില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ഒരു ഇന്ത്യന്‍ പൊതുഭരണസ്ഥാപനം (Indian Institute of Public Administration) ഉടന്‍ രൂപവത്‌കരിക്കണമെന്നത്‌. 1954-ല്‍ ആപ്പിള്‍ബി വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പബ്ലിക്ക്‌ അഡ്‌മിനിസ്‌ട്രേഷന്‍ (I.I.P.A.) ഇദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചത്‌ അന്നാണ്‌.

1956-ല്‍ ആപ്പിള്‍ബി മൂന്നാമതും ഇന്ത്യയിലേക്കു ക്ഷണിക്കപ്പെട്ടു. ഇത്തവണ ഇദ്ദേഹം തന്റെ മുന്‍നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനുശേഷമുള്ള പൊതുഭരണസംവിധാനത്തെപ്പറ്റി സാമാന്യമായും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെക്കുറിച്ച്‌ പ്രത്യേകിച്ചും പഠനം നടത്തിയശേഷം ഒരു റിപ്പോര്‍ട്ട്‌ (Re-examination of India's Administrative System) കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1956-ല്‍ ഒരു പുതിയ വ്യവസായനയം ഇന്ത്യാഗവണ്‍മെന്റ്‌ പ്രഖ്യാപനം ചെയ്‌തു. ആപ്പിള്‍ബിയുടെ ഈ സന്ദര്‍ശനവേളയില്‍ ഒരു ഇന്ത്യന്‍ പൊതുഭരണസ്‌കൂള്‍ (Indian School of Administration) വാര്‍ത്തെടുക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കുകയും തത്‌ഫലമായി 1958-ല്‍ ഈ സ്ഥാപനം ഉടലെടുക്കുകയും ചെയ്‌തു. ഈ കലാലയത്തിലെ "വിസിറ്റിംഗ്‌ പ്രൊഫസര്‍'(Visiting Professor) എന്ന നിലയിലായിരുന്നു ആപ്പിള്‍ബി 1961-ല്‍ അവസാനമായി ഇന്ത്യയില്‍ വന്നത്‌.

ആപ്പിള്‍ബി യു.എസ്സിലും പുറത്തുമായി ഒട്ടേറെ സംഘടനകളില്‍ അംഗമായോ പ്രതിനിധിയായോ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1941-42-ല്‍ ഇംഗ്ലണ്ടിലേക്കയയ്‌ക്കപ്പെട്ട ഭക്ഷ്യസംഘത്തിന്റെ തലവന്‍ അന്തര്‍ദേശീയ ഗോതമ്പ്‌ കൗണ്‍സിലിന്റെ അധ്യക്ഷന്‍ (1942-44), സ്റ്റേറ്റ്‌ സെക്രട്ടറി (Secretary of State)യുടെ സഹായി, ഹോട്ട്‌സ്‌പ്രിംഗ്‌ സമ്മേളന(Hot Spring Conference)ത്തിലേക്കുള്ള യു.എസ്‌. പ്രതിനിധി (1943), ഇടക്കാല ഭക്ഷ്യ-കൃഷി കമ്മിഷ(Interim Commission on Food and Agriculture)നിലെ അംഗം (1943-44) എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രശസ്‌ത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 30-ല്‍പരം ലേഖനങ്ങളും ഇന്ത്യയെ സംബന്ധിച്ച രണ്ടു പഠനറിപ്പോര്‍ട്ടുകള്‍ കൂടാതെ അഞ്ചു പ്രസിദ്ധഗ്രന്ഥങ്ങളും ആപ്പിള്‍ബിയുടെ സംഭാവനകളായി ലഭ്യമായിട്ടുണ്ട്‌: Big Democracy-1945, Policy and Administration - 1949, Morality and Administration - 1952, Public Administration for a Welfare state - 1961, Citizens as Sovereigns-1963) എന്നിവ. 1963 ഒ. 21-ന്‌ ആപ്പിള്‍ബി നിര്യാതനായി.

(ഡോ. എന്‍.ആര്‍. വിശാലാക്ഷി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍