This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദ്രാണി റഹ്മാന് (1930 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദ്രാണി റഹ്മാന് (1930 - 99)) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദ്രാണി റഹ്മാന് (1930 - 99)) |
||
വരി 3: | വരി 3: | ||
[[ചിത്രം:Vol4p108_Indrani Rehman.jpg|thumb|ഇന്ദ്രാണി റഹ്മാന്]] | [[ചിത്രം:Vol4p108_Indrani Rehman.jpg|thumb|ഇന്ദ്രാണി റഹ്മാന്]] | ||
- | ഇന്ത്യന്‍ | + | ഇന്ത്യന്‍ നര്‍ത്തകി. 1930 സെപ്. 19-ന് മദ്രാസില്‍ (ചെന്നൈ) ജനിച്ചു. പ്രസിദ്ധ നര്‍ത്തകിയായിരുന്ന രാഗിണി ദേവിയാണ് മാതാവ്. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി, കുച്ചിപ്പുഡി എന്നീ ഭാരതീയ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയ ഇവര്‍ ഗുരുഗോപിനാഥിനോടൊപ്പം ഇന്ത്യ ഒട്ടുക്കു നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ പന്തല്ലൂര്‍ ചൊക്കലിംഗംപിള്ളയും മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ചിന്നമ്മു അമ്മയുമായിരുന്നു ഗുരു. കുച്ചിപ്പുഡിനൃത്തം വിദേശങ്ങളില്‍ ആദ്യമായി അവതരിപ്പിച്ചത് ഇന്ദ്രാണി റഹ്മാനാണ്. ഒഡീസിനൃത്തത്തെ പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇവര്‍ ഏറെ യത്നിച്ചിരുന്നു. 1952-ല്‍ ഇന്ദ്രാണി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രമുഖ ആര്‍ക്കിടെക്റ്റായിരുന്ന ഹബീബ് റഹ്മാനാണ് ഇവരുടെ ഭര്‍ത്താവ്. പദ്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇന്ദ്രാണിക്ക് ലഭിച്ചിട്ടുണ്ട്. 1999 ഫെ. 5-ന് അന്തരിച്ചു. |
Current revision as of 07:29, 5 സെപ്റ്റംബര്‍ 2014
ഇന്ദ്രാണി റഹ്മാന് (1930 - 99)
ഇന്ത്യന്‍ നര്‍ത്തകി. 1930 സെപ്. 19-ന് മദ്രാസില്‍ (ചെന്നൈ) ജനിച്ചു. പ്രസിദ്ധ നര്‍ത്തകിയായിരുന്ന രാഗിണി ദേവിയാണ് മാതാവ്. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി, കുച്ചിപ്പുഡി എന്നീ ഭാരതീയ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയ ഇവര്‍ ഗുരുഗോപിനാഥിനോടൊപ്പം ഇന്ത്യ ഒട്ടുക്കു നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ പന്തല്ലൂര്‍ ചൊക്കലിംഗംപിള്ളയും മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ചിന്നമ്മു അമ്മയുമായിരുന്നു ഗുരു. കുച്ചിപ്പുഡിനൃത്തം വിദേശങ്ങളില്‍ ആദ്യമായി അവതരിപ്പിച്ചത് ഇന്ദ്രാണി റഹ്മാനാണ്. ഒഡീസിനൃത്തത്തെ പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇവര്‍ ഏറെ യത്നിച്ചിരുന്നു. 1952-ല്‍ ഇന്ദ്രാണി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രമുഖ ആര്‍ക്കിടെക്റ്റായിരുന്ന ഹബീബ് റഹ്മാനാണ് ഇവരുടെ ഭര്‍ത്താവ്. പദ്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇന്ദ്രാണിക്ക് ലഭിച്ചിട്ടുണ്ട്. 1999 ഫെ. 5-ന് അന്തരിച്ചു.