This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലസ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Fatigue)
(Fatigue)
 
വരി 1: വരി 1:
==ആലസ്യം==
==ആലസ്യം==
==Fatigue==
==Fatigue==
-
അസ്വസ്ഥത, മടുപ്പ്‌, ക്ഷീണം, പ്രവർത്തനവിരസത എന്നിവ പ്രകടമാക്കുന്ന മാനസികാവസ്ഥ. മാനസികവും ശാരീരികവുമായി ഒരാളെ ആകമാനം ബാധിക്കുന്ന അവസ്ഥയെയാണ്‌ സാങ്കേതികാർഥത്തില്‍ ആലസ്യം എന്ന്‌ വ്യവഹരിക്കുന്നത്‌. പ്രവർത്തനമാന്ദ്യം സംഭവിക്കുന്നതിന്‌ കാരണം ആലസ്യം മാത്രമാകണമെന്നില്ല. പ്രവർത്തനത്തിന്റെ സാധാരണനിലവാരം താഴുകയും പരിക്ഷീണനാണെന്ന്‌ സ്വയം ബോധം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ആലസ്യത്തിന്റെ ലക്ഷണം പൂർണമായിത്തീരുന്നു.
+
അസ്വസ്ഥത, മടുപ്പ്‌, ക്ഷീണം, പ്രവര്‍ത്തനവിരസത എന്നിവ പ്രകടമാക്കുന്ന മാനസികാവസ്ഥ. മാനസികവും ശാരീരികവുമായി ഒരാളെ ആകമാനം ബാധിക്കുന്ന അവസ്ഥയെയാണ്‌ സാങ്കേതികാര്‍ഥത്തില്‍ ആലസ്യം എന്ന്‌ വ്യവഹരിക്കുന്നത്‌. പ്രവര്‍ത്തനമാന്ദ്യം സംഭവിക്കുന്നതിന്‌ കാരണം ആലസ്യം മാത്രമാകണമെന്നില്ല. പ്രവര്‍ത്തനത്തിന്റെ സാധാരണനിലവാരം താഴുകയും പരിക്ഷീണനാണെന്ന്‌ സ്വയം ബോധം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ആലസ്യത്തിന്റെ ലക്ഷണം പൂര്‍ണമായിത്തീരുന്നു.
ആലസ്യത്തെ ശാരീരികമെന്നും മാനസികമെന്നും രണ്ടായി തിരിക്കാം; ഇതില്‍ ഒന്ന്‌ മറ്റേതിലേക്ക്‌ നയിക്കുമെന്നുള്ളതുകൊണ്ട്‌ കേവലം പഠനസൗകര്യത്തിനുവേണ്ടിയുള്ള ഒരു തരംതിരിക്കല്‍ മാത്രമായേ ഈ വിഭജനത്തെ പരിഗണിക്കാവൂ.

ശാരീരികമായ ആലസ്യം ഉണ്ടാകുന്നത്‌ ഒരാള്‍ ഊർജം വളരെയധികം  ചെലവഴിച്ച്‌ കായികാധ്വാനം ചെയ്യുമ്പോഴോ, കായികാധ്വാനത്തിന്റെ തോതനുസരിച്ച്‌ വേണ്ടത്ര പ്രാണവായു ലഭ്യമാകാതെ വരുമ്പോഴോ, കായികാധ്വാനാവസരത്തില്‍ സത്വരമായ ഉപാപചയത്തിന്റെ ഫലമായി മാംസപേശികളിലും മറ്റും ഉണ്ടാകുന്ന കാർബണ്‍ ഡൈ ഓക്‌സൈഡ്‌, ലാക്‌റ്റിക്‌ അമ്ലം മുതലായ രാസവസ്‌തുക്കള്‍ അവിടെത്തന്നെ കെട്ടിക്കിടക്കുമ്പോഴോ ആണ്‌.
+
ശാരീരികമായ ആലസ്യം ഉണ്ടാകുന്നത്‌ ഒരാള്‍ ഊര്‍ജം വളരെയധികം  ചെലവഴിച്ച്‌ കായികാധ്വാനം ചെയ്യുമ്പോഴോ, കായികാധ്വാനത്തിന്റെ തോതനുസരിച്ച്‌ വേണ്ടത്ര പ്രാണവായു ലഭ്യമാകാതെ വരുമ്പോഴോ, കായികാധ്വാനാവസരത്തില്‍ സത്വരമായ ഉപാപചയത്തിന്റെ ഫലമായി മാംസപേശികളിലും മറ്റും ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, ലാക്‌റ്റിക്‌ അമ്ലം മുതലായ രാസവസ്‌തുക്കള്‍ അവിടെത്തന്നെ കെട്ടിക്കിടക്കുമ്പോഴോ ആണ്‌.
-
മാനസികമായ ആലസ്യം ഉണ്ടാകുന്നത്‌ പ്രധാനമായും ബുദ്ധിപരമായ പ്രവൃത്തിക്ക്‌ തീരെ വൈവിധ്യം ഇല്ലാതാകുമ്പോഴാണ്‌. ഇതിനെ മാനസികാലസ്യം എന്നതിനേക്കാള്‍ "മനംമടുപ്പ്‌' എന്നു വിളിക്കുന്നതായിരിക്കും ശരി. ഏറെനേരം കണക്കുകള്‍ കൂട്ടേണ്ടിവരുമ്പോഴോ പകർത്തിയെഴുത്ത്‌ നടത്തേണ്ടിവരുമ്പോഴോ ഒരാളിന്‌ ഈ അവസ്ഥ അനുഭവപ്പെടാനിടയുണ്ട്‌. മാനസികമായ ആലസ്യം ബാധിച്ചയാളുടെ മനശ്ശക്തി തളർന്നിരിക്കണമെന്നില്ല.  വൈവിധ്യവും രസവുമുള്ള മറ്റേതെങ്കിലും ജോലിചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ തന്റെ മനംമടുപ്പിന്റെ കാര്യം പാടെ മറന്ന്‌ പുതിയ ജോലി വിദഗ്‌ധമായി ചെയ്യുന്നതുകാണാം.
+
മാനസികമായ ആലസ്യം ഉണ്ടാകുന്നത്‌ പ്രധാനമായും ബുദ്ധിപരമായ പ്രവൃത്തിക്ക്‌ തീരെ വൈവിധ്യം ഇല്ലാതാകുമ്പോഴാണ്‌. ഇതിനെ മാനസികാലസ്യം എന്നതിനേക്കാള്‍ "മനംമടുപ്പ്‌' എന്നു വിളിക്കുന്നതായിരിക്കും ശരി. ഏറെനേരം കണക്കുകള്‍ കൂട്ടേണ്ടിവരുമ്പോഴോ പകര്‍ത്തിയെഴുത്ത്‌ നടത്തേണ്ടിവരുമ്പോഴോ ഒരാളിന്‌ ഈ അവസ്ഥ അനുഭവപ്പെടാനിടയുണ്ട്‌. മാനസികമായ ആലസ്യം ബാധിച്ചയാളുടെ മനശ്ശക്തി തളര്‍ന്നിരിക്കണമെന്നില്ല.  വൈവിധ്യവും രസവുമുള്ള മറ്റേതെങ്കിലും ജോലിചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ തന്റെ മനംമടുപ്പിന്റെ കാര്യം പാടെ മറന്ന്‌ പുതിയ ജോലി വിദഗ്‌ധമായി ചെയ്യുന്നതുകാണാം.
-
ആലസ്യം മാനസികമായാലും ശാരീരികമായാലും അതിന്റെ ഫലം സാധാരണയായി ഒരാളുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിക്കും. ചെയ്‌തുതീർക്കുന്ന ജോലിയുടെ അളവും ഗുണവും കുറയുക, തെറ്റുകള്‍ പെരുകുക, അപകടസാധ്യത വർധിക്കുക, ഈർഷ്യ, ഉത്സാഹക്കുറവ്‌, മുന്‍കോപം എന്നിവ ഉണ്ടാവുക തുടങ്ങിയവയാണ്‌ ആലസ്യത്തിന്റെ സാമാന്യഫലങ്ങള്‍. ആലസ്യം അനുഭവപ്പെടുന്ന എല്ലാവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കഠിനമായ ആലസ്യം അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ മനോവീര്യം വീണ്ടെടുക്കുകയും നിലനിർത്തുകയും ചെയ്യാമെങ്കില്‍, അയാള്‍ ഈ അസുഖകരങ്ങളായ ഫലങ്ങളെയെല്ലാം മറികടന്ന്‌ സാധാരണഗതിയില്‍ പെരുമാറിയെന്നുവരും. ഈ ഒറ്റക്കാരണംകൊണ്ടുതന്നെയാണ്‌ ആലസ്യം എന്ന പ്രതിഭാസത്തെ ഒരാളുടെ പെരുമാറ്റവും പ്രവൃത്തിയും മാത്രം ആധാരമാക്കി പഠിക്കാനും വിലയിരുത്താനും ശാസ്‌ത്രജ്ഞർക്ക്‌ സാധിക്കാതെ വരുന്നത്‌.  
+
ആലസ്യം മാനസികമായാലും ശാരീരികമായാലും അതിന്റെ ഫലം സാധാരണയായി ഒരാളുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിക്കും. ചെയ്‌തുതീര്‍ക്കുന്ന ജോലിയുടെ അളവും ഗുണവും കുറയുക, തെറ്റുകള്‍ പെരുകുക, അപകടസാധ്യത വര്‍ധിക്കുക, ഈര്‍ഷ്യ, ഉത്സാഹക്കുറവ്‌, മുന്‍കോപം എന്നിവ ഉണ്ടാവുക തുടങ്ങിയവയാണ്‌ ആലസ്യത്തിന്റെ സാമാന്യഫലങ്ങള്‍. ആലസ്യം അനുഭവപ്പെടുന്ന എല്ലാവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കഠിനമായ ആലസ്യം അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ മനോവീര്യം വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യാമെങ്കില്‍, അയാള്‍ ഈ അസുഖകരങ്ങളായ ഫലങ്ങളെയെല്ലാം മറികടന്ന്‌ സാധാരണഗതിയില്‍ പെരുമാറിയെന്നുവരും. ഈ ഒറ്റക്കാരണംകൊണ്ടുതന്നെയാണ്‌ ആലസ്യം എന്ന പ്രതിഭാസത്തെ ഒരാളുടെ പെരുമാറ്റവും പ്രവൃത്തിയും മാത്രം ആധാരമാക്കി പഠിക്കാനും വിലയിരുത്താനും ശാസ്‌ത്രജ്ഞര്‍ക്ക്‌ സാധിക്കാതെ വരുന്നത്‌.  
-
ആലസ്യം ഒഴിവാക്കാനുള്ള മാർഗങ്ങള്‍ ലളിതമാണ്‌. അധ്വാനം മിതപ്പെടുത്തി ശാരീരികാലസ്യം ഒഴിവാക്കാം. മാംസപേശികളില്‍ ലാക്‌റ്റിക്‌ അമ്ലം മുതലായവ സംഭൃതമാകുവാന്‍ ഇടവരാതെ അധ്വാനം ക്രമീകരിക്കുകയും വേണം. സദാ ജോലിചെയ്യുന്ന, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ സ്വയമേവ ഈ തത്ത്വം  അനുസരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. മണിക്കൂറുകളോളം നടക്കേണ്ടിവരുമ്പോഴും ഇടതടവില്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്യേണ്ടിവരുമ്പോഴും ഓരോ വ്യക്തിയും സ്വമേധയാതന്നെ ഈ നിബന്ധനകള്‍ക്ക്‌ വഴങ്ങുകയും പെരുമാറ്റം ക്രമീകരിക്കുകയും ചെയ്യുന്നു.
+
ആലസ്യം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ലളിതമാണ്‌. അധ്വാനം മിതപ്പെടുത്തി ശാരീരികാലസ്യം ഒഴിവാക്കാം. മാംസപേശികളില്‍ ലാക്‌റ്റിക്‌ അമ്ലം മുതലായവ സംഭൃതമാകുവാന്‍ ഇടവരാതെ അധ്വാനം ക്രമീകരിക്കുകയും വേണം. സദാ ജോലിചെയ്യുന്ന, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ സ്വയമേവ ഈ തത്ത്വം  അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മണിക്കൂറുകളോളം നടക്കേണ്ടിവരുമ്പോഴും ഇടതടവില്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്യേണ്ടിവരുമ്പോഴും ഓരോ വ്യക്തിയും സ്വമേധയാതന്നെ ഈ നിബന്ധനകള്‍ക്ക്‌ വഴങ്ങുകയും പെരുമാറ്റം ക്രമീകരിക്കുകയും ചെയ്യുന്നു.
-
ചെയ്യുന്ന പ്രവൃത്തിയില്‍ വൈവിധ്യം ഉണ്ടാക്കല്‍, മറ്റൊന്നിലേക്കു ശ്രദ്ധതിരിക്കല്‍ എന്നിവ മാനസികാലസ്യത്തെ ലഘൂകരിക്കും. കാപ്പി, ചായ, പുകയില, മദ്യം മുതലായവയ്‌ക്ക്‌ ആലസ്യം ലഘൂകരിക്കാനുള്ള കഴിവുണ്ടോ എന്നത്‌ വിവാദവിഷയമാണ്‌. കാപ്പിയിലും ചായയിലും ഉള്ള "കഫീന്‍' പ്രവൃത്തിയുടെ വേഗതകൂട്ടാനും തെറ്റുകള്‍ അല്‌പം കുറയ്‌ക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഉതകുമെങ്കിലും അതോടൊപ്പം തന്നെ ചെറിയ തോതിലുള്ള കൈവിറയല്‍, അസാധാരണമായ നാഡിമിടിപ്പ്‌ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആലസ്യം മാറി എന്നൊരു "തോന്നല്‍' മാത്രമേ  മദ്യത്തിന്‌ ഉണ്ടാക്കാന്‍ കഴിയൂ; പക്ഷേ, വൈകാരികമായ പിരിമുറുക്കമോ മറ്റോ ഉണ്ടെങ്കില്‍ അതിനൊരയവുവരുത്തി ഉന്മേഷമുണ്ടാക്കാന്‍ മദ്യത്തിനു കഴിയും. പുകവലി താത്‌കാലികമായ  ഒരു മാനസികോന്‍മേഷവും ആലസ്യത്തില്‍നിന്നുള്ള മോചനവും ഉണ്ടാക്കുന്നു.
+
ചെയ്യുന്ന പ്രവൃത്തിയില്‍ വൈവിധ്യം ഉണ്ടാക്കല്‍, മറ്റൊന്നിലേക്കു ശ്രദ്ധതിരിക്കല്‍ എന്നിവ മാനസികാലസ്യത്തെ ലഘൂകരിക്കും. കാപ്പി, ചായ, പുകയില, മദ്യം മുതലായവയ്‌ക്ക്‌ ആലസ്യം ലഘൂകരിക്കാനുള്ള കഴിവുണ്ടോ എന്നത്‌ വിവാദവിഷയമാണ്‌. കാപ്പിയിലും ചായയിലും ഉള്ള "കഫീന്‍' പ്രവൃത്തിയുടെ വേഗതകൂട്ടാനും തെറ്റുകള്‍ അല്‌പം കുറയ്‌ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ഉതകുമെങ്കിലും അതോടൊപ്പം തന്നെ ചെറിയ തോതിലുള്ള കൈവിറയല്‍, അസാധാരണമായ നാഡിമിടിപ്പ്‌ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആലസ്യം മാറി എന്നൊരു "തോന്നല്‍' മാത്രമേ  മദ്യത്തിന്‌ ഉണ്ടാക്കാന്‍ കഴിയൂ; പക്ഷേ, വൈകാരികമായ പിരിമുറുക്കമോ മറ്റോ ഉണ്ടെങ്കില്‍ അതിനൊരയവുവരുത്തി ഉന്മേഷമുണ്ടാക്കാന്‍ മദ്യത്തിനു കഴിയും. പുകവലി താത്‌കാലികമായ  ഒരു മാനസികോന്‍മേഷവും ആലസ്യത്തില്‍നിന്നുള്ള മോചനവും ഉണ്ടാക്കുന്നു.
-
എഡ്‌വേഡ്‌സ്‌ (1935), അല്‍വാരിസ്‌ (1941), ബാർട്ടിലി-ച്യൂട്ട്‌ (1945), ഹാം-സോണിയാറ്റ്‌ (1952), കാർവോവിച്ച്‌ (1959), സ്‌മിത്തിബിച്ചർ (1959) എന്നിവർ ആലസ്യത്തെപ്പറ്റി ശാസ്‌ത്രീയമായി പഠനം നടത്താന്‍ ശ്രമിച്ച പ്രമുഖ ഗവേഷകന്മാരില്‍ ചിലർ മാത്രമാണ്‌.     
+
എഡ്‌വേഡ്‌സ്‌ (1935), അല്‍വാരിസ്‌ (1941), ബാര്‍ട്ടിലി-ച്യൂട്ട്‌ (1945), ഹാം-സോണിയാറ്റ്‌ (1952), കാര്‍വോവിച്ച്‌ (1959), സ്‌മിത്തിബിച്ചര്‍ (1959) എന്നിവര്‍ ആലസ്യത്തെപ്പറ്റി ശാസ്‌ത്രീയമായി പഠനം നടത്താന്‍ ശ്രമിച്ച പ്രമുഖ ഗവേഷകന്മാരില്‍ ചിലര്‍ മാത്രമാണ്‌.     
          
(ഡോ. കെ. ദേവദാസന്‍)
(ഡോ. കെ. ദേവദാസന്‍)

Current revision as of 10:08, 4 സെപ്റ്റംബര്‍ 2014

ആലസ്യം

Fatigue

അസ്വസ്ഥത, മടുപ്പ്‌, ക്ഷീണം, പ്രവര്‍ത്തനവിരസത എന്നിവ പ്രകടമാക്കുന്ന മാനസികാവസ്ഥ. മാനസികവും ശാരീരികവുമായി ഒരാളെ ആകമാനം ബാധിക്കുന്ന അവസ്ഥയെയാണ്‌ സാങ്കേതികാര്‍ഥത്തില്‍ ആലസ്യം എന്ന്‌ വ്യവഹരിക്കുന്നത്‌. പ്രവര്‍ത്തനമാന്ദ്യം സംഭവിക്കുന്നതിന്‌ കാരണം ആലസ്യം മാത്രമാകണമെന്നില്ല. പ്രവര്‍ത്തനത്തിന്റെ സാധാരണനിലവാരം താഴുകയും പരിക്ഷീണനാണെന്ന്‌ സ്വയം ബോധം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ആലസ്യത്തിന്റെ ലക്ഷണം പൂര്‍ണമായിത്തീരുന്നു. ആലസ്യത്തെ ശാരീരികമെന്നും മാനസികമെന്നും രണ്ടായി തിരിക്കാം; ഇതില്‍ ഒന്ന്‌ മറ്റേതിലേക്ക്‌ നയിക്കുമെന്നുള്ളതുകൊണ്ട്‌ കേവലം പഠനസൗകര്യത്തിനുവേണ്ടിയുള്ള ഒരു തരംതിരിക്കല്‍ മാത്രമായേ ഈ വിഭജനത്തെ പരിഗണിക്കാവൂ.

ശാരീരികമായ ആലസ്യം ഉണ്ടാകുന്നത്‌ ഒരാള്‍ ഊര്‍ജം വളരെയധികം ചെലവഴിച്ച്‌ കായികാധ്വാനം ചെയ്യുമ്പോഴോ, കായികാധ്വാനത്തിന്റെ തോതനുസരിച്ച്‌ വേണ്ടത്ര പ്രാണവായു ലഭ്യമാകാതെ വരുമ്പോഴോ, കായികാധ്വാനാവസരത്തില്‍ സത്വരമായ ഉപാപചയത്തിന്റെ ഫലമായി മാംസപേശികളിലും മറ്റും ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, ലാക്‌റ്റിക്‌ അമ്ലം മുതലായ രാസവസ്‌തുക്കള്‍ അവിടെത്തന്നെ കെട്ടിക്കിടക്കുമ്പോഴോ ആണ്‌.

മാനസികമായ ആലസ്യം ഉണ്ടാകുന്നത്‌ പ്രധാനമായും ബുദ്ധിപരമായ പ്രവൃത്തിക്ക്‌ തീരെ വൈവിധ്യം ഇല്ലാതാകുമ്പോഴാണ്‌. ഇതിനെ മാനസികാലസ്യം എന്നതിനേക്കാള്‍ "മനംമടുപ്പ്‌' എന്നു വിളിക്കുന്നതായിരിക്കും ശരി. ഏറെനേരം കണക്കുകള്‍ കൂട്ടേണ്ടിവരുമ്പോഴോ പകര്‍ത്തിയെഴുത്ത്‌ നടത്തേണ്ടിവരുമ്പോഴോ ഒരാളിന്‌ ഈ അവസ്ഥ അനുഭവപ്പെടാനിടയുണ്ട്‌. മാനസികമായ ആലസ്യം ബാധിച്ചയാളുടെ മനശ്ശക്തി തളര്‍ന്നിരിക്കണമെന്നില്ല. വൈവിധ്യവും രസവുമുള്ള മറ്റേതെങ്കിലും ജോലിചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ തന്റെ മനംമടുപ്പിന്റെ കാര്യം പാടെ മറന്ന്‌ പുതിയ ജോലി വിദഗ്‌ധമായി ചെയ്യുന്നതുകാണാം.

ആലസ്യം മാനസികമായാലും ശാരീരികമായാലും അതിന്റെ ഫലം സാധാരണയായി ഒരാളുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിക്കും. ചെയ്‌തുതീര്‍ക്കുന്ന ജോലിയുടെ അളവും ഗുണവും കുറയുക, തെറ്റുകള്‍ പെരുകുക, അപകടസാധ്യത വര്‍ധിക്കുക, ഈര്‍ഷ്യ, ഉത്സാഹക്കുറവ്‌, മുന്‍കോപം എന്നിവ ഉണ്ടാവുക തുടങ്ങിയവയാണ്‌ ആലസ്യത്തിന്റെ സാമാന്യഫലങ്ങള്‍. ആലസ്യം അനുഭവപ്പെടുന്ന എല്ലാവരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കഠിനമായ ആലസ്യം അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ മനോവീര്യം വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യാമെങ്കില്‍, അയാള്‍ ഈ അസുഖകരങ്ങളായ ഫലങ്ങളെയെല്ലാം മറികടന്ന്‌ സാധാരണഗതിയില്‍ പെരുമാറിയെന്നുവരും. ഈ ഒറ്റക്കാരണംകൊണ്ടുതന്നെയാണ്‌ ആലസ്യം എന്ന പ്രതിഭാസത്തെ ഒരാളുടെ പെരുമാറ്റവും പ്രവൃത്തിയും മാത്രം ആധാരമാക്കി പഠിക്കാനും വിലയിരുത്താനും ശാസ്‌ത്രജ്ഞര്‍ക്ക്‌ സാധിക്കാതെ വരുന്നത്‌.

ആലസ്യം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ലളിതമാണ്‌. അധ്വാനം മിതപ്പെടുത്തി ശാരീരികാലസ്യം ഒഴിവാക്കാം. മാംസപേശികളില്‍ ലാക്‌റ്റിക്‌ അമ്ലം മുതലായവ സംഭൃതമാകുവാന്‍ ഇടവരാതെ അധ്വാനം ക്രമീകരിക്കുകയും വേണം. സദാ ജോലിചെയ്യുന്ന, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ സ്വയമേവ ഈ തത്ത്വം അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മണിക്കൂറുകളോളം നടക്കേണ്ടിവരുമ്പോഴും ഇടതടവില്ലാതെ മറ്റെന്തെങ്കിലും ജോലി ചെയ്യേണ്ടിവരുമ്പോഴും ഓരോ വ്യക്തിയും സ്വമേധയാതന്നെ ഈ നിബന്ധനകള്‍ക്ക്‌ വഴങ്ങുകയും പെരുമാറ്റം ക്രമീകരിക്കുകയും ചെയ്യുന്നു. ചെയ്യുന്ന പ്രവൃത്തിയില്‍ വൈവിധ്യം ഉണ്ടാക്കല്‍, മറ്റൊന്നിലേക്കു ശ്രദ്ധതിരിക്കല്‍ എന്നിവ മാനസികാലസ്യത്തെ ലഘൂകരിക്കും. കാപ്പി, ചായ, പുകയില, മദ്യം മുതലായവയ്‌ക്ക്‌ ആലസ്യം ലഘൂകരിക്കാനുള്ള കഴിവുണ്ടോ എന്നത്‌ വിവാദവിഷയമാണ്‌. കാപ്പിയിലും ചായയിലും ഉള്ള "കഫീന്‍' പ്രവൃത്തിയുടെ വേഗതകൂട്ടാനും തെറ്റുകള്‍ അല്‌പം കുറയ്‌ക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ഉതകുമെങ്കിലും അതോടൊപ്പം തന്നെ ചെറിയ തോതിലുള്ള കൈവിറയല്‍, അസാധാരണമായ നാഡിമിടിപ്പ്‌ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആലസ്യം മാറി എന്നൊരു "തോന്നല്‍' മാത്രമേ മദ്യത്തിന്‌ ഉണ്ടാക്കാന്‍ കഴിയൂ; പക്ഷേ, വൈകാരികമായ പിരിമുറുക്കമോ മറ്റോ ഉണ്ടെങ്കില്‍ അതിനൊരയവുവരുത്തി ഉന്മേഷമുണ്ടാക്കാന്‍ മദ്യത്തിനു കഴിയും. പുകവലി താത്‌കാലികമായ ഒരു മാനസികോന്‍മേഷവും ആലസ്യത്തില്‍നിന്നുള്ള മോചനവും ഉണ്ടാക്കുന്നു.

എഡ്‌വേഡ്‌സ്‌ (1935), അല്‍വാരിസ്‌ (1941), ബാര്‍ട്ടിലി-ച്യൂട്ട്‌ (1945), ഹാം-സോണിയാറ്റ്‌ (1952), കാര്‍വോവിച്ച്‌ (1959), സ്‌മിത്തിബിച്ചര്‍ (1959) എന്നിവര്‍ ആലസ്യത്തെപ്പറ്റി ശാസ്‌ത്രീയമായി പഠനം നടത്താന്‍ ശ്രമിച്ച പ്രമുഖ ഗവേഷകന്മാരില്‍ ചിലര്‍ മാത്രമാണ്‌.

(ഡോ. കെ. ദേവദാസന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍