This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർതർ, ജോസഫ്‌ ചാള്‍സ്‌ (1850 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആർതർ, ജോസഫ്‌ ചാള്‍സ്‌ (1850 - 1942))
(Arthur, Joseph Charles)
 
വരി 3: വരി 3:
==Arthur, Joseph Charles==
==Arthur, Joseph Charles==
യു.എസ്‌. സസ്യരോഗശാസ്‌ത്രജ്ഞന്‍. ഗോതമ്പ്‌ തുടങ്ങിയ സസ്യങ്ങളെ നശിപ്പിക്കുന്ന പക്‌സീനിയ (Puccinia) ഫംഗസ്സുകളുടെ ജീവിതചക്രം ആദ്യമായി വിവരിച്ചു എന്നതാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

-
[[ചിത്രം:Vol3p302_Joseph_Charles_Arthur.jpg|thumb|ജോസഫ്‌ ചാള്‍സ്‌ ആർതർ]]
+
[[ചിത്രം:Vol3p302_Joseph_Charles_Arthur.jpg|thumb|ജോസഫ്‌ ചാള്‍സ്‌ ആര്‍തര്‍]]
-
ആർതർ 1850 ജനു. 11-ന്‌ ന്യൂയോർക്കിലെ ലോവില്‍ എന്ന സ്ഥലത്തു ജനിച്ചു. അയോവ സ്റ്റേറ്റ്‌ കോളജില്‍ പഠനം നടത്തിയശേഷം 1886-ല്‍ കോർണല്‍ സർവകലാശാലയില്‍നിന്നും ഡോക്‌ടറേറ്റ്‌ നേടി. പർദു സർവകലാശാലയിലെ സസ്യശാസ്‌ത്രവിഭാഗത്തിന്റെ തലവനായി 1887-ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. 1915-വരെ ഈ ജോലിയില്‍ തുടർന്നു. ഇതേ കാലയളവില്‍തന്നെ ഇന്‍ഡ്യാന കാർഷിക ഗവേഷണകേന്ദ്രത്തിലെ സസ്യശരീരക്രിയാവിജ്ഞാനം, സസ്യരോഗവിജ്ഞാനം എന്നീ വകുപ്പുകളുടെ മേധാവികൂടിയായി സേവനം അനുഷ്‌ഠിച്ചിരുന്നു. ഇവിടെ വച്ചാണ്‌ റസ്റ്റ്‌ ഫംഗസ്സുകളിലുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളില്‍ അധികവും നടന്നത്‌.
+
ആര്‍തര്‍ 1850 ജനു. 11-ന്‌ ന്യൂയോര്‍ക്കിലെ ലോവില്‍ എന്ന സ്ഥലത്തു ജനിച്ചു. അയോവ സ്റ്റേറ്റ്‌ കോളജില്‍ പഠനം നടത്തിയശേഷം 1886-ല്‍ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റ്‌ നേടി. പര്‍ദു സര്‍വകലാശാലയിലെ സസ്യശാസ്‌ത്രവിഭാഗത്തിന്റെ തലവനായി 1887-ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. 1915-വരെ ഈ ജോലിയില്‍ തുടര്‍ന്നു. ഇതേ കാലയളവില്‍തന്നെ ഇന്‍ഡ്യാന കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ സസ്യശരീരക്രിയാവിജ്ഞാനം, സസ്യരോഗവിജ്ഞാനം എന്നീ വകുപ്പുകളുടെ മേധാവികൂടിയായി സേവനം അനുഷ്‌ഠിച്ചിരുന്നു. ഇവിടെ വച്ചാണ്‌ റസ്റ്റ്‌ ഫംഗസ്സുകളിലുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളില്‍ അധികവും നടന്നത്‌.
-
ശാസ്‌ത്രസാഹിത്യരംഗത്തും ആർതറുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്‌. 1882 മുതല്‍ 1900 വരെ ഇദ്ദേഹം ബൊട്ടാണിക്കല്‍  ഗസറ്റ്‌ എന്ന ശാസ്‌ത്രമാസികയുടെ പത്രാധിപരായിരുന്നു. അനേകം ശാസ്‌ത്രലേഖനങ്ങള്‍ ഇതില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തന്റെ സഹപ്രവർത്തകരായ ചാള്‍സ്‌ ആർ. ബാർണെസ്‌, ജോണ്‍ എം. കോള്‍ട്ടർ എന്നിവരുമായി ചേർന്ന്‌ ഹാന്‍ഡ്‌ബുക്ക്‌ ഒഫ്‌ പ്‌ളാന്റ്‌ ഡിസെക്‌ഷന്‍ (1886), ലിവിംഗ്‌ പ്‌ളാന്റ്‌സ്‌ ആന്‍ഡ്‌ ദേർ പ്രാപ്പർട്ടീസ്‌ (1898) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. മാനുവല്‍ ഒഫ്‌ ദി റസ്റ്റ്‌സ്‌ ഇന്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ആന്‍ഡ്‌ കാനഡ (1934)  എന്നൊരു ഗ്രന്ഥവും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്‌.  
+
ശാസ്‌ത്രസാഹിത്യരംഗത്തും ആര്‍തറുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്‌. 1882 മുതല്‍ 1900 വരെ ഇദ്ദേഹം ബൊട്ടാണിക്കല്‍  ഗസറ്റ്‌ എന്ന ശാസ്‌ത്രമാസികയുടെ പത്രാധിപരായിരുന്നു. അനേകം ശാസ്‌ത്രലേഖനങ്ങള്‍ ഇതില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തന്റെ സഹപ്രവര്‍ത്തകരായ ചാള്‍സ്‌ ആര്‍. ബാര്‍ണെസ്‌, ജോണ്‍ എം. കോള്‍ട്ടര്‍ എന്നിവരുമായി ചേര്‍ന്ന്‌ ഹാന്‍ഡ്‌ബുക്ക്‌ ഒഫ്‌ പ്‌ളാന്റ്‌ ഡിസെക്‌ഷന്‍ (1886), ലിവിംഗ്‌ പ്‌ളാന്റ്‌സ്‌ ആന്‍ഡ്‌ ദേര്‍ പ്രാപ്പര്‍ട്ടീസ്‌ (1898) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. മാനുവല്‍ ഒഫ്‌ ദി റസ്റ്റ്‌സ്‌ ഇന്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ആന്‍ഡ്‌ കാനഡ (1934)  എന്നൊരു ഗ്രന്ഥവും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്‌.  
1942 ഏ. 30-ന്‌ ഇദ്ദേഹം അന്തരിച്ചു.
1942 ഏ. 30-ന്‌ ഇദ്ദേഹം അന്തരിച്ചു.
(ജോസ്‌ കെ. മംഗലി)
(ജോസ്‌ കെ. മംഗലി)

Current revision as of 06:49, 3 സെപ്റ്റംബര്‍ 2014

ആര്‍തര്‍, ജോസഫ്‌ ചാള്‍സ്‌ (1850 - 1942)

Arthur, Joseph Charles

യു.എസ്‌. സസ്യരോഗശാസ്‌ത്രജ്ഞന്‍. ഗോതമ്പ്‌ തുടങ്ങിയ സസ്യങ്ങളെ നശിപ്പിക്കുന്ന പക്‌സീനിയ (Puccinia) ഫംഗസ്സുകളുടെ ജീവിതചക്രം ആദ്യമായി വിവരിച്ചു എന്നതാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

ജോസഫ്‌ ചാള്‍സ്‌ ആര്‍തര്‍

ആര്‍തര്‍ 1850 ജനു. 11-ന്‌ ന്യൂയോര്‍ക്കിലെ ലോവില്‍ എന്ന സ്ഥലത്തു ജനിച്ചു. അയോവ സ്റ്റേറ്റ്‌ കോളജില്‍ പഠനം നടത്തിയശേഷം 1886-ല്‍ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റ്‌ നേടി. പര്‍ദു സര്‍വകലാശാലയിലെ സസ്യശാസ്‌ത്രവിഭാഗത്തിന്റെ തലവനായി 1887-ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. 1915-വരെ ഈ ജോലിയില്‍ തുടര്‍ന്നു. ഇതേ കാലയളവില്‍തന്നെ ഇന്‍ഡ്യാന കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ സസ്യശരീരക്രിയാവിജ്ഞാനം, സസ്യരോഗവിജ്ഞാനം എന്നീ വകുപ്പുകളുടെ മേധാവികൂടിയായി സേവനം അനുഷ്‌ഠിച്ചിരുന്നു. ഇവിടെ വച്ചാണ്‌ റസ്റ്റ്‌ ഫംഗസ്സുകളിലുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളില്‍ അധികവും നടന്നത്‌.

ശാസ്‌ത്രസാഹിത്യരംഗത്തും ആര്‍തറുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്‌. 1882 മുതല്‍ 1900 വരെ ഇദ്ദേഹം ബൊട്ടാണിക്കല്‍ ഗസറ്റ്‌ എന്ന ശാസ്‌ത്രമാസികയുടെ പത്രാധിപരായിരുന്നു. അനേകം ശാസ്‌ത്രലേഖനങ്ങള്‍ ഇതില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തന്റെ സഹപ്രവര്‍ത്തകരായ ചാള്‍സ്‌ ആര്‍. ബാര്‍ണെസ്‌, ജോണ്‍ എം. കോള്‍ട്ടര്‍ എന്നിവരുമായി ചേര്‍ന്ന്‌ ഹാന്‍ഡ്‌ബുക്ക്‌ ഒഫ്‌ പ്‌ളാന്റ്‌ ഡിസെക്‌ഷന്‍ (1886), ലിവിംഗ്‌ പ്‌ളാന്റ്‌സ്‌ ആന്‍ഡ്‌ ദേര്‍ പ്രാപ്പര്‍ട്ടീസ്‌ (1898) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. മാനുവല്‍ ഒഫ്‌ ദി റസ്റ്റ്‌സ്‌ ഇന്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ആന്‍ഡ്‌ കാനഡ (1934) എന്നൊരു ഗ്രന്ഥവും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്‌.

1942 ഏ. 30-ന്‌ ഇദ്ദേഹം അന്തരിച്ചു. (ജോസ്‌ കെ. മംഗലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍