This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കോക്ക്‌, ജോണ്‍വില്യം (1892 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Alcoak, Johnwilliam)
(ആൽക്കോക്ക്‌, ജോണ്‍വില്യം (1892 - 1919))
 
വരി 1: വരി 1:
-
==ആൽക്കോക്ക്‌, ജോണ്‍വില്യം (1892 - 1919)==
+
==ആല്‍ക്കോക്ക്‌, ജോണ്‍വില്യം (1892 - 1919)==
 +
 
==Alcoak, Johnwilliam==
==Alcoak, Johnwilliam==
[[ചിത്രം:Vol3p352_William Alcock.jpg.jpg|thumb| ജോണ്വിാല്യം ആല്‍ക്കോക്ക്‌]]
[[ചിത്രം:Vol3p352_William Alcock.jpg.jpg|thumb| ജോണ്വിാല്യം ആല്‍ക്കോക്ക്‌]]

Current revision as of 12:41, 1 സെപ്റ്റംബര്‍ 2014

ആല്‍ക്കോക്ക്‌, ജോണ്‍വില്യം (1892 - 1919)

Alcoak, Johnwilliam

ജോണ്വിാല്യം ആല്‍ക്കോക്ക്‌

വ്യോമയാത്രയില്‍ ലോകറെക്കാര്‍ഡ്‌ സൃഷ്‌ടിച്ച ബ്രിട്ടിഷ്‌ വൈമാനികന്‍. 1892 ന. 6-ന്‌ മാഞ്ചസ്റ്ററില്‍ കുതിരക്കച്ചവടക്കാരന്റെ മകനായി ജനിച്ചു. വൈമാനിക സര്‍ട്ടിഫിക്കറ്റ്‌ നേടി രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടീഷ്‌ രാജകീയ വ്യോമസേനയില്‍ പരിശിക്ഷകനായി ചേര്‍ന്നു (1914). 1917 സെപ്‌. 30-ന്‌ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്‌താംബൂള്‍) ബോംബിട്ട്‌ തകര്‍ത്തതില്‍ ആല്‍ക്കോക്ക്‌ പ്രധാന പങ്ക്‌ വഹിക്കുകയുണ്ടായി. അന്നു കാണിച്ച ധീരതയ്‌ക്കും സാമര്‍ഥ്യത്തിനുമുള്ള അംഗീകാരമെന്നനിലയില്‍ ഇദ്ദേഹത്തിന്‌ വിശിഷ്‌ടസേവനത്തിനുള്ള സേനാമെഡല്‍ സമ്മാനിക്കപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമണംകഴിഞ്ഞ്‌ മടങ്ങുമ്പോള്‍ വിമാനം കടലിലിറക്കാന്‍ നിര്‍ബന്ധിതനായി. ഇദ്ദേഹവും കൂട്ടുകാരും നീന്തി കരയ്‌ക്കുകയറിയപ്പോള്‍ തുര്‍ക്കികളുടെ തടവുകാരായി പിടിക്കപ്പെട്ടു. 1919 മാ.-ല്‍ ആല്‍ക്കോക്ക്‌ വ്യോമസേനയില്‍നിന്നും പിരിഞ്ഞു. 1919 ജൂണ്‍ 14-ന്‌ കാനഡായിലെ ന്യൂഫൗണ്ട്‌ലാന്‍ഡില്‍നിന്നും സര്‍. ആര്‍തര്‍ വിറ്റര്‍ ബ്രൗണുമൊത്ത്‌ അത്‌ലാന്തിക്‌ സമുദ്രത്തിനുമീതേകൂടി പറന്ന്‌ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. 16 മണിക്കൂര്‍ 27 മിനിട്ടു തുടര്‍ച്ചയായി നടത്തിയ ഈ യാത്ര ഒരു ലോകറെക്കാര്‍ഡ്‌ സൃഷ്‌ടിച്ചു. ഇതിനെതുടര്‍ന്ന്‌ ബ്രിട്ടിഷ്‌ ഗവണ്മെന്റ്‌ ഇദ്ദേഹത്തെ കെ.ബി.ഇ. (Knight Command Order of the British Empire) സ്ഥാനം നല്‌കി ബഹുമാനിക്കുകയുണ്ടായി.

1919 ഡി. 16-ന്‌ ഒരു ആംഫീബിയന്‍ (Amphibian) വിമാനത്തില്‍ പാരിസിലേക്ക്‌ പറക്കുമ്പോള്‍ വിമാനം തകര്‍ന്നുവീണ്‌ ആല്‍ക്കോക്ക്‌ മൃതിയടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍