This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Aldridge, Ira fredaric)
(ആൽഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67))
 
വരി 1: വരി 1:
-
==ആൽഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)==
+
==ആല്‍ഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)==
 +
 
==Aldridge, Ira fredaric==
==Aldridge, Ira fredaric==
[[ചിത്രം:Vol3p352_aldridge ira.jpg.jpg|thumb| ഇരാ ഫ്രഡറിക്‌ ആല്‍ഡ്രിഡ്‌ജ്‌]]
[[ചിത്രം:Vol3p352_aldridge ira.jpg.jpg|thumb| ഇരാ ഫ്രഡറിക്‌ ആല്‍ഡ്രിഡ്‌ജ്‌]]

Current revision as of 12:39, 1 സെപ്റ്റംബര്‍ 2014

ആല്‍ഡ്രിഡ്‌ജ്‌, ഇരാ ഫ്രഡറിക്‌ (1804 - 67)

Aldridge, Ira fredaric

ഇരാ ഫ്രഡറിക്‌ ആല്‍ഡ്രിഡ്‌ജ്‌

അമേരിക്കന്‍ നടന്‍. ശോകാങ്ങക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധി നേടിയ ആല്‍ഡ്രിഡ്‌ജ്‌ കറുത്തവര്‍ഗക്കാരനാണ്‌. ഇദ്ദേഹം ന്യൂയോര്‍ക്കിലാണ്‌ ജനിച്ചതെന്ന്‌ കരുതപ്പെടുന്നു. ആല്‍ഡ്രിഡ്‌ജിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ന്യൂയോര്‍ക്കിലെ ആഫ്രിക്കന്‍ തിയെറ്ററിലാണ്‌ ഇദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചത്‌. 1824-ല്‍ ഇംഗ്ലണ്ടില്‍ എത്തുകയും 1825-ല്‍ അവിടെ ആദ്യമായി അഭിനയിക്കുകയും ചെയ്‌തു. ഒഥല്ലോ; കിങ്‌ലിയര്‍, മാക്‌ബത്ത്‌ എന്നീ ഷേക്‌സ്‌പീയര്‍ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1853-നുശേഷം യൂറോപ്യന്‍രാജ്യങ്ങളിലെല്ലായിടത്തും പര്യടനം നടത്തുകയും അഭിനയിക്കുകയും അതുവഴി ഭാരിച്ച ധനം സമ്പാദിക്കുകയും ചെയ്‌തു. ആസ്റ്റ്രിയന്‍ ചക്രവര്‍ത്തിയില്‍നിന്നും പ്രഷ്യയിലെ രാജാവില്‍നിന്നും ലഭിച്ചവ ഉള്‍പ്പെടെ വളരെയധികം ബഹുമതികള്‍ക്ക്‌ ആല്‍ഡ്രിഡ്‌ജ്‌ പാത്രമായി.

1863-ല്‍ ഇദ്ദേഹം ബ്രിട്ടിഷ്‌ പൗരത്വം സ്വീകരിച്ചു. റഷ്യയിലേക്കു പോകുന്നവഴി പോളണ്ടില്‍വച്ച്‌ 1867 ആഗ. 10-ന്‌ ആല്‍ഡ്രിഡ്‌ജ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍