This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപ്‌തജിന്‍ (? - 963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Alptajin)
(ആൽപ്‌തജിന്‍ (? - 963))
 
വരി 1: വരി 1:
-
==ആൽപ്‌തജിന്‍ (?  - 963)==
+
==ആല്‍പ്‌തജിന്‍ (?  - 963)==
 +
 
==Alptajin==
==Alptajin==
ഗസ്‌നി (ഗസ്‌നവി) വംശസ്ഥാപകന്‍. അമ്പാസിയ്യാ സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി, ഖുറാസാന്‍, ട്രാന്‍സ്‌ ഓഷ്യാന, അഫ്‌ഗാനിസ്‌താന്‍ എന്നീ ഭൂഭാഗങ്ങള്‍ പിടിച്ചടക്കി (872). ബുഖാറ തലസ്ഥാനമാക്കി സാമാനിയ്യാ രാജവംശം സ്ഥാപിച്ച ഇസ്‌മായിലിന്റെ പിന്‍ഗാമിയായ അഹമ്മദിന്റെ അടിമയായിരുന്നു ആല്‍പ്‌തജിന്‍ (അല്‍പ്‌തജിന്‍). ആല്‍പ്‌തജിനെ അഹമ്മദ്‌ തന്റെ അംഗരക്ഷകരില്‍ ഒരാളാക്കി. അഹമ്മദിന്റെ പിന്‍ഗാമിയായ നസര്‍ ആല്‍പ്‌തജിനെ സ്വതന്ത്രനാക്കി, ഒരു സേനാവിഭാഗത്തിന്റെ നായകനായി നിയമിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ നൂഹിന്റെ കാലത്ത്‌ ആല്‍പ്‌തജിന്‍ ഹാജിബ്‌-ഉല്‍-ഹുജ്ജാബ്‌ (മുഖ്യ അന്തര്‍വേശികന്‍-ഇവമായലൃഹമശി) സ്ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നുവന്ന സുല്‍ത്താന്‍ അബ്‌ദുല്‍ മാലിക്‌ ആല്‍പത്‌ജിനെ ഖുറാസാനിലെ ഗവര്‍ണറായി നിയമിച്ചു. അബ്‌ദുല്‍ മാലിക്കിന്റെ മരണശേഷമുണ്ടായ പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ മന്‍സൂറിനെ സുല്‍ത്താനാക്കാനുള്ള നീക്കത്തെ ആല്‍പ്‌തജിന്‍ എതിര്‍ത്തു. വ്യക്തിപരമായ വിദ്വേഷമല്ല, നേരെമറിച്ച്‌ മന്‍സൂറിന്റെ ചെറുപ്പവും പരിചയക്കുറവുമായിരുന്നു അദ്ദേഹത്തെ ഈ നിലപാടിനു പ്രരിപ്പിച്ചത്‌. അവസാനം മന്‍സൂര്‍തന്നെ സാമാനിയ്യാ സുല്‍ത്താനായി.

Current revision as of 12:35, 1 സെപ്റ്റംബര്‍ 2014

ആല്‍പ്‌തജിന്‍ (? - 963)

Alptajin

മന്‍സൂറിന്റെ സ്ഥാനാരോഹണത്തിനുശേഷം ആല്‍പ്‌ തജിന്‍ ജീവാപായം ഭയന്ന്‌ 3,000 ഭടന്മാരുമായി ബാല്‍ഖിന്ന്‌ നേരെ തിരിഞ്ഞു. തനിക്കെതിരായി മന്‍സൂര്‍ അയച്ച സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയ ഇദ്ദേഹം ഗസ്‌നാ പിടിച്ചടക്കി സ്വന്തമായ ഒരു രാജ്യം സ്ഥാപിച്ചു. താന്‍ അയച്ച മറ്റൊരു സൈന്യത്തെയും ആല്‍പ്‌തജിന്‍ പരാജയപ്പെടുത്തിയപ്പോള്‍, ഗസ്‌നായില്‍നിന്ന്‌ ഇദ്ദേഹത്തെ പുറന്തള്ളാന്‍ കഴിയുകയില്ലെന്ന്‌ മനസ്സിലാക്കിയ മന്‍സൂര്‍ തന്റെ പ്രതിയോഗിയെ അവിടത്തെ ഭരണാധികാരിയായി അംഗീകരിച്ചു.

തുടര്‍ന്ന്‌ ആല്‍പ്‌തജിന്‍ ബസ്‌തുംകാബൂളിന്റെ ഒരു ഭാഗംകൂടി പിടിച്ചടക്കി. ഖൈബര്‍ ചുരത്തിലെയും, പെഷവാര്‍തടത്തിലെയും അഫ്‌ഗാന്മാരെ തുരത്തി, തന്റെ അധികാരം അവിടെ ഉറപ്പിച്ചു. എട്ടുമാസത്തെ പ്രശസ്‌തമായ ഭരണത്തിനുശേഷം ആല്‍പ്‌തജിന്‍ 963-ല്‍ അന്തരിച്ചു. (എ.പി. അബ്‌ദുല്‍റഹിമാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍