This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപോർട്ട്‌, ഫ്‌ളോയ്‌ഡ്‌ ഹെന്‌റി (1890 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Alport, Floid Henry)
(ആൽപോർട്ട്‌, ഫ്‌ളോയ്‌ഡ്‌ ഹെന്‌റി (1890 - 1978))
 
വരി 1: വരി 1:
-
==ആൽപോർട്ട്‌, ഫ്‌ളോയ്‌ഡ്‌ ഹെന്‌റി (1890 - 1978)==
+
==ആല്‍പോര്‍ട്ട്‌, ഫ്‌ളോയ്‌ഡ്‌ ഹെന്‌റി (1890 - 1978)==
 +
 
==Alport, Floid Henry==
==Alport, Floid Henry==
യു.എസ്‌. സാമൂഹിക മനഃശാസ്‌ത്രജ്ഞന്‍. യു.എസില്‍ വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിലുള്ള മില്‍വാകി എന്ന നഗരത്തില്‍ 1890 ആഗ. 22-ന്‌ ആല്‍പോര്‍ട്ട്‌ ജനിച്ചു. ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്ന്‌ 1919-ല്‍ മനഃശാസ്‌ത്രത്തില്‍ ബിരുദംനേടി. ഹാര്‍വാഡ്‌, നോര്‍ത്ത്‌ കരോലിന, സൈറക്കൂസ്‌ എന്നീ സര്‍വകലാശാലകളില്‍ കുറേക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ ഇദ്ദേഹത്തിനു ഫെലോഷിപ്പ്‌ നല്‌കി.

Current revision as of 12:35, 1 സെപ്റ്റംബര്‍ 2014

ആല്‍പോര്‍ട്ട്‌, ഫ്‌ളോയ്‌ഡ്‌ ഹെന്‌റി (1890 - 1978)

Alport, Floid Henry

യു.എസ്‌. സാമൂഹിക മനഃശാസ്‌ത്രജ്ഞന്‍. യു.എസില്‍ വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിലുള്ള മില്‍വാകി എന്ന നഗരത്തില്‍ 1890 ആഗ. 22-ന്‌ ആല്‍പോര്‍ട്ട്‌ ജനിച്ചു. ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍നിന്ന്‌ 1919-ല്‍ മനഃശാസ്‌ത്രത്തില്‍ ബിരുദംനേടി. ഹാര്‍വാഡ്‌, നോര്‍ത്ത്‌ കരോലിന, സൈറക്കൂസ്‌ എന്നീ സര്‍വകലാശാലകളില്‍ കുറേക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ ഇദ്ദേഹത്തിനു ഫെലോഷിപ്പ്‌ നല്‌കി.

ഫ്‌ളോയ്‌ഡ്‌ ഹെന്‌റി ആല്‍പോര്‍ട്ട്‌

സാമൂഹ്യമനഃശാസ്‌ത്രമായിരുന്നു ആല്‍പോര്‍ട്ടിന്റെ മുഖ്യമായ പഠന-പ്രവര്‍ത്തനരംഗം. തദ്വിഷയകമായി ഇദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. 192-21 കാലങ്ങളില്‍ വില്യം മക്‌ഡൂഗലിന്റെ ജന്മവാസനകള്‍ (Instincts)എന്ന ആശയത്തിലും എഡ്‌വേഡ്‌ എ.റോസിന്റെ അനുകരണ(Imitation)വാദത്തിലും കുടുങ്ങി സമൂഹമനഃശാസ്‌ത്രം വഴിമുട്ടിനില്‌ക്കുകയായിരുന്നു. സമൂഹത്തില്‍നിന്ന്‌ വ്യക്തി പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ (Social learning) രൂപംകൊള്ളുന്ന ആശയങ്ങളുടെയും മനോഭാവങ്ങളുടെയും (Attitudes) സ്വാധീനതയ്‌ക്കു പ്രാമുഖ്യം നല്‌കിക്കൊണ്ട്‌ ഇദ്ദേഹം ഈ ശാസ്‌ത്രശാഖയ്‌ക്ക്‌ പുതിയൊരു മാര്‍ഗം വെട്ടിത്തെളിച്ചു. സോഷ്യല്‍ സൈക്കോളജി എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം (1924) ഇതിനു സഹായമാവുകയും ചെയ്‌തു. സമൂഹമനസ്സ്‌ എന്ന ആശയം വിഡ്ഡിത്തമാണെന്നും വ്യക്തികള്‍ക്കു മാത്രമേ മനസ്സ്‌ എന്നൊന്നുണ്ടാകാന്‍ സാധ്യതയുള്ളൂ എന്നും ഇദ്ദേഹം വാദിച്ചു. സാമൂഹ്യാനുസരണപ്പെരുമാറ്റ (Conformity Behaviour) ത്തെക്കുറിച്ച്‌ ഇദ്ദേഹം വിദഗ്‌ധപഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. തിയറീസ്‌ ഒഫ്‌ പെഴ്‌സെപ്‌ഷന്‍ ആന്‍ഡ്‌ ദ്‌ കോണ്‍സെപ്‌റ്റ്‌ ഒഫ്‌ സ്‌ട്രക്‌ചര്‍ ആല്‍പോര്‍ട്ടിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്‌. 1978 ഒ. 15-ന്‌ ഇദ്ദേഹം അന്തരിച്ചു.

(ഡോ. കെ. ദേവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍