This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽജിന്‍ I (1811 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എൽജിന്‍ I (1811 - 63))
(Elgin I)
 
വരി 4: വരി 4:
== Elgin I ==
== Elgin I ==
-
ഇന്ത്യയിലെ വൈസ്രായി (1862 മാ.-63 ന.). 1811 ജൂല. 20-ന്‌ ലണ്ടനിൽ ജനിച്ചു. ഈറ്റണിലും ക്രസ്റ്റ്‌ ചർച്ചിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1842-ൽ എൽജിന്‍ ജമെയ്‌ക്കയിലെ ഗവർണറായി നിയമിതനായി; 1846-കാനഡയിലെ ഗവർണർ ജനറലായും. 1857-ചൈനയുമായുണ്ടായിരുന്ന ബ്രിട്ടന്റെ ചില തർക്കങ്ങള്‍ക്കു പരിഹാരം കാണാനായി ഒരു വിശേഷസ്ഥാനപതി എന്ന നിലയിൽ എൽജിന്‍ ചൈനയിലേക്കു തിരിച്ചു. ദൗത്യം പരാജയപ്പടുന്ന പക്ഷം യുദ്ധം നടത്തുന്നതിനുവേണ്ട സൈന്യവുമായാണ്‌ ഇദ്ദേഹം പുറപ്പെട്ടത്‌. സിങ്കപ്പൂരിൽവച്ച്‌ 1857-ലെ ഇന്ത്യന്‍ കലാപത്തെക്കുറിച്ച്‌ അറിയാനിടയായ എൽജിന്‍ ഗവർണർ ജനറലായിരുന്ന കാനിങ്ങിന്റെ അഭ്യർഥനപ്രകാരം ഇന്ത്യയിലേക്കു തിരിക്കുകയും കലാപം അമർച്ചചെയ്യുന്നതിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തു. തുടർന്ന്‌ ഇദ്ദേഹം ചൈനയിലേക്കുള്ള യാത്ര തുടരുകയും മഞ്ചു ചക്രവർത്തിയുമായി 1858 ജൂണ്‍ 20-ന്‌ ഒരു സന്ധിയിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ജപ്പാനുമായി മറ്റൊരു സന്ധിയിൽ ഒപ്പുവച്ചശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തിയ എൽജിനെ പാൽമേഴ്‌സ്റ്റന്റെ മന്ത്രിസഭ പോസ്റ്റ്‌മാസ്റ്റർ ജനറലായി നിയമിച്ചു. 1862 മാർച്ചിൽ ഇദ്ദേഹം ഇന്ത്യയിലെ വൈസ്രായി ആയി നിയുക്തനായി.
+
ഇന്ത്യയിലെ വൈസ്രായി (1862 മാ.-63 ന.). 1811 ജൂല. 20-ന്‌ ലണ്ടനില്‍ ജനിച്ചു. ഈറ്റണിലും ക്രസ്റ്റ്‌ ചര്‍ച്ചിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1842-ല്‍ എല്‍ജിന്‍ ജമെയ്‌ക്കയിലെ ഗവര്‍ണറായി നിയമിതനായി; 1846-ല്‍ കാനഡയിലെ ഗവര്‍ണര്‍ ജനറലായും. 1857-ല്‍ ചൈനയുമായുണ്ടായിരുന്ന ബ്രിട്ടന്റെ ചില തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാനായി ഒരു വിശേഷസ്ഥാനപതി എന്ന നിലയില്‍ എല്‍ജിന്‍ ചൈനയിലേക്കു തിരിച്ചു. ദൗത്യം പരാജയപ്പടുന്ന പക്ഷം യുദ്ധം നടത്തുന്നതിനുവേണ്ട സൈന്യവുമായാണ്‌ ഇദ്ദേഹം പുറപ്പെട്ടത്‌. സിങ്കപ്പൂരില്‍വച്ച്‌ 1857-ലെ ഇന്ത്യന്‍ കലാപത്തെക്കുറിച്ച്‌ അറിയാനിടയായ എല്‍ജിന്‍ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ്ങിന്റെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയിലേക്കു തിരിക്കുകയും കലാപം അമര്‍ച്ചചെയ്യുന്നതില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇദ്ദേഹം ചൈനയിലേക്കുള്ള യാത്ര തുടരുകയും മഞ്ചു ചക്രവര്‍ത്തിയുമായി 1858 ജൂണ്‍ 20-ന്‌ ഒരു സന്ധിയില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ജപ്പാനുമായി മറ്റൊരു സന്ധിയില്‍ ഒപ്പുവച്ചശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തിയ എല്‍ജിനെ പാല്‍മേഴ്‌സ്റ്റന്റെ മന്ത്രിസഭ പോസ്റ്റ്‌മാസ്റ്റര്‍ ജനറലായി നിയമിച്ചു. 1862 മാര്‍ച്ചില്‍ ഇദ്ദേഹം ഇന്ത്യയിലെ വൈസ്രായി ആയി നിയുക്തനായി.
-
നയപരിപാടികളിൽ തന്റെ മുന്‍ഗാമിയായ കാനിങ്ങിന്റെ പിന്‍തുടർച്ചക്കാരനായിരുന്നു എൽജിന്‍. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇദ്ദേഹം ഇടപെട്ടിരുന്നില്ല; പുതിയ നികുതികള്‍ ഏർപ്പെടുത്തുന്നതിനോടും വിയോജിച്ചിരുന്നു. നാട്ടുരാജാക്കന്മാരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റുമായി കൂടുതൽ അടുപ്പിക്കുക എന്നതായിരുന്നു എൽജിന്റെ ലക്ഷ്യം. പെഷാവറിനു വടക്ക്‌ ഹസാരാ ജില്ലയിലെ സിതാന എന്ന മലമ്പ്രദേശം കേന്ദ്രമാക്കിക്കൊണ്ട്‌ വഹാബികള്‍ ആരംഭിച്ച കലാപത്തെ അമർച്ചചെയ്‌തത്‌ എൽജിന്റെ ഭരണകാലത്താണ്‌. എന്നാൽ ഈ യുദ്ധത്തിന്റെ പരിസമാപ്‌തിക്കു മുന്‍പ്‌ സിംലയിൽ ഒരു പര്യടനത്തിലേർപ്പെട്ടിരിക്കവേ ധർമശാല എന്ന സ്ഥലത്തുവച്ച്‌ 1863 ന. 20-നു എൽജിന്‍ നിര്യാതനായി.
+
നയപരിപാടികളില്‍ തന്റെ മുന്‍ഗാമിയായ കാനിങ്ങിന്റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു എല്‍ജിന്‍. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നില്ല; പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിനോടും വിയോജിച്ചിരുന്നു. നാട്ടുരാജാക്കന്മാരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റുമായി കൂടുതല്‍ അടുപ്പിക്കുക എന്നതായിരുന്നു എല്‍ജിന്റെ ലക്ഷ്യം. പെഷാവറിനു വടക്ക്‌ ഹസാരാ ജില്ലയിലെ സിതാന എന്ന മലമ്പ്രദേശം കേന്ദ്രമാക്കിക്കൊണ്ട്‌ വഹാബികള്‍ ആരംഭിച്ച കലാപത്തെ അമര്‍ച്ചചെയ്‌തത്‌ എല്‍ജിന്റെ ഭരണകാലത്താണ്‌. എന്നാല്‍ ഈ യുദ്ധത്തിന്റെ പരിസമാപ്‌തിക്കു മുന്‍പ്‌ സിംലയില്‍ ഒരു പര്യടനത്തിലേര്‍പ്പെട്ടിരിക്കവേ ധര്‍മശാല എന്ന സ്ഥലത്തുവച്ച്‌ 1863 ന. 20-നു എല്‍ജിന്‍ നിര്യാതനായി.

Current revision as of 06:09, 18 ഓഗസ്റ്റ്‌ 2014

എല്‍ജിന്‍ I (1811 - 63)

Elgin I

ഇന്ത്യയിലെ വൈസ്രായി (1862 മാ.-63 ന.). 1811 ജൂല. 20-ന്‌ ലണ്ടനില്‍ ജനിച്ചു. ഈറ്റണിലും ക്രസ്റ്റ്‌ ചര്‍ച്ചിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1842-ല്‍ എല്‍ജിന്‍ ജമെയ്‌ക്കയിലെ ഗവര്‍ണറായി നിയമിതനായി; 1846-ല്‍ കാനഡയിലെ ഗവര്‍ണര്‍ ജനറലായും. 1857-ല്‍ ചൈനയുമായുണ്ടായിരുന്ന ബ്രിട്ടന്റെ ചില തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാനായി ഒരു വിശേഷസ്ഥാനപതി എന്ന നിലയില്‍ എല്‍ജിന്‍ ചൈനയിലേക്കു തിരിച്ചു. ദൗത്യം പരാജയപ്പടുന്ന പക്ഷം യുദ്ധം നടത്തുന്നതിനുവേണ്ട സൈന്യവുമായാണ്‌ ഇദ്ദേഹം പുറപ്പെട്ടത്‌. സിങ്കപ്പൂരില്‍വച്ച്‌ 1857-ലെ ഇന്ത്യന്‍ കലാപത്തെക്കുറിച്ച്‌ അറിയാനിടയായ എല്‍ജിന്‍ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ്ങിന്റെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയിലേക്കു തിരിക്കുകയും കലാപം അമര്‍ച്ചചെയ്യുന്നതില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇദ്ദേഹം ചൈനയിലേക്കുള്ള യാത്ര തുടരുകയും മഞ്ചു ചക്രവര്‍ത്തിയുമായി 1858 ജൂണ്‍ 20-ന്‌ ഒരു സന്ധിയില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. പിന്നീട്‌ ജപ്പാനുമായി മറ്റൊരു സന്ധിയില്‍ ഒപ്പുവച്ചശേഷം ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തിയ എല്‍ജിനെ പാല്‍മേഴ്‌സ്റ്റന്റെ മന്ത്രിസഭ പോസ്റ്റ്‌മാസ്റ്റര്‍ ജനറലായി നിയമിച്ചു. 1862 മാര്‍ച്ചില്‍ ഇദ്ദേഹം ഇന്ത്യയിലെ വൈസ്രായി ആയി നിയുക്തനായി.

നയപരിപാടികളില്‍ തന്റെ മുന്‍ഗാമിയായ കാനിങ്ങിന്റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു എല്‍ജിന്‍. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇദ്ദേഹം ഇടപെട്ടിരുന്നില്ല; പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിനോടും വിയോജിച്ചിരുന്നു. നാട്ടുരാജാക്കന്മാരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റുമായി കൂടുതല്‍ അടുപ്പിക്കുക എന്നതായിരുന്നു എല്‍ജിന്റെ ലക്ഷ്യം. പെഷാവറിനു വടക്ക്‌ ഹസാരാ ജില്ലയിലെ സിതാന എന്ന മലമ്പ്രദേശം കേന്ദ്രമാക്കിക്കൊണ്ട്‌ വഹാബികള്‍ ആരംഭിച്ച കലാപത്തെ അമര്‍ച്ചചെയ്‌തത്‌ എല്‍ജിന്റെ ഭരണകാലത്താണ്‌. എന്നാല്‍ ഈ യുദ്ധത്തിന്റെ പരിസമാപ്‌തിക്കു മുന്‍പ്‌ സിംലയില്‍ ഒരു പര്യടനത്തിലേര്‍പ്പെട്ടിരിക്കവേ ധര്‍മശാല എന്ന സ്ഥലത്തുവച്ച്‌ 1863 ന. 20-നു എല്‍ജിന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍