This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എസെന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Essen) |
Mksol (സംവാദം | സംഭാവനകള്‍) (→Essen) |
||
വരി 5: | വരി 5: | ||
== Essen == | == Essen == | ||
[[ചിത്രം:Vol5p329_Essen_city.jpg|thumb|എസെന്‍ നഗരം]] | [[ചിത്രം:Vol5p329_Essen_city.jpg|thumb|എസെന്‍ നഗരം]] | ||
- | പശ്ചിമ | + | പശ്ചിമ ജര്‍മനിയിലെ വെസ്റ്റ്‌ഫാലിയാ പ്രവിശ്യയിലുള്ള ഒരു വ്യവസായ നഗരം. 51º 28' വ.; 06º 59' കി. റുര്‍ ഖനനമേഖലയിലെ ഏറ്റവും വലിയ നഗരമാണ് എസെന്‍; ഡൂസല്‍ഡോര്‍ഫിന് 35 കി.മീ. വടക്ക് സമുദ്രനിരപ്പില്‍നിന്ന് 107 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. യഥാക്രമം വടക്കും തെക്കുമായി ഒഴുകുന്ന എമ്‌ഷെര്‍, റുര്‍ എന്നീ നദികളില്‍നിന്ന് സമദൂരസ്ഥമാണ് എസെന്‍. ഏതാണ്ട് അണ്ഡാകൃതിയില്‍ തെക്കുവടക്കായാണ് നഗരത്തിന്റെ കിടപ്പ്; പടിഞ്ഞാറുഭാഗത്തുള്ള ക്രുപ്‌സ് ഗുസ്റ്റാള്‍ ഫാബ്രിക് എന്ന വ്യവസായ ശൃംഖലയാണ് എസെന്‍ നഗരത്തിന്റെ പ്രശസ്‌തിക്ക് പ്രധാനഹേതു. കല്‍ക്കരിഖനനത്തെ ആശ്രയിച്ച് വികസിച്ച അനേകം ചെറുപട്ടണങ്ങളെ ഗ്രസിച്ചാണ് എസെന്‍ ഇന്നത്തെ നിലയില്‍ വളര്‍ന്നത്; ഇപ്പോഴത്തെ വിസ്‌തീര്‍ണം 210 ച.കി.മീ. ആണ്. 2010-ല്‍ ജര്‍മനിയിലെ ഒന്‍പതാമത്തെ വലുപ്പമേറിയ നഗരമായി എസെന്‍ മാറിയിരിക്കുന്നു. രണ്ടാം ലോകയുദ്ധകാലത്ത് തുടര്‍ച്ചയായ ബോംബിങ് മൂലം നഗരത്തിന് കനത്ത നഷ്‌ടങ്ങള്‍ നേരിട്ടു. എസെനിലെ അഭിമാനസ്‌തംഭങ്ങളായിരുന്ന പ്രാചീന വാസ്‌തുശില്‌പങ്ങളും ആധുനിക ഹര്‍മ്യങ്ങളും ഒന്നാകെത്തന്നെ നശിപ്പിക്കപ്പെട്ടു. പില്‌ക്കാലത്ത് ഇവ പൂര്‍ണമായും പുനരുദ്ധരിക്കപ്പെട്ടു. ജനസംഖ്യ: 574,635 (2010). |
- | പടക്കോപ്പുകളുടെയും ഇതര യന്ത്രസാമഗ്രികളുടെയും | + | പടക്കോപ്പുകളുടെയും ഇതര യന്ത്രസാമഗ്രികളുടെയും നിര്‍മാണമാണ് എസെനിലെ മുന്തിയ വ്യവസായം; വിശ്വപ്രശസ്‌തിയാര്‍ജിച്ച ക്രുപ്‌സ് വ്യവസായ ശൃംഖലയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇരുമ്പുരുക്കു വ്യവസായം പൊതുവേ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സിന്തറ്റിക് ഓയില്‍, ഖനനയന്ത്രങ്ങള്‍, സള്‍ഫ്യൂരിക് ആസിഡ് തുടങ്ങി വ്യവസായാവശ്യങ്ങള്‍ക്കുള്ള രാസദ്രവ്യങ്ങള്‍, സ്‌ഫടികസാധനങ്ങള്‍ തുടങ്ങിയവയും വന്‍തോതില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ മുപ്പതോളം കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 21-ാം ശതകത്തില്‍ എസെന്‍ അനേകം വന്‍കിട കമ്പനികളുടെ ഭരണകേന്ദ്രമായി മാറിയിട്ടുണ്ട്. ഷൂ കമ്പനികളും ഗ്യാസ് കമ്പനികളും മറ്റും ഇവയിലുള്‍പ്പെടുന്നു. വര്‍ഷംപ്രതി അന്‍പതിലേറെ വ്യാപാരമേളകളാണ് ഇവിടെ നടന്നുവരുന്നത്. യൂറോപ്പിലെ മികച്ച മീഡിയാ കമ്പനിയായ വാസ് മീഡിയഗ്രൂപ്പാണ് ഇവിടെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. |
- | ഗതാഗത സംവിധാനം ഈ നഗരത്തിന്റെ | + | ഗതാഗത സംവിധാനം ഈ നഗരത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. റുര്‍ മേഖലയെ റൈന്‍ ജലമാര്‍ഗവുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ കിഴക്കുപടിഞ്ഞാറ് ദിശയില്‍ നഗരത്തെ കുറുകെ മുറിച്ച് കടന്നു പോകുന്നു. ഇവയുടെ പിരിവുകളായി വടക്കോട്ടും തെക്കോട്ടും ധാരാളം റെയില്‍പ്പാതകളുണ്ട്. റൈന്‍-ഹെര്‍ണേ കനാല്‍ കിഴക്കുള്ള വന്‍നഗരങ്ങളിലേക്ക് ജലമാര്‍ഗമുള്ള ഗതാഗതം സാധ്യമാക്കിത്തീര്‍ക്കുന്നു. |
- | കലകള്‍ക്കുവേണ്ടി സ്ഥാപിതമായ ഫോക്ക്‌വാങ് യൂണിവേഴ്‌സിറ്റി എസെനിലെ ഏറ്റവും മികച്ച ഒരു | + | കലകള്‍ക്കുവേണ്ടി സ്ഥാപിതമായ ഫോക്ക്‌വാങ് യൂണിവേഴ്‌സിറ്റി എസെനിലെ ഏറ്റവും മികച്ച ഒരു സര്‍വകലാശാലയാണ്. 2003-ല്‍ നിലവില്‍ വന്ന റുസ് ബര്‍ഗ്-എസെന്‍ സര്‍വകലാശാല രണ്ടു സര്‍വകലാശാലകള്‍ സംയോജിപ്പിച്ച സ്ഥാപനമാണ്. |
- | യൂറോപ്പിലെ ഏറ്റവും മികച്ച | + | യൂറോപ്പിലെ ഏറ്റവും മികച്ച കല്‍ക്കരി ഖനി ഇവിടത്തെ ഡോള്‍വറീന്‍ ഇന്‍ഡസ്‌ട്രിയല്‍ കോംപ്ലക്‌സിലായിരുന്നു. 1997-ല്‍ അടച്ചുപൂട്ടിയ കോക്കിങ് പ്ലാന്റും അതിനോടു ചേര്‍ന്ന വൈന്‍ഡിങ് ടവറോടുകൂടിയ ഷാഫ്‌റ്റും ഒരു വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി 2001-ല്‍ യുണെസ്‌കോ പ്രഖ്യാപിച്ചു. |
Current revision as of 05:07, 18 ഓഗസ്റ്റ് 2014
എസെന്‍
Essen
പശ്ചിമ ജര്‍മനിയിലെ വെസ്റ്റ്‌ഫാലിയാ പ്രവിശ്യയിലുള്ള ഒരു വ്യവസായ നഗരം. 51º 28' വ.; 06º 59' കി. റുര്‍ ഖനനമേഖലയിലെ ഏറ്റവും വലിയ നഗരമാണ് എസെന്‍; ഡൂസല്‍ഡോര്‍ഫിന് 35 കി.മീ. വടക്ക് സമുദ്രനിരപ്പില്‍നിന്ന് 107 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. യഥാക്രമം വടക്കും തെക്കുമായി ഒഴുകുന്ന എമ്‌ഷെര്‍, റുര്‍ എന്നീ നദികളില്‍നിന്ന് സമദൂരസ്ഥമാണ് എസെന്‍. ഏതാണ്ട് അണ്ഡാകൃതിയില്‍ തെക്കുവടക്കായാണ് നഗരത്തിന്റെ കിടപ്പ്; പടിഞ്ഞാറുഭാഗത്തുള്ള ക്രുപ്‌സ് ഗുസ്റ്റാള്‍ ഫാബ്രിക് എന്ന വ്യവസായ ശൃംഖലയാണ് എസെന്‍ നഗരത്തിന്റെ പ്രശസ്‌തിക്ക് പ്രധാനഹേതു. കല്‍ക്കരിഖനനത്തെ ആശ്രയിച്ച് വികസിച്ച അനേകം ചെറുപട്ടണങ്ങളെ ഗ്രസിച്ചാണ് എസെന്‍ ഇന്നത്തെ നിലയില്‍ വളര്‍ന്നത്; ഇപ്പോഴത്തെ വിസ്‌തീര്‍ണം 210 ച.കി.മീ. ആണ്. 2010-ല്‍ ജര്‍മനിയിലെ ഒന്‍പതാമത്തെ വലുപ്പമേറിയ നഗരമായി എസെന്‍ മാറിയിരിക്കുന്നു. രണ്ടാം ലോകയുദ്ധകാലത്ത് തുടര്‍ച്ചയായ ബോംബിങ് മൂലം നഗരത്തിന് കനത്ത നഷ്‌ടങ്ങള്‍ നേരിട്ടു. എസെനിലെ അഭിമാനസ്‌തംഭങ്ങളായിരുന്ന പ്രാചീന വാസ്‌തുശില്‌പങ്ങളും ആധുനിക ഹര്‍മ്യങ്ങളും ഒന്നാകെത്തന്നെ നശിപ്പിക്കപ്പെട്ടു. പില്‌ക്കാലത്ത് ഇവ പൂര്‍ണമായും പുനരുദ്ധരിക്കപ്പെട്ടു. ജനസംഖ്യ: 574,635 (2010).
പടക്കോപ്പുകളുടെയും ഇതര യന്ത്രസാമഗ്രികളുടെയും നിര്‍മാണമാണ് എസെനിലെ മുന്തിയ വ്യവസായം; വിശ്വപ്രശസ്‌തിയാര്‍ജിച്ച ക്രുപ്‌സ് വ്യവസായ ശൃംഖലയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇരുമ്പുരുക്കു വ്യവസായം പൊതുവേ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സിന്തറ്റിക് ഓയില്‍, ഖനനയന്ത്രങ്ങള്‍, സള്‍ഫ്യൂരിക് ആസിഡ് തുടങ്ങി വ്യവസായാവശ്യങ്ങള്‍ക്കുള്ള രാസദ്രവ്യങ്ങള്‍, സ്‌ഫടികസാധനങ്ങള്‍ തുടങ്ങിയവയും വന്‍തോതില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ മുപ്പതോളം കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 21-ാം ശതകത്തില്‍ എസെന്‍ അനേകം വന്‍കിട കമ്പനികളുടെ ഭരണകേന്ദ്രമായി മാറിയിട്ടുണ്ട്. ഷൂ കമ്പനികളും ഗ്യാസ് കമ്പനികളും മറ്റും ഇവയിലുള്‍പ്പെടുന്നു. വര്‍ഷംപ്രതി അന്‍പതിലേറെ വ്യാപാരമേളകളാണ് ഇവിടെ നടന്നുവരുന്നത്. യൂറോപ്പിലെ മികച്ച മീഡിയാ കമ്പനിയായ വാസ് മീഡിയഗ്രൂപ്പാണ് ഇവിടെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ഗതാഗത സംവിധാനം ഈ നഗരത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. റുര്‍ മേഖലയെ റൈന്‍ ജലമാര്‍ഗവുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ കിഴക്കുപടിഞ്ഞാറ് ദിശയില്‍ നഗരത്തെ കുറുകെ മുറിച്ച് കടന്നു പോകുന്നു. ഇവയുടെ പിരിവുകളായി വടക്കോട്ടും തെക്കോട്ടും ധാരാളം റെയില്‍പ്പാതകളുണ്ട്. റൈന്‍-ഹെര്‍ണേ കനാല്‍ കിഴക്കുള്ള വന്‍നഗരങ്ങളിലേക്ക് ജലമാര്‍ഗമുള്ള ഗതാഗതം സാധ്യമാക്കിത്തീര്‍ക്കുന്നു.
കലകള്‍ക്കുവേണ്ടി സ്ഥാപിതമായ ഫോക്ക്‌വാങ് യൂണിവേഴ്‌സിറ്റി എസെനിലെ ഏറ്റവും മികച്ച ഒരു സര്‍വകലാശാലയാണ്. 2003-ല്‍ നിലവില്‍ വന്ന റുസ് ബര്‍ഗ്-എസെന്‍ സര്‍വകലാശാല രണ്ടു സര്‍വകലാശാലകള്‍ സംയോജിപ്പിച്ച സ്ഥാപനമാണ്.
യൂറോപ്പിലെ ഏറ്റവും മികച്ച കല്‍ക്കരി ഖനി ഇവിടത്തെ ഡോള്‍വറീന്‍ ഇന്‍ഡസ്‌ട്രിയല്‍ കോംപ്ലക്‌സിലായിരുന്നു. 1997-ല്‍ അടച്ചുപൂട്ടിയ കോക്കിങ് പ്ലാന്റും അതിനോടു ചേര്‍ന്ന വൈന്‍ഡിങ് ടവറോടുകൂടിയ ഷാഫ്‌റ്റും ഒരു വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി 2001-ല്‍ യുണെസ്‌കോ പ്രഖ്യാപിച്ചു.