This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറിഡു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എറിഡു == == Eridu == സുമേറിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആ...) |
Mksol (സംവാദം | സംഭാവനകള്‍) (→Eridu) |
||
വരി 5: | വരി 5: | ||
== Eridu == | == Eridu == | ||
- | സുമേറിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആധുനിക | + | സുമേറിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആധുനിക ഇറാഖില്‍ നാസിറിയ ജില്ലയിലെ ഊര്‍ നഗരത്തിന് 24 കി.മീ. തെക്ക് അബുഷാഹ്‌റെയിന്‍ പര്‍വതനിരയുടെ സമീപത്താണ് എറിഡു സ്ഥിതി ചെയ്‌തിരുന്നത്. ഇയാ അഥവാ എങ്കി ആയിരുന്നു ഈ നഗരത്തിന്റെ അധിദേവത. അതിപ്രാചീനമായ ഈ പ്രദേശം യൂഫ്രട്ടീസ് നദീ പ്രവാഹത്തില്‍പ്പെട്ടാണ് നശിച്ചു പോയത്. ഹാമാസ് തടാകത്തിന്റെ തീരത്തു സ്ഥിതിചെയ്‌തിരുന്ന പ്രദേശമാണിതെന്ന് ക്യൂനിഫോം ലിഖിതങ്ങളില്‍ പരാമര്‍ശമുണ്ട്. ബി.സി. 2050-ല്‍ അമര്‍സിന്‍ പണികഴിപ്പിച്ച ഗോപുര(സിഗുറത്ത്)ത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം. |
- | 25 | + | 25 ഹെക്‌ടര്‍ വിസ്‌തീര്‍ണം വരുന്ന ഈ പ്രദേശം 1946-നും 1949-നും ഇടയ്‌ക്ക് ഫുവാഡ് സഫര്‍, സെറ്റണ്‍ ലോയ്‌ഡ് എന്നിവരുടെ നേതൃത്വത്തില്‍ ഇറാഖിലെ പുരാവസ്‌തു വകുപ്പ് ഉത്‌ഖനനം ചെയ്യുകയുണ്ടായി. ബാബിലോണിയയിലെ ചരിത്രാതീത നഗരങ്ങളില്‍ ഏറ്റവും പ്രമുഖമാണ് എറിഡു. ബി.സി. 5000-ത്തോടടുത്ത കാലത്ത് സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ നഗരത്തില്‍ ചിത്രാങ്കിതമായ കളിമണ്‍ പാത്രങ്ങള്‍ ധാരാളം നിര്‍മിച്ചിരുന്നതായി തെളിവുകളുണ്ട്. ജ്യാമിതീയ രൂപങ്ങളും പുഷ്‌പങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കൊണ്ട് പാത്രങ്ങള്‍ അലങ്കരിച്ചിരുന്നു. കളിമണ്ണും ഇഷ്‌ടികയും ചേര്‍ത്തു നിര്‍മിച്ച ദേവാലായങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സുമേറിയന്‍ ക്ഷേത്ര നിര്‍മാണരീതിയുടെ രൂപകല്‌പന ഇവിടെയും ദൃശ്യമാണ്. ഇയാ ദേവതയ്‌ക്കു സമര്‍പ്പിക്കപ്പെട്ട മീനുകളുടെ മുള്‍ക്കൂമ്പാരം ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക വൃത്തിയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നവരാണ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നതെന്നതിനും തെളിവുകളുണ്ട്. ജലസേചനത്തിനു പ്രാധാന്യം നല്‌കിയിരുന്നുവെന്നതിനു നിദര്‍ശനമാണ് ഇവിടത്തെ ചരിത്രാതീത കനാല്‍ത്തടങ്ങള്‍. ബി.സി. 600 വരെ ഈ പ്രദേശത്ത് ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പില്‌ക്കാലത്ത് ഇതിന്റെ പ്രാധാന്യം അപ്രത്യക്ഷമായി. |
Current revision as of 09:18, 16 ഓഗസ്റ്റ് 2014
എറിഡു
Eridu
സുമേറിയന്‍ സാമ്രാജ്യത്തിലെ ഒരു പ്രാചീന നഗരം. ആധുനിക ഇറാഖില്‍ നാസിറിയ ജില്ലയിലെ ഊര്‍ നഗരത്തിന് 24 കി.മീ. തെക്ക് അബുഷാഹ്‌റെയിന്‍ പര്‍വതനിരയുടെ സമീപത്താണ് എറിഡു സ്ഥിതി ചെയ്‌തിരുന്നത്. ഇയാ അഥവാ എങ്കി ആയിരുന്നു ഈ നഗരത്തിന്റെ അധിദേവത. അതിപ്രാചീനമായ ഈ പ്രദേശം യൂഫ്രട്ടീസ് നദീ പ്രവാഹത്തില്‍പ്പെട്ടാണ് നശിച്ചു പോയത്. ഹാമാസ് തടാകത്തിന്റെ തീരത്തു സ്ഥിതിചെയ്‌തിരുന്ന പ്രദേശമാണിതെന്ന് ക്യൂനിഫോം ലിഖിതങ്ങളില്‍ പരാമര്‍ശമുണ്ട്. ബി.സി. 2050-ല്‍ അമര്‍സിന്‍ പണികഴിപ്പിച്ച ഗോപുര(സിഗുറത്ത്)ത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം. 25 ഹെക്‌ടര്‍ വിസ്‌തീര്‍ണം വരുന്ന ഈ പ്രദേശം 1946-നും 1949-നും ഇടയ്‌ക്ക് ഫുവാഡ് സഫര്‍, സെറ്റണ്‍ ലോയ്‌ഡ് എന്നിവരുടെ നേതൃത്വത്തില്‍ ഇറാഖിലെ പുരാവസ്‌തു വകുപ്പ് ഉത്‌ഖനനം ചെയ്യുകയുണ്ടായി. ബാബിലോണിയയിലെ ചരിത്രാതീത നഗരങ്ങളില്‍ ഏറ്റവും പ്രമുഖമാണ് എറിഡു. ബി.സി. 5000-ത്തോടടുത്ത കാലത്ത് സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ നഗരത്തില്‍ ചിത്രാങ്കിതമായ കളിമണ്‍ പാത്രങ്ങള്‍ ധാരാളം നിര്‍മിച്ചിരുന്നതായി തെളിവുകളുണ്ട്. ജ്യാമിതീയ രൂപങ്ങളും പുഷ്‌പങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കൊണ്ട് പാത്രങ്ങള്‍ അലങ്കരിച്ചിരുന്നു. കളിമണ്ണും ഇഷ്‌ടികയും ചേര്‍ത്തു നിര്‍മിച്ച ദേവാലായങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സുമേറിയന്‍ ക്ഷേത്ര നിര്‍മാണരീതിയുടെ രൂപകല്‌പന ഇവിടെയും ദൃശ്യമാണ്. ഇയാ ദേവതയ്‌ക്കു സമര്‍പ്പിക്കപ്പെട്ട മീനുകളുടെ മുള്‍ക്കൂമ്പാരം ഇവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക വൃത്തിയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നവരാണ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നതെന്നതിനും തെളിവുകളുണ്ട്. ജലസേചനത്തിനു പ്രാധാന്യം നല്‌കിയിരുന്നുവെന്നതിനു നിദര്‍ശനമാണ് ഇവിടത്തെ ചരിത്രാതീത കനാല്‍ത്തടങ്ങള്‍. ബി.സി. 600 വരെ ഈ പ്രദേശത്ത് ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പില്‌ക്കാലത്ത് ഇതിന്റെ പ്രാധാന്യം അപ്രത്യക്ഷമായി.