This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എയർബ്രക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എയർബ്രക്ക്) |
Mksol (സംവാദം | സംഭാവനകള്‍) (→Air brake) |
||
വരി 4: | വരി 4: | ||
== Air brake == | == Air brake == | ||
- | ആധുനിക | + | ആധുനിക മോട്ടോര്‍വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ബ്രക്ക് സംവിധാനങ്ങളില്‍ ഒന്ന്. ഒരു വായുസംഭരണിയില്‍ നിറച്ചിരിക്കുന്ന മര്‍ദിതവായുവാണ് ബ്രക്കിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം ഒരു ബ്രക്ക്-സംവിധാനത്തിന്റെ മുഖ്യഭാഗങ്ങള്‍ വായുസമ്മര്‍ദകം(air ompressor), വായുസംഭരണി, നിയന്ത്രണവാല്‍വ്, ബ്രക് സിലിന്‍ഡറിലേക്കുള്ള വായുകുഴലുകള്‍, ബ്രക്ക് സിലിണ്ടറുകള്‍ എന്നിവയാണ്. വായുസമ്മര്‍ദകമാണ് സംഭരണിയിലേക്കുവേണ്ട മര്‍ദിതവായു നല്‌കുന്നത്. സാധാരണ പിസ്റ്റണ്‍തരത്തില്‍പ്പെട്ട സമ്മര്‍ദകങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. സമ്മര്‍ദകത്തെ ഓടിക്കുവാനുള്ള ശക്തി വാഹനത്തിന്റെ എന്‍ജിന്റെ ക്രാങ്ക് അക്ഷത്തില്‍(crank shaft) നിന്നും ലഭിക്കുന്നു. സമ്മര്‍ദകത്തിലേക്കുള്ള വായു ശുദ്ധീകരിക്കുന്നതിനു വേണ്ടുന്ന അരിപ്പ, സമ്മര്‍ദകത്തിലെ മര്‍ദം ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ആവാതെ സൂക്ഷിക്കുന്ന വാല്‍വ് എന്നിവയാണ് സമ്മര്‍ദകത്തിനോട് ബന്ധപ്പെട്ട പ്രധാനഭാഗങ്ങള്‍. സമ്മര്‍ദ്ദകത്തില്‍ നിന്നുള്ള വായു സംഭരണിയില്‍ എത്തുന്നു. ബ്രക്കിന് കൂടുതല്‍ ശക്തി ആവശ്യമായി വരുമ്പോള്‍ വായു സംഭരണിയിലെ മര്‍ദം വര്‍ധിപ്പിച്ചാല്‍ മതിയാകും; സംഭരണിയുടെ വ്യാപ്‌തം വര്‍ധിപ്പിക്കേണ്ടതില്ല എന്ന ഒരു പ്രധാനഗുണം വായുബ്രക്ക് സംവിധാനത്തിനുണ്ട്. വായുസംഭരണിയില്‍ നിന്നും ബ്രക്‌സിലിണ്ടറുകളിലേക്കുള്ള വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത് ഒരു നിയന്ത്രണവാല്‍വാണ്. ഡ്രവര്‍ കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ബ്രക്‌പെഡല്‍ ഈ വാല്‍വുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രക്‌പെഡലിന്റെ ചലനത്തിന് അനുപാതമായി ഈ വാല്‍വ് തുറക്കുകയും അതിനനുസരിച്ച വ്യാപ്‌തം വായു-സിലിണ്ടറുകളിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. അങ്ങനെ സിലിണ്ടറുകളില്‍ ഉണ്ടാവുന്ന ബ്രക്കിങ് ശക്തിയെക്കുറിച്ച് ഒരു ബോധം പെഡലിന്റെ സ്ഥാനഭ്രംശത്തില്‍നിന്നു ഡ്രവര്‍ക്ക് ഉണ്ടാകുന്നു; അതിനനുസരിച്ച് ഡ്രവര്‍ ബ്രക്‌പെഡലിന്റെ ചലനം നിയന്ത്രിക്കുകയും ചെയ്യുന്നു. നിയന്ത്രണവാല്‍വില്‍നിന്ന് ഒഴുകുന്ന വായു ബ്രക്ക്‌സിലിണ്ടറുകളില്‍ എത്തി സിലിണ്ടറിനകത്തെ പിസ്റ്റണെ മുന്നോട്ടു തള്ളുന്നു. അപ്പോള്‍ സിലിണ്ടറിനോട് ഘടിപ്പിക്കപ്പെട്ട ബ്രക്‌ഷൂ ചക്രത്തിന്റെ ലോഹഡ്രമ്മിലേക്ക് അമര്‍ന്ന് ചക്രത്തിന്റെ കറക്കത്തെ തടസ്സപ്പെടുത്തുന്നു. ബ്രക്ക് പെഡലിന്മേലുള്ള അമര്‍ത്തല്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ബ്രക്ക്‌പെഡല്‍ അതിന്മേല്‍ ഘടിപ്പിച്ച സ്‌പ്രിങ്ങിന്റെ സഹായത്താല്‍ മേലോട്ടു പൊങ്ങുകയും നിയന്ത്രണവാല്‍വില്‍നിന്നു ബ്രക്‌സിലിണ്ടറിലേക്കുള്ള വായുപ്രവാഹം നിലയ്‌ക്കുകയും ചെയ്യുന്നു. അതേസമയത്തുതന്നെ സിലിണ്ടറുകളിലെ വായു നിര്‍ഗമിക്കാനുള്ള ഒരു സജ്ജീകരണവും പ്രവര്‍ത്തിക്കുന്നു. അങ്ങനെ ബ്രക്കിങ് ഇല്ലാതാവുന്നു. ബ്രക്‌പെഡല്‍ ചവിട്ടിയ ഉടന്‍തന്നെ ബ്രക്‌സിലിണ്ടര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദ്രുതഗതിയിലുള്ള ബ്രക്കിങ് അഥവാ വാഹനത്തിന്റെ വേഗതചുരുക്കല്‍ സാധ്യമാകുന്നു. |
(ഡോ. പി. ശങ്കരന്‍കുട്ടി) | (ഡോ. പി. ശങ്കരന്‍കുട്ടി) |
Current revision as of 09:07, 16 ഓഗസ്റ്റ് 2014
എയര്‍ബ്രക്ക്
Air brake
ആധുനിക മോട്ടോര്‍വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ബ്രക്ക് സംവിധാനങ്ങളില്‍ ഒന്ന്. ഒരു വായുസംഭരണിയില്‍ നിറച്ചിരിക്കുന്ന മര്‍ദിതവായുവാണ് ബ്രക്കിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം ഒരു ബ്രക്ക്-സംവിധാനത്തിന്റെ മുഖ്യഭാഗങ്ങള്‍ വായുസമ്മര്‍ദകം(air ompressor), വായുസംഭരണി, നിയന്ത്രണവാല്‍വ്, ബ്രക് സിലിന്‍ഡറിലേക്കുള്ള വായുകുഴലുകള്‍, ബ്രക്ക് സിലിണ്ടറുകള്‍ എന്നിവയാണ്. വായുസമ്മര്‍ദകമാണ് സംഭരണിയിലേക്കുവേണ്ട മര്‍ദിതവായു നല്‌കുന്നത്. സാധാരണ പിസ്റ്റണ്‍തരത്തില്‍പ്പെട്ട സമ്മര്‍ദകങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. സമ്മര്‍ദകത്തെ ഓടിക്കുവാനുള്ള ശക്തി വാഹനത്തിന്റെ എന്‍ജിന്റെ ക്രാങ്ക് അക്ഷത്തില്‍(crank shaft) നിന്നും ലഭിക്കുന്നു. സമ്മര്‍ദകത്തിലേക്കുള്ള വായു ശുദ്ധീകരിക്കുന്നതിനു വേണ്ടുന്ന അരിപ്പ, സമ്മര്‍ദകത്തിലെ മര്‍ദം ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ആവാതെ സൂക്ഷിക്കുന്ന വാല്‍വ് എന്നിവയാണ് സമ്മര്‍ദകത്തിനോട് ബന്ധപ്പെട്ട പ്രധാനഭാഗങ്ങള്‍. സമ്മര്‍ദ്ദകത്തില്‍ നിന്നുള്ള വായു സംഭരണിയില്‍ എത്തുന്നു. ബ്രക്കിന് കൂടുതല്‍ ശക്തി ആവശ്യമായി വരുമ്പോള്‍ വായു സംഭരണിയിലെ മര്‍ദം വര്‍ധിപ്പിച്ചാല്‍ മതിയാകും; സംഭരണിയുടെ വ്യാപ്‌തം വര്‍ധിപ്പിക്കേണ്ടതില്ല എന്ന ഒരു പ്രധാനഗുണം വായുബ്രക്ക് സംവിധാനത്തിനുണ്ട്. വായുസംഭരണിയില്‍ നിന്നും ബ്രക്‌സിലിണ്ടറുകളിലേക്കുള്ള വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത് ഒരു നിയന്ത്രണവാല്‍വാണ്. ഡ്രവര്‍ കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ബ്രക്‌പെഡല്‍ ഈ വാല്‍വുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രക്‌പെഡലിന്റെ ചലനത്തിന് അനുപാതമായി ഈ വാല്‍വ് തുറക്കുകയും അതിനനുസരിച്ച വ്യാപ്‌തം വായു-സിലിണ്ടറുകളിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. അങ്ങനെ സിലിണ്ടറുകളില്‍ ഉണ്ടാവുന്ന ബ്രക്കിങ് ശക്തിയെക്കുറിച്ച് ഒരു ബോധം പെഡലിന്റെ സ്ഥാനഭ്രംശത്തില്‍നിന്നു ഡ്രവര്‍ക്ക് ഉണ്ടാകുന്നു; അതിനനുസരിച്ച് ഡ്രവര്‍ ബ്രക്‌പെഡലിന്റെ ചലനം നിയന്ത്രിക്കുകയും ചെയ്യുന്നു. നിയന്ത്രണവാല്‍വില്‍നിന്ന് ഒഴുകുന്ന വായു ബ്രക്ക്‌സിലിണ്ടറുകളില്‍ എത്തി സിലിണ്ടറിനകത്തെ പിസ്റ്റണെ മുന്നോട്ടു തള്ളുന്നു. അപ്പോള്‍ സിലിണ്ടറിനോട് ഘടിപ്പിക്കപ്പെട്ട ബ്രക്‌ഷൂ ചക്രത്തിന്റെ ലോഹഡ്രമ്മിലേക്ക് അമര്‍ന്ന് ചക്രത്തിന്റെ കറക്കത്തെ തടസ്സപ്പെടുത്തുന്നു. ബ്രക്ക് പെഡലിന്മേലുള്ള അമര്‍ത്തല്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ബ്രക്ക്‌പെഡല്‍ അതിന്മേല്‍ ഘടിപ്പിച്ച സ്‌പ്രിങ്ങിന്റെ സഹായത്താല്‍ മേലോട്ടു പൊങ്ങുകയും നിയന്ത്രണവാല്‍വില്‍നിന്നു ബ്രക്‌സിലിണ്ടറിലേക്കുള്ള വായുപ്രവാഹം നിലയ്‌ക്കുകയും ചെയ്യുന്നു. അതേസമയത്തുതന്നെ സിലിണ്ടറുകളിലെ വായു നിര്‍ഗമിക്കാനുള്ള ഒരു സജ്ജീകരണവും പ്രവര്‍ത്തിക്കുന്നു. അങ്ങനെ ബ്രക്കിങ് ഇല്ലാതാവുന്നു. ബ്രക്‌പെഡല്‍ ചവിട്ടിയ ഉടന്‍തന്നെ ബ്രക്‌സിലിണ്ടര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദ്രുതഗതിയിലുള്ള ബ്രക്കിങ് അഥവാ വാഹനത്തിന്റെ വേഗതചുരുക്കല്‍ സാധ്യമാകുന്നു.
(ഡോ. പി. ശങ്കരന്‍കുട്ടി)