This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒകാറാ, ഗാബ്രിയൽ (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Okara, Gabriel)
(ഒകാറാ, ഗാബ്രിയൽ (1921 - ))
 
വരി 1: വരി 1:
-
== ഒകാറാ, ഗാബ്രിയൽ (1921 - ) ==
+
== ഒകാറാ, ഗാബ്രിയല്‍ (1921 - ) ==
-
 
+
== Okara, Gabriel ==
== Okara, Gabriel ==

Current revision as of 05:48, 16 ഓഗസ്റ്റ്‌ 2014

ഒകാറാ, ഗാബ്രിയല്‍ (1921 - )

Okara, Gabriel

ഗാബ്രിയല്‍ ഒകാറാ

നൈജീരിയന്‍ കവിയും നോവലിസ്റ്റും. പടിഞ്ഞാറന്‍ നൈജീരിയയിലെ ഇജാജില്ലയിലുള്ള ബുമോഡി എന്ന സ്ഥലത്ത്‌ 1921 ഏ. 21-ന്‌ ജനിച്ചു. ഉമ്വാഹിയായിലെ ഗവണ്‍മെന്റ്‌ കോളജില്‍നിന്നു ബിരുദം നേടിയശേഷം കുറെക്കാലം ബുക്ക്‌ ബൈന്‍ഡറായി ജോലിനോക്കി. 1956-ല്‍ ഇല്ലിനോയിയിലെ നോര്‍ത്ത്‌ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഉന്നതബിരുദം സമ്പാദിച്ച ഒകാറാ 1967 വരെ എനുഗുവിലെ (Enugu) ഈസ്റ്റേണ്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. 1967 മുതല്‍ 69 വരെയുള്ള നൈജീരിയന്‍ ആഭ്യന്തരകലഹകാലഘട്ടത്തില്‍ ബിയാഫ്രയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1969-ല്‍ബിയാഫ്രയ്‌ക്ക്‌ സഹായം തേടുന്നതിനായി ചിനുഅ അച്ചെബെ, സിപ്രിയന്‍ എക്‌വെന്‍സി എന്നിവരോടൊപ്പം ഇദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചു. 1972-ല്‍ പോര്‍ട്ട്‌ ഹാര്‍ക്കോട്ടിലെ റിവേഴ്‌സ്‌ സ്റ്റേറ്റ്‌ പബ്ലിഷിങ്‌ ഹൗസിന്റെ ഡയറക്‌ടറായി നിയമിതനായി.

1964-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദ്‌ വോയ്‌സ്‌ ഒകാറായുടെ പ്രശസ്‌തമായ നോവലാണ്‌. വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരപോരാട്ടമാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. വളരെ ദീപ്‌തവും സുവ്യക്തവുമായ ഈ നോവല്‍ ഒരു ആഫ്രിക്കന്‍ ഇതിഹാസകൃതിയായി പരിഗണിക്കപ്പെട്ടുപോരുന്നു. 1978-ല്‍ ദി ഫിഷര്‍മാന്‍സ്‌ ഇന്‍വൊക്കേഷന്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പില്‍ക്കാല രചനകളില്‍പ്പെട്ട ലിറ്റില്‍ സ്‌നേക്ക്‌ ആന്റ്‌ ലിറ്റില്‍ ഫ്രാഗ്‌ (1981), ആന്‍ അഡ്വഞ്ചര്‍ ടു ജുജു ഐലന്റ്‌ (1992) എന്നിവ ബാലസാഹിത്യ കൃതികളാണ്‌. ഒകാറായുടെ മിക്ക കവിതകളിലും വിഷാദത്തിന്റെ അടിയൊഴുക്കുകള്‍ പ്രകടമായി കാണുന്നു. ഇദ്ദേഹം നൈജീരിയന്‍ ഫെസ്റ്റിവെല്‍ ഒഫ്‌ ദി ആര്‍ട്‌സ്‌ അവാര്‍ഡിന്‌ അര്‍ഹനായിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍