This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എബോള
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എബോള == == Ebola == ഹെമറേജിക് ഫീവറിനു കാരണമായ ആർ.എന്‍.എ. വൈറസ്. കോം...) |
Mksol (സംവാദം | സംഭാവനകള്‍) (→Ebola) |
||
വരി 5: | വരി 5: | ||
== Ebola == | == Ebola == | ||
- | ഹെമറേജിക് ഫീവറിനു കാരണമായ | + | ഹെമറേജിക് ഫീവറിനു കാരണമായ ആര്‍.എന്‍.എ. വൈറസ്. കോംഗോയിലെ എബോള എന്ന നദിയുടെ പേരാണ് ഈ വൈറസിനു നല്‌കിയിരിക്കുന്നത്. സയറിലും (കോംഗോ) സുഡാനിലും ഈ രോഗംബാധിച്ച് അനേകംപേര്‍ മരിക്കുകയുണ്ടായി. രോഗബാധിതപ്രദേശത്തുകൂടി ഒഴുകുന്ന എബോളനദിയുടെ പേര് അങ്ങനെയാണ് ഈ വൈറസിനു കിട്ടിയത്. |
- | 80 | + | 80 മുതല്‍ 100 നാനോമീറ്റര്‍വരെ മാത്രം വ്യാസമുള്ള ഇത് തന്തുവിന്റെ രൂപത്തിലോ 'U' ആകൃതിയിലോ ആണു കാണപ്പെടുന്നത്. 130 മുതല്‍ 2600 നാനോമീറ്റര്‍വരെയാണ് തന്തുക്കളുടെ രൂപത്തിലുള്ള വൈറസിന്റെ നീളം. എന്നാല്‍ നീളംകുറഞ്ഞ വൈറസാണ് കൂടുതല്‍ മാരകം. |
- | പ്രതിരോധശേഷി ഏറെയുള്ള ഈ വൈറസിന് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രത്യേക കഴിവുതന്നെയുണ്ട്. താഴ്‌ന്ന | + | പ്രതിരോധശേഷി ഏറെയുള്ള ഈ വൈറസിന് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രത്യേക കഴിവുതന്നെയുണ്ട്. താഴ്‌ന്ന താപനിലയില്‍ ആക്രമണശേഷി കുറവാണെങ്കിലും -70ºC വരെ താഴ്‌ന്ന ഊഷ്‌മാവില്‍ ഇതിനു ജീവിക്കാന്‍ കഴിയും. |
- | വൈറസ് | + | വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 7 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കഠിനമായ തലവേദന, പനി, ശരീരവേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. ക്രമേണ ഹൃദയസ്‌പന്ദന നിരക്കു കുറയുകയും ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവയുണ്ടാവുകയും ചെയ്യും. രോഗിക്ക് നിര്‍ജലീകരണം സംഭവിക്കുക സാധാരണമാണ്. |
- | കണ്‍പോളവീക്കം, ആന്തരികരക്തസ്രാവം, കഴലകളുടെ വീക്കം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ബാധിച്ച് ഒരാഴ്‌ച കഴിയുമ്പോള്‍ | + | കണ്‍പോളവീക്കം, ആന്തരികരക്തസ്രാവം, കഴലകളുടെ വീക്കം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ബാധിച്ച് ഒരാഴ്‌ച കഴിയുമ്പോള്‍ ചര്‍മത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇതിന് സാധാരണയായി ചൊറിച്ചിലുണ്ടാവില്ല. മോണ, മൂക്ക്, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍നിന്നും രക്തസ്രാവവും കാണാറുണ്ട്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് രക്തപ്രവാഹതടസ്സമുണ്ടായി രോഗി മരിക്കുന്നതാണ് എബോളപ്പനിയുടെ മാരകഫലം. രക്തക്കുഴലുകളെ ഈ വൈറസ് ആക്രമിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാഡീവൈകല്യങ്ങളും മനോരോഗങ്ങളും ഈ രോഗികളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. |
കുരങ്ങുകളിലും ഗിനിപ്പന്നികളിലും നടത്തിയ രോഗാണുസംക്രമണപഠനങ്ങള്‍, കുരങ്ങിലുണ്ടാകുന്ന ലക്ഷണങ്ങള്‍ മനുഷ്യരിലും ഉണ്ടാകുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. | കുരങ്ങുകളിലും ഗിനിപ്പന്നികളിലും നടത്തിയ രോഗാണുസംക്രമണപഠനങ്ങള്‍, കുരങ്ങിലുണ്ടാകുന്ന ലക്ഷണങ്ങള്‍ മനുഷ്യരിലും ഉണ്ടാകുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. | ||
(സുരേന്ദ്രന്‍ ചുനക്കര) | (സുരേന്ദ്രന്‍ ചുനക്കര) |
Current revision as of 05:31, 16 ഓഗസ്റ്റ് 2014
എബോള
Ebola
ഹെമറേജിക് ഫീവറിനു കാരണമായ ആര്‍.എന്‍.എ. വൈറസ്. കോംഗോയിലെ എബോള എന്ന നദിയുടെ പേരാണ് ഈ വൈറസിനു നല്‌കിയിരിക്കുന്നത്. സയറിലും (കോംഗോ) സുഡാനിലും ഈ രോഗംബാധിച്ച് അനേകംപേര്‍ മരിക്കുകയുണ്ടായി. രോഗബാധിതപ്രദേശത്തുകൂടി ഒഴുകുന്ന എബോളനദിയുടെ പേര് അങ്ങനെയാണ് ഈ വൈറസിനു കിട്ടിയത്.
80 മുതല്‍ 100 നാനോമീറ്റര്‍വരെ മാത്രം വ്യാസമുള്ള ഇത് തന്തുവിന്റെ രൂപത്തിലോ 'U' ആകൃതിയിലോ ആണു കാണപ്പെടുന്നത്. 130 മുതല്‍ 2600 നാനോമീറ്റര്‍വരെയാണ് തന്തുക്കളുടെ രൂപത്തിലുള്ള വൈറസിന്റെ നീളം. എന്നാല്‍ നീളംകുറഞ്ഞ വൈറസാണ് കൂടുതല്‍ മാരകം.
പ്രതിരോധശേഷി ഏറെയുള്ള ഈ വൈറസിന് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രത്യേക കഴിവുതന്നെയുണ്ട്. താഴ്‌ന്ന താപനിലയില്‍ ആക്രമണശേഷി കുറവാണെങ്കിലും -70ºC വരെ താഴ്‌ന്ന ഊഷ്‌മാവില്‍ ഇതിനു ജീവിക്കാന്‍ കഴിയും.
വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 7 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കഠിനമായ തലവേദന, പനി, ശരീരവേദന, നടുവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. ക്രമേണ ഹൃദയസ്‌പന്ദന നിരക്കു കുറയുകയും ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവയുണ്ടാവുകയും ചെയ്യും. രോഗിക്ക് നിര്‍ജലീകരണം സംഭവിക്കുക സാധാരണമാണ്.
കണ്‍പോളവീക്കം, ആന്തരികരക്തസ്രാവം, കഴലകളുടെ വീക്കം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ബാധിച്ച് ഒരാഴ്‌ച കഴിയുമ്പോള്‍ ചര്‍മത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇതിന് സാധാരണയായി ചൊറിച്ചിലുണ്ടാവില്ല. മോണ, മൂക്ക്, ജനനേന്ദ്രിയം എന്നിവിടങ്ങളില്‍നിന്നും രക്തസ്രാവവും കാണാറുണ്ട്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് രക്തപ്രവാഹതടസ്സമുണ്ടായി രോഗി മരിക്കുന്നതാണ് എബോളപ്പനിയുടെ മാരകഫലം. രക്തക്കുഴലുകളെ ഈ വൈറസ് ആക്രമിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാഡീവൈകല്യങ്ങളും മനോരോഗങ്ങളും ഈ രോഗികളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുരങ്ങുകളിലും ഗിനിപ്പന്നികളിലും നടത്തിയ രോഗാണുസംക്രമണപഠനങ്ങള്‍, കുരങ്ങിലുണ്ടാകുന്ന ലക്ഷണങ്ങള്‍ മനുഷ്യരിലും ഉണ്ടാകുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.
(സുരേന്ദ്രന്‍ ചുനക്കര)