This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫ്രയീം, വിശുദ്ധ സൈറസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ephem the Syrias (306 - 373))
(Ephem the Syrias (306 - 373))
 
വരി 5: വരി 5:
== Ephem the Syrias (306 - 373) ==
== Ephem the Syrias (306 - 373) ==
-
സിറിയയിലെ ക്രസ്‌തവ കവിയും ദൈവശാസ്‌ത്രജ്ഞനും. എ.ഡി. 306-മെസൊപ്പൊട്ടേമിയയിലെ നിസിബിസ്സിൽ ജനിച്ചു. 363 വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. അവിടത്തെ സഭയുടെ പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക്‌ ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌. ജീവിതകാലം മുഴുവന്‍ ശെമ്മാശന്‍പദവികൊണ്ടു തൃപ്‌തിപ്പെടുകയും തനിക്കു കൈവന്ന എല്ലാ ഉയർച്ചകളും നിരസിക്കുകയും ചെയ്‌തു. എഡേസയിൽ അഭയാർഥികള്‍ക്കായി ഇദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു.  
+
സിറിയയിലെ ക്രസ്‌തവ കവിയും ദൈവശാസ്‌ത്രജ്ഞനും. എ.ഡി. 306-ല്‍ മെസൊപ്പൊട്ടേമിയയിലെ നിസിബിസ്സില്‍ ജനിച്ചു. 363 വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. അവിടത്തെ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്ക്‌ ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌. ജീവിതകാലം മുഴുവന്‍ ശെമ്മാശന്‍പദവികൊണ്ടു തൃപ്‌തിപ്പെടുകയും തനിക്കു കൈവന്ന എല്ലാ ഉയര്‍ച്ചകളും നിരസിക്കുകയും ചെയ്‌തു. എഡേസയില്‍ അഭയാര്‍ഥികള്‍ക്കായി ഇദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു.  
[[ചിത്രം:Vol5p218_Ephrem.jpg|thumb|വിശുദ്ധ സൈറസ്‌ എഫ്രയീം ]]
[[ചിത്രം:Vol5p218_Ephrem.jpg|thumb|വിശുദ്ധ സൈറസ്‌ എഫ്രയീം ]]
-
സന്ന്യാസജീവിതചര്യ കർശനമായി പാലിച്ചുവന്ന ഇദ്ദേഹം വിശ്വാസികളുടെ കവിയെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ ഗ്രീക്‌, അർമീനിയന്‍, ലത്തീന്‍ തുടങ്ങിയ ഭാഷകളിലേക്കു    തർജുമ ചെയ്‌തിട്ടുണ്ട്‌. അവ പള്ളികളിൽ ആരാധനാസമയങ്ങളിൽ ഉപയോഗിച്ചുവന്നു. പദ്യത്തിലും ഗദ്യത്തിലും ഒരുപോലെ പ്രഗല്‌ഭനായിരുന്ന ഇദ്ദേഹം പഴയനിയമത്തിലും പുതിയനിയമത്തിലും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ബൈസാന്തിയന്‍ ആരാധനാസാഹിത്യത്തിൽ ഈ കൃതികളുടെ ശക്തിയായ സ്വാധീനത പ്രകടമാണ്‌. റൊമാനോസ്‌ എന്ന ബൈസാന്തിയന്‍ കവിയുടെ രചനകള്‍ ഇതിനുദാഹരണമാണ്‌.
+
സന്ന്യാസജീവിതചര്യ കര്‍ശനമായി പാലിച്ചുവന്ന ഇദ്ദേഹം വിശ്വാസികളുടെ കവിയെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ ഗ്രീക്‌, അര്‍മീനിയന്‍, ലത്തീന്‍ തുടങ്ങിയ ഭാഷകളിലേക്കു    തര്‍ജുമ ചെയ്‌തിട്ടുണ്ട്‌. അവ പള്ളികളില്‍ ആരാധനാസമയങ്ങളില്‍ ഉപയോഗിച്ചുവന്നു. പദ്യത്തിലും ഗദ്യത്തിലും ഒരുപോലെ പ്രഗല്‌ഭനായിരുന്ന ഇദ്ദേഹം പഴയനിയമത്തിലും പുതിയനിയമത്തിലും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ബൈസാന്തിയന്‍ ആരാധനാസാഹിത്യത്തില്‍ ഈ കൃതികളുടെ ശക്തിയായ സ്വാധീനത പ്രകടമാണ്‌. റൊമാനോസ്‌ എന്ന ബൈസാന്തിയന്‍ കവിയുടെ രചനകള്‍ ഇതിനുദാഹരണമാണ്‌.
പൗരസ്‌ത്യസഭകള്‍ ജനു. 28-ഉം പാശ്ചാത്യസഭകള്‍ ജൂണ്‍ 18-ഉം ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.
പൗരസ്‌ത്യസഭകള്‍ ജനു. 28-ഉം പാശ്ചാത്യസഭകള്‍ ജൂണ്‍ 18-ഉം ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.

Current revision as of 05:28, 16 ഓഗസ്റ്റ്‌ 2014

എഫ്രയീം, വിശുദ്ധ സൈറസ്‌

Ephem the Syrias (306 - 373)

സിറിയയിലെ ക്രസ്‌തവ കവിയും ദൈവശാസ്‌ത്രജ്ഞനും. എ.ഡി. 306-ല്‍ മെസൊപ്പൊട്ടേമിയയിലെ നിസിബിസ്സില്‍ ജനിച്ചു. 363 വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. അവിടത്തെ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്ക്‌ ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌. ജീവിതകാലം മുഴുവന്‍ ശെമ്മാശന്‍പദവികൊണ്ടു തൃപ്‌തിപ്പെടുകയും തനിക്കു കൈവന്ന എല്ലാ ഉയര്‍ച്ചകളും നിരസിക്കുകയും ചെയ്‌തു. എഡേസയില്‍ അഭയാര്‍ഥികള്‍ക്കായി ഇദ്ദേഹം ഒരു വിദ്യാലയം സ്ഥാപിച്ചു.

വിശുദ്ധ സൈറസ്‌ എഫ്രയീം

സന്ന്യാസജീവിതചര്യ കര്‍ശനമായി പാലിച്ചുവന്ന ഇദ്ദേഹം വിശ്വാസികളുടെ കവിയെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികള്‍ ഗ്രീക്‌, അര്‍മീനിയന്‍, ലത്തീന്‍ തുടങ്ങിയ ഭാഷകളിലേക്കു തര്‍ജുമ ചെയ്‌തിട്ടുണ്ട്‌. അവ പള്ളികളില്‍ ആരാധനാസമയങ്ങളില്‍ ഉപയോഗിച്ചുവന്നു. പദ്യത്തിലും ഗദ്യത്തിലും ഒരുപോലെ പ്രഗല്‌ഭനായിരുന്ന ഇദ്ദേഹം പഴയനിയമത്തിലും പുതിയനിയമത്തിലും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ബൈസാന്തിയന്‍ ആരാധനാസാഹിത്യത്തില്‍ ഈ കൃതികളുടെ ശക്തിയായ സ്വാധീനത പ്രകടമാണ്‌. റൊമാനോസ്‌ എന്ന ബൈസാന്തിയന്‍ കവിയുടെ രചനകള്‍ ഇതിനുദാഹരണമാണ്‌. പൗരസ്‌ത്യസഭകള്‍ ജനു. 28-ഉം പാശ്ചാത്യസഭകള്‍ ജൂണ്‍ 18-ഉം ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍