This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍ഡോകാർഡൈറ്റിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→എന്‍ഡോകാർഡൈറ്റിസ്) |
Mksol (സംവാദം | സംഭാവനകള്‍) (→Endocarditis) |
||
വരി 4: | വരി 4: | ||
== Endocarditis == | == Endocarditis == | ||
- | ഒരു ഹൃദ്രാഗം. ഹൃദയത്തിന്റെ ഉള്‍ഭാഗത്ത് സ്‌തര(membrane)ത്തിലുണ്ടാകുന്ന വീക്കം. ഈ സ്‌തരത്തിന് | + | ഒരു ഹൃദ്രാഗം. ഹൃദയത്തിന്റെ ഉള്‍ഭാഗത്ത് സ്‌തര(membrane)ത്തിലുണ്ടാകുന്ന വീക്കം. ഈ സ്‌തരത്തിന് എന്‍ഡോകാര്‍ഡിയ എന്ന പേരുള്ളതുകൊണ്ടാണ് വീക്കം എന്നര്‍ഥമുള്ള ഐറ്റിസ് ചേര്‍ത്ത് എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗനാമമുണ്ടായത്. ഹൃദയവാല്‍വുകളുടെ ആവരണത്തില്‍ മാത്രമായിട്ടോ ഹൃദയത്തിന്റെ ഈ സ്‌തരത്തില്‍ സാമാന്യമായിട്ടോ പ്രസ്‌തുത വീക്കം സംഭവിക്കാം. ഏതുവിധത്തിലായാലും ഇതു ഹൃദ്രാഗം തന്നെ. വാതജ്വരത്തോടു ബന്ധപ്പെട്ടാണ് ഈ രോഗം പലപ്പോഴും ഉദ്‌ഭവിക്കുന്നത്. "വാതരോഗം ദേഹത്തിലെ സന്ധികളെ നക്കുമ്പോള്‍ ഹൃദയപേശിയെ കടിക്കുന്നു' എന്ന ഒരു ചൊല്ലുതന്നെ വൈദ്യശാസ്‌ത്രത്തിലുണ്ട്. രോഗം ബാധിച്ച സ്ഥാനം, രോഗത്തിനുകാരണം (ഉദാ. ബാക്‌റ്റീരിയയുടെ ആക്രമണം), രോഗത്തിന്റെ സ്വഭാവം (കൃഛ്രസാധ്യത്വം മുതലായവ) എന്നിവയെല്ലാം ആസ്‌പദമാക്കി എന്‍ഡോകാര്‍ഡൈറ്റിസ് അനേകമായി തരംതിരിച്ചു പഠനം നടത്തപ്പെട്ടിട്ടുണ്ട്. മാലിഗ്നന്റ് എന്‍ഡോകാര്‍ഡൈറ്റിസ്, മ്യൂറല്‍ എഡോകാര്‍ഡൈറ്റിസ് തുടങ്ങിയവ ദൃഷ്‌ടാന്തങ്ങളാണ്. |
- | + | എന്‍ഡോകാര്‍ഡൈറ്റിസിന്റെ പല വിഭാഗങ്ങളില്‍ സാര്‍വത്രികമായി അപായമുണ്ടാക്കുന്ന ഒന്നാണ് മാലിഗ്നന്റ് എന്‍ഡോകാര്‍ഡൈറ്റിസ്. വാതരോഗത്തെത്തുടര്‍ന്നുണ്ടാകുന്ന ഈ രോഗത്തിന് സബ് അക്യൂട്‌ബാക്‌റ്റീരിയല്‍ എന്‍ഡോകാര്‍ഡൈറ്റിസ് എന്നും പേരുണ്ട്. രോഗം എന്നു തുടങ്ങി എന്നു നിര്‍ണയിക്കാന്‍ പ്രയാസമായ വിധത്തില്‍ അപ്രകടമായിട്ടാണ് ഇതു തുടങ്ങുക. ക്രമേണ പ്രകടമാകുകയും ചെയ്യും. ക്ഷീണം, തളര്‍ച്ച, പനി, രാത്രികാലങ്ങളില്‍ വിയര്‍പ്പ്, ദേഹത്തിനു ഭാരക്കുറവ്, നെഞ്ചുവേദന മുതലായ അനേകം ലക്ഷണങ്ങള്‍ ഈ രോഗത്തിനുണ്ടാകാം. പല്ലുപറിച്ചുകളയുക, ഗര്‍ഭം അലസുക, ശ്വസനസംബന്ധമായ അസുഖങ്ങളുണ്ടാകുക എന്നീ അവസ്ഥകളെത്തുടര്‍ന്നും ചിലപ്പോള്‍ ഈ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. | |
- | പല രോഗാണുക്കള്‍ക്കും | + | പല രോഗാണുക്കള്‍ക്കും എന്‍ഡോകാര്‍ഡൈറ്റിസ് ഉണ്ടാക്കുവാന്‍കഴിയും. അവയില്‍ സ്റ്റ്രപ്‌റ്റൊകോക്കസ് വിരിഡാന്‍സ് എന്ന ഇനം രോഗാണുക്കളാണ് മുഖ്യകാരണമായി കണ്ടുവരാറുള്ളത്. ന്യൂമൊകോക്കസ്, ഗൊണൊകോക്കസ് മുതലായ മറ്റു രോഗാണുക്കളും കാരണമായേക്കും. രോഗാണുക്കള്‍ ആക്രമണസ്ഥാനത്തു പെരുകിപ്പിരിഞ്ഞ് രക്തത്തിലൂടെ ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുകൊണ്ടാണ് അപായം സംഭവിക്കുന്നത്. രക്തത്തെ കള്‍ച്ചര്‍ (Culture) ചെയ്‌ത് രോഗാണുക്കളുടെ വിവരം അറിയാവുന്നതാണ്. മാംസപേശികളിലോ രക്തത്തില്‍ത്തന്നെയോ പെനിസിലിന്‍ അധിമാത്രയില്‍ കുത്തിവച്ച് ഈ രോഗത്തിന് ചികിത്സിക്കുന്നു. കരൊണമൈഡ്, പ്രാബെനിസിഡ് എന്നിങ്ങനെയുള്ള മരുന്നുകളില്‍ ഒന്ന് പെനിസിലിനോടൊപ്പം രോഗിക്ക് നല്‌കാറുണ്ട്. കുത്തിവയ്‌ക്കപ്പെട്ട പെനിസിലിന്‍ രക്തത്തില്‍ത്തന്നെ അധികനേരം തങ്ങിനില്‌ക്കുന്നതിനു വേണ്ടിയാണ് ഇത്. സ്റ്റ്രപ്‌റ്റൊമൈസിന്‍, ആറിയൊമൈസിന്‍, ടെറാമൈസിന്‍, ക്‌ളോറൊമൈസറ്റിന്‍ എന്നിങ്ങനെയുള്ള മറ്റു ആന്റിബയൊട്ടിക്കുകളും പ്രയോഗാര്‍ഹങ്ങളാണ്. |
- | പെനിസിലിനോട് | + | പെനിസിലിനോട് അലര്‍ജിയുള്ള രോഗികളില്‍ സെഫാലൊത്തിന്‍, വാന്‍കൊമൈസിന്‍, എറിത്രാമൈസിന്‍ എന്നിവയിലേതെങ്കിലും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. പെനിസിലിന്‍ ചികിത്സയുടെ മധ്യത്തിലാണ് അലര്‍ജി പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അതിനു മറുമരുന്നായി ആന്റിഹിസ്റ്റമിന്‍ ഏതെങ്കിലും നല്‌കാം. |
- | + | എന്‍ഡോകാര്‍ഡൈറ്റിസ് ഏതു വിധത്തിലായാലും ഉടനടി വൈദ്യപരിശോധനയ്‌ക്കും ചികിത്സയ്‌ക്കും രോഗി വിധേയനാവുകയാണ് വേണ്ടത്. | |
(ഡോ. കെ. മാധവന്‍കുട്ടി; സ. പ) | (ഡോ. കെ. മാധവന്‍കുട്ടി; സ. പ) |
Current revision as of 04:58, 16 ഓഗസ്റ്റ് 2014
എന്‍ഡോകാര്‍ഡൈറ്റിസ്
Endocarditis
ഒരു ഹൃദ്രാഗം. ഹൃദയത്തിന്റെ ഉള്‍ഭാഗത്ത് സ്‌തര(membrane)ത്തിലുണ്ടാകുന്ന വീക്കം. ഈ സ്‌തരത്തിന് എന്‍ഡോകാര്‍ഡിയ എന്ന പേരുള്ളതുകൊണ്ടാണ് വീക്കം എന്നര്‍ഥമുള്ള ഐറ്റിസ് ചേര്‍ത്ത് എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗനാമമുണ്ടായത്. ഹൃദയവാല്‍വുകളുടെ ആവരണത്തില്‍ മാത്രമായിട്ടോ ഹൃദയത്തിന്റെ ഈ സ്‌തരത്തില്‍ സാമാന്യമായിട്ടോ പ്രസ്‌തുത വീക്കം സംഭവിക്കാം. ഏതുവിധത്തിലായാലും ഇതു ഹൃദ്രാഗം തന്നെ. വാതജ്വരത്തോടു ബന്ധപ്പെട്ടാണ് ഈ രോഗം പലപ്പോഴും ഉദ്‌ഭവിക്കുന്നത്. "വാതരോഗം ദേഹത്തിലെ സന്ധികളെ നക്കുമ്പോള്‍ ഹൃദയപേശിയെ കടിക്കുന്നു' എന്ന ഒരു ചൊല്ലുതന്നെ വൈദ്യശാസ്‌ത്രത്തിലുണ്ട്. രോഗം ബാധിച്ച സ്ഥാനം, രോഗത്തിനുകാരണം (ഉദാ. ബാക്‌റ്റീരിയയുടെ ആക്രമണം), രോഗത്തിന്റെ സ്വഭാവം (കൃഛ്രസാധ്യത്വം മുതലായവ) എന്നിവയെല്ലാം ആസ്‌പദമാക്കി എന്‍ഡോകാര്‍ഡൈറ്റിസ് അനേകമായി തരംതിരിച്ചു പഠനം നടത്തപ്പെട്ടിട്ടുണ്ട്. മാലിഗ്നന്റ് എന്‍ഡോകാര്‍ഡൈറ്റിസ്, മ്യൂറല്‍ എഡോകാര്‍ഡൈറ്റിസ് തുടങ്ങിയവ ദൃഷ്‌ടാന്തങ്ങളാണ്.
എന്‍ഡോകാര്‍ഡൈറ്റിസിന്റെ പല വിഭാഗങ്ങളില്‍ സാര്‍വത്രികമായി അപായമുണ്ടാക്കുന്ന ഒന്നാണ് മാലിഗ്നന്റ് എന്‍ഡോകാര്‍ഡൈറ്റിസ്. വാതരോഗത്തെത്തുടര്‍ന്നുണ്ടാകുന്ന ഈ രോഗത്തിന് സബ് അക്യൂട്‌ബാക്‌റ്റീരിയല്‍ എന്‍ഡോകാര്‍ഡൈറ്റിസ് എന്നും പേരുണ്ട്. രോഗം എന്നു തുടങ്ങി എന്നു നിര്‍ണയിക്കാന്‍ പ്രയാസമായ വിധത്തില്‍ അപ്രകടമായിട്ടാണ് ഇതു തുടങ്ങുക. ക്രമേണ പ്രകടമാകുകയും ചെയ്യും. ക്ഷീണം, തളര്‍ച്ച, പനി, രാത്രികാലങ്ങളില്‍ വിയര്‍പ്പ്, ദേഹത്തിനു ഭാരക്കുറവ്, നെഞ്ചുവേദന മുതലായ അനേകം ലക്ഷണങ്ങള്‍ ഈ രോഗത്തിനുണ്ടാകാം. പല്ലുപറിച്ചുകളയുക, ഗര്‍ഭം അലസുക, ശ്വസനസംബന്ധമായ അസുഖങ്ങളുണ്ടാകുക എന്നീ അവസ്ഥകളെത്തുടര്‍ന്നും ചിലപ്പോള്‍ ഈ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പല രോഗാണുക്കള്‍ക്കും എന്‍ഡോകാര്‍ഡൈറ്റിസ് ഉണ്ടാക്കുവാന്‍കഴിയും. അവയില്‍ സ്റ്റ്രപ്‌റ്റൊകോക്കസ് വിരിഡാന്‍സ് എന്ന ഇനം രോഗാണുക്കളാണ് മുഖ്യകാരണമായി കണ്ടുവരാറുള്ളത്. ന്യൂമൊകോക്കസ്, ഗൊണൊകോക്കസ് മുതലായ മറ്റു രോഗാണുക്കളും കാരണമായേക്കും. രോഗാണുക്കള്‍ ആക്രമണസ്ഥാനത്തു പെരുകിപ്പിരിഞ്ഞ് രക്തത്തിലൂടെ ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുകൊണ്ടാണ് അപായം സംഭവിക്കുന്നത്. രക്തത്തെ കള്‍ച്ചര്‍ (Culture) ചെയ്‌ത് രോഗാണുക്കളുടെ വിവരം അറിയാവുന്നതാണ്. മാംസപേശികളിലോ രക്തത്തില്‍ത്തന്നെയോ പെനിസിലിന്‍ അധിമാത്രയില്‍ കുത്തിവച്ച് ഈ രോഗത്തിന് ചികിത്സിക്കുന്നു. കരൊണമൈഡ്, പ്രാബെനിസിഡ് എന്നിങ്ങനെയുള്ള മരുന്നുകളില്‍ ഒന്ന് പെനിസിലിനോടൊപ്പം രോഗിക്ക് നല്‌കാറുണ്ട്. കുത്തിവയ്‌ക്കപ്പെട്ട പെനിസിലിന്‍ രക്തത്തില്‍ത്തന്നെ അധികനേരം തങ്ങിനില്‌ക്കുന്നതിനു വേണ്ടിയാണ് ഇത്. സ്റ്റ്രപ്‌റ്റൊമൈസിന്‍, ആറിയൊമൈസിന്‍, ടെറാമൈസിന്‍, ക്‌ളോറൊമൈസറ്റിന്‍ എന്നിങ്ങനെയുള്ള മറ്റു ആന്റിബയൊട്ടിക്കുകളും പ്രയോഗാര്‍ഹങ്ങളാണ്.
പെനിസിലിനോട് അലര്‍ജിയുള്ള രോഗികളില്‍ സെഫാലൊത്തിന്‍, വാന്‍കൊമൈസിന്‍, എറിത്രാമൈസിന്‍ എന്നിവയിലേതെങ്കിലും ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നു. പെനിസിലിന്‍ ചികിത്സയുടെ മധ്യത്തിലാണ് അലര്‍ജി പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അതിനു മറുമരുന്നായി ആന്റിഹിസ്റ്റമിന്‍ ഏതെങ്കിലും നല്‌കാം.
എന്‍ഡോകാര്‍ഡൈറ്റിസ് ഏതു വിധത്തിലായാലും ഉടനടി വൈദ്യപരിശോധനയ്‌ക്കും ചികിത്സയ്‌ക്കും രോഗി വിധേയനാവുകയാണ് വേണ്ടത്.
(ഡോ. കെ. മാധവന്‍കുട്ടി; സ. പ)