This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഏത്ത് == == Ate == ഗ്രീക്കു പുരാണങ്ങളിൽ പരാമൃഷ്‌ടയായ മൗഢ്യദേവത ഏ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ate) |
||
വരി 4: | വരി 4: | ||
== Ate == | == Ate == | ||
- | ഗ്രീക്കു | + | ഗ്രീക്കു പുരാണങ്ങളില്‍ പരാമൃഷ്‌ടയായ മൗഢ്യദേവത ഏത്ത് എറിസ്സിന്റെ പുത്രിയാണെന്ന് ഹെസിയോഡും സിയൂസിന്റെ പുത്രിയാണെന്ന് ഹോമറും പ്രസ്‌താവിക്കുന്നു. മനുഷ്യരെ നാശത്തിലേക്കു നയിക്കുന്ന പ്രലോഭനത്തിന്റെ ദേവതയായിട്ടാണ് ഏത്ത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സിയൂസിനുപോലും വളരെയധികം കഷ്‌ടപ്പാടുകള്‍ ഏത്ത് മൂലം ഉണ്ടായിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണുന്നു. ഉപദ്രവങ്ങള്‍ അസഹനീയമായപ്പോള്‍ അസ്വസ്ഥനായിത്തീര്‍ന്ന സിയൂസ് ശല്യസങ്കേതമായ ഏത്തിനെ ഒളിമ്പസ് മലയില്‍നിന്ന് ഭൂമിയിലേക്ക് എറിഞ്ഞു എന്നും അവള്‍ ഭൂമിയില്‍ സഞ്ചരിച്ച് മനുഷ്യരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നത്. ഏത്ത് വരുത്തിവച്ച വിനകളെല്ലാം സിയൂസിന്റെ ദയാലുക്കളായ പുത്രിമാര്‍ ദൂരികരിച്ച് ലോകത്തിനു ശാന്തി നല്‌കിയെന്ന പ്രസ്‌താവനകളും ഗ്രീക്ക് പുരാണങ്ങളില്‍ കാണുന്നുണ്ട്. |
Current revision as of 09:08, 14 ഓഗസ്റ്റ് 2014
ഏത്ത്
Ate
ഗ്രീക്കു പുരാണങ്ങളില്‍ പരാമൃഷ്‌ടയായ മൗഢ്യദേവത ഏത്ത് എറിസ്സിന്റെ പുത്രിയാണെന്ന് ഹെസിയോഡും സിയൂസിന്റെ പുത്രിയാണെന്ന് ഹോമറും പ്രസ്‌താവിക്കുന്നു. മനുഷ്യരെ നാശത്തിലേക്കു നയിക്കുന്ന പ്രലോഭനത്തിന്റെ ദേവതയായിട്ടാണ് ഏത്ത് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സിയൂസിനുപോലും വളരെയധികം കഷ്‌ടപ്പാടുകള്‍ ഏത്ത് മൂലം ഉണ്ടായിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണുന്നു. ഉപദ്രവങ്ങള്‍ അസഹനീയമായപ്പോള്‍ അസ്വസ്ഥനായിത്തീര്‍ന്ന സിയൂസ് ശല്യസങ്കേതമായ ഏത്തിനെ ഒളിമ്പസ് മലയില്‍നിന്ന് ഭൂമിയിലേക്ക് എറിഞ്ഞു എന്നും അവള്‍ ഭൂമിയില്‍ സഞ്ചരിച്ച് മനുഷ്യരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നത്. ഏത്ത് വരുത്തിവച്ച വിനകളെല്ലാം സിയൂസിന്റെ ദയാലുക്കളായ പുത്രിമാര്‍ ദൂരികരിച്ച് ലോകത്തിനു ശാന്തി നല്‌കിയെന്ന പ്രസ്‌താവനകളും ഗ്രീക്ക് പുരാണങ്ങളില്‍ കാണുന്നുണ്ട്.