This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏജിറീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഏജിറീന്‍) |
Mksol (സംവാദം | സംഭാവനകള്‍) (→ഏജിറീന്‍) |
||
വരി 2: | വരി 2: | ||
== ഏജിറീന്‍ == | == ഏജിറീന്‍ == | ||
- | ഇരുമ്പ്, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ് ധാതു (Na Fe + 3Si<sub>2</sub>O<sub>6</sub>). ക്ഷാരീയ-ആഗ്നേയ | + | ഇരുമ്പ്, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ് ധാതു (Na Fe + 3Si<sub>2</sub>O<sub>6</sub>). ക്ഷാരീയ-ആഗ്നേയ ശിലകളില്‍ സര്‍വസാധാരണമാണ്. പ്രത്യേകിച്ച് സയനൈറ്റ്, സയനൈറ്റ്-പെഗ്മടൈറ്റ് എന്നിവയില്‍. കടും പച്ച നിറത്തിലുള്ള കൂര്‍മയില്ലാത്ത പരലുകളാണ് ഏജിറീന്‍. ചെന്തവിട്ട്, പച്ചകലര്‍ന്ന കറുപ്പ് എന്നീ നിറങ്ങളിലുള്ള കൂര്‍ത്ത പരലുകളെ അക്‌മൈറ്റ് എന്നു വിശേഷിപ്പിക്കുന്നു. ഐസ്‌ലന്‍ഡുകാരുടെ സമുദ്രദേവനായ ഏജിര്‍ എന്നതില്‍ നിന്നാണ് ഏജിറീന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്. |
- | പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; | + | പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; ചൂര്‍ണാഭ ഇളം മഞ്ഞകലര്‍ന്ന് ധൂസരമാണ്. വിദളത്തിനു പുറമേ മറ്റു രേഖകളും പരല്‍മുഖങ്ങളിലുണ്ട്. ബഹുവര്‍ണത പ്രദര്‍ശിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ രാസസംയോഗത്തിനു പുറമേ പൊട്ടാസ്യവും അപൂര്‍വമായി കാല്‍സിയം, ഫെറസ്, ഇരുമ്പ്, മാങ്‌ഗനീസ്, മഗ്നീഷ്യം, അലുമിനിയം, ടൈറ്റാനിയം എന്നിവയും നന്നേ വിരളമായി വനേഡിയവും ഏജിറീന്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇവയൊന്നുമുള്‍ക്കൊള്ളാത്ത ശുദ്ധരൂപമാണ് (Na Fe + 3Si<sub>2</sub>O<sub>6</sub>) അക്‌മൈറ്റ് ധാതു. മറ്റ് ഏകനതാക്ഷ പൈറോക്‌സീന്‍ ധാതുക്കളായ ആഗൈറ്റ്, ഡയോപ്‌സൈഡ്, ഹെഡെന്‍ബര്‍ഗൈറ്റ് എന്നിവയുമായി ചേര്‍ന്നുള്ള സദൃശമൂലകങ്ങളുടെ പ്രതിസ്ഥാപനത്തിലൂടെ ഏജിറീന്‍ സമരൂപധാതുസങ്കരങ്ങള്‍ക്ക് രൂപം നല്‌കുന്നു. ഏജിറീന്‍, ഏജിറീന്‍-ആഗൈറ്റ്, ഏജിറീന്‍-ഡയോപ്‌സൈഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. പെഗ്മടൈറ്റില്‍, ക്വാര്‍ട്ട്‌സ്, ഫെല്‍സ്‌പാര്‍ എന്നീ ധാതുക്കളുടെ ആ ധാത്രിയില്‍ 20 സെന്റിമീറ്ററോളം നീളമുള്ള നേര്‍ത്ത അക്‌മൈറ്റ് പരലുകള്‍ അവസ്ഥിതമായിക്കാണുന്നു. നെഫിലിന്‍, ലൂസൈറ്റ് തുടങ്ങിയ ക്ഷാരീയ ധാതുക്കളോടൊപ്പവും സയനൈറ്റ്, ഫോണലൈറ്റ്, ഗ്രാനൈറ്റ്, ലൂസിറ്റോഫയര്‍ തുടങ്ങിയ ശിലകളിലും ഏജിറീന്‍ കാണപ്പെടുന്നു. സംസ്‌പര്‍ശകായാന്തരണം (contact metamorphism) മൂലവും ഏജിറീന്‍ അവസ്ഥിതമാകാം. |
Current revision as of 08:51, 14 ഓഗസ്റ്റ് 2014
ഏജിറീന്‍
ഇരുമ്പ്, സോഡിയം എന്നിവയുടെ മെറ്റാസിലിക്കേറ്റ് ധാതു (Na Fe + 3Si2O6). ക്ഷാരീയ-ആഗ്നേയ ശിലകളില്‍ സര്‍വസാധാരണമാണ്. പ്രത്യേകിച്ച് സയനൈറ്റ്, സയനൈറ്റ്-പെഗ്മടൈറ്റ് എന്നിവയില്‍. കടും പച്ച നിറത്തിലുള്ള കൂര്‍മയില്ലാത്ത പരലുകളാണ് ഏജിറീന്‍. ചെന്തവിട്ട്, പച്ചകലര്‍ന്ന കറുപ്പ് എന്നീ നിറങ്ങളിലുള്ള കൂര്‍ത്ത പരലുകളെ അക്‌മൈറ്റ് എന്നു വിശേഷിപ്പിക്കുന്നു. ഐസ്‌ലന്‍ഡുകാരുടെ സമുദ്രദേവനായ ഏജിര്‍ എന്നതില്‍ നിന്നാണ് ഏജിറീന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്.
പ്രിസ്‌മാറ്റിക സ്വഭാവത്തോടുകൂടിയ ഏകതനാക്ഷപരലുകളുടെ സഞ്ചയങ്ങളായും സ്ഥൂലപിണ്ഡമായും ഇതു കാണപ്പെടുന്നു. തവിട്ടുനിറത്തിലും ഏജിറീന്‍ കാണപ്പെടുന്നു. കാചാഭദ്യുതിയുണ്ട്; കാഠിന്യം 5.5-6.5; ആപേക്ഷിക സാന്ദ്രത 3.45-3.60; ചൂര്‍ണാഭ ഇളം മഞ്ഞകലര്‍ന്ന് ധൂസരമാണ്. വിദളത്തിനു പുറമേ മറ്റു രേഖകളും പരല്‍മുഖങ്ങളിലുണ്ട്. ബഹുവര്‍ണത പ്രദര്‍ശിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ രാസസംയോഗത്തിനു പുറമേ പൊട്ടാസ്യവും അപൂര്‍വമായി കാല്‍സിയം, ഫെറസ്, ഇരുമ്പ്, മാങ്‌ഗനീസ്, മഗ്നീഷ്യം, അലുമിനിയം, ടൈറ്റാനിയം എന്നിവയും നന്നേ വിരളമായി വനേഡിയവും ഏജിറീന്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇവയൊന്നുമുള്‍ക്കൊള്ളാത്ത ശുദ്ധരൂപമാണ് (Na Fe + 3Si2O6) അക്‌മൈറ്റ് ധാതു. മറ്റ് ഏകനതാക്ഷ പൈറോക്‌സീന്‍ ധാതുക്കളായ ആഗൈറ്റ്, ഡയോപ്‌സൈഡ്, ഹെഡെന്‍ബര്‍ഗൈറ്റ് എന്നിവയുമായി ചേര്‍ന്നുള്ള സദൃശമൂലകങ്ങളുടെ പ്രതിസ്ഥാപനത്തിലൂടെ ഏജിറീന്‍ സമരൂപധാതുസങ്കരങ്ങള്‍ക്ക് രൂപം നല്‌കുന്നു. ഏജിറീന്‍, ഏജിറീന്‍-ആഗൈറ്റ്, ഏജിറീന്‍-ഡയോപ്‌സൈഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. പെഗ്മടൈറ്റില്‍, ക്വാര്‍ട്ട്‌സ്, ഫെല്‍സ്‌പാര്‍ എന്നീ ധാതുക്കളുടെ ആ ധാത്രിയില്‍ 20 സെന്റിമീറ്ററോളം നീളമുള്ള നേര്‍ത്ത അക്‌മൈറ്റ് പരലുകള്‍ അവസ്ഥിതമായിക്കാണുന്നു. നെഫിലിന്‍, ലൂസൈറ്റ് തുടങ്ങിയ ക്ഷാരീയ ധാതുക്കളോടൊപ്പവും സയനൈറ്റ്, ഫോണലൈറ്റ്, ഗ്രാനൈറ്റ്, ലൂസിറ്റോഫയര്‍ തുടങ്ങിയ ശിലകളിലും ഏജിറീന്‍ കാണപ്പെടുന്നു. സംസ്‌പര്‍ശകായാന്തരണം (contact metamorphism) മൂലവും ഏജിറീന്‍ അവസ്ഥിതമാകാം.