This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്റമീബ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Entamoeba) |
Mksol (സംവാദം | സംഭാവനകള്‍) (→Entamoeba) |
||
വരി 5: | വരി 5: | ||
== Entamoeba == | == Entamoeba == | ||
[[ചിത്രം:Vol5p152_Entamoeba_coli_01.jpg|thumb|എന്റമീബ കോളി]] | [[ചിത്രം:Vol5p152_Entamoeba_coli_01.jpg|thumb|എന്റമീബ കോളി]] | ||
- | അമീബയുമായി അടുത്ത ബന്ധമുള്ള പരോപജീവികളുടെ ഒരു ജീനസ്. പാറ്റ, തവള, മനുഷ്യന്‍ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. | + | അമീബയുമായി അടുത്ത ബന്ധമുള്ള പരോപജീവികളുടെ ഒരു ജീനസ്. പാറ്റ, തവള, മനുഷ്യന്‍ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യരില്‍ എന്റമീബയുടെ മൂന്ന് സ്‌പീഷീസുകള്‍ കാണാറുണ്ട്: എന്റമീബ ജിന്‍ജിവാലിസ് (Entamoeba gingivalis),എന്റമീബ കോളി (E.coli), എന്റമീബ ഹിസ്റ്റോലിറ്റിക്ക (E. hystolytica) ഇവയില്‍ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമേ അപകടകാരിയായുള്ളൂ. അമീബികഅതിസാരം എ ഹിസ്റ്റോലിറ്റിക്ക മൂലമാണുണ്ടാകുന്നത്. നോ. അമീബിക അതിസാരം |
[[ചിത്രം:Vol5p152_Entamoeba_histolytica_01.jpg|thumb|എന്റമീബ ഹിസ്റ്റോലിറ്റിക്ക]] | [[ചിത്രം:Vol5p152_Entamoeba_histolytica_01.jpg|thumb|എന്റമീബ ഹിസ്റ്റോലിറ്റിക്ക]] | ||
- | എന്റമീബ ഹിസ്റ്റോലിറ്റിക്കയ്‌ക്ക് എ ഡിസെന്‍റ്ററിയെ (E. dysenteriae) എന്നും പേരുണ്ട്. മനുഷ്യരുടെ | + | എന്റമീബ ഹിസ്റ്റോലിറ്റിക്കയ്‌ക്ക് എ ഡിസെന്‍റ്ററിയെ (E. dysenteriae) എന്നും പേരുണ്ട്. മനുഷ്യരുടെ കുടലില്‍ കാണപ്പെടുന്ന ഇവ സ്രവിക്കുന്ന ഒരു എന്‍സൈം കുടലിന്റെ ശ്ലേഷ്‌മസ്‌തരം നശിപ്പിക്കുന്നു. ശരീരകല എന്നര്‍ഥമുള്ള "ഹിസ്റ്റോസ്' (hystos), വിലയനം എന്നര്‍ഥം വരുന്ന "ലൈസിന്‍' (lycine) എന്നീ ഗ്രീക്കുപദങ്ങളില്‍നിന്നാണ് ഹിസ്റ്റോലിറ്റിക്ക എന്ന വാക്ക് നിഷ്‌പന്നമായിട്ടുള്ളത്. |
- | സൂക്ഷ്‌മ ഏകകോശ ജീവിയായ എ. ഹിസ്റ്റോലിറ്റിക്കയ്‌ക്ക് 0.05 | + | സൂക്ഷ്‌മ ഏകകോശ ജീവിയായ എ. ഹിസ്റ്റോലിറ്റിക്കയ്‌ക്ക് 0.05 മുതല്‍ 0.06മില്ലി മീറ്റര്‍ വരെ മാത്രമേ വ്യാസമുള്ളൂ. ഇതിന് ഗോളാകാരത്തിലുള്ള ഒരു കോശമര്‍മം ഉണ്ട്. ശരീരത്തിനുള്ളില്‍ ഏതാനും ഭക്ഷ്യ-രിക്തികകള്‍ (food vacuoles) കാണപ്പെടുന്നു. ഇവയ്‌ക്കുള്ളില്‍ ആഹരിക്കപ്പെട്ട ചുവന്ന രക്താണുക്കള്‍ കാണപ്പെടാറുണ്ട്. കുടലില്‍ വസിക്കുന്ന മറ്റ് യാതൊരു സൂക്ഷ്‌മജീവിക്കും ചുവന്ന രക്താണുക്കളെ വിഴുങ്ങാന്‍ കഴിവില്ലാത്തതിനാല്‍ ഭക്ഷ്യ-രിക്തികകളിലെ രക്താണുക്കളുടെ സാന്നിധ്യം എ. ഹിസ്റ്റോലിറ്റിക്കയെ തിരിച്ചറിയാനുള്ള ഒരു നല്ല ഉപാധിയാണ്. ഒന്നോ രണ്ടോ കപടപാദങ്ങളും (pseudopodia) ഇവയ്‌ക്കുണ്ട്. |
- | ദ്വിവിഭജനം (binary fission) വഴിയാണ് പ്രത്യുത്‌പാദനം നടക്കുന്നത്. | + | ദ്വിവിഭജനം (binary fission) വഴിയാണ് പ്രത്യുത്‌പാദനം നടക്കുന്നത്. കുടല്‍ഭിത്തിക്കുള്ളില്‍ വച്ചാണ് ഇവ വളര്‍ച്ച മുഴുമിപ്പിക്കുന്നത്. വളര്‍ച്ചയെത്തിയശേഷം ഇവ കുടല്‍ ഭിത്തിയില്‍നിന്ന് വെളിയില്‍ വരുന്നു. കപടപാദങ്ങളെ പിന്‍വലിച്ച് ഇവ ഗോളാകൃതിയിലായിത്തീരുന്നു. കോശമര്‍മം സാധാരണയില്‍നിന്നു വലുപ്പം വയ്‌ക്കുകയും ജീവിയുടെ ബാഹ്യവശത്ത് ഒരു സിസ്റ്റുഭിത്തി വളര്‍ന്നുവരികയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സിസ്റ്റിനുള്ളിലായി ഗ്ലൈക്കൊജന്റെയും ക്രാമാറ്റിന്‍ പിണ്ഡത്തിന്റെയും രൂപത്തില്‍ ആഹാരസാധനങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കും. ഇതിനുശേഷം കോശമര്‍മത്തില്‍ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു. കോശമര്‍മം രണ്ട് പ്രാവശ്യം പിളരുകയും നാല് പുത്രികാകോശമര്‍മങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. സിസ്റ്റിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മലത്തോടൊപ്പം ഇവ വെളയില്‍ വരുന്നു. വളരെക്കാലം സജീവാവസ്ഥയില്‍ കഴിഞ്ഞുകൂടാന്‍ സിസ്റ്റിനു കഴിയും. എ. ഹിസ്റ്റോലിറ്റിക്ക സിസ്റ്റുകള്‍ 35 ദിവസം വരെ ജലാംശമുള്ള മലത്തില്‍ ജീവിച്ചിരിക്കാറുണ്ടെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 19º-22ºC താപനിലയിലുള്ള ശുദ്ധജലത്തില്‍ 7 മാസം വരെ ഇവ ജീവിച്ചിരിക്കാറുണ്ട്. സിസ്റ്റുകള്‍ അടങ്ങിയിട്ടുള്ള ആഹാരപദാര്‍ഥങ്ങള്‍, ജലം എന്നിവ വഴിയാണ് പുതിയ ആതിഥേയ ജീവിയില്‍ ഇവ എത്തിച്ചേരുന്നത്. സംദൂഷിത (contaminative) സംക്രമണം എന്ന പേരിലാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഈച്ചകള്‍ വഴിയും സംക്രമണം നടക്കാറുണ്ട്. സിസ്റ്റ് പുതിയ ആതിഥേയ ജീവിയുടെ ഉള്ളിലെത്തിച്ചേര്‍ന്നശേഷം ദഹന-രസങ്ങളുടെ പ്രവര്‍ത്തനഫലമായി സിസ്റ്റുഭിത്തി അലിഞ്ഞ് ഇല്ലാതായിത്തീരും. ചെറുകുടലില്‍ വച്ചാണിത് സംഭവിക്കുന്നത്. സിസ്റ്റുഭിത്തി പൊട്ടി നാല് സൂക്ഷ്‌മ അമീബകള്‍ സ്വതന്ത്രങ്ങളാവുന്നു. ഇവ വന്‍കുടലിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്യുന്നു. |
- | ചിലപ്പോള്‍ എന്റമീബ | + | ചിലപ്പോള്‍ എന്റമീബ രക്തചംക്രമണവ്യൂഹത്തില്‍ കടന്നുകൂടുകയും കരള്‍, പ്ലീഹ, ശ്വാസകോശങ്ങള്‍, മസ്‌തിഷ്‌കം എന്നീ ഭാഗങ്ങളിലെത്തിച്ചേരുകയും ചെയ്യാറുണ്ട്. |
- | എന്റമീബ കോളി അപകടകാരിയല്ല. ഇവ | + | എന്റമീബ കോളി അപകടകാരിയല്ല. ഇവ കുടലില്‍ ഒരു സഹഭോജി (commensal) ആയി കഴിഞ്ഞുകൂടുന്നു. കുടലിനുള്ളിലെ ബാക്‌റ്റീരിയയെ തിന്നൊടുക്കുകവഴി കുടലിലെ ഒരു "തോട്ടി'യായി ഇവ വര്‍ത്തിക്കുകയും ചെയ്യുന്നു. എ. ജിന്‍ജിവാലിസ് വായ്‌ക്കുള്ളിലാണ് കാണപ്പെടുന്നത്. പല്ലിലും മോണയിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന ഇവയും ബാക്‌റ്റീരിയയെ തിന്നൊടുക്കാറുണ്ട്. ഇവയുടെ സിസ്റ്റിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടകാരിയല്ലെന്നാണ് കരുതപ്പെടുന്നതെങ്കിലും എ. ജിന്‍ജി വാലിസ് ചില ദന്തരോഗങ്ങള്‍ക്കു കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. എ. ഹിസ്റ്റോലിറ്റിക്കയോട് രൂപസാദൃശ്യമുള്ള ഒരു എന്റമീബ സ്‌പീഷീസ് തവളകളുടെ മലാശയത്തില്‍ കാണപ്പെടുന്നു. ഇവ എ. റനാറം എന്ന പേരിലാണറിയപ്പെടുന്നത്. അതുപോലെതന്നെ പാറ്റയുടെ കുടലിനുള്ളില്‍ എ. ബ്‌ളാറ്റ എന്നൊരിനവും കാണപ്പെടുന്നുണ്ട്. |
Current revision as of 08:09, 14 ഓഗസ്റ്റ് 2014
എന്റമീബ
Entamoeba
അമീബയുമായി അടുത്ത ബന്ധമുള്ള പരോപജീവികളുടെ ഒരു ജീനസ്. പാറ്റ, തവള, മനുഷ്യന്‍ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യരില്‍ എന്റമീബയുടെ മൂന്ന് സ്‌പീഷീസുകള്‍ കാണാറുണ്ട്: എന്റമീബ ജിന്‍ജിവാലിസ് (Entamoeba gingivalis),എന്റമീബ കോളി (E.coli), എന്റമീബ ഹിസ്റ്റോലിറ്റിക്ക (E. hystolytica) ഇവയില്‍ എന്റമീബ ഹിസ്റ്റോലിറ്റിക്ക മാത്രമേ അപകടകാരിയായുള്ളൂ. അമീബികഅതിസാരം എ ഹിസ്റ്റോലിറ്റിക്ക മൂലമാണുണ്ടാകുന്നത്. നോ. അമീബിക അതിസാരം
എന്റമീബ ഹിസ്റ്റോലിറ്റിക്കയ്‌ക്ക് എ ഡിസെന്‍റ്ററിയെ (E. dysenteriae) എന്നും പേരുണ്ട്. മനുഷ്യരുടെ കുടലില്‍ കാണപ്പെടുന്ന ഇവ സ്രവിക്കുന്ന ഒരു എന്‍സൈം കുടലിന്റെ ശ്ലേഷ്‌മസ്‌തരം നശിപ്പിക്കുന്നു. ശരീരകല എന്നര്‍ഥമുള്ള "ഹിസ്റ്റോസ്' (hystos), വിലയനം എന്നര്‍ഥം വരുന്ന "ലൈസിന്‍' (lycine) എന്നീ ഗ്രീക്കുപദങ്ങളില്‍നിന്നാണ് ഹിസ്റ്റോലിറ്റിക്ക എന്ന വാക്ക് നിഷ്‌പന്നമായിട്ടുള്ളത്.
സൂക്ഷ്‌മ ഏകകോശ ജീവിയായ എ. ഹിസ്റ്റോലിറ്റിക്കയ്‌ക്ക് 0.05 മുതല്‍ 0.06മില്ലി മീറ്റര്‍ വരെ മാത്രമേ വ്യാസമുള്ളൂ. ഇതിന് ഗോളാകാരത്തിലുള്ള ഒരു കോശമര്‍മം ഉണ്ട്. ശരീരത്തിനുള്ളില്‍ ഏതാനും ഭക്ഷ്യ-രിക്തികകള്‍ (food vacuoles) കാണപ്പെടുന്നു. ഇവയ്‌ക്കുള്ളില്‍ ആഹരിക്കപ്പെട്ട ചുവന്ന രക്താണുക്കള്‍ കാണപ്പെടാറുണ്ട്. കുടലില്‍ വസിക്കുന്ന മറ്റ് യാതൊരു സൂക്ഷ്‌മജീവിക്കും ചുവന്ന രക്താണുക്കളെ വിഴുങ്ങാന്‍ കഴിവില്ലാത്തതിനാല്‍ ഭക്ഷ്യ-രിക്തികകളിലെ രക്താണുക്കളുടെ സാന്നിധ്യം എ. ഹിസ്റ്റോലിറ്റിക്കയെ തിരിച്ചറിയാനുള്ള ഒരു നല്ല ഉപാധിയാണ്. ഒന്നോ രണ്ടോ കപടപാദങ്ങളും (pseudopodia) ഇവയ്‌ക്കുണ്ട്.
ദ്വിവിഭജനം (binary fission) വഴിയാണ് പ്രത്യുത്‌പാദനം നടക്കുന്നത്. കുടല്‍ഭിത്തിക്കുള്ളില്‍ വച്ചാണ് ഇവ വളര്‍ച്ച മുഴുമിപ്പിക്കുന്നത്. വളര്‍ച്ചയെത്തിയശേഷം ഇവ കുടല്‍ ഭിത്തിയില്‍നിന്ന് വെളിയില്‍ വരുന്നു. കപടപാദങ്ങളെ പിന്‍വലിച്ച് ഇവ ഗോളാകൃതിയിലായിത്തീരുന്നു. കോശമര്‍മം സാധാരണയില്‍നിന്നു വലുപ്പം വയ്‌ക്കുകയും ജീവിയുടെ ബാഹ്യവശത്ത് ഒരു സിസ്റ്റുഭിത്തി വളര്‍ന്നുവരികയും ചെയ്യുന്നു. ഈ അവസ്ഥയില്‍ സിസ്റ്റിനുള്ളിലായി ഗ്ലൈക്കൊജന്റെയും ക്രാമാറ്റിന്‍ പിണ്ഡത്തിന്റെയും രൂപത്തില്‍ ആഹാരസാധനങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കും. ഇതിനുശേഷം കോശമര്‍മത്തില്‍ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു. കോശമര്‍മം രണ്ട് പ്രാവശ്യം പിളരുകയും നാല് പുത്രികാകോശമര്‍മങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. സിസ്റ്റിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മലത്തോടൊപ്പം ഇവ വെളയില്‍ വരുന്നു. വളരെക്കാലം സജീവാവസ്ഥയില്‍ കഴിഞ്ഞുകൂടാന്‍ സിസ്റ്റിനു കഴിയും. എ. ഹിസ്റ്റോലിറ്റിക്ക സിസ്റ്റുകള്‍ 35 ദിവസം വരെ ജലാംശമുള്ള മലത്തില്‍ ജീവിച്ചിരിക്കാറുണ്ടെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 19º-22ºC താപനിലയിലുള്ള ശുദ്ധജലത്തില്‍ 7 മാസം വരെ ഇവ ജീവിച്ചിരിക്കാറുണ്ട്. സിസ്റ്റുകള്‍ അടങ്ങിയിട്ടുള്ള ആഹാരപദാര്‍ഥങ്ങള്‍, ജലം എന്നിവ വഴിയാണ് പുതിയ ആതിഥേയ ജീവിയില്‍ ഇവ എത്തിച്ചേരുന്നത്. സംദൂഷിത (contaminative) സംക്രമണം എന്ന പേരിലാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഈച്ചകള്‍ വഴിയും സംക്രമണം നടക്കാറുണ്ട്. സിസ്റ്റ് പുതിയ ആതിഥേയ ജീവിയുടെ ഉള്ളിലെത്തിച്ചേര്‍ന്നശേഷം ദഹന-രസങ്ങളുടെ പ്രവര്‍ത്തനഫലമായി സിസ്റ്റുഭിത്തി അലിഞ്ഞ് ഇല്ലാതായിത്തീരും. ചെറുകുടലില്‍ വച്ചാണിത് സംഭവിക്കുന്നത്. സിസ്റ്റുഭിത്തി പൊട്ടി നാല് സൂക്ഷ്‌മ അമീബകള്‍ സ്വതന്ത്രങ്ങളാവുന്നു. ഇവ വന്‍കുടലിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്യുന്നു.
ചിലപ്പോള്‍ എന്റമീബ രക്തചംക്രമണവ്യൂഹത്തില്‍ കടന്നുകൂടുകയും കരള്‍, പ്ലീഹ, ശ്വാസകോശങ്ങള്‍, മസ്‌തിഷ്‌കം എന്നീ ഭാഗങ്ങളിലെത്തിച്ചേരുകയും ചെയ്യാറുണ്ട്.
എന്റമീബ കോളി അപകടകാരിയല്ല. ഇവ കുടലില്‍ ഒരു സഹഭോജി (commensal) ആയി കഴിഞ്ഞുകൂടുന്നു. കുടലിനുള്ളിലെ ബാക്‌റ്റീരിയയെ തിന്നൊടുക്കുകവഴി കുടലിലെ ഒരു "തോട്ടി'യായി ഇവ വര്‍ത്തിക്കുകയും ചെയ്യുന്നു. എ. ജിന്‍ജിവാലിസ് വായ്‌ക്കുള്ളിലാണ് കാണപ്പെടുന്നത്. പല്ലിലും മോണയിലും പറ്റിപ്പിടിച്ചു ജീവിക്കുന്ന ഇവയും ബാക്‌റ്റീരിയയെ തിന്നൊടുക്കാറുണ്ട്. ഇവയുടെ സിസ്റ്റിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടകാരിയല്ലെന്നാണ് കരുതപ്പെടുന്നതെങ്കിലും എ. ജിന്‍ജി വാലിസ് ചില ദന്തരോഗങ്ങള്‍ക്കു കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. എ. ഹിസ്റ്റോലിറ്റിക്കയോട് രൂപസാദൃശ്യമുള്ള ഒരു എന്റമീബ സ്‌പീഷീസ് തവളകളുടെ മലാശയത്തില്‍ കാണപ്പെടുന്നു. ഇവ എ. റനാറം എന്ന പേരിലാണറിയപ്പെടുന്നത്. അതുപോലെതന്നെ പാറ്റയുടെ കുടലിനുള്ളില്‍ എ. ബ്‌ളാറ്റ എന്നൊരിനവും കാണപ്പെടുന്നുണ്ട്.