This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഡൽമാന്‍, ജെറാള്‍ഡ് മോറിസ് (1929- )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Edelman, Gerald Maurice) |
Mksol (സംവാദം | സംഭാവനകള്‍) (→എഡൽമാന്‍, ജെറാള്‍ഡ് മോറിസ് (1929- )) |
||
വരി 1: | വരി 1: | ||
- | == | + | == എഡല്‍മാന്‍, ജെറാള്‍ഡ് മോറിസ് (1929- ) == |
- | + | ||
== Edelman, Gerald Maurice == | == Edelman, Gerald Maurice == |
10:23, 13 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
എഡല്‍മാന്‍, ജെറാള്‍ഡ് മോറിസ് (1929- )
Edelman, Gerald Maurice
1972-ലെ നോബൽ സമ്മാനജേതാവായ അമേരിക്കന്‍ നാഡീജീവശാസ്ത്രജ്ഞന്‍. ന്യൂയോർക്കിലെ ഓസോണ്‍ പാർക്ക്, ക്വീന്‍സ് പ്രദേശത്ത് 1929 ജൂല. 1-ന് ജനിച്ചു. ജൂതമതവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. പിതാവായ എഡ്വേർഡ് എഡൽമാന്‍ ഭിഷഗ്വരനും മാതാവായ അന്നാഫ്റീഡ്മാന് എഡൽമാന്‍ ഇന്‍ഷ്വറന്‍സ് മേഖലയിലെ ജീവനക്കാരിയുമായിരുന്നു. ന്യൂയോർക്കിൽ വളർന്ന ഇദ്ദേഹം പെന്‍സിൽവാനിയയിലായിരുന്നു കോളജ് വിദ്യാഭ്യാസം നിർവഹിച്ചത്. 1950-ൽ ഉർസിനസ് കോളജിൽ നിന്നു ബിരുദവും, 1954-ൽ പെന്‍സിൽവാനിയ സർവകലാശാലയിൽനിന്ന് എം.ഡി. ബിരുദവും കരസ്ഥമാക്കി.
ഒരു വർഷത്തോളം ജോണ്സണ് ഫൗണ്ടേഷന് ഫോർ മെഡിക്കൽ ഫിസിക്സിൽ സേവനമനുഷ്ഠിച്ചശേഷം മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഹൗസ് ഓഫീസറായി പ്രവർത്തിച്ചു. പിന്നീട് അമേരിക്കന്‍ ആർമി മെഡിക്കൽ കോറിൽ ചേരുകയും ഫ്രാന്‍സിൽ വൈദ്യശാസ്ത്രപരിശീലനം നടത്തുകയും ചെയ്തു. 1957-ൽ എഡൽമാന്‍ ഒരു ഗ്രാജ്വേറ്റ് ഫെലോ ആയി റോക്ക്ഫെല്ലർ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിൽ പ്രവേശനം നേടി. പിന്നീട് ഹെന്റി കുങ്കലിന്റെ കീഴിൽ ഗവേഷണത്തിലേർപ്പെട്ട് 1960-ൽ പിഎച്ച്.ഡി. ബിരുദം നേടുകയും ചെയ്തു. റോക്ക്ഫെല്ലർ ഇദ്ദേഹത്തിന് ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഡീന്പദവി സമ്മാനിക്കുകയുണ്ടായി. 1966-ൽ എഡൽമാന്‍ പ്രാഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 1992-ൽ കാലിഫോർണിയയിലേക്കു നീങ്ങിയ എഡൽമാന്‍, സ്ക്രിപ്സ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ന്യൂറോബയോളജി പ്രാഫസർ ആയി സേവനമനുഷ്ഠിച്ചു.
എഡൽമാന്‍, സാന്റിയാഗോയിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന "ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടി'ന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്നു. മനുഷ്യമസ്തിഷ്കത്തിന്റെ ഉയർന്നതല പ്രവർത്തനത്തിന്റെ ജീവശാസ്ത്രാടിസ്ഥാനം പഠനവിധേയമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന കർമപരിപാടി. ഇദ്ദേഹം, ലോകവിജ്ഞാനവിനിമയ പദ്ധതിയുടെ ശാസ്ത്രവിഭാഗത്തിലെ പ്രമുഖാംഗവുമായിരുന്നു. അമേരിക്കയിലെ സയന്‍സ്-എന്‍ജിനീയറിങ് ഫെസ്റ്റിവലിന്റെ ഉപദേശകസമിതിയംഗവുമായി പ്രവർത്തിച്ചു.
പ്രാട്ടീന്‍ സബ്യൂണിറ്റുകളെ ഡൈസള്‍ഫൈഡ് ബോണ്ടുകള്‍ സംയോജിപ്പിക്കുന്നുവെന്നതായിരുന്നു എഡൽമാന്റെ ഗവേഷണഫലം തെളിയിച്ചത്. സ്വന്തം ഗവേഷണകണ്ടെത്തലുകളും മറ്റുള്ളവരുടെ നിഗമനങ്ങളും അടിസ്ഥാനമാക്കിക്കൊണ്ട് എഡൽമാന്‍ ആന്റിബോഡി പ്രാട്ടീനുകളുടെ തന്മാത്രാ മാതൃകകള്‍ വികസിപ്പിച്ചെടുത്തു. 1969-ൽ പ്രഥമ ആന്റിബോഡി ശ്രണി നിർണയിക്കപ്പെട്ടതോടെ നാളിതുവരെ നിരൂപിക്കപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും പൂർണതയാർന്നതാണിതെന്ന് കണ്ടെത്തി. ടോപ്പോബയോളജി സങ്കേതം, എഡൽമാന്‍ തത്ത്വത്തിൽനിന്നും ഉരുത്തിരിഞ്ഞതാണ്. "സചേതന തത്ത്വ'ത്തിന്റെ പേരിലും എഡൽമാന്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. തെളിച്ചമുള്ള വായു, തിളക്കമാർന്ന അഗ്നി, (Bright Air, Brilliant Fire, 1992), ബോധത്തിന്റെ പ്രപഞ്ചം (A Universe of Consciousness, 2001), ആകാശത്തെക്കാള്‍ വിസ്തൃതി (Wider than Sky, 2004), രണ്ടാം പ്രകൃതം (Second Nature), മസ്തിഷ്കശാസ്ത്രവും മാനവികവിജ്ഞാനവും (Brain Science & Human Knowledge; 2007) എന്നിവ എഡൽമാന്‍ രചിച്ച ഗ്രന്ഥങ്ങളാണ്.
1987-ൽ പ്രസിദ്ധീകരിച്ച പ്രഥമ സാങ്കേതികതത്ത്വഗ്രന്ഥമായ ന്യൂറൽഡാർവിനിസം, എഡൽമാന്റെ "ഓർമ'യെക്കുറിച്ചുള്ള സിദ്ധാന്തം വിവരിക്കുന്നു. 1988-ലെ ടോപ്പോബയോളജി, 1990-ലെ ദി റിമെംബേർഡ് പ്രസന്റ് എന്നിവ പ്രജ്ഞയെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രതത്ത്വശാഖയിൽ തന്നെ ശ്രദ്ധേയമായ പഠനകൃതികളാണ്.
1972-ൽ ശരീരശാസ്ത്ര-വൈദ്യശാസ്ത്രശാഖയിലെ നോബൽ പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്.