This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌ബത്താന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ecbatana) |
Mksol (സംവാദം | സംഭാവനകള്‍) (→Ecbatana) |
||
വരി 3: | വരി 3: | ||
- | == Ecbatana == | + | ം== Ecbatana == |
[[ചിത്രം:Vol5p17_hamedan-02.jpg|thumb|ഹമദാന്‍: ഇറാന്‍]] | [[ചിത്രം:Vol5p17_hamedan-02.jpg|thumb|ഹമദാന്‍: ഇറാന്‍]] | ||
- | മീഡുകളുടെയും | + | മീഡുകളുടെയും പാര്‍ത്തിയന്മാരുടെയും തലസ്ഥാനം. അഗ്മത്തനാസ്, ഹങ്‌മത്തന എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ഈ നഗരത്തിന്റെ ഹീബ്രുനാമം അക്‌മെത എന്നാണ്. ബൈബിളില്‍ ഈ നഗരത്തെക്കുറിച്ച് (എസ്‌റ 6:2) പരാമര്‍ശമുണ്ട്. ഇറാനിലെ ആല്‍വന്ദ് മലയുടെ താഴ്‌വരയിലാണ് നഗരം സ്ഥിതിചെയ്‌തിരുന്നത്. |
- | അക്കമീനിയന്‍ രാജാക്കന്മാരുടെയും | + | അക്കമീനിയന്‍ രാജാക്കന്മാരുടെയും ആര്‍സാസിദ് രാജാക്കന്മാരുടെയും വേനല്‍ക്കാലവസതി ഇവിടെയായിരുന്നു. ഗ്രീക്കു ചരിത്രകാരനായ ഹെറോഡോട്ടസ്സിന്റെ അഭിപ്രായം, ഒരു മീഡു രാജാവായ ഡയോസിസ് ബി.സി. 678-ല്‍ എക്‌ബത്താന നഗരം സ്ഥാപിച്ചുഎന്നാണ്. എന്നാല്‍ അസീറിയന്‍ രാജാവായ ടിഗ്‌ലത്‌പിലീസര്‍ ക (ഭ.കാ. ബി.സി. 1115-1102?)ന്റെ ഒരു ലിഖിതത്തില്‍ ഈ നഗരത്തെ കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ നഗരത്തിന് കൂടുതല്‍ പഴമ അവകാശപ്പെടാം. ഏഴു വന്‍മതിലുകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തിന്റെ മധ്യഭാഗത്ത് വലിയൊരു കോട്ടയുണ്ടായിരുന്നു; അവിടെയായിരുന്നു ഖജനാവും. കോട്ടയ്‌ക്കു താഴെ ഉണ്ടായിരുന്ന കൊട്ടാരത്തിന് വെള്ളി കൊണ്ടുള്ള ഓടുകളുണ്ടായിരുന്നു. അസ്റ്റിയാഗസില്‍ നിന്നു ബി.സി. 550-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ് പിടിച്ചടക്കിയ ഈ നഗരത്തില്‍വച്ച് അദ്ദേഹം സിംഹാസനാരോഹണം (ബി.സി. 549) നടത്തി. നല്ല തണുപ്പുള്ള കാലാവസ്ഥ ലഭ്യമായിരുന്നതിനാല്‍ അവിടം വേനല്‍ക്കാല വസതിയുമാക്കി. കിഴക്കന്‍ പ്രദേശങ്ങള്‍ ആക്രമിച്ചു മടങ്ങിവരുംവഴി ബി.സി. 330-ല്‍ മഹാനായ അലക്‌സാണ്ടര്‍ നഗരത്തിന്റെ മതിലുകളെല്ലാം തകര്‍ത്ത് സ്വത്തുക്കള്‍ കൊള്ളയടിച്ചു. തുടര്‍ന്ന് എക്‌ബത്താന തന്റെ പ്രധാന സംഭരണകേന്ദ്രവും സൈനിക പ്രവര്‍ത്തന കേന്ദ്രമായി മാറ്റുകയും ചെയ്‌തു. സെല്യൂക്കസ്സും അന്റിയോക്ക്‌സ് കകക-ഉം നഗരം പിന്നീട് കൊള്ളയടിക്കുകയുണ്ടായി. എക്‌ബത്താന ക്ലാസ്സിക് കാലഘട്ടത്തില്‍ ആഡംബരത്തിന് പ്രശസ്‌തി കേട്ടിരുന്നു. സസാനിദ് വംശക്കാരുടെ ഭരണകാലത്ത് നഗരം ക്ഷയോന്മുഖമായി. എ.ഡി. 645-ലെ അറബി ആക്രമണത്തോടെ എക്‌ബത്താനയുടെ അധഃപതനം പൂര്‍ത്തിയായി. ആ സ്ഥാനത്ത് പുതിയ നഗരമായ ഹമദാന്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇറാനിലെ ഒരു പ്രമുഖ നഗരമാണ് ഹമദാന്‍. |
Current revision as of 09:56, 13 ഓഗസ്റ്റ് 2014
എക്‌ബത്താന
ം== Ecbatana ==
മീഡുകളുടെയും പാര്‍ത്തിയന്മാരുടെയും തലസ്ഥാനം. അഗ്മത്തനാസ്, ഹങ്‌മത്തന എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. ഈ നഗരത്തിന്റെ ഹീബ്രുനാമം അക്‌മെത എന്നാണ്. ബൈബിളില്‍ ഈ നഗരത്തെക്കുറിച്ച് (എസ്‌റ 6:2) പരാമര്‍ശമുണ്ട്. ഇറാനിലെ ആല്‍വന്ദ് മലയുടെ താഴ്‌വരയിലാണ് നഗരം സ്ഥിതിചെയ്‌തിരുന്നത്.
അക്കമീനിയന്‍ രാജാക്കന്മാരുടെയും ആര്‍സാസിദ് രാജാക്കന്മാരുടെയും വേനല്‍ക്കാലവസതി ഇവിടെയായിരുന്നു. ഗ്രീക്കു ചരിത്രകാരനായ ഹെറോഡോട്ടസ്സിന്റെ അഭിപ്രായം, ഒരു മീഡു രാജാവായ ഡയോസിസ് ബി.സി. 678-ല്‍ എക്‌ബത്താന നഗരം സ്ഥാപിച്ചുഎന്നാണ്. എന്നാല്‍ അസീറിയന്‍ രാജാവായ ടിഗ്‌ലത്‌പിലീസര്‍ ക (ഭ.കാ. ബി.സി. 1115-1102?)ന്റെ ഒരു ലിഖിതത്തില്‍ ഈ നഗരത്തെ കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ നഗരത്തിന് കൂടുതല്‍ പഴമ അവകാശപ്പെടാം. ഏഴു വന്‍മതിലുകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തിന്റെ മധ്യഭാഗത്ത് വലിയൊരു കോട്ടയുണ്ടായിരുന്നു; അവിടെയായിരുന്നു ഖജനാവും. കോട്ടയ്‌ക്കു താഴെ ഉണ്ടായിരുന്ന കൊട്ടാരത്തിന് വെള്ളി കൊണ്ടുള്ള ഓടുകളുണ്ടായിരുന്നു. അസ്റ്റിയാഗസില്‍ നിന്നു ബി.സി. 550-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ സൈറസ് പിടിച്ചടക്കിയ ഈ നഗരത്തില്‍വച്ച് അദ്ദേഹം സിംഹാസനാരോഹണം (ബി.സി. 549) നടത്തി. നല്ല തണുപ്പുള്ള കാലാവസ്ഥ ലഭ്യമായിരുന്നതിനാല്‍ അവിടം വേനല്‍ക്കാല വസതിയുമാക്കി. കിഴക്കന്‍ പ്രദേശങ്ങള്‍ ആക്രമിച്ചു മടങ്ങിവരുംവഴി ബി.സി. 330-ല്‍ മഹാനായ അലക്‌സാണ്ടര്‍ നഗരത്തിന്റെ മതിലുകളെല്ലാം തകര്‍ത്ത് സ്വത്തുക്കള്‍ കൊള്ളയടിച്ചു. തുടര്‍ന്ന് എക്‌ബത്താന തന്റെ പ്രധാന സംഭരണകേന്ദ്രവും സൈനിക പ്രവര്‍ത്തന കേന്ദ്രമായി മാറ്റുകയും ചെയ്‌തു. സെല്യൂക്കസ്സും അന്റിയോക്ക്‌സ് കകക-ഉം നഗരം പിന്നീട് കൊള്ളയടിക്കുകയുണ്ടായി. എക്‌ബത്താന ക്ലാസ്സിക് കാലഘട്ടത്തില്‍ ആഡംബരത്തിന് പ്രശസ്‌തി കേട്ടിരുന്നു. സസാനിദ് വംശക്കാരുടെ ഭരണകാലത്ത് നഗരം ക്ഷയോന്മുഖമായി. എ.ഡി. 645-ലെ അറബി ആക്രമണത്തോടെ എക്‌ബത്താനയുടെ അധഃപതനം പൂര്‍ത്തിയായി. ആ സ്ഥാനത്ത് പുതിയ നഗരമായ ഹമദാന്‍ ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇറാനിലെ ഒരു പ്രമുഖ നഗരമാണ് ഹമദാന്‍.