This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിമ്പിയാസ്‌ (സു.ബി.സി. 375 - 316)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒളിമ്പിയാസ്‌ (സു.ബി.സി. 375 - 316) == == Olympias == മാസിഡോണിയയിലെ രാജാവായിര...)
(Olympias)
വരി 5: വരി 5:
== Olympias ==
== Olympias ==
-
മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ്‌ കക-ന്റെ ആദ്യപത്‌നിയും മഹാനായ അലക്‌സാണ്ടറുടെ മാതാവും. ഫിലിപ്പിന്റെയും അലക്‌സാണ്ടറുടെയും മരണാനന്തരമുണ്ടായ അധികാര മത്സരങ്ങളിൽ ഇവർ വലിയ പങ്കുവഹിച്ചിരുന്നു. എപ്പിറസ്സിലെ രാജാവ്‌ നെപ്‌തോളമസ്സി (Neoptolemus)ന്റെ പുത്രിയായ ഇവരുടെ ആദ്യനാമം മിർതലെ(Myrtale)  എന്നായിരുന്നു. 356-ലെ ഒളിമ്പിക്‌ കായികമത്സരങ്ങളിൽ ഫിലിപ്പിനുണ്ടായ വിജയത്തിനുശേഷമായിരിക്കണം അതിന്റെ അംഗീകാരമെന്നോണം ഒളിമ്പിയാസ്‌ എന്ന പേർ ഇവർ സ്വീകരിച്ചത്‌. വിചിത്ര സ്വഭാവക്കാരിയായ ഇവർ ഒരിക്കൽ ഫിലിപ്പിന്‌ അലക്‌സാണ്ടറുടെ പിതൃത്വം നിഷേധിച്ചു സംസാരിച്ചതായി പറയപ്പെടുന്നു. തങ്ങളുടെ വിവാഹദിവസം രാത്രിയിൽ സ്യൂസ്‌-ആമണ്‍ ദേവനിൽനിന്നു ഗർഭം ധരിച്ചാണ്‌ അലക്‌സാണ്ടർ ജനിച്ചതെന്ന്‌ ഇവർ പറഞ്ഞു; തന്റെ ഉത്‌പത്തി അക്കിലീസിൽ നിന്നാണെന്നും ഇവർ അവകാശപ്പെട്ടു. ഫിലിപ്പ്‌ ബഹുഭാര്യാത്വത്തിൽ വിശ്വസിച്ചിരുന്നു. ഇത്‌ ഒളിമ്പിയാസിന്റെ പദവിയെ ബാധിച്ചിരുന്നില്ലെങ്കിലും 337-അദ്ദേഹം ക്ലിയോപാട്രറയെ വിവാഹം ചെയ്‌തതോടെ ഇവർ എപ്പിറസ്സിലേക്കു മടങ്ങി. ഫിലിപ്പിന്റെ വധത്തിനു(336)ശേഷം തിരിയെ മാസിഡോണിയയിൽ എത്തി. അലക്‌സാണ്ടറുടെ ഏഷ്യനാക്രമണ കാലത്ത്‌ റീജന്റായി ഭരണം നടത്തിയിരുന്ന ആന്റിപേറ്ററുമായി ഇവർ കലഹിക്കുകയും സു. 331-എപ്പിറസ്സിലേക്കുവീണ്ടും മടങ്ങുകയും ചെയ്‌തു.
+
മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ്‌ കക-ന്റെ ആദ്യപത്‌നിയും മഹാനായ അലക്‌സാണ്ടറുടെ മാതാവും. ഫിലിപ്പിന്റെയും അലക്‌സാണ്ടറുടെയും മരണാനന്തരമുണ്ടായ അധികാര മത്സരങ്ങളില്‍ ഇവര്‍ വലിയ പങ്കുവഹിച്ചിരുന്നു. എപ്പിറസ്സിലെ രാജാവ്‌ നെപ്‌തോളമസ്സി (Neoptolemus)ന്റെ പുത്രിയായ ഇവരുടെ ആദ്യനാമം മിര്‍തലെ(Myrtale)  എന്നായിരുന്നു. 356-ലെ ഒളിമ്പിക്‌ കായികമത്സരങ്ങളില്‍ ഫിലിപ്പിനുണ്ടായ വിജയത്തിനുശേഷമായിരിക്കണം അതിന്റെ അംഗീകാരമെന്നോണം ഒളിമ്പിയാസ്‌ എന്ന പേര്‍ ഇവര്‍ സ്വീകരിച്ചത്‌. വിചിത്ര സ്വഭാവക്കാരിയായ ഇവര്‍ ഒരിക്കല്‍ ഫിലിപ്പിന്‌ അലക്‌സാണ്ടറുടെ പിതൃത്വം നിഷേധിച്ചു സംസാരിച്ചതായി പറയപ്പെടുന്നു. തങ്ങളുടെ വിവാഹദിവസം രാത്രിയില്‍ സ്യൂസ്‌-ആമണ്‍ ദേവനില്‍നിന്നു ഗര്‍ഭം ധരിച്ചാണ്‌ അലക്‌സാണ്ടര്‍ ജനിച്ചതെന്ന്‌ ഇവര്‍ പറഞ്ഞു; തന്റെ ഉത്‌പത്തി അക്കിലീസില്‍ നിന്നാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഫിലിപ്പ്‌ ബഹുഭാര്യാത്വത്തില്‍ വിശ്വസിച്ചിരുന്നു. ഇത്‌ ഒളിമ്പിയാസിന്റെ പദവിയെ ബാധിച്ചിരുന്നില്ലെങ്കിലും 337-ല്‍ അദ്ദേഹം ക്ലിയോപാട്രറയെ വിവാഹം ചെയ്‌തതോടെ ഇവര്‍ എപ്പിറസ്സിലേക്കു മടങ്ങി. ഫിലിപ്പിന്റെ വധത്തിനു(336)ശേഷം തിരിയെ മാസിഡോണിയയില്‍ എത്തി. അലക്‌സാണ്ടറുടെ ഏഷ്യനാക്രമണ കാലത്ത്‌ റീജന്റായി ഭരണം നടത്തിയിരുന്ന ആന്റിപേറ്ററുമായി ഇവര്‍ കലഹിക്കുകയും സു. 331-ല്‍ എപ്പിറസ്സിലേക്കുവീണ്ടും മടങ്ങുകയും ചെയ്‌തു.
-
അലക്‌സാണ്ടർ ബി.സി. 323-ലും ആന്റിപേറ്റർ 319-ലും മരണമടഞ്ഞു. തുടർന്നു റീജന്റ്‌ പദവി ഏറ്റെടുക്കാന്‍ ഒളിമ്പിയാസ്‌ ക്ഷണിക്കപ്പെട്ടെങ്കിലും അത്‌ നിരസിക്കുകയാണുണ്ടായത്‌.  
+
അലക്‌സാണ്ടര്‍ ബി.സി. 323-ലും ആന്റിപേറ്റര്‍ 319-ലും മരണമടഞ്ഞു. തുടര്‍ന്നു റീജന്റ്‌ പദവി ഏറ്റെടുക്കാന്‍ ഒളിമ്പിയാസ്‌ ക്ഷണിക്കപ്പെട്ടെങ്കിലും അത്‌ നിരസിക്കുകയാണുണ്ടായത്‌.  
-
ബി.സി. 317-ആന്റിപേറ്ററിന്റെ പുത്രനായ കസാന്‍ഡർ, ഫിലിപ്പ്‌ കക-ന്റെ മറ്റൊരു പുത്രനായ ഫിലിപ്പ്‌ III-നെ മാസിഡോണിയയിലെ രാജാവാക്കി. എന്നാൽ മാസിഡോണിയന്‍ പടയാളികള്‍ ഒളിമ്പിയാസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌തു. ഒളിമ്പിയാസ്‌ ഫിലിപ്പിനെയും സഹായികളെയും വധിച്ചു. ഏങ്കിലും 316-ഇവരെ കസാന്‍ഡർ കീഴടക്കി മരണശിക്ഷയ്‌ക്കു വിധിച്ചു. പക്ഷേ അതു നടപ്പാക്കാന്‍ പടയാളികള്‍ വിസമ്മതിച്ചു. എന്നാൽ വർഷം തന്നെ ചില ശത്രുക്കള്‍ ഇവരെ വധിക്കുകയുണ്ടായി.
+
ബി.സി. 317-ല്‍ ആന്റിപേറ്ററിന്റെ പുത്രനായ കസാന്‍ഡര്‍, ഫിലിപ്പ്‌ കക-ന്റെ മറ്റൊരു പുത്രനായ ഫിലിപ്പ്‌ III-നെ മാസിഡോണിയയിലെ രാജാവാക്കി. എന്നാല്‍ മാസിഡോണിയന്‍ പടയാളികള്‍ ഒളിമ്പിയാസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌തു. ഒളിമ്പിയാസ്‌ ഫിലിപ്പിനെയും സഹായികളെയും വധിച്ചു. ഏങ്കിലും 316-ല്‍ ഇവരെ കസാന്‍ഡര്‍ കീഴടക്കി മരണശിക്ഷയ്‌ക്കു വിധിച്ചു. പക്ഷേ അതു നടപ്പാക്കാന്‍ പടയാളികള്‍ വിസമ്മതിച്ചു. എന്നാല്‍ വര്‍ഷം തന്നെ ചില ശത്രുക്കള്‍ ഇവരെ വധിക്കുകയുണ്ടായി.

09:05, 8 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒളിമ്പിയാസ്‌ (സു.ബി.സി. 375 - 316)

Olympias

മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ്‌ കക-ന്റെ ആദ്യപത്‌നിയും മഹാനായ അലക്‌സാണ്ടറുടെ മാതാവും. ഫിലിപ്പിന്റെയും അലക്‌സാണ്ടറുടെയും മരണാനന്തരമുണ്ടായ അധികാര മത്സരങ്ങളില്‍ ഇവര്‍ വലിയ പങ്കുവഹിച്ചിരുന്നു. എപ്പിറസ്സിലെ രാജാവ്‌ നെപ്‌തോളമസ്സി (Neoptolemus)ന്റെ പുത്രിയായ ഇവരുടെ ആദ്യനാമം മിര്‍തലെ(Myrtale) എന്നായിരുന്നു. 356-ലെ ഒളിമ്പിക്‌ കായികമത്സരങ്ങളില്‍ ഫിലിപ്പിനുണ്ടായ വിജയത്തിനുശേഷമായിരിക്കണം അതിന്റെ അംഗീകാരമെന്നോണം ഒളിമ്പിയാസ്‌ എന്ന പേര്‍ ഇവര്‍ സ്വീകരിച്ചത്‌. വിചിത്ര സ്വഭാവക്കാരിയായ ഇവര്‍ ഒരിക്കല്‍ ഫിലിപ്പിന്‌ അലക്‌സാണ്ടറുടെ പിതൃത്വം നിഷേധിച്ചു സംസാരിച്ചതായി പറയപ്പെടുന്നു. തങ്ങളുടെ വിവാഹദിവസം രാത്രിയില്‍ സ്യൂസ്‌-ആമണ്‍ ദേവനില്‍നിന്നു ഗര്‍ഭം ധരിച്ചാണ്‌ അലക്‌സാണ്ടര്‍ ജനിച്ചതെന്ന്‌ ഇവര്‍ പറഞ്ഞു; തന്റെ ഉത്‌പത്തി അക്കിലീസില്‍ നിന്നാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഫിലിപ്പ്‌ ബഹുഭാര്യാത്വത്തില്‍ വിശ്വസിച്ചിരുന്നു. ഇത്‌ ഒളിമ്പിയാസിന്റെ പദവിയെ ബാധിച്ചിരുന്നില്ലെങ്കിലും 337-ല്‍ അദ്ദേഹം ക്ലിയോപാട്രറയെ വിവാഹം ചെയ്‌തതോടെ ഇവര്‍ എപ്പിറസ്സിലേക്കു മടങ്ങി. ഫിലിപ്പിന്റെ വധത്തിനു(336)ശേഷം തിരിയെ മാസിഡോണിയയില്‍ എത്തി. അലക്‌സാണ്ടറുടെ ഏഷ്യനാക്രമണ കാലത്ത്‌ റീജന്റായി ഭരണം നടത്തിയിരുന്ന ആന്റിപേറ്ററുമായി ഇവര്‍ കലഹിക്കുകയും സു. 331-ല്‍ എപ്പിറസ്സിലേക്കുവീണ്ടും മടങ്ങുകയും ചെയ്‌തു.

അലക്‌സാണ്ടര്‍ ബി.സി. 323-ലും ആന്റിപേറ്റര്‍ 319-ലും മരണമടഞ്ഞു. തുടര്‍ന്നു റീജന്റ്‌ പദവി ഏറ്റെടുക്കാന്‍ ഒളിമ്പിയാസ്‌ ക്ഷണിക്കപ്പെട്ടെങ്കിലും അത്‌ നിരസിക്കുകയാണുണ്ടായത്‌. ബി.സി. 317-ല്‍ ആന്റിപേറ്ററിന്റെ പുത്രനായ കസാന്‍ഡര്‍, ഫിലിപ്പ്‌ കക-ന്റെ മറ്റൊരു പുത്രനായ ഫിലിപ്പ്‌ III-നെ മാസിഡോണിയയിലെ രാജാവാക്കി. എന്നാല്‍ മാസിഡോണിയന്‍ പടയാളികള്‍ ഒളിമ്പിയാസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്‌തു. ഒളിമ്പിയാസ്‌ ഫിലിപ്പിനെയും സഹായികളെയും വധിച്ചു. ഏങ്കിലും 316-ല്‍ ഇവരെ കസാന്‍ഡര്‍ കീഴടക്കി മരണശിക്ഷയ്‌ക്കു വിധിച്ചു. പക്ഷേ അതു നടപ്പാക്കാന്‍ പടയാളികള്‍ വിസമ്മതിച്ചു. എന്നാല്‍ ആ വര്‍ഷം തന്നെ ചില ശത്രുക്കള്‍ ഇവരെ വധിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍