This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒറ്റാൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഒറ്റാൽ) |
Mksol (സംവാദം | സംഭാവനകള്‍) (→ഒറ്റാൽ) |
||
വരി 1: | വരി 1: | ||
- | == | + | == ഒറ്റാല്‍ == |
- | [[ചിത്രം:Vol5p617_ottal.jpg|thumb| | + | [[ചിത്രം:Vol5p617_ottal.jpg|thumb|ഒറ്റാല്‍]] |
- | + | കീഴുമേല്‍ രണ്ടറ്റവും തുറന്ന കൂട പോലുള്ള ഒരു ഉപകരണം. ഊറ്റാല് എന്നും ഇതിന് ദേശ്യഭേദമുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍ നിന്നു മത്സ്യം പിടിക്കുന്നതിനും കോഴിക്കുഞ്ഞുങ്ങളെയും മറ്റും അടച്ചു സൂക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ എലവിന്‍കായില്‍ നിന്നു പഞ്ഞി കടഞ്ഞെടുക്കുന്നതിനുള്ള ഉപകരണമായും ഇത് പ്രയോജനപ്പെടുത്താറുണ്ട്. | |
- | ഒറ്റാലിന്റെ മുകള്‍ അറ്റത്ത് ഏതാണ്ട് തിരിക പോലെ വരിഞ്ഞുണ്ടാക്കിയ ഒരു വായ്‌വട്ടമുണ്ടായിരിക്കും. ഉദ്ദേശം 20 സെ.മീ. വ്യാസം വരുന്ന ഇതിന്റെ | + | ഒറ്റാലിന്റെ മുകള്‍ അറ്റത്ത് ഏതാണ്ട് തിരിക പോലെ വരിഞ്ഞുണ്ടാക്കിയ ഒരു വായ്‌വട്ടമുണ്ടായിരിക്കും. ഉദ്ദേശം 20 സെ.മീ. വ്യാസം വരുന്ന ഇതിന്റെ അടിയില്‍ ചുറ്റോടുചുറ്റു പാകി ഉറപ്പിച്ചിട്ടുള്ള കാലുകള്‍ക്ക് ഒരു മീറ്ററോളം നീളം വരും. താഴോട്ടു പോകുന്തോറും വശങ്ങളിലേക്ക് അകന്നകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലുകള്‍ ഇടയ്‌ക്കും, താഴെ നിന്ന് രണ്ടു സെ.മീ. മുകളിലും, വള്ളികള്‍ പിണച്ച് ഒന്നോ രണ്ടോ വരി വരിഞ്ഞ് ഉറപ്പിച്ചിരിക്കും. താഴെ തുറസ്സായ അടിവട്ടത്തിന് മുക്കാല്‍ മീറ്ററോളം വ്യാസം വരും. മുകളിലെ വായ്‌വട്ടത്തിലുള്ളതുപോലെ അടിവട്ടത്തിന് തിരികയുടെ മാതിരിയുള്ള വരിച്ചില്‍ ഉണ്ടായിരിക്കുകയില്ല. |
- | ഈറയുടെ | + | ഈറയുടെ വര്‍ഗത്തില്‍പ്പെട്ട വണ്ണം കുറഞ്ഞതും ഈടുറ്റതുമായ ഒട്ടല്‍ക്കോലുകളാണ് ഒറ്റാലിന്റെ കാലുകള്‍ക്ക് പറ്റിയത്. ഒട്ടല്‍ ലഭ്യമല്ലാത്തപ്പോള്‍ ഈറക്കീറുകളും മുളം കീറുകളും ഉപയോഗിക്കും. വരിച്ചിലിനും കെട്ടുകള്‍ക്കും കരീലാഞ്ചി വള്ളിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. അതില്ലെങ്കില്‍ ബലമുള്ള മറ്റു കാട്ടുവള്ളികളോ, ഓലമടലില്‍ നിന്നുള്ള വഴുതയോ, ഇഴക്കയറോ ഉപയോഗിച്ചു കാണുന്നുണ്ട്. |
Current revision as of 09:00, 8 ഓഗസ്റ്റ് 2014
ഒറ്റാല്‍
കീഴുമേല്‍ രണ്ടറ്റവും തുറന്ന കൂട പോലുള്ള ഒരു ഉപകരണം. ഊറ്റാല് എന്നും ഇതിന് ദേശ്യഭേദമുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍ നിന്നു മത്സ്യം പിടിക്കുന്നതിനും കോഴിക്കുഞ്ഞുങ്ങളെയും മറ്റും അടച്ചു സൂക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളില്‍ എലവിന്‍കായില്‍ നിന്നു പഞ്ഞി കടഞ്ഞെടുക്കുന്നതിനുള്ള ഉപകരണമായും ഇത് പ്രയോജനപ്പെടുത്താറുണ്ട്.
ഒറ്റാലിന്റെ മുകള്‍ അറ്റത്ത് ഏതാണ്ട് തിരിക പോലെ വരിഞ്ഞുണ്ടാക്കിയ ഒരു വായ്‌വട്ടമുണ്ടായിരിക്കും. ഉദ്ദേശം 20 സെ.മീ. വ്യാസം വരുന്ന ഇതിന്റെ അടിയില്‍ ചുറ്റോടുചുറ്റു പാകി ഉറപ്പിച്ചിട്ടുള്ള കാലുകള്‍ക്ക് ഒരു മീറ്ററോളം നീളം വരും. താഴോട്ടു പോകുന്തോറും വശങ്ങളിലേക്ക് അകന്നകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലുകള്‍ ഇടയ്‌ക്കും, താഴെ നിന്ന് രണ്ടു സെ.മീ. മുകളിലും, വള്ളികള്‍ പിണച്ച് ഒന്നോ രണ്ടോ വരി വരിഞ്ഞ് ഉറപ്പിച്ചിരിക്കും. താഴെ തുറസ്സായ അടിവട്ടത്തിന് മുക്കാല്‍ മീറ്ററോളം വ്യാസം വരും. മുകളിലെ വായ്‌വട്ടത്തിലുള്ളതുപോലെ അടിവട്ടത്തിന് തിരികയുടെ മാതിരിയുള്ള വരിച്ചില്‍ ഉണ്ടായിരിക്കുകയില്ല.
ഈറയുടെ വര്‍ഗത്തില്‍പ്പെട്ട വണ്ണം കുറഞ്ഞതും ഈടുറ്റതുമായ ഒട്ടല്‍ക്കോലുകളാണ് ഒറ്റാലിന്റെ കാലുകള്‍ക്ക് പറ്റിയത്. ഒട്ടല്‍ ലഭ്യമല്ലാത്തപ്പോള്‍ ഈറക്കീറുകളും മുളം കീറുകളും ഉപയോഗിക്കും. വരിച്ചിലിനും കെട്ടുകള്‍ക്കും കരീലാഞ്ചി വള്ളിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. അതില്ലെങ്കില്‍ ബലമുള്ള മറ്റു കാട്ടുവള്ളികളോ, ഓലമടലില്‍ നിന്നുള്ള വഴുതയോ, ഇഴക്കയറോ ഉപയോഗിച്ചു കാണുന്നുണ്ട്.