This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഫീഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒഫീഡിയ == == Ophidia == പാമ്പുകളടങ്ങുന്ന ഒരു ഉപഗോത്രം. സ്‌ക്വാമേറ്റ ...)
(Ophidia)
 
വരി 5: വരി 5:
== Ophidia ==
== Ophidia ==
-
പാമ്പുകളടങ്ങുന്ന ഒരു ഉപഗോത്രം. സ്‌ക്വാമേറ്റ ഗോത്രത്തിലാണ്‌ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പാമ്പ്‌ എന്നർഥം വരുന്ന "ഓഫിസ്‌' (ophis)എന്ന ഗ്രീക്‌ പദത്തിൽനിന്നാണ്‌ "ഒഫീഡിയ' (ഓഫിഡിയ)യുടെ നിഷ്‌പാദനം.
+
പാമ്പുകളടങ്ങുന്ന ഒരു ഉപഗോത്രം. സ്‌ക്വാമേറ്റ ഗോത്രത്തിലാണ്‌ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പാമ്പ്‌ എന്നര്‍ഥം വരുന്ന "ഓഫിസ്‌' (ophis)എന്ന ഗ്രീക്‌ പദത്തില്‍നിന്നാണ്‌ "ഒഫീഡിയ' (ഓഫിഡിയ)യുടെ നിഷ്‌പാദനം.
-
പാമ്പുകളുടെ തനതായ സ്വഭാവസവിശേഷതകള്‍ ചുവടെ ചേർക്കുന്നു: ഇവയുടെ കീഴണയിലെ ഇടതും വലതും പകുതികള്‍ തമ്മിൽ ബന്ധിക്കുന്നതിന്‌ മറ്റ്‌ യാതൊരു അസ്ഥിശകലങ്ങളും ഇല്ല. സ്ഥിതിഗത്വ സ്വഭാവമുള്ള ഒരു പേശിയാണ്‌ ഇവയെ പരസ്‌പരം ബന്ധിച്ചു നിർത്തിയിരിക്കുന്നത്‌. കൈകളും കാലുകളും ഇല്ലാത്ത പാമ്പുകളിൽ അംസമേഖലയുടെയും (pectoral girdle)  ശ്രാണി-മേഖലയുടെയും (pelvic girdle) അവശിഷ്‌ടങ്ങള്‍ പോലും കാണ്‍മാനില്ല. അപൂർവമായി ചിലയിനങ്ങളിൽ ശ്രാണി മേഖലയുടെ ലാഞ്‌ഛന കണ്ടെത്താം. മറ്റു കശേരുകികളിൽ ഏതെങ്കിലും അസ്ഥിയുമായി ഉറപ്പിച്ച നിലയിൽ കാണപ്പെടുന്ന ക്വാഡ്രറ്റ്‌ (quadrate) അസ്ഥി പാമ്പുകളിൽ സ്വതന്ത്രമായിരിക്കുന്നു. കീഴണയെ തൂക്കിയിടുന്നതിനുള്ള ഒരു "സസ്‌പെന്‍ഡർ' ആയിട്ടാണ്‌ ഇതു വർത്തിക്കുന്നത്‌. പാമ്പിന്റെ വായയെക്കാള്‍ വലുപ്പമുളള ഇരയെപ്പോലും നിഷ്‌പ്രയാസം വിഴുങ്ങുന്നതിന്‌ ഈ സംവിധാനം സഹായകമാകുന്നു. നീണ്ടുരുണ്ട ശരീരത്തിൽ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം നിരവധിയാണ്‌. ശരീരാവരണമായ ശല്‌ക്കങ്ങള്‍ അധിചർമ(cuticle)ത്തോടൊപ്പം ഇടയ്‌ക്കിടെ പൊഴിഞ്ഞുപോകുന്നു. "പടംപൊഴിക്കൽ' എന്നറിയപ്പെടുന്നത്‌ ഈ പ്രക്രിയയാണ്‌. കണ്ണുകള്‍ക്ക്‌ പോളകള്‍ ഇല്ല. പാമ്പിന്റെ കാഴ്‌ചശക്തി അത്ര മെച്ചമാണെന്നു പറഞ്ഞുകൂടാ; എന്നാൽ ഘ്രാണശക്തി സുവികസിതമാണ്‌. ഇടതുവശത്തെ ശ്വാസകോശം വലത്തേതിനേക്കാള്‍ മിക്കവാറും ചെറുതായിരിക്കും. ചില പാമ്പുകളിൽ ഇതുചുരുങ്ങി ഏതാണ്ട്‌ ഇല്ലാതായ അവസ്ഥയിൽ എത്തിയിരിക്കുന്നു. മുട്ടയിടുകയാണ്‌ പാമ്പുകളുടെ സാധാരണ പ്രജനനമാർഗം; കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയും അപൂർവമായുണ്ട്‌.
+
പാമ്പുകളുടെ തനതായ സ്വഭാവസവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു: ഇവയുടെ കീഴണയിലെ ഇടതും വലതും പകുതികള്‍ തമ്മില്‍ ബന്ധിക്കുന്നതിന്‌ മറ്റ്‌ യാതൊരു അസ്ഥിശകലങ്ങളും ഇല്ല. സ്ഥിതിഗത്വ സ്വഭാവമുള്ള ഒരു പേശിയാണ്‌ ഇവയെ പരസ്‌പരം ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നത്‌. കൈകളും കാലുകളും ഇല്ലാത്ത പാമ്പുകളില്‍ അംസമേഖലയുടെയും (pectoral girdle)  ശ്രാണി-മേഖലയുടെയും (pelvic girdle) അവശിഷ്‌ടങ്ങള്‍ പോലും കാണ്‍മാനില്ല. അപൂര്‍വമായി ചിലയിനങ്ങളില്‍ ശ്രാണി മേഖലയുടെ ലാഞ്‌ഛന കണ്ടെത്താം. മറ്റു കശേരുകികളില്‍ ഏതെങ്കിലും അസ്ഥിയുമായി ഉറപ്പിച്ച നിലയില്‍ കാണപ്പെടുന്ന ക്വാഡ്രറ്റ്‌ (quadrate) അസ്ഥി പാമ്പുകളില്‍ സ്വതന്ത്രമായിരിക്കുന്നു. കീഴണയെ തൂക്കിയിടുന്നതിനുള്ള ഒരു "സസ്‌പെന്‍ഡര്‍' ആയിട്ടാണ്‌ ഇതു വര്‍ത്തിക്കുന്നത്‌. പാമ്പിന്റെ വായയെക്കാള്‍ വലുപ്പമുളള ഇരയെപ്പോലും നിഷ്‌പ്രയാസം വിഴുങ്ങുന്നതിന്‌ ഈ സംവിധാനം സഹായകമാകുന്നു. നീണ്ടുരുണ്ട ശരീരത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം നിരവധിയാണ്‌. ശരീരാവരണമായ ശല്‌ക്കങ്ങള്‍ അധിചര്‍മ(cuticle)ത്തോടൊപ്പം ഇടയ്‌ക്കിടെ പൊഴിഞ്ഞുപോകുന്നു. "പടംപൊഴിക്കല്‍' എന്നറിയപ്പെടുന്നത്‌ ഈ പ്രക്രിയയാണ്‌. കണ്ണുകള്‍ക്ക്‌ പോളകള്‍ ഇല്ല. പാമ്പിന്റെ കാഴ്‌ചശക്തി അത്ര മെച്ചമാണെന്നു പറഞ്ഞുകൂടാ; എന്നാല്‍ ഘ്രാണശക്തി സുവികസിതമാണ്‌. ഇടതുവശത്തെ ശ്വാസകോശം വലത്തേതിനേക്കാള്‍ മിക്കവാറും ചെറുതായിരിക്കും. ചില പാമ്പുകളില്‍ ഇതുചുരുങ്ങി ഏതാണ്ട്‌ ഇല്ലാതായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. മുട്ടയിടുകയാണ്‌ പാമ്പുകളുടെ സാധാരണ പ്രജനനമാര്‍ഗം; കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയും അപൂര്‍വമായുണ്ട്‌.
-
ടെർഷ്യറിയുഗത്തിൽ ജീവിച്ചിരുന്ന പല്ലിയെപ്പോലുള്ള പൂർവികരിൽ നിന്നാകണം പാമ്പുകളുണ്ടായതെന്ന്‌ കരുതപ്പെടുന്നു. ഏറ്റവും തണുപ്പുള്ള ഭൂഭാഗങ്ങളും; ന്യൂസിലന്‍ഡ്‌, അയർലണ്ട്‌ തുടങ്ങിയ ചില വലിയ ദ്വീപുകളുമൊഴിച്ച്‌ എല്ലായിടത്തും ഇപ്പോള്‍ ഇവയെ കണ്ടെത്താം. നോ. ഉരഗങ്ങള്‍
+
ടെര്‍ഷ്യറിയുഗത്തില്‍ ജീവിച്ചിരുന്ന പല്ലിയെപ്പോലുള്ള പൂര്‍വികരില്‍ നിന്നാകണം പാമ്പുകളുണ്ടായതെന്ന്‌ കരുതപ്പെടുന്നു. ഏറ്റവും തണുപ്പുള്ള ഭൂഭാഗങ്ങളും; ന്യൂസിലന്‍ഡ്‌, അയര്‍ലണ്ട്‌ തുടങ്ങിയ ചില വലിയ ദ്വീപുകളുമൊഴിച്ച്‌ എല്ലായിടത്തും ഇപ്പോള്‍ ഇവയെ കണ്ടെത്താം. നോ. ഉരഗങ്ങള്‍

Current revision as of 08:52, 8 ഓഗസ്റ്റ്‌ 2014

ഒഫീഡിയ

Ophidia

പാമ്പുകളടങ്ങുന്ന ഒരു ഉപഗോത്രം. സ്‌ക്വാമേറ്റ ഗോത്രത്തിലാണ്‌ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പാമ്പ്‌ എന്നര്‍ഥം വരുന്ന "ഓഫിസ്‌' (ophis)എന്ന ഗ്രീക്‌ പദത്തില്‍നിന്നാണ്‌ "ഒഫീഡിയ' (ഓഫിഡിയ)യുടെ നിഷ്‌പാദനം. പാമ്പുകളുടെ തനതായ സ്വഭാവസവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു: ഇവയുടെ കീഴണയിലെ ഇടതും വലതും പകുതികള്‍ തമ്മില്‍ ബന്ധിക്കുന്നതിന്‌ മറ്റ്‌ യാതൊരു അസ്ഥിശകലങ്ങളും ഇല്ല. സ്ഥിതിഗത്വ സ്വഭാവമുള്ള ഒരു പേശിയാണ്‌ ഇവയെ പരസ്‌പരം ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നത്‌. കൈകളും കാലുകളും ഇല്ലാത്ത പാമ്പുകളില്‍ അംസമേഖലയുടെയും (pectoral girdle) ശ്രാണി-മേഖലയുടെയും (pelvic girdle) അവശിഷ്‌ടങ്ങള്‍ പോലും കാണ്‍മാനില്ല. അപൂര്‍വമായി ചിലയിനങ്ങളില്‍ ശ്രാണി മേഖലയുടെ ലാഞ്‌ഛന കണ്ടെത്താം. മറ്റു കശേരുകികളില്‍ ഏതെങ്കിലും അസ്ഥിയുമായി ഉറപ്പിച്ച നിലയില്‍ കാണപ്പെടുന്ന ക്വാഡ്രറ്റ്‌ (quadrate) അസ്ഥി പാമ്പുകളില്‍ സ്വതന്ത്രമായിരിക്കുന്നു. കീഴണയെ തൂക്കിയിടുന്നതിനുള്ള ഒരു "സസ്‌പെന്‍ഡര്‍' ആയിട്ടാണ്‌ ഇതു വര്‍ത്തിക്കുന്നത്‌. പാമ്പിന്റെ വായയെക്കാള്‍ വലുപ്പമുളള ഇരയെപ്പോലും നിഷ്‌പ്രയാസം വിഴുങ്ങുന്നതിന്‌ ഈ സംവിധാനം സഹായകമാകുന്നു. നീണ്ടുരുണ്ട ശരീരത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം നിരവധിയാണ്‌. ശരീരാവരണമായ ശല്‌ക്കങ്ങള്‍ അധിചര്‍മ(cuticle)ത്തോടൊപ്പം ഇടയ്‌ക്കിടെ പൊഴിഞ്ഞുപോകുന്നു. "പടംപൊഴിക്കല്‍' എന്നറിയപ്പെടുന്നത്‌ ഈ പ്രക്രിയയാണ്‌. കണ്ണുകള്‍ക്ക്‌ പോളകള്‍ ഇല്ല. പാമ്പിന്റെ കാഴ്‌ചശക്തി അത്ര മെച്ചമാണെന്നു പറഞ്ഞുകൂടാ; എന്നാല്‍ ഘ്രാണശക്തി സുവികസിതമാണ്‌. ഇടതുവശത്തെ ശ്വാസകോശം വലത്തേതിനേക്കാള്‍ മിക്കവാറും ചെറുതായിരിക്കും. ചില പാമ്പുകളില്‍ ഇതുചുരുങ്ങി ഏതാണ്ട്‌ ഇല്ലാതായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. മുട്ടയിടുകയാണ്‌ പാമ്പുകളുടെ സാധാരണ പ്രജനനമാര്‍ഗം; കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയും അപൂര്‍വമായുണ്ട്‌.

ടെര്‍ഷ്യറിയുഗത്തില്‍ ജീവിച്ചിരുന്ന പല്ലിയെപ്പോലുള്ള പൂര്‍വികരില്‍ നിന്നാകണം പാമ്പുകളുണ്ടായതെന്ന്‌ കരുതപ്പെടുന്നു. ഏറ്റവും തണുപ്പുള്ള ഭൂഭാഗങ്ങളും; ന്യൂസിലന്‍ഡ്‌, അയര്‍ലണ്ട്‌ തുടങ്ങിയ ചില വലിയ ദ്വീപുകളുമൊഴിച്ച്‌ എല്ലായിടത്തും ഇപ്പോള്‍ ഇവയെ കണ്ടെത്താം. നോ. ഉരഗങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%AB%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍