This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒപാറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഒപാറ്റ == == Opata == മെക്സിക്കോയിലെ സൊണോറയിൽ നിവസിച്ചിരുന്ന ഒരു ...) |
Mksol (സംവാദം | സംഭാവനകള്‍) (→Opata) |
||
വരി 5: | വരി 5: | ||
== Opata == | == Opata == | ||
- | മെക്സിക്കോയിലെ | + | മെക്സിക്കോയിലെ സൊണോറയില് നിവസിച്ചിരുന്ന ഒരു ആദിമ അമേരിന്ത്യന്‍ ജനവര്‍ഗം. ഒരുകാലത്ത് തെക്കന്‍ അരിസോണ വരെ ഇവരുടെ അധിനിവേശ പ്രദേശങ്ങളായിരുന്നു. യുദ്ധവീരന്മാരായ ഒപാറ്റകള് വിഷംപുരട്ടിയ അമ്പുകള്‍, കുന്തം, ഗദ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചിരുന്നു. തങ്ങളുടെ പെണ്‍പോരാളികളുടെ സഹായത്തോടുകൂടി ഒപാറ്റ വര്‍ഗക്കാര്‍ പരാക്രമികളായ അപാഷേകളെ പരാജയപ്പെടുത്തിയെന്നാണ് ഐതിഹ്യം. |
- | + | ||
- | + | 17-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സ്പാനിഷ് മിഷനറിമാര്‍ ഇവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തു. ക്രമേണ ഒപാറ്റകള് സ്പാനിഷ് സംസ്കാരവുമായി താദാത്മ്യപ്പെട്ടുതുടങ്ങി. 1820-ല്‍ മെക്സിക്കന്‍ സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒപാറ്റപട്ടാളക്കാരുടെ ശമ്പളം തടഞ്ഞുവച്ചതിന്റെ പേരില്‍ അവര്‍ കലാപമുണ്ടാക്കി. ഡൊരെയില്, എസ്പിരിടു എന്നീ ഒപാറ്റ നേതാക്കളാണ് ഈ കലാപത്തിന് നേതൃത്വം നല്‍കിയത്. ആദ്യഘട്ടങ്ങളില്‍ ഒപാറ്റാസൈനികര് വിജയിച്ചുവെങ്കിലും യുദ്ധസാമഗ്രികളുടെ അപര്യാപ്തത നിമിത്തം പിന്നീട് കീഴടങ്ങുകയാണുണ്ടായത്. ക്രമേണ ഇവര്‍ മെക്സിക്കന്‍ ഗവണ്മെന്റുമായി സൗഹൃദത്തിലാവുകയും സൊണോറന്‍ ഗ്രാമീണസംസ്കാരവുമായി ഇഴുകിച്ചേരുകയും ചെയ്തു. | |
- | ചെങ്കല്ലുകൊണ്ടുണ്ടാക്കിയ വീടുകള്‍ | + | കാര്‍ഷികവൃത്തിയാണ് ഇവരുടെ ഉപജീവനമാര്‍ഗം, ചോളം, പയറുവര്‍ഗങ്ങള്‍, മുളക്, തണ്ണിമത്തങ്ങ, ചുരയ്ക്ക തുടങ്ങിയവയാണ് ഇവരുടെ പ്രധാന കാര്‍ഷികവിളകള്‍. ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൃഷിനടത്തുന്നതില് ഇവര്‍ സമര്‍ഥരാണ്. |
+ | |||
+ | ചെങ്കല്ലുകൊണ്ടുണ്ടാക്കിയ വീടുകള്‍ ഒപാറ്റന്ഗ്രാമങ്ങളില് അടുത്തടുത്തായി കാണാം. പൊതുവേ കത്തോലിക്കാമതവിശ്വാസികളാണെങ്കിലും ആദിമ മതാചാരങ്ങളുടെ അംശങ്ങള്‍ ഒപാറ്റാ ജനവര്ഗക്കാരുടെ ഇടയില്‍ ഇപ്പോഴും അങ്ങിങ്ങായി കാണാം. ഇവരുടെ സംസാരഭാഷയായിരുന്ന "യൂടോ-അസ്ടെക്കന്' ഇന്ന് പ്രചാരത്തിലില്ല. പുരാതനകാലത്ത് 20,000-ത്തോളം ഒപാറ്റവംശജര് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവരുടെ എണ്ണം തുലോം പരിമിതമാണെന്ന് കണക്കാക്കപ്പെടുന്നു. സ്പാനിഷ് അധിനിവേശമാണ് ഇതിന് മുഖ്യകാരണം. |
Current revision as of 08:47, 8 ഓഗസ്റ്റ് 2014
ഒപാറ്റ
Opata
മെക്സിക്കോയിലെ സൊണോറയില് നിവസിച്ചിരുന്ന ഒരു ആദിമ അമേരിന്ത്യന്‍ ജനവര്‍ഗം. ഒരുകാലത്ത് തെക്കന്‍ അരിസോണ വരെ ഇവരുടെ അധിനിവേശ പ്രദേശങ്ങളായിരുന്നു. യുദ്ധവീരന്മാരായ ഒപാറ്റകള് വിഷംപുരട്ടിയ അമ്പുകള്‍, കുന്തം, ഗദ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചിരുന്നു. തങ്ങളുടെ പെണ്‍പോരാളികളുടെ സഹായത്തോടുകൂടി ഒപാറ്റ വര്‍ഗക്കാര്‍ പരാക്രമികളായ അപാഷേകളെ പരാജയപ്പെടുത്തിയെന്നാണ് ഐതിഹ്യം.
17-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സ്പാനിഷ് മിഷനറിമാര്‍ ഇവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തു. ക്രമേണ ഒപാറ്റകള് സ്പാനിഷ് സംസ്കാരവുമായി താദാത്മ്യപ്പെട്ടുതുടങ്ങി. 1820-ല്‍ മെക്സിക്കന്‍ സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒപാറ്റപട്ടാളക്കാരുടെ ശമ്പളം തടഞ്ഞുവച്ചതിന്റെ പേരില്‍ അവര്‍ കലാപമുണ്ടാക്കി. ഡൊരെയില്, എസ്പിരിടു എന്നീ ഒപാറ്റ നേതാക്കളാണ് ഈ കലാപത്തിന് നേതൃത്വം നല്‍കിയത്. ആദ്യഘട്ടങ്ങളില്‍ ഒപാറ്റാസൈനികര് വിജയിച്ചുവെങ്കിലും യുദ്ധസാമഗ്രികളുടെ അപര്യാപ്തത നിമിത്തം പിന്നീട് കീഴടങ്ങുകയാണുണ്ടായത്. ക്രമേണ ഇവര്‍ മെക്സിക്കന്‍ ഗവണ്മെന്റുമായി സൗഹൃദത്തിലാവുകയും സൊണോറന്‍ ഗ്രാമീണസംസ്കാരവുമായി ഇഴുകിച്ചേരുകയും ചെയ്തു.
കാര്‍ഷികവൃത്തിയാണ് ഇവരുടെ ഉപജീവനമാര്‍ഗം, ചോളം, പയറുവര്‍ഗങ്ങള്‍, മുളക്, തണ്ണിമത്തങ്ങ, ചുരയ്ക്ക തുടങ്ങിയവയാണ് ഇവരുടെ പ്രധാന കാര്‍ഷികവിളകള്‍. ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൃഷിനടത്തുന്നതില് ഇവര്‍ സമര്‍ഥരാണ്.
ചെങ്കല്ലുകൊണ്ടുണ്ടാക്കിയ വീടുകള്‍ ഒപാറ്റന്ഗ്രാമങ്ങളില് അടുത്തടുത്തായി കാണാം. പൊതുവേ കത്തോലിക്കാമതവിശ്വാസികളാണെങ്കിലും ആദിമ മതാചാരങ്ങളുടെ അംശങ്ങള്‍ ഒപാറ്റാ ജനവര്ഗക്കാരുടെ ഇടയില്‍ ഇപ്പോഴും അങ്ങിങ്ങായി കാണാം. ഇവരുടെ സംസാരഭാഷയായിരുന്ന "യൂടോ-അസ്ടെക്കന്' ഇന്ന് പ്രചാരത്തിലില്ല. പുരാതനകാലത്ത് 20,000-ത്തോളം ഒപാറ്റവംശജര് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവരുടെ എണ്ണം തുലോം പരിമിതമാണെന്ന് കണക്കാക്കപ്പെടുന്നു. സ്പാനിഷ് അധിനിവേശമാണ് ഇതിന് മുഖ്യകാരണം.