This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുസ്‌തന്തീനോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Constantine I)
(Constantine I)
 
വരി 8: വരി 8:
== Constantine I ==
== Constantine I ==
-
ക്രിസ്‌തുമതത്തെ ആശ്ലേഷിച്ച ഒന്നാമത്തെ റോമാചക്രവര്‍ത്തി. മഹാനായ കോണ്‍സ്റ്റന്റൈന്‍ എന്ന പേരിലറിയപ്പെടുന്നു. യൂഗോസ്ലാവിയയിലെ നയ്‌സ്സൂസ്‌ എന്ന സ്ഥലത്ത്‌ റോമന്‍ സൈനികോദ്യോഗസ്ഥനായ കോണ്‍സ്റ്റാന്‍ഷ്യസി(ഇദ്ദേഹം പിന്നീട്‌ റോമന്‍ ചക്രവര്‍ത്തിയായി)ന്റെയും ഹെലേന എന്ന സാധാരണക്കാരിയുടെയും പുത്രനായാണ്‌ ഇദ്ദേഹം ജനിച്ചത്‌. ഫ്‌ളാവിയസ്‌ വലേറിയസ്‌ ഔറിലിയസ്‌ കോണ്‍സ്റ്റാന്റിനസ്‌ അഗസ്റ്റസ്‌ എന്നാണ്‌ യഥാര്‍ഥ നാമം. പ്രാരംഭവിദ്യാഭ്യാസം നിക്കോമേദിയായില്‍  ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലാണ്‌ ഇദ്ദേഹം നിര്‍വഹിച്ചത്‌.
+
ക്രിസ്‌തുമതത്തെ ആശ്ലേഷിച്ച ഒന്നാമത്തെ റോമാചക്രവര്‍ത്തി. മഹാനായ കോണ്‍സ്റ്റന്റൈന്‍ എന്ന പേരിലറിയപ്പെടുന്നു. യൂഗോസ്ലാവിയയിലെ നയ്‌സ്സൂസ്‌ എന്ന സ്ഥലത്ത്‌ റോമന്‍ സൈനികോദ്യോഗസ്ഥനായ കോണ്‍സ്റ്റാന്‍ഷ്യസി (ഇദ്ദേഹം പിന്നീട്‌ റോമന്‍ ചക്രവര്‍ത്തിയായി)ന്റെയും ഹെലേന എന്ന സാധാരണക്കാരിയുടെയും പുത്രനായാണ്‌ ഇദ്ദേഹം ജനിച്ചത്‌. ഫ്‌ളാവിയസ്‌ വലേറിയസ്‌ ഔറിലിയസ്‌ കോണ്‍സ്റ്റാന്റിനസ്‌ അഗസ്റ്റസ്‌ എന്നാണ്‌ യഥാര്‍ഥ നാമം. പ്രാരംഭവിദ്യാഭ്യാസം നിക്കോമേദിയായില്‍  ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലാണ്‌ ഇദ്ദേഹം നിര്‍വഹിച്ചത്‌.
293 മുതല്‍  306 വരെ കോണ്‍സ്റ്റന്റൈന്റെ പിതാവ്‌ കോണ്‍സ്റ്റാന്റീയസ്‌ I എന്ന പേരില്‍  ചക്രവര്‍ത്തിയായി ഭരിച്ചു. ഇദ്ദേഹം മരിച്ചപ്പോള്‍ സൈന്യം കോണ്‍സ്റ്റന്റൈനെ പാശ്ചാത്യദേശത്തെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തെ ഫ്രാന്‍സ്‌, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ "സീസറാ'യും പിന്നീട്‌ ചക്രവര്‍ത്തിയായും ഗലേരിയൂസ്‌ എന്ന റോമന്‍ ഭരണാധികാരി അംഗീകരിച്ചു.

Current revision as of 05:49, 8 ഓഗസ്റ്റ്‌ 2014

കുസ്‌തന്തീനോസ്‌

(കോണ്‍സ്റ്റന്റൈന്‍ I സു. 280? - 337)

Constantine I

ക്രിസ്‌തുമതത്തെ ആശ്ലേഷിച്ച ഒന്നാമത്തെ റോമാചക്രവര്‍ത്തി. മഹാനായ കോണ്‍സ്റ്റന്റൈന്‍ എന്ന പേരിലറിയപ്പെടുന്നു. യൂഗോസ്ലാവിയയിലെ നയ്‌സ്സൂസ്‌ എന്ന സ്ഥലത്ത്‌ റോമന്‍ സൈനികോദ്യോഗസ്ഥനായ കോണ്‍സ്റ്റാന്‍ഷ്യസി (ഇദ്ദേഹം പിന്നീട്‌ റോമന്‍ ചക്രവര്‍ത്തിയായി)ന്റെയും ഹെലേന എന്ന സാധാരണക്കാരിയുടെയും പുത്രനായാണ്‌ ഇദ്ദേഹം ജനിച്ചത്‌. ഫ്‌ളാവിയസ്‌ വലേറിയസ്‌ ഔറിലിയസ്‌ കോണ്‍സ്റ്റാന്റിനസ്‌ അഗസ്റ്റസ്‌ എന്നാണ്‌ യഥാര്‍ഥ നാമം. പ്രാരംഭവിദ്യാഭ്യാസം നിക്കോമേദിയായില്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലാണ്‌ ഇദ്ദേഹം നിര്‍വഹിച്ചത്‌.

293 മുതല്‍ 306 വരെ കോണ്‍സ്റ്റന്റൈന്റെ പിതാവ്‌ കോണ്‍സ്റ്റാന്റീയസ്‌ I എന്ന പേരില്‍ ചക്രവര്‍ത്തിയായി ഭരിച്ചു. ഇദ്ദേഹം മരിച്ചപ്പോള്‍ സൈന്യം കോണ്‍സ്റ്റന്റൈനെ പാശ്ചാത്യദേശത്തെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തെ ഫ്രാന്‍സ്‌, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ "സീസറാ'യും പിന്നീട്‌ ചക്രവര്‍ത്തിയായും ഗലേരിയൂസ്‌ എന്ന റോമന്‍ ഭരണാധികാരി അംഗീകരിച്ചു.

തന്റെ അധികാരസീമയില്‍ ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുന്നതില്‍ നിന്ന്‌ ഇദ്ദേഹം വിട്ടുനിന്നു. 311 ഏ. 30-നു ഗലേരിയൂസ്‌ "മിലാന്‍വിളംബരം' വഴി ക്രിസ്‌ത്യാനികള്‍ക്ക്‌ സ്വാതന്ത്യ്രം നല്‌കി. ക്രിസ്‌തുമതത്തോട്‌ വളരെ അനുഭാവമുള്ള നയമായിരുന്നു കോണ്‍സ്റ്റന്റൈന്‍ സ്വീകരിച്ചത്‌. മുന്‍ഗാമികളായിരുന്ന റോമാചക്രവര്‍ത്തിമാരെല്ലാം ക്രിസ്‌തുമതത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. കോണ്‍സ്റ്റന്റെന്റെ ഭരണം മുതല്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ എല്ലാവിധത്തിലുള്ള മതസ്വാതന്ത്യ്രവും ലഭിച്ചു. പ്രധാന നഗരങ്ങളില്‍ ക്രസ്‌തവ ദേവാലയങ്ങള്‍ പണിയിക്കുന്നതിന്‌ ഇദ്ദേഹം മുന്‍കൈയെടുത്തു. 337-ല്‍ തന്റെ മരണത്തിന്‌ തൊട്ടുമുമ്പ്‌ ഇദ്ദേഹം ക്രിസ്‌തുമതം സ്വീകരിച്ചു. ക്രിസ്‌തീയ സഭയിലെ ഒന്നാമത്തെ സാര്‍വത്രിക സുനഹദോസ്‌ 325-ല്‍ നിഖ്യായില്‍ വിളിച്ചുകൂട്ടി ക്രസ്‌തവസഭയിലും സാമ്രാജ്യത്തിലും ഐക്യം ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ ഇദ്ദേഹമാണ്‌. പൗരസ്‌ത്യ ദേശത്ത്‌ രണ്ടാം "റോമാ' എന്ന്‌ പ്രസിദ്ധമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന മനോഹര നഗരം പണിയിച്ചതും ഇദ്ദേഹമാണ്‌.

(ഡോ. ഗീവര്‍ഗീസ്‌ ചേടിയത്ത്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍