This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Organo Phosphorus Compounds)
(ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍)
വരി 1: വരി 1:
-
== ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ==
+
== ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ==
-
 
+
== Organo Phosphorus Compounds ==
== Organo Phosphorus Compounds ==

10:20, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍

Organo Phosphorus Compounds

ഫോസ്‌ഫറസ്സിന്റെയും കാർബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആൽക്കൈൽ ഫോസ്‌ഫീനുകളെ (RPH2; R2PH; R3P.R = ആൽക്കൈൽ ഗ്രൂപ്പ്‌) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്‌ഫറസ്സുമായി ഓർഗാനിക ഗ്രൂപ്പുകള്‍ ചേർന്ന്‌ അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:


അസംഖ്യം ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളുള്ളതിൽ ചിലത്‌ പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളർച്ചയ്‌ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്‌കർഷണത്തിൽ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ ജർമനിയിൽ രാസായനികയുദ്ധത്തിനായി ചില ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ ആവിഷ്‌കരിക്കുകയുണ്ടായി. മെഥിൽഫോസ്‌ഫൊണൊഫ്‌ളൂറിഡേറ്റ്‌; എഥിൽ ഫോസ്‌ഫൊറൊ ഡൈ മെഥിൽ അമിഡൊ സയാനിഡേറ്റ്‌ എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌.

ട്രൈ ആൽക്കൈൽ ഫോസ്‌ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച്‌ ഒട്ടനേകം ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്‌.

(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍