This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിസണ്‍, തോമസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അഡിസണ്‍, തോമസ് (1793 - 1860) = അററശീി, ഠവീാമ ആധുനിക എന്‍ഡോക്രൈനോളജിയുടെ ഉപജ്ഞ...)
അടുത്ത വ്യത്യാസം →
09:22, 31 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഡിസണ്‍, തോമസ് (1793 - 1860)
അററശീി, ഠവീാമ
ആധുനിക എന്‍ഡോക്രൈനോളജിയുടെ ഉപജ്ഞാതാവ്. വൈദ്യശാസ്ത്രരംഗത്ത് പുത്തന്‍ അറിവുകള്‍ സമ്മാനിച്ച ഇദ്ദേഹത്തിന്റെ പേരിലാണ് അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതാമാന്ദ്യം മൂലമുണ്ടാകുന്ന രോഗം അറിയപ്പെടുന്നത്. ഇംഗ്ളണ്ടിലെ ലൊങ് ബെന്‍ടണില്‍ (ഘീിഴ ആലിീി) 1793-ല്‍ അഡിസണ്‍ ജനിച്ചു. 1815-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടര്‍ ഒഫ് മെഡിസിന്‍ ബിരുദം കരസ്ഥമാക്കിയശേഷം ഗയ്സ് (ഏൌ്യ' ഒീുശമേഹ) ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വൈദ്യശാസ്ത്ര അധ്യാപകനായ ഇദ്ദേഹത്തിന് റോയല്‍ കോളജ് ഒഫ് ഫിസിഷ്യന്‍സിന്റെ അംഗത്വം ലഭിച്ചു.
1855-ല്‍ അഡിസണ്‍ രോഗത്തെക്കുറിച്ചു ഇദ്ദേഹം അവതരിപ്പിച്ച പ്രശസ്തമായ പ്രബന്ധം ആധുനിക എന്‍ഡോക്രൈനോളജിയ്ക്ക് അടിത്തറ പാകി. എന്നാല്‍ 1872-ല്‍ ബിയേര്‍മേര്‍ (ആശലൃാലൃ) എന്ന ഡോക്ടര്‍ ഇതേ രോഗത്തെ പുതിയൊരു രോഗമായി അവതരിപ്പിക്കും വരെ അഡിസണ്‍ രോഗത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. പെരിനീഷ്യസ് അനീമിയ എന്ന അരക്തതാരോഗത്തെക്കുറിച്ചു ഇദ്ദേഹം നല്കിയ വിശദീകരണങ്ങള്‍ക്കും തുല്യ പ്രശസ്തിയുണ്ട്. ഈ രോഗം അഡിസണ്‍സ് അനീമിയ എന്ന പേരില്‍ അറിയപ്പെടുന്നു. 1839-ല്‍ സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ബ്രൈറ്റിനൊപ്പം എലമെന്റ്സ് ഒഫ് ദ് പ്രാക്ടീസ് ഒഫ് മെഡിസിന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1860 ജൂണ്‍ 29-ന് അഡിസന്‍ അന്തരിച്ചു. (പ്രിയ വി.ആര്‍.)