This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസിലോഗ്രാഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓസിലോഗ്രാഫ് == == Oscillograph == കറണ്ടിന്റെയും വോള്‍ട്ടതയുടെയും തരം...) |
Mksol (സംവാദം | സംഭാവനകള്‍) (→Oscillograph) |
||
വരി 5: | വരി 5: | ||
== Oscillograph == | == Oscillograph == | ||
- | കറണ്ടിന്റെയും വോള്‍ട്ടതയുടെയും തരംഗ ആകൃതി | + | കറണ്ടിന്റെയും വോള്‍ട്ടതയുടെയും തരംഗ ആകൃതി നിര്‍ണയിക്കുന്നതിനുള്ള ഒരു ഇലക്‌ട്രാണിക് അളവുപകരണം. കറണ്ടും വോള്‍ട്ടതയും എപ്രകാരം സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ യഥാര്‍ഥമായ ഒരു ചിത്രം ഇത് നല്‌കുന്നു. 3,000 സൈക്കിള്‍/സെക്കന്‍ഡ് വരെ ആവൃത്തിയുള്ള കറണ്ട് വോള്‍ട്ടതാ-തരംഗങ്ങള്‍ ഓസിലോഗ്രാഫ് രേഖപ്പെടുത്തും. |
- | + | സാധാരണനിലയില്‍ ഒരു വൈദ്യുതപരിപഥത്തില്‍ക്കൂടി കറണ്ട് പ്രവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിപഥത്തില്‍ ഉള്‍ക്കൊള്ളുന്ന കമ്പികള്‍ നിരീക്ഷിച്ചു പറയുവാന്‍ സാധ്യമല്ല. ഏതെങ്കിലും കാരണവശാല്‍ കമ്പികളില്‍ക്കൂടി കനത്ത അളവില്‍ കറണ്ട് പ്രവഹിക്കുവാനിടയായാല്‍ മാത്രമേ അത് ചുട്ടുപഴുത്ത് മുറിയുകയുള്ളൂ. ആ സ്ഥിതിയില്‍ മാത്രമേ അതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായി എന്ന് നമുക്ക് തീര്‍ത്തുപറയുവാന്‍ കഴിയൂ. എന്നാല്‍ ഇത്തരം അപകടകരമായ അപൂര്‍വാവസരങ്ങളിലൊഴികെ പരിപഥങ്ങളിലൂടെ പ്രവഹിക്കുന്ന കറണ്ടിന്റെയും അവയുടെ അഗ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടതയുടെയും യഥാര്‍ഥരൂപം നമുക്ക് മനസ്സിലാക്കുവാന്‍ പറ്റുകയില്ല. ഈ വിഷമം പരിഹരിക്കുന്നതിന് ഓസിലോഗ്രാഫ് ഉപയുക്തമാണ്. | |
(കെ.എം. അലി) | (കെ.എം. അലി) |
Current revision as of 09:54, 7 ഓഗസ്റ്റ് 2014
ഓസിലോഗ്രാഫ്
Oscillograph
കറണ്ടിന്റെയും വോള്‍ട്ടതയുടെയും തരംഗ ആകൃതി നിര്‍ണയിക്കുന്നതിനുള്ള ഒരു ഇലക്‌ട്രാണിക് അളവുപകരണം. കറണ്ടും വോള്‍ട്ടതയും എപ്രകാരം സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ യഥാര്‍ഥമായ ഒരു ചിത്രം ഇത് നല്‌കുന്നു. 3,000 സൈക്കിള്‍/സെക്കന്‍ഡ് വരെ ആവൃത്തിയുള്ള കറണ്ട് വോള്‍ട്ടതാ-തരംഗങ്ങള്‍ ഓസിലോഗ്രാഫ് രേഖപ്പെടുത്തും.
സാധാരണനിലയില്‍ ഒരു വൈദ്യുതപരിപഥത്തില്‍ക്കൂടി കറണ്ട് പ്രവഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിപഥത്തില്‍ ഉള്‍ക്കൊള്ളുന്ന കമ്പികള്‍ നിരീക്ഷിച്ചു പറയുവാന്‍ സാധ്യമല്ല. ഏതെങ്കിലും കാരണവശാല്‍ കമ്പികളില്‍ക്കൂടി കനത്ത അളവില്‍ കറണ്ട് പ്രവഹിക്കുവാനിടയായാല്‍ മാത്രമേ അത് ചുട്ടുപഴുത്ത് മുറിയുകയുള്ളൂ. ആ സ്ഥിതിയില്‍ മാത്രമേ അതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായി എന്ന് നമുക്ക് തീര്‍ത്തുപറയുവാന്‍ കഴിയൂ. എന്നാല്‍ ഇത്തരം അപകടകരമായ അപൂര്‍വാവസരങ്ങളിലൊഴികെ പരിപഥങ്ങളിലൂടെ പ്രവഹിക്കുന്ന കറണ്ടിന്റെയും അവയുടെ അഗ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടതയുടെയും യഥാര്‍ഥരൂപം നമുക്ക് മനസ്സിലാക്കുവാന്‍ പറ്റുകയില്ല. ഈ വിഷമം പരിഹരിക്കുന്നതിന് ഓസിലോഗ്രാഫ് ഉപയുക്തമാണ്.
(കെ.എം. അലി)