This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകത്തിയപരതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.175 (സംവാദം)
(New page: = അകത്തിയപരതം = പഴയ തമിഴില്‍ വിരചിതമായ ഒരു സംഗീതശാസ്ത്രലക്ഷണഗ്രന്ഥം. ...)
അടുത്ത വ്യത്യാസം →
06:08, 28 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അകത്തിയപരതം
പഴയ തമിഴില്‍ വിരചിതമായ ഒരു സംഗീതശാസ്ത്രലക്ഷണഗ്രന്ഥം. സംസ്കൃതത്തിലെ അഗസ്ത്യഭരതമാണ് തമിഴ് വ്യവഹാരത്തില്‍ അകത്തിയപരതം ആയത്. ഗാനം, നൃത്തം, വാദ്യം ഇവ മൂന്നും ചേര്‍ന്ന 'ഗാന്ധര്‍വ'ത്തെക്കുറിച്ച് ഇതു പ്രതിപാദിക്കുന്നു. രചിച്ചത് അഗസ്ത്യമുനിയാണെന്നു വിശ്വസിക്കുന്നു. പല സംഘകാല തമിഴ്കൃതികളിലും ഇതിനെപ്പറ്റി പരാമര്‍ശം ഉണ്ട്. വ്യാകരണം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ഗാന്ധര്‍വം തുടങ്ങി പല വിഷയങ്ങളെയും ആധാരമാക്കി അഗസ്ത്യമുനി തന്നെ രചിച്ച അകത്തിയം എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ 'ഗാന്ധര്വപ്പകുതി' ആയിട്ടാണ് ഈ കൃതി പരിഗണിക്കപ്പെട്ടുപോന്നിട്ടുള്ളത്. പില്ക്കാല കൃതികള്‍ ധാരാളം കടം കൊണ്ടിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ പ്രതികള്‍ ഇന്നു ലഭ്യമല്ല. നോ: അകത്തിയം
(ലീലാ ഓംചേരി)