This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുങ്കിയമ്മ, കൈപ്പുള്ളി പാലാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുങ്കിയമ്മ, കൈപ്പുള്ളി പാലാട്ട്‌)
(കുങ്കിയമ്മ, കൈപ്പുള്ളി പാലാട്ട്‌)
 
വരി 2: വരി 2:
== കുങ്കിയമ്മ, കൈപ്പുള്ളി പാലാട്ട്‌ ==
== കുങ്കിയമ്മ, കൈപ്പുള്ളി പാലാട്ട്‌ ==
-
വടക്കന്‍ പാട്ടുകളിലെ ഒരു ധീരമാതാവ്‌. ഒടുങ്ങാത്ത കുടിപ്പകയുമായി തക്കംപാര്‍ത്തു നില്‌ക്കുന്ന തൊണ്ണൂറാം വീട്ടിലെ കുറുപ്പന്മാരുടെ കണ്ണില്‍ പ്പെടാതിരിക്കുവാന്‍ വേണ്ടി നീണ്ട പതിനാറു വര്‍ഷക്കാലം ഭൂമിക്കടിയില്‍ തയ്യാറാക്കിയ രഹസ്യമുറിയില്‍ സ്വന്തം മകനായ കോമനെ വളര്‍ത്തിയെടുത്തവളാണ്‌ പാലാട്ട്‌ കുങ്കിയമ്മ. മകന്‍ തൊണ്ണൂറാം വീട്ടിലെ ഇളവയവളായ ഉണ്ണിയമ്മയില്‍ അനുരക്തനാണെന്നറിഞ്ഞപ്പോള്‍ ആ അമ്മ നടുങ്ങിപ്പോയി. എന്നാല്‍ കാര്‍മുടിമറവില്‍ ഒളിപ്പിച്ചു മരണമുഖത്തില്‍ നിന്ന്‌ കോമനെ രക്ഷപ്പെടുത്തിയ ഉണ്ണിയമ്മയെ വെറുക്കുവാനും ആ പെറ്റമ്മയ്‌ക്കു കഴിഞ്ഞില്ല.
+
വടക്കന്‍ പാട്ടുകളിലെ ഒരു ധീരമാതാവ്‌. ഒടുങ്ങാത്ത കുടിപ്പകയുമായി തക്കംപാര്‍ത്തു നില്‌ക്കുന്ന തൊണ്ണൂറാം വീട്ടിലെ കുറുപ്പന്മാരുടെ കണ്ണില്‍പ്പെടാതിരിക്കുവാന്‍ വേണ്ടി നീണ്ട പതിനാറു വര്‍ഷക്കാലം ഭൂമിക്കടിയില്‍ തയ്യാറാക്കിയ രഹസ്യമുറിയില്‍ സ്വന്തം മകനായ കോമനെ വളര്‍ത്തിയെടുത്തവളാണ്‌ പാലാട്ട്‌ കുങ്കിയമ്മ. മകന്‍ തൊണ്ണൂറാം വീട്ടിലെ ഇളവയവളായ ഉണ്ണിയമ്മയില്‍ അനുരക്തനാണെന്നറിഞ്ഞപ്പോള്‍ ആ അമ്മ നടുങ്ങിപ്പോയി. എന്നാല്‍ കാര്‍മുടിമറവില്‍ ഒളിപ്പിച്ചു മരണമുഖത്തില്‍ നിന്ന്‌ കോമനെ രക്ഷപ്പെടുത്തിയ ഉണ്ണിയമ്മയെ വെറുക്കുവാനും ആ പെറ്റമ്മയ്‌ക്കു കഴിഞ്ഞില്ല.
ഒരു സന്ധ്യയ്‌ക്ക്‌ ഉണ്ണിയമ്മയുമായി സല്ലപിക്കുവാന്‍ വേണ്ടി ശത്രുഗൃഹമായ തൊണ്ണൂറാംവീട്ടിലേക്ക്‌ പുറപ്പെടുന്ന മകനെ പിന്‍തിരിപ്പിക്കുന്നതിനുള്ള കുങ്കിയമ്മയുടെ ശ്രമങ്ങളത്രയും വിഫലമായി.

ദിവസങ്ങള്‍ക്കുശേഷം മകന്‍ കാരണം ഉണ്ടായ അപവാദങ്ങളെത്തുടര്‍ന്ന്‌ ഉണ്ണിയമ്മ നരകത്തീ തിന്നു കഴിഞ്ഞുകൂടുകയാണെന്നറിഞ്ഞപ്പോള്‍ അവളെ രക്ഷപ്പെടുത്തുവാന്‍ വേണ്ടി മുന്നിട്ടിറങ്ങിയതും കുങ്കിയമ്മതന്നെയായിരുന്നു. മകനെ കണക്കിലധികം കുറ്റപ്പെടുത്തിയ ആ അമ്മ ഉണ്ണിയമ്മയെ ശത്രുമധ്യത്തില്‍ നിന്ന്‌ ഉടന്‍ രക്ഷപ്പെടുത്തിക്കൊള്ളണമെന്ന്‌ ആജ്ഞാപിക്കുകയാണ്‌ ചെയ്‌തത്‌.

തൊണ്ണൂറാം വീട്ടുകാരുമായുള്ള ശത്രുത പറഞ്ഞവസാനിപ്പിക്കാന്‍ വേണ്ടി തച്ചോളി ഒതേനനെ നിയോഗിച്ചയച്ച കുങ്കിയമ്മയുടെ ശ്രമവും സഫലമായി.

ഒതേനന്റെ മധ്യസ്ഥതയില്‍ ബന്ധുക്കളായിത്തീര്‍ന്ന കുറുപ്പന്മാരെയും മകന്റെ കാമുകിയായ ഉണ്ണിയമ്മയെയും സ്വന്തം വീട്ടിലേക്കു സ്വീകരിക്കുമ്പോള്‍ കുങ്കിയമ്മയുടെ മനസ്സില്‍ തെളിഞ്ഞ വെളിച്ചം അവരുടെ ജീവിതകാലമത്രയും കെടാതെ നിന്നിരുന്നു. ത്യാഗവും സ്‌നേഹവും നിറഞ്ഞ, അസാധാരണ വ്യക്തിത്വമുള്ള ഈ മാതാവ്‌ വടക്കന്‍ പാട്ടുകളിലെ അവിസ്‌മരണീയ കഥാപാത്രമാണെന്നു സ്വജീവിതംകൊണ്ടു തെളിയിച്ചിട്ടുണ്ട്‌.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 07:23, 7 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍