This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്യോ, മറുയാമാ (1733 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്യോ, മറുയാമാ (1733 - 95) == == Okyo, Maruyama == ജപ്പാനിലെ എഡോ കാലഘട്ടത്തിൽ പ്...)
(Okyo, Maruyama)
 
വരി 5: വരി 5:
== Okyo, Maruyama ==
== Okyo, Maruyama ==
-
ജപ്പാനിലെ എഡോ കാലഘട്ടത്തിൽ പ്രശസ്‌തനായിരുന്ന ഒരു ചിത്രകാരന്‍. 1733-തംബാ എന്ന പ്രദേശത്തു ജനിച്ചു. 17-ാമത്തെ വയസ്സിൽ ക്യോടോയിലെത്തുകയും കാനോ സ്‌കൂളിൽപ്പെട്ട ഒരു ചിത്രകാരനായിരുന്ന ഇഷിഡാ യൂട്ടേയുടെ സ്റ്റുഡിയോയിൽ ചിത്രരചന അഭ്യസിക്കുകയും ചെയ്‌തു. വളരെവേഗം ചൈനയിലെ മിങ്‌ഘട്ടത്തിലെ പ്രശസ്‌തരായ ചിത്രകാരന്മാരുടെ രചനാശൈലിയിൽ ആകൃഷ്‌ടനാവുകയും, അതിസൂക്ഷ്‌മഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ശൈലി സ്വായത്തമാക്കുകയും ചെയ്‌തു. ഈ ശൈലിയിൽ ഇദ്ദേഹത്തിനുണ്ടായ പ്രാവീണ്യം പ്രകൃത്യനുസാരിയായ ചിത്രരചനാശൈലിക്കുവേണ്ടി നിലകൊണ്ട മറുയാമാസ്‌കൂളിന്റെ തലവന്‍ എന്ന നിലയിൽ ഇദ്ദേഹത്തെ കൊണ്ടെത്തിച്ചു. 1731-നോടടുപ്പിച്ച്‌ നാഗസാക്കിയിൽ ജീവിച്ചിരുന്ന ഷേന്‍ നാന്‍പിന്‍ എന്ന ചൈനീസ്‌ ചിത്രകാരന്‍ പ്രകൃതിദൃശ്യങ്ങള്‍ നേരിട്ടുനോക്കി വരയ്‌ക്കുന്ന രചനാസങ്കേതത്തെ പ്രാത്സാഹിപ്പിച്ചു വന്നിരുന്നു. അദ്ദേഹത്തിന്റെ ശൈലി ചെലുത്തിയ സ്വാധീനത, ദൃശ്യവീക്ഷണ നിയമാനുശാസനങ്ങള്‍ ഗ്രഹിക്കുന്നതിന്‌ ഓക്യോവിനെ സഹായിച്ചു. അതുപോലെ ഹോളണ്ടിൽനിന്ന്‌ ഇറക്കുമതി ചെയ്യപ്പെട്ട യൂറോപ്യന്‍ ഖചിത ചിത്രണശൈലിയും ഓക്യോയുടെ ഈ പുതിയ ശൈലിയുടെ വികാസത്തിന്‌ സഹായകമായി ഭവിച്ചു. ഒരു വിഷയം ഉള്‍ക്കൊള്ളുന്ന സത്തയുടെ വിവിധ മൗലികഘടകങ്ങള്‍ സംബന്ധിച്ച സൂക്ഷ്‌മമായ നിരീക്ഷണത്തിൽ അധിഷ്‌ഠിതമായി തികച്ചും യഥാതഥമായ ചിത്രങ്ങളായിരുന്നു ഇദ്ദേഹം രചിച്ചിട്ടുള്ളവ. 1770-നും 76-നുമിടയ്‌ക്ക്‌ ഇദ്ദേഹം വരച്ചിട്ടുള്ള നിരവധി ചിത്രങ്ങളും രൂപരേഖാപരമ്പരകളും ഈ വസ്‌തുത വെളിവാക്കുന്നു. പ്രകൃതിദൃശ്യങ്ങള്‍, പുഷ്‌പങ്ങള്‍, മൃഗങ്ങള്‍, മനുഷ്യരൂപങ്ങള്‍ എന്നിവയെല്ലാം വിഷയമാക്കിയിട്ടുള്ള ഷനർ(Genre) ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. കൂടാതെ മറകള്‍, ചുവരലങ്കാരചിത്രങ്ങള്‍, ഇങ്ക്‌സ്‌ക്രാള്‍സ്‌ തുടങ്ങിയവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കാവ്യാനുഭൂതിക്ക്‌ ഊനം തട്ടുന്ന സന്ദർഭങ്ങളിലൊഴിച്ച്‌ മറ്റ്‌ എല്ലായ്‌പോഴും ഭൗതികേതരവിഷയങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണ്‌ മറുയാമായുടെ ചിത്രങ്ങള്‍. ഇവ 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലെ ജാപ്പനീസ്‌ കലയിൽ മുന്നാക്കം നിന്നിരുന്ന പ്രകൃതി സംബന്ധിയായ വിഷയങ്ങളുടെ നേർക്ക്‌ ഒരു പുതിയ വീക്ഷണത്തിന്‌ വഴിതെളിക്കുന്നവയായിരുന്നു. 1795-ഇദ്ദേഹം നിര്യാതനായി.
+
ജപ്പാനിലെ എഡോ കാലഘട്ടത്തില്‍ പ്രശസ്‌തനായിരുന്ന ഒരു ചിത്രകാരന്‍. 1733-ല്‍ തംബാ എന്ന പ്രദേശത്തു ജനിച്ചു. 17-ാമത്തെ വയസ്സില്‍ ക്യോടോയിലെത്തുകയും കാനോ സ്‌കൂളില്‍പ്പെട്ട ഒരു ചിത്രകാരനായിരുന്ന ഇഷിഡാ യൂട്ടേയുടെ സ്റ്റുഡിയോയില്‍ ചിത്രരചന അഭ്യസിക്കുകയും ചെയ്‌തു. വളരെവേഗം ചൈനയിലെ മിങ്‌ഘട്ടത്തിലെ പ്രശസ്‌തരായ ചിത്രകാരന്മാരുടെ രചനാശൈലിയില്‍ ആകൃഷ്‌ടനാവുകയും, അതിസൂക്ഷ്‌മഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ശൈലി സ്വായത്തമാക്കുകയും ചെയ്‌തു. ഈ ശൈലിയില്‍ ഇദ്ദേഹത്തിനുണ്ടായ പ്രാവീണ്യം പ്രകൃത്യനുസാരിയായ ചിത്രരചനാശൈലിക്കുവേണ്ടി നിലകൊണ്ട മറുയാമാസ്‌കൂളിന്റെ തലവന്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ കൊണ്ടെത്തിച്ചു. 1731-നോടടുപ്പിച്ച്‌ നാഗസാക്കിയില്‍ ജീവിച്ചിരുന്ന ഷേന്‍ നാന്‍പിന്‍ എന്ന ചൈനീസ്‌ ചിത്രകാരന്‍ പ്രകൃതിദൃശ്യങ്ങള്‍ നേരിട്ടുനോക്കി വരയ്‌ക്കുന്ന രചനാസങ്കേതത്തെ പ്രാത്സാഹിപ്പിച്ചു വന്നിരുന്നു. അദ്ദേഹത്തിന്റെ ശൈലി ചെലുത്തിയ സ്വാധീനത, ദൃശ്യവീക്ഷണ നിയമാനുശാസനങ്ങള്‍ ഗ്രഹിക്കുന്നതിന്‌ ഓക്യോവിനെ സഹായിച്ചു. അതുപോലെ ഹോളണ്ടില്‍നിന്ന്‌ ഇറക്കുമതി ചെയ്യപ്പെട്ട യൂറോപ്യന്‍ ഖചിത ചിത്രണശൈലിയും ഓക്യോയുടെ ഈ പുതിയ ശൈലിയുടെ വികാസത്തിന്‌ സഹായകമായി ഭവിച്ചു. ഒരു വിഷയം ഉള്‍ക്കൊള്ളുന്ന സത്തയുടെ വിവിധ മൗലികഘടകങ്ങള്‍ സംബന്ധിച്ച സൂക്ഷ്‌മമായ നിരീക്ഷണത്തില്‍ അധിഷ്‌ഠിതമായി തികച്ചും യഥാതഥമായ ചിത്രങ്ങളായിരുന്നു ഇദ്ദേഹം രചിച്ചിട്ടുള്ളവ. 1770-നും 76-നുമിടയ്‌ക്ക്‌ ഇദ്ദേഹം വരച്ചിട്ടുള്ള നിരവധി ചിത്രങ്ങളും രൂപരേഖാപരമ്പരകളും ഈ വസ്‌തുത വെളിവാക്കുന്നു. പ്രകൃതിദൃശ്യങ്ങള്‍, പുഷ്‌പങ്ങള്‍, മൃഗങ്ങള്‍, മനുഷ്യരൂപങ്ങള്‍ എന്നിവയെല്ലാം വിഷയമാക്കിയിട്ടുള്ള ഷനര്‍(Genre) ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌. കൂടാതെ മറകള്‍, ചുവരലങ്കാരചിത്രങ്ങള്‍, ഇങ്ക്‌സ്‌ക്രാള്‍സ്‌ തുടങ്ങിയവയും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കാവ്യാനുഭൂതിക്ക്‌ ഊനം തട്ടുന്ന സന്ദര്‍ഭങ്ങളിലൊഴിച്ച്‌ മറ്റ്‌ എല്ലായ്‌പോഴും ഭൗതികേതരവിഷയങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുള്ളവയാണ്‌ മറുയാമായുടെ ചിത്രങ്ങള്‍. ഇവ 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ജാപ്പനീസ്‌ കലയില്‍ മുന്നാക്കം നിന്നിരുന്ന പ്രകൃതി സംബന്ധിയായ വിഷയങ്ങളുടെ നേര്‍ക്ക്‌ ഒരു പുതിയ വീക്ഷണത്തിന്‌ വഴിതെളിക്കുന്നവയായിരുന്നു. 1795-ല്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 07:20, 7 ഓഗസ്റ്റ്‌ 2014

ഓക്യോ, മറുയാമാ (1733 - 95)

Okyo, Maruyama

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍