This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓ ഹിഗിന്‍സ്, ബർണാർഡോ (1778 - 1842
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഓ ഹിഗിന്‍സ്, ബർണാർഡോ (1778 - 1842)) |
Mksol (സംവാദം | സംഭാവനകള്‍) (→O'Higgins, Bernardo) |
||
വരി 4: | വരി 4: | ||
== O'Higgins, Bernardo == | == O'Higgins, Bernardo == | ||
- | ചിലി റിപ്പബ്ലിക്കിന്റെ പ്രഥമ ഭരണാധികാരി. 1778 ആഗ. 20-ന് | + | ചിലി റിപ്പബ്ലിക്കിന്റെ പ്രഥമ ഭരണാധികാരി. 1778 ആഗ. 20-ന് ചിലാനില് ജനിച്ചു. പ്രസിദ്ധ ഐറിഷ് കുടിയേറ്റക്കാരനും ചിലിയിലെ ക്യാപ്റ്റന്‍ ജനറലുമായിത്തീര്ന്ന ആളുമായ അംബ്രാസിയോ ഓ ഹിഗിന്‍സ് ആയിരുന്നു പിതാവ്. സ്പാനിഷ്-അമേരിക്കന്‍ സ്വാതന്ത്യ്രസമരനേതാവായ ഫ്രാന്‍സിസ്കൊ ദെ മിറാന്‍ഡയുടെ സ്വാധീനതയില്‍പ്പെട്ട് ഓ ഹിഗിന്‍സ് ഒരു റിപ്പബ്ലിക്കന്‍ ചിന്താ ഗതിക്കാരനായി മാറി. 1802-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1810 മുതല്‍ അവിടത്തെ വിപ്ലവപ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. 1813-ല്‍ ജോസ്മി ഗൈല്‍ ദെ കരേര സര്വസൈന്യാധിപസ്ഥാനത്തുനിന്നും നിഷ്കാസിതനായപ്പോള്‍ ആ പദവി ഓ ഹിഗിന്‍സിന് ലഭ്യമായി. ഓ ഹിഗിന്‍സിന് കരേരയുടെയും അനുയായികളുടെയും എതിര്‍പ്പു നേരിടേണ്ടിവന്നു. എന്നാല്‍ സ്പെയിന്‍കാര്‍ ചിലി ആക്രമിച്ചപ്പോള്‍ പൊതുശത്രുവിനെ എതിരിടാന്‍ രണ്ടു വിഭാഗക്കാരും യോജിച്ചുപോരാടി. റാന്‍കാഗ്വയില്‍ വച്ചുണ്ടായ സ്പെയിന്-ചിലി യുദ്ധ(1814 ഒ. 2)ത്തില്‍ ചിലിയുടെ വിപ്ലവസൈന്യം പരാജയപ്പെട്ടു. ഓ ഹിഗിന്‍സ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലായനം ചെയ്തു. ഓ ഹിഗിന്‍സ് അര്‍ജന്റീനയിലെ "മെന്‍ഡോസ'യില്‍ അഭയം പ്രാപിച്ചു. അദ്ദേഹം 1817-ല്‍ തിരിച്ചെത്തി സാന്‍മാര്‍ട്ടിന്റെ സൈന്യത്തില്‍ ലെഫ്റ്റനന്റ് ആയി. "ചകാബുകൊ'യില്‍വച്ച് 1817 ഫെ. 12-ന് നടന്ന യുദ്ധത്തില്‍ ചിലി വിജയിച്ചു. താന്ക്കായില് വച്ച് 1818 ഫെബ്രുവരിയില്‍ ചിലിയുടെ സ്വാതന്ത്യ്രം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. സാന്‍മാര്‍ട്ടിന്‍ ഭരണനേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ആ ഭാരം ഓ ഹിഗിന്‍സ് ഏറ്റെടുത്തു. ചിലി റിപ്പബ്ലിക്കിന്റെ ആദ്യഭരണാധികാരിയായി ഭരണഭാരമേറ്റ്, രാജ്യത്ത് ജനാധിപത്യപരവും പുരോഗമനപരവുമായ നടപടികള്‍ നടപ്പിലാക്കാന്‍ യത്നിച്ചു. ഇത് യാഥാസ്ഥിതിക കക്ഷികളുടെ എതിര്‍പ്പിനു കാരണമായി. 1823-ല്‍ ഇദ്ദേഹം നിഷ്കാസിതനായി. പെറുവിലേക്ക് പലായനം ചെയ്ത ഓ ഹിഗിന്‍സ് മരണംവരെ പെറുവിന്റെ തലസ്ഥാനമായ ലീമായില്‍ കഴിച്ചുകൂട്ടി. തെക്കേ അമേരിക്കന്‍ സ്വാതന്ത്യ്രനായകന്മാരുടെ നിരയില്‍ ഇദ്ദേഹത്തിന് സാന്‍മാര്‍ട്ടിന്‍, സൈമണ്‍ ബൊളിവര്‍ എന്നിവരോടൊപ്പമുള്ള സ്ഥാനമുണ്ട്. ഓ ഹിഗിന്‍സ് 1842 ഒ. 24-ന് ലീമായില്‍ അന്തരിച്ചു. |
Current revision as of 07:05, 7 ഓഗസ്റ്റ് 2014
ഓ ഹിഗിന്‍സ്, ബര്‍ണാര്‍ഡോ (1778 - 1842)
O'Higgins, Bernardo
ചിലി റിപ്പബ്ലിക്കിന്റെ പ്രഥമ ഭരണാധികാരി. 1778 ആഗ. 20-ന് ചിലാനില് ജനിച്ചു. പ്രസിദ്ധ ഐറിഷ് കുടിയേറ്റക്കാരനും ചിലിയിലെ ക്യാപ്റ്റന്‍ ജനറലുമായിത്തീര്ന്ന ആളുമായ അംബ്രാസിയോ ഓ ഹിഗിന്‍സ് ആയിരുന്നു പിതാവ്. സ്പാനിഷ്-അമേരിക്കന്‍ സ്വാതന്ത്യ്രസമരനേതാവായ ഫ്രാന്‍സിസ്കൊ ദെ മിറാന്‍ഡയുടെ സ്വാധീനതയില്‍പ്പെട്ട് ഓ ഹിഗിന്‍സ് ഒരു റിപ്പബ്ലിക്കന്‍ ചിന്താ ഗതിക്കാരനായി മാറി. 1802-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1810 മുതല്‍ അവിടത്തെ വിപ്ലവപ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. 1813-ല്‍ ജോസ്മി ഗൈല്‍ ദെ കരേര സര്വസൈന്യാധിപസ്ഥാനത്തുനിന്നും നിഷ്കാസിതനായപ്പോള്‍ ആ പദവി ഓ ഹിഗിന്‍സിന് ലഭ്യമായി. ഓ ഹിഗിന്‍സിന് കരേരയുടെയും അനുയായികളുടെയും എതിര്‍പ്പു നേരിടേണ്ടിവന്നു. എന്നാല്‍ സ്പെയിന്‍കാര്‍ ചിലി ആക്രമിച്ചപ്പോള്‍ പൊതുശത്രുവിനെ എതിരിടാന്‍ രണ്ടു വിഭാഗക്കാരും യോജിച്ചുപോരാടി. റാന്‍കാഗ്വയില്‍ വച്ചുണ്ടായ സ്പെയിന്-ചിലി യുദ്ധ(1814 ഒ. 2)ത്തില്‍ ചിലിയുടെ വിപ്ലവസൈന്യം പരാജയപ്പെട്ടു. ഓ ഹിഗിന്‍സ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലായനം ചെയ്തു. ഓ ഹിഗിന്‍സ് അര്‍ജന്റീനയിലെ "മെന്‍ഡോസ'യില്‍ അഭയം പ്രാപിച്ചു. അദ്ദേഹം 1817-ല്‍ തിരിച്ചെത്തി സാന്‍മാര്‍ട്ടിന്റെ സൈന്യത്തില്‍ ലെഫ്റ്റനന്റ് ആയി. "ചകാബുകൊ'യില്‍വച്ച് 1817 ഫെ. 12-ന് നടന്ന യുദ്ധത്തില്‍ ചിലി വിജയിച്ചു. താന്ക്കായില് വച്ച് 1818 ഫെബ്രുവരിയില്‍ ചിലിയുടെ സ്വാതന്ത്യ്രം ഔപചാരികമായി പ്രഖ്യാപിക്കപ്പെട്ടു. സാന്‍മാര്‍ട്ടിന്‍ ഭരണനേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ആ ഭാരം ഓ ഹിഗിന്‍സ് ഏറ്റെടുത്തു. ചിലി റിപ്പബ്ലിക്കിന്റെ ആദ്യഭരണാധികാരിയായി ഭരണഭാരമേറ്റ്, രാജ്യത്ത് ജനാധിപത്യപരവും പുരോഗമനപരവുമായ നടപടികള്‍ നടപ്പിലാക്കാന്‍ യത്നിച്ചു. ഇത് യാഥാസ്ഥിതിക കക്ഷികളുടെ എതിര്‍പ്പിനു കാരണമായി. 1823-ല്‍ ഇദ്ദേഹം നിഷ്കാസിതനായി. പെറുവിലേക്ക് പലായനം ചെയ്ത ഓ ഹിഗിന്‍സ് മരണംവരെ പെറുവിന്റെ തലസ്ഥാനമായ ലീമായില്‍ കഴിച്ചുകൂട്ടി. തെക്കേ അമേരിക്കന്‍ സ്വാതന്ത്യ്രനായകന്മാരുടെ നിരയില്‍ ഇദ്ദേഹത്തിന് സാന്‍മാര്‍ട്ടിന്‍, സൈമണ്‍ ബൊളിവര്‍ എന്നിവരോടൊപ്പമുള്ള സ്ഥാനമുണ്ട്. ഓ ഹിഗിന്‍സ് 1842 ഒ. 24-ന് ലീമായില്‍ അന്തരിച്ചു.