This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിശോരീലാൽ, ഗോസ്വാമി (1865 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കിശോരീലാൽ, ഗോസ്വാമി (1865 - 1932))
(കിശോരീലാല്‍ , ഗോസ്വാമി (1865 - 1932))
 
വരി 5: വരി 5:
ഹിന്ദി ഗദ്യവികാസത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലെ (1893-1918) ആഖ്യായികാകാരനായി ഗണിക്കാവുന്ന കിശോരീലാല്‍  അറുപതിലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്‌. ഇവയില്‍  ത്രിവേണി (1888), സ്വര്‍ഗീയ കുസുമ്‌വാ കുസുമകുമാരി (1889), പ്രണയിനീപരിണയ്‌ (1890), ജിസ്‌ദേ കീ ലാശ്‌ (1906), ഗുലാബ്‌ഹാര്‍, മാലതീമാധവ്‌വാ മദനമോഹിനി, ലാവണ്യമയി എന്നിവ വളരെ ജനപ്രീതി നേടിയവയാണ്‌.

-
സാമൂഹികം, ഐതിഹാസികം (ചരിത്രപരം), കുറ്റാനേ്വഷണപരം മുതലായ എല്ലാ വിഷയങ്ങളും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്‌. വികൃതവും അനൈതികവും ആയ പ്രമത്തിന്റെ ചിത്രണമാണ്‌ ഈ നോവലുകളില്‍  കാണുന്നത്‌. "പ്രമവും പ്രമതത്ത്വവും എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌; എന്നാല്‍  അതിന്റെ ഉപായം അല്‌പം ചിലരേ അറിയുന്നുള്ളൂ' എന്നാണ്‌ ഗോസ്വാമിയുടെ അഭിപ്രായം. ചരിത്രഘടനകള്‍ ഗൗണവും കാല്‌പനികാംശം മുഖ്യവുമാണെന്നു ഗോസ്വാമിതന്നെ പ്രസ്‌താവിക്കുന്നു. ഹിന്ദുധര്‍മത്തിനെതിരായ ശക്തികളെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ഹിന്ദുധര്‍മത്തിന്റെ മഹത്വവും ഹൈന്ദവാഭിമാനവും മിക്കവാറും എല്ലാ നോവലുകളിലും തെളിഞ്ഞുകാണുന്നു.
+
 
 +
സാമൂഹികം, ഐതിഹാസികം (ചരിത്രപരം), കുറ്റാന്വേഷണപരം മുതലായ എല്ലാ വിഷയങ്ങളും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്‌. വികൃതവും അനൈതികവും ആയ പ്രമത്തിന്റെ ചിത്രണമാണ്‌ ഈ നോവലുകളില്‍  കാണുന്നത്‌. "പ്രമവും പ്രമതത്ത്വവും എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌; എന്നാല്‍  അതിന്റെ ഉപായം അല്‌പം ചിലരേ അറിയുന്നുള്ളൂ' എന്നാണ്‌ ഗോസ്വാമിയുടെ അഭിപ്രായം. ചരിത്രഘടനകള്‍ ഗൗണവും കാല്‌പനികാംശം മുഖ്യവുമാണെന്നു ഗോസ്വാമിതന്നെ പ്രസ്‌താവിക്കുന്നു. ഹിന്ദുധര്‍മത്തിനെതിരായ ശക്തികളെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ഹിന്ദുധര്‍മത്തിന്റെ മഹത്വവും ഹൈന്ദവാഭിമാനവും മിക്കവാറും എല്ലാ നോവലുകളിലും തെളിഞ്ഞുകാണുന്നു.
 +
 
ഇദ്ദേഹം ഒരു രസികനായിരുന്നു; കൃതികളിലും ആ രസികത ദൃശ്യമാണ്‌; ചില സന്ദര്‍ഭങ്ങളില്‍  ആ രസികത ആവശ്യത്തിലധികമെന്ന തോന്നല്‍  ഉളവാക്കുന്നു. ഇദ്ദേഹത്തിന്റെ പല നോവലുകളും യുവാക്കളില്‍  ദുര്‍വാസനകള്‍ ഉണര്‍ത്തുന്നവയാണെന്ന്‌ രാമചന്ദ്രശുക്ല വിമര്‍ശിച്ചിട്ടുണ്ട്‌.

1898-ല്‍  ഇദ്ദേഹം ഉപന്യാസ്‌ (നോവല്‍ ) എന്ന പേരില്‍  ഒരു മാസികയും തുടങ്ങിയിരുന്നു. ഇദ്ദേഹം 1932-ല്‍  അന്തരിച്ചു.

Current revision as of 06:46, 7 ഓഗസ്റ്റ്‌ 2014

കിശോരീലാല്‍ , ഗോസ്വാമി (1865 - 1932)

ഹിന്ദി സാഹിത്യകാരന്‍. 1865-ല്‍ കാശിയില്‍ ജനിച്ചു. ഭാരതേന്ദു ഹരിശ്ചന്ദ്രന്റെ സാഹിത്യ ഗുരുവായിരുന്നു കിശോരീലാലിന്റെ പിതാമഹനായ ഗോസ്വാമി കൃഷ്‌ണചൈതന്യന്‍. ഭാരതേന്ദുവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സാഹിത്യകാരന്മാരുമായുള്ള അടുത്ത ബന്ധം കിശോരീലാലിന്‌ സാഹിത്യസൃഷ്‌ടിക്കുള്ള പ്രചോദനമായി. ഇദ്ദേഹം നിംബാര്‍ക്ക സമ്പ്രദായക്കാരനായിരുന്നു.

ഹിന്ദി ഗദ്യവികാസത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലെ (1893-1918) ആഖ്യായികാകാരനായി ഗണിക്കാവുന്ന കിശോരീലാല്‍ അറുപതിലധികം നോവലുകള്‍ എഴുതിയിട്ടുണ്ട്‌. ഇവയില്‍ ത്രിവേണി (1888), സ്വര്‍ഗീയ കുസുമ്‌വാ കുസുമകുമാരി (1889), പ്രണയിനീപരിണയ്‌ (1890), ജിസ്‌ദേ കീ ലാശ്‌ (1906), ഗുലാബ്‌ഹാര്‍, മാലതീമാധവ്‌വാ മദനമോഹിനി, ലാവണ്യമയി എന്നിവ വളരെ ജനപ്രീതി നേടിയവയാണ്‌.

സാമൂഹികം, ഐതിഹാസികം (ചരിത്രപരം), കുറ്റാന്വേഷണപരം മുതലായ എല്ലാ വിഷയങ്ങളും ഇദ്ദേഹത്തിന്റെ കൃതികള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്‌. വികൃതവും അനൈതികവും ആയ പ്രമത്തിന്റെ ചിത്രണമാണ്‌ ഈ നോവലുകളില്‍ കാണുന്നത്‌. "പ്രമവും പ്രമതത്ത്വവും എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌; എന്നാല്‍ അതിന്റെ ഉപായം അല്‌പം ചിലരേ അറിയുന്നുള്ളൂ' എന്നാണ്‌ ഗോസ്വാമിയുടെ അഭിപ്രായം. ചരിത്രഘടനകള്‍ ഗൗണവും കാല്‌പനികാംശം മുഖ്യവുമാണെന്നു ഗോസ്വാമിതന്നെ പ്രസ്‌താവിക്കുന്നു. ഹിന്ദുധര്‍മത്തിനെതിരായ ശക്തികളെ ഇദ്ദേഹം എതിര്‍ത്തിരുന്നു. ഹിന്ദുധര്‍മത്തിന്റെ മഹത്വവും ഹൈന്ദവാഭിമാനവും മിക്കവാറും എല്ലാ നോവലുകളിലും തെളിഞ്ഞുകാണുന്നു.

ഇദ്ദേഹം ഒരു രസികനായിരുന്നു; കൃതികളിലും ആ രസികത ദൃശ്യമാണ്‌; ചില സന്ദര്‍ഭങ്ങളില്‍ ആ രസികത ആവശ്യത്തിലധികമെന്ന തോന്നല്‍ ഉളവാക്കുന്നു. ഇദ്ദേഹത്തിന്റെ പല നോവലുകളും യുവാക്കളില്‍ ദുര്‍വാസനകള്‍ ഉണര്‍ത്തുന്നവയാണെന്ന്‌ രാമചന്ദ്രശുക്ല വിമര്‍ശിച്ചിട്ടുണ്ട്‌.

1898-ല്‍ ഇദ്ദേഹം ഉപന്യാസ്‌ (നോവല്‍ ) എന്ന പേരില്‍ ഒരു മാസികയും തുടങ്ങിയിരുന്നു. ഇദ്ദേഹം 1932-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍