This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിലൗവിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kilauea)
(Kilauea)
 
വരി 8: വരി 8:
കിലൗവിയ പല പ്രാവശ്യം സ്‌ഫോടനത്തിനു വിധേയമായിട്ടുണ്ട്‌. ആദ്യമായി 1790-ല്‍  ഇത്‌ പൊട്ടിത്തെറിച്ചു. ഇതിനുശേഷം 1927, 28, 29, 30, 31, 34 എന്നീ വര്‍ഷങ്ങളിലും സ്‌ഫോടനം നടന്നിട്ടുണ്ട്‌. 1930, 31 എന്നീ വര്‍ഷങ്ങളില്‍  ഈരണ്ടു പ്രാവശ്യം പൊട്ടിത്തെറിച്ചു. 1934-നു ശേഷവും ഇതു പലപ്പോഴായി സജീവമായിട്ടുണ്ട്‌. എന്നാല്‍  ജീവനും സ്വത്തിനും അധികം നാശം ഒന്നും ഇതുവരെ കിലൗവിയ സൃഷ്‌ടിച്ചിട്ടില്ല.

 +
(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

Current revision as of 06:43, 7 ഓഗസ്റ്റ്‌ 2014

കിലൗവിയ

Kilauea

കിലൗവിയ അഗ്നിപര്‍വതം

ഹവായി ദ്വീപിലെ ഒരു സജീവ അഗ്‌നിപര്‍വതം. ഭൂമുഖത്തെ വലുപ്പമേറിയ അഗ്നിപര്‍വതങ്ങളിലൊന്നായ കിലൗവിയ ദ്വീപിന്റെ കിഴക്കേതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. "വിസ്‌താരമേറിയത്‌' എന്ന്‌ അര്‍ഥംവരുന്ന ഹവായിയന്‍ പദത്തില്‍ നിന്നാണ്‌ ഈ പേര്‌ നിഷ്‌പന്നമായിട്ടുള്ളത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ ഏകദേശം 1,247 മീറ്റളോളം ഉയരമുള്ള ഇതിന്റെ അഗ്നിപര്‍വത വക്ത്രത്തിന്‌ 13 കി.മീ. ചുറ്റളവുണ്ട്‌. വൃത്താകാരത്തിലുള്ള ഈ അഗ്നിപര്‍വതത്തിന്റെ മുകള്‍ഭാഗം പീഠഭൂമിയെപ്പോലെയാണ്‌. ഇവിടെ അഗ്നിപര്‍വതവക്രത്തിനടുത്തായി ഒരു ചെറിയ വിള്ളലുണ്ട്‌. ഇതുകൂടാതെ ധാരാളം കോണുകളും ഗുഹകളും കാണാം. ഈ പര്‍വതത്തിനു സമീപത്തായി ധാരാളം ഗന്ധക നിക്ഷേപം ഉണ്ട്‌.സ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടാകുന്ന മര്‍ദം, വാതകത്തിന്റെ അളവ്‌, ലാവയുടെ ശ്യാനത എന്നിവയുടെ അടിസ്ഥാനത്തില്‍ അഗ്നിപര്‍വതങ്ങളെ പലതായി തരംതിരിച്ചിട്ടുണ്ട്‌. കുറഞ്ഞ തോതില്‍ ദ്രവരൂപത്തിലുള്ള മാഗ്മയും വാതകവും ആണ്‌ കിലൗവിയയില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്നത്‌.

കിലൗവിയ പല പ്രാവശ്യം സ്‌ഫോടനത്തിനു വിധേയമായിട്ടുണ്ട്‌. ആദ്യമായി 1790-ല്‍ ഇത്‌ പൊട്ടിത്തെറിച്ചു. ഇതിനുശേഷം 1927, 28, 29, 30, 31, 34 എന്നീ വര്‍ഷങ്ങളിലും സ്‌ഫോടനം നടന്നിട്ടുണ്ട്‌. 1930, 31 എന്നീ വര്‍ഷങ്ങളില്‍ ഈരണ്ടു പ്രാവശ്യം പൊട്ടിത്തെറിച്ചു. 1934-നു ശേഷവും ഇതു പലപ്പോഴായി സജീവമായിട്ടുണ്ട്‌. എന്നാല്‍ ജീവനും സ്വത്തിനും അധികം നാശം ഒന്നും ഇതുവരെ കിലൗവിയ സൃഷ്‌ടിച്ചിട്ടില്ല.

(എസ്‌. ഗോപിനാഥന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%B2%E0%B5%97%E0%B4%B5%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍