This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യാലങ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവ്യാലങ്കാരം == എ.ഡി. 750നും 850നും ഇടയ്‌ക്കു ജീവിച്ചിരുന്ന ഭാമ...)
(കാവ്യാലങ്കാരം)
 
വരി 3: വരി 3:
എ.ഡി. 750നും 850നും ഇടയ്‌ക്കു ജീവിച്ചിരുന്ന ഭാമഹന്‍ രചിച്ച ഒരലങ്കാരശാസ്‌ത്രഗ്രന്ഥം. ഭാമഹന്‍ എന്നത്‌ ഒരു തൂലികാനാമമാണ്‌. വരരുചിയുടെ പ്രാകൃതപ്രകാശം എന്ന പ്രാകൃതവ്യാകരണഗ്രന്ഥം നിര്‍മിച്ച ഭാമഹഭട്ടനും കാവ്യാലങ്കാര കര്‍ത്താവായ ഭാമഹനും ഒരാളാണെന്ന്‌ "പിശല്‌' എന്ന വിദ്വാന്‍ പറയുന്നു.

-
കാവ്യാലങ്കാരത്തെ ആറു പരിച്ഛേദങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ 399 കാരികകളുണ്ട്‌; അവസാനത്തെ രണ്ടു കാരികകള്‍ ഓരോ പ്രകരണത്തിലുമുള്ള മൊത്തം ശ്ലോകസംഖ-്യയെ സൂചിപ്പിക്കുന്നു. ഒന്നാം പരിച്ഛേദത്തില്‍ 59ഉം രണ്ടില്‍ 96ഉം മൂന്നില്‍ 58ഉം നാലില്‍ 51ഉം അഞ്ചില്‍ 69ഉം ആറില്‍ 64ഉം കാരികകളാണ്‌ ഉള്ളത്‌. ഓരോ പരിച്ഛേദത്തിന്റെയും അവസാനത്തേതൊഴിച്ചുള്ള മിക്കവാറും എല്ലാ കാരികകളും "ശ്ലോകം' എന്ന വൃത്തത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു.
+
 
 +
കാവ്യാലങ്കാരത്തെ ആറു പരിച്ഛേദങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ 399 കാരികകളുണ്ട്‌; അവസാനത്തെ രണ്ടു കാരികകള്‍ ഓരോ പ്രകരണത്തിലുമുള്ള മൊത്തം ശ്ലോകസംഖ്യയെ സൂചിപ്പിക്കുന്നു. ഒന്നാം പരിച്ഛേദത്തില്‍ 59ഉം രണ്ടില്‍ 96ഉം മൂന്നില്‍ 58ഉം നാലില്‍ 51ഉം അഞ്ചില്‍ 69ഉം ആറില്‍ 64ഉം കാരികകളാണ്‌ ഉള്ളത്‌. ഓരോ പരിച്ഛേദത്തിന്റെയും അവസാനത്തേതൊഴിച്ചുള്ള മിക്കവാറും എല്ലാ കാരികകളും "ശ്ലോകം' എന്ന വൃത്തത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു.
ഒന്നാമത്തെ പരിച്ഛേദത്തില്‍ കവിതയുടെ പ്രയോജനം, കവിയുടെ യോഗ്യത, കാവ്യലക്ഷണം, ഗദ്യം, പദ്യം, സംസ്‌കൃതം, പ്രാകൃതം, അപഭ്രംശം, ദേവചരിതം, ഉത്‌പാദ്യവസ്‌തു, കലാശ്രയം, ശാസ്‌ത്രാശ്രയം, സര്‍ഗബന്ധം, അഭിനേയാര്‍ഥം; ആഖ്യായിക, കഥ, അനിബദ്ധം മുതലായ കാവ്യപ്രഭേദങ്ങള്‍; നേയാര്‍ഥം, ക്ലിഷ്‌ടം തുടങ്ങിയ കാവ്യദോഷങ്ങള്‍ മുതലായവ പ്രതിപാദിച്ചിരിക്കുന്നു. വൈദര്‍ഭി, ഗൗഡി എന്നീ രീതികളെ പ്രതിപാദിച്ചുകൊണ്ട്‌ അവയ്‌ക്ക്‌ തമ്മില്‍ വ്യത്യാസം കല്‌പിക്കുന്നതു അയുക്തമാണെന്ന്‌ ഇതില്‍ പറഞ്ഞിട്ടുണ്ട്‌.

രണ്ടാമത്തെ പരിച്ഛേദത്തില്‍ മാധുര്യം, പ്രസാദം, ഓജസ്സ്‌ എന്നീ ഗുണങ്ങളെ പ്രതിപാദിക്കുകയും അലങ്കാരചര്‍ച്ച ആരംഭിക്കുകയും ചെയ്യുന്നു. ഈ അലങ്കാരചര്‍ച്ച മൂന്നാമത്തെ പരിച്ഛേദത്തില്‍ അവസാനിക്കുന്നു. അനുപ്രാസം, ഗ്രന്ഥാനുപ്രാസം, ലാടാനുപ്രാസം, യമകം, രൂപകം, ദീപകം, ഉപമ, പ്രതിവസ്‌തൂപമ, ആക്ഷേപം, അര്‍ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി, യഥാസംഖ്യം, ഉത്‌പ്രക്ഷ, സ്വഭാവോക്തി തുടങ്ങിയ എല്ലാ പ്രധാനാലങ്കാരങ്ങളും അവയുടെ പ്രഭേദങ്ങളും ദോഷങ്ങളും ഇതില്‍ വിവരിക്കുന്നു. വക്രാക്തിയില്ലാതെ അലങ്കാരമില്ലെന്നാണ്‌ ഭാമഹമതം. ഹേതു, സൂക്ഷ്‌മം, ലേശം എന്നീ അലങ്കാരങ്ങളെ വക്രാക്തിയില്ലാത്തതുകൊണ്ട്‌ ഭാമഹന്‍ അലങ്കാരങ്ങളായി അംഗീകരിക്കുന്നില്ല.

നാലാമത്തെ പരിച്ഛേദത്തില്‍ കാവ്യദോഷചര്‍ച്ച ആരംഭിക്കുന്നു. അപാര്‍ഥം, വ്യര്‍ഥം, ഏകാര്‍ഥം, സസംശയം, അപക്രമം, ശബ്‌ദഹീനം, യതിഭ്രഷ്‌ടം, ഭിന്നവൃത്തം, വിസന്ധി, ദേശവിരോധം, കാലവിരോധം, കലാവിരോധം, ന്യായവിരോധം, ആഗമവിരോധം തുടങ്ങിയവയാണ്‌ കാവ്യദോഷങ്ങള്‍. ആദ-്യത്തെ പത്തുദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ നാലാമത്തെ പരിച്ഛേദത്തില്‍ ഉള്ളത്‌.
+
 
 +
നാലാമത്തെ പരിച്ഛേദത്തില്‍ കാവ്യദോഷചര്‍ച്ച ആരംഭിക്കുന്നു. അപാര്‍ഥം, വ്യര്‍ഥം, ഏകാര്‍ഥം, സസംശയം, അപക്രമം, ശബ്‌ദഹീനം, യതിഭ്രഷ്‌ടം, ഭിന്നവൃത്തം, വിസന്ധി, ദേശവിരോധം, കാലവിരോധം, കലാവിരോധം, ന്യായവിരോധം, ആഗമവിരോധം തുടങ്ങിയവയാണ്‌ കാവ്യദോഷങ്ങള്‍. ആദ്യത്തെ പത്തുദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ നാലാമത്തെ പരിച്ഛേദത്തില്‍ ഉള്ളത്‌.
അഞ്ചാമത്തെ പരിച്ഛേദത്തില്‍ കാലദോഷം തുടങ്ങിയുള്ള ദോഷങ്ങളെ വിവരിക്കുന്നു. അവ പ്രതിജ്ഞ, ഹേതു, ദൃഷ്‌ടാന്തം എന്നിവയുടെ വൈകല്യം നിമിത്തം ഉണ്ടാകുന്നവയാണ്‌.

വരി 13: വരി 16:
എ.ഡി. 750നും 810നും ഇടയ്‌ക്കു ജീവിച്ചിരുന്ന ഉദ്‌ഭടന്‍ ഭാമഹവിവരണമെന്ന പേരില്‍ ഭാമഹന്റെ കാവ്യാലങ്കാരത്തിനൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. പല ആചാര്യന്മാരും സ്‌മരിച്ചുകാണുന്ന ഈ ഗ്രന്ഥം കണ്ടുകിട്ടിയിട്ടില്ല.

ഉദ്‌ഭടനും ഒരു കാവ്യാലങ്കാരം രചിച്ചിട്ടുണ്ട്‌. കാവ്യാലങ്കാരസാരസംഗ്രഹമെന്നാണ്‌ ഗ്രന്ഥത്തിന്റെ നാമം. ആറു വര്‍ഗങ്ങളിലായി വിഭജിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്‌ 41 കാരികകളുണ്ട്‌; 41 അലങ്കാരങ്ങള്‍ ലക്ഷ്യലക്ഷണങ്ങളോടുകൂടി ഇവിടെ വിവരിക്കുന്നു. പ്രതിഹാരേന്ദു രാജന്റെയും രാജാനക തിലകന്റെതുമായി ഈ ഗ്രന്ഥത്തിന്‌ രണ്ടു ടീകകളുമുണ്ട്‌.

സദാനന്ദനെന്നു കൂടി പേരുള്ള രുദ്രടന്‍ രചിച്ചതായ മറ്റൊരു കാവ്യാലങ്കാരവുമുണ്ട്‌. ഇദ്ദേഹം ഏ.ഡി. 800നും 850നും ഇടയ്‌ക്കു കാശ്‌മീരില്‍ ജീവിച്ചിരുന്നു. നമിസാധു (11-ാം നൂറ്റാണ്ട്‌) എന്നൊരു ജൈനപണ്‌ഡിതന്‍ ഇതിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. അലങ്കാരശാസ്‌ത്രത്തിലെ എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില്‍ 16 അധ്യായങ്ങളുണ്ട്‌. അധ്യായങ്ങളുടെ അവസാനത്തിലുള്ള ചില ശ്ലോകങ്ങളൊഴികെ മറ്റെല്ലാ ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു. ഇതിലെ എല്ലാ ഉദാഹരണങ്ങളുടെയും കര്‍ത്തൃത്വം രുദ്രടനു തന്നെയാണ്‌. 734 ശ്ലോകങ്ങള്‍ ഇതിലുണ്ട്‌. പന്ത്രണ്ടാമധ്യായത്തിലെ നായികമാരെയും അവരുടെ അവാന്തരഭേദങ്ങളെയും പ്രതിപാദിക്കുന്ന പതിനാലു ശ്ലോകങ്ങള്‍ പ്രക്ഷിപ്‌തമാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

ഒന്നാമത്തെ അധ്യായത്തില്‍ മംഗളശ്ലോകങ്ങള്‍ക്കുശേഷം കാവ്യപ്രയോജനം, കാവ്യോദ്ദേശ്യം, കവികള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ ഇവ പ്രതിപാദിച്ചിരിക്കുന്നു.

രണ്ടാമത്തേതില്‍ കാവ്യലക്ഷണം, വക്രാക്തി, അനുപ്രാസം, യമകം, ശ്ലേഷം, ചിത്രം തുടങ്ങിയ അലങ്കാരങ്ങള്‍ വൈദര്‍ഭി, പാഞ്ചാലി, പൈശാചി, ലാടി തുടങ്ങിയ നാലുരീതികളില്‍ പ്രതിപാദിച്ചിരിക്കുന്നു. മൂന്നാമത്തേതില്‍ 58 ശ്ലോകങ്ങളിലായി യമകത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദനമുണ്ട്‌. നാലില്‍ ശ്ലേഷത്തിന്റെ എട്ട്‌ അവാന്തരഭേദങ്ങളെ നിരൂപണം ചെയ്‌തിരിക്കുന്നു. അഞ്ചില്‍ ചക്രബന്ധം, മൂരജബന്ധം, അര്‍ഥഭ്രമം തുടങ്ങിയ ചിത്രകാവ്യസംബന്ധിയായ വിഷയങ്ങള്‍ വിന്യസിച്ചിട്ടുണ്ട്‌. ആറില്‍ പദവാക്യദോഷങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. ഏഴില്‍ ഔപമ്യം, അതിശയം, ശ്ലേഷം, വാസ്‌തവം എന്നിങ്ങനെ അലങ്കാരങ്ങളുടെ വര്‍ഗീകരണം നടത്തിയിരിക്കുന്നു.  അലങ്കാരങ്ങളുടെ ഈ വര്‍ഗീകരണം അലങ്കാരശാസ്‌ത്രത്തിനുള്ള രുദ്രടന്റെ ഒരു സംഭാവനയാണ്‌. ഈ അധ്യായത്തില്‍ത്തന്നെ വാസ്‌തവമെന്ന വര്‍ഗീകരണത്തിന്‌ 23 ഭേദങ്ങളുള്ളതായി പറഞ്ഞിരിക്കുന്നു. അധ്യായം എട്ടില്‍ 21 ഔപമ്യഭേദങ്ങളെയും ഒന്‍പതില്‍ 12 അതിശയഭേദങ്ങളെയും പത്തില്‍ ശുദ്ധശ്ലേഷത്തിന്റെ എട്ടു ഭേദങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു. പതിനൊന്നില്‍ ഒമ്പത്‌ അര്‍ഥദോഷവും നാല്‌ ഉപമാദോഷവും വിഷയമാണ്‌. പന്ത്രണ്ടില്‍ 10 രസങ്ങളെയും സംഭോഗശൃംഗാരം, വിപ്രലംഭശൃംഗാരം എന്നിവയെയും നായികാനായകഭേദങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു. പതിമൂന്നില്‍ സംഭോഗശൃംഗാരത്തെക്കുറിച്ചും പ്രത്യേക സ്ഥലകാലങ്ങളിലുമുള്ള നായികമാരുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. പതിനാലില്‍ ശൃംഗാരത്തിന്റെ സവിശേഷതകളെയും വിപ്രലംഭത്തിന്റെ പത്തവസ്ഥകളെയുംകുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. പതിനഞ്ചില്‍ വീരരൗദ്രാദികളായ രസങ്ങളുടെ പ്രത്യേകതകളാണ്‌ വിവരിക്കുന്നത്‌. പതിനാറില്‍ കഥ, ആഖ്യായിക തുടങ്ങിയ ചില കാവ്യവിശേഷങ്ങളും അവയുടെ ഉള്ളടക്കത്തിന്റെ പ്രത്യേകതകളും വിശകലനം ചെയ്യുന്നു.

ഭാമഹനും ഉദ്‌ഭടനുമെല്ലാം പ്രത്യേകമായി കണക്കാക്കിയിരിക്കുന്ന ഉപമേയോപമ, അനന്വയം എന്നിവയെ രുദ്രടന്‍ ഉപമയുടെ ഭേദമായി മാത്രമേ കണക്കാക്കുന്നുള്ളൂ. പ്രാചീനരും നവീനരുമായ ചില വിദ്വാന്മാര്‍ സ്വീകരിച്ചിട്ടുള്ള ചില അലങ്കാരങ്ങളെ വ്യത്യസ്‌തങ്ങളായ പേരോടുകൂടിയാണ്‌ രുദ്രടന്‍ സ്വീകരിച്ചിരിക്കുന്നത്‌. ഭാമഹന്റെയും മമ്മടന്റെയും വ്യാജസ്‌തുതിയെന്ന അലങ്കാരം രുദ്രടന്‌ വ്യാജശ്ലേഷമാണ്‌. കൂടാതെ അന്യപ്രാചീനാചാര്യന്മാര്‍ അംഗീകരിച്ചിട്ടില്ലാത്ത "മതം', "സാമ്യം' തുടങ്ങിയ ചില അലങ്കാരങ്ങള്‍ രുദ്രടന്‍ അംഗീകരിച്ചിട്ടുണ്ട്‌. "രീതി'യെക്കുറിച്ച്‌ സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനു പ്രാധാന്യം കല്‌പിക്കുന്നില്ല.  "ഗുണ'ങ്ങളെ ഇദ്ദേഹം സൂചിപ്പിക്കുന്നുപോലുമില്ല. പ്രസിദ്ധങ്ങളായ നവരസങ്ങളെ കൂടാതെ "പ്രയാന്‍' എന്നൊരു രസംകൂടി രുദ്രടന്‍ സ്വീകരിച്ചിരിക്കുന്നു. "ഭാവ'മെന്ന അലങ്കാര പ്രതിപാദനവേളയില്‍ രുദ്രടന്‍ വ്യംഗ്യതത്ത്വത്തിലേക്കു ചെല്ലുന്നതായി കാണാം. ഈ കാവ്യാലങ്കാരശാസ്‌ത്രം നൂതനങ്ങളായ പല കാവ്യശാസ്‌ത്രതത്ത്വങ്ങളിലേക്കും വെളിച്ചം വീശുന്നു.

(പ്രാഫ. കെ. ചന്ദ്രശേഖരന്‍ നായര്‍)
(പ്രാഫ. കെ. ചന്ദ്രശേഖരന്‍ നായര്‍)

Current revision as of 11:25, 6 ഓഗസ്റ്റ്‌ 2014

കാവ്യാലങ്കാരം

എ.ഡി. 750നും 850നും ഇടയ്‌ക്കു ജീവിച്ചിരുന്ന ഭാമഹന്‍ രചിച്ച ഒരലങ്കാരശാസ്‌ത്രഗ്രന്ഥം. ഭാമഹന്‍ എന്നത്‌ ഒരു തൂലികാനാമമാണ്‌. വരരുചിയുടെ പ്രാകൃതപ്രകാശം എന്ന പ്രാകൃതവ്യാകരണഗ്രന്ഥം നിര്‍മിച്ച ഭാമഹഭട്ടനും കാവ്യാലങ്കാര കര്‍ത്താവായ ഭാമഹനും ഒരാളാണെന്ന്‌ "പിശല്‌' എന്ന വിദ്വാന്‍ പറയുന്നു.

കാവ്യാലങ്കാരത്തെ ആറു പരിച്ഛേദങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ 399 കാരികകളുണ്ട്‌; അവസാനത്തെ രണ്ടു കാരികകള്‍ ഓരോ പ്രകരണത്തിലുമുള്ള മൊത്തം ശ്ലോകസംഖ്യയെ സൂചിപ്പിക്കുന്നു. ഒന്നാം പരിച്ഛേദത്തില്‍ 59ഉം രണ്ടില്‍ 96ഉം മൂന്നില്‍ 58ഉം നാലില്‍ 51ഉം അഞ്ചില്‍ 69ഉം ആറില്‍ 64ഉം കാരികകളാണ്‌ ഉള്ളത്‌. ഓരോ പരിച്ഛേദത്തിന്റെയും അവസാനത്തേതൊഴിച്ചുള്ള മിക്കവാറും എല്ലാ കാരികകളും "ശ്ലോകം' എന്ന വൃത്തത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു.

ഒന്നാമത്തെ പരിച്ഛേദത്തില്‍ കവിതയുടെ പ്രയോജനം, കവിയുടെ യോഗ്യത, കാവ്യലക്ഷണം, ഗദ്യം, പദ്യം, സംസ്‌കൃതം, പ്രാകൃതം, അപഭ്രംശം, ദേവചരിതം, ഉത്‌പാദ്യവസ്‌തു, കലാശ്രയം, ശാസ്‌ത്രാശ്രയം, സര്‍ഗബന്ധം, അഭിനേയാര്‍ഥം; ആഖ്യായിക, കഥ, അനിബദ്ധം മുതലായ കാവ്യപ്രഭേദങ്ങള്‍; നേയാര്‍ഥം, ക്ലിഷ്‌ടം തുടങ്ങിയ കാവ്യദോഷങ്ങള്‍ മുതലായവ പ്രതിപാദിച്ചിരിക്കുന്നു. വൈദര്‍ഭി, ഗൗഡി എന്നീ രീതികളെ പ്രതിപാദിച്ചുകൊണ്ട്‌ അവയ്‌ക്ക്‌ തമ്മില്‍ വ്യത്യാസം കല്‌പിക്കുന്നതു അയുക്തമാണെന്ന്‌ ഇതില്‍ പറഞ്ഞിട്ടുണ്ട്‌.

രണ്ടാമത്തെ പരിച്ഛേദത്തില്‍ മാധുര്യം, പ്രസാദം, ഓജസ്സ്‌ എന്നീ ഗുണങ്ങളെ പ്രതിപാദിക്കുകയും അലങ്കാരചര്‍ച്ച ആരംഭിക്കുകയും ചെയ്യുന്നു. ഈ അലങ്കാരചര്‍ച്ച മൂന്നാമത്തെ പരിച്ഛേദത്തില്‍ അവസാനിക്കുന്നു. അനുപ്രാസം, ഗ്രന്ഥാനുപ്രാസം, ലാടാനുപ്രാസം, യമകം, രൂപകം, ദീപകം, ഉപമ, പ്രതിവസ്‌തൂപമ, ആക്ഷേപം, അര്‍ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി, യഥാസംഖ്യം, ഉത്‌പ്രക്ഷ, സ്വഭാവോക്തി തുടങ്ങിയ എല്ലാ പ്രധാനാലങ്കാരങ്ങളും അവയുടെ പ്രഭേദങ്ങളും ദോഷങ്ങളും ഇതില്‍ വിവരിക്കുന്നു. വക്രാക്തിയില്ലാതെ അലങ്കാരമില്ലെന്നാണ്‌ ഭാമഹമതം. ഹേതു, സൂക്ഷ്‌മം, ലേശം എന്നീ അലങ്കാരങ്ങളെ വക്രാക്തിയില്ലാത്തതുകൊണ്ട്‌ ഭാമഹന്‍ അലങ്കാരങ്ങളായി അംഗീകരിക്കുന്നില്ല.

നാലാമത്തെ പരിച്ഛേദത്തില്‍ കാവ്യദോഷചര്‍ച്ച ആരംഭിക്കുന്നു. അപാര്‍ഥം, വ്യര്‍ഥം, ഏകാര്‍ഥം, സസംശയം, അപക്രമം, ശബ്‌ദഹീനം, യതിഭ്രഷ്‌ടം, ഭിന്നവൃത്തം, വിസന്ധി, ദേശവിരോധം, കാലവിരോധം, കലാവിരോധം, ന്യായവിരോധം, ആഗമവിരോധം തുടങ്ങിയവയാണ്‌ കാവ്യദോഷങ്ങള്‍. ആദ്യത്തെ പത്തുദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ നാലാമത്തെ പരിച്ഛേദത്തില്‍ ഉള്ളത്‌.

അഞ്ചാമത്തെ പരിച്ഛേദത്തില്‍ കാലദോഷം തുടങ്ങിയുള്ള ദോഷങ്ങളെ വിവരിക്കുന്നു. അവ പ്രതിജ്ഞ, ഹേതു, ദൃഷ്‌ടാന്തം എന്നിവയുടെ വൈകല്യം നിമിത്തം ഉണ്ടാകുന്നവയാണ്‌. ആറാമത്തേതില്‍ സുശബ്‌ദപ്രയോഗത്തിനുള്ള പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍ കൊടുത്തിരിക്കുന്നു.

എ.ഡി. 750നും 810നും ഇടയ്‌ക്കു ജീവിച്ചിരുന്ന ഉദ്‌ഭടന്‍ ഭാമഹവിവരണമെന്ന പേരില്‍ ഭാമഹന്റെ കാവ്യാലങ്കാരത്തിനൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. പല ആചാര്യന്മാരും സ്‌മരിച്ചുകാണുന്ന ഈ ഗ്രന്ഥം കണ്ടുകിട്ടിയിട്ടില്ല.

ഉദ്‌ഭടനും ഒരു കാവ്യാലങ്കാരം രചിച്ചിട്ടുണ്ട്‌. കാവ്യാലങ്കാരസാരസംഗ്രഹമെന്നാണ്‌ ഗ്രന്ഥത്തിന്റെ നാമം. ആറു വര്‍ഗങ്ങളിലായി വിഭജിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്‌ 41 കാരികകളുണ്ട്‌; 41 അലങ്കാരങ്ങള്‍ ലക്ഷ്യലക്ഷണങ്ങളോടുകൂടി ഇവിടെ വിവരിക്കുന്നു. പ്രതിഹാരേന്ദു രാജന്റെയും രാജാനക തിലകന്റെതുമായി ഈ ഗ്രന്ഥത്തിന്‌ രണ്ടു ടീകകളുമുണ്ട്‌.

സദാനന്ദനെന്നു കൂടി പേരുള്ള രുദ്രടന്‍ രചിച്ചതായ മറ്റൊരു കാവ്യാലങ്കാരവുമുണ്ട്‌. ഇദ്ദേഹം ഏ.ഡി. 800നും 850നും ഇടയ്‌ക്കു കാശ്‌മീരില്‍ ജീവിച്ചിരുന്നു. നമിസാധു (11-ാം നൂറ്റാണ്ട്‌) എന്നൊരു ജൈനപണ്‌ഡിതന്‍ ഇതിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. അലങ്കാരശാസ്‌ത്രത്തിലെ എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില്‍ 16 അധ്യായങ്ങളുണ്ട്‌. അധ്യായങ്ങളുടെ അവസാനത്തിലുള്ള ചില ശ്ലോകങ്ങളൊഴികെ മറ്റെല്ലാ ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ രചിക്കപ്പെട്ടിരിക്കുന്നു. ഇതിലെ എല്ലാ ഉദാഹരണങ്ങളുടെയും കര്‍ത്തൃത്വം രുദ്രടനു തന്നെയാണ്‌. 734 ശ്ലോകങ്ങള്‍ ഇതിലുണ്ട്‌. പന്ത്രണ്ടാമധ്യായത്തിലെ നായികമാരെയും അവരുടെ അവാന്തരഭേദങ്ങളെയും പ്രതിപാദിക്കുന്ന പതിനാലു ശ്ലോകങ്ങള്‍ പ്രക്ഷിപ്‌തമാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

ഒന്നാമത്തെ അധ്യായത്തില്‍ മംഗളശ്ലോകങ്ങള്‍ക്കുശേഷം കാവ്യപ്രയോജനം, കാവ്യോദ്ദേശ്യം, കവികള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ ഇവ പ്രതിപാദിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ കാവ്യലക്ഷണം, വക്രാക്തി, അനുപ്രാസം, യമകം, ശ്ലേഷം, ചിത്രം തുടങ്ങിയ അലങ്കാരങ്ങള്‍ വൈദര്‍ഭി, പാഞ്ചാലി, പൈശാചി, ലാടി തുടങ്ങിയ നാലുരീതികളില്‍ പ്രതിപാദിച്ചിരിക്കുന്നു. മൂന്നാമത്തേതില്‍ 58 ശ്ലോകങ്ങളിലായി യമകത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദനമുണ്ട്‌. നാലില്‍ ശ്ലേഷത്തിന്റെ എട്ട്‌ അവാന്തരഭേദങ്ങളെ നിരൂപണം ചെയ്‌തിരിക്കുന്നു. അഞ്ചില്‍ ചക്രബന്ധം, മൂരജബന്ധം, അര്‍ഥഭ്രമം തുടങ്ങിയ ചിത്രകാവ്യസംബന്ധിയായ വിഷയങ്ങള്‍ വിന്യസിച്ചിട്ടുണ്ട്‌. ആറില്‍ പദവാക്യദോഷങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. ഏഴില്‍ ഔപമ്യം, അതിശയം, ശ്ലേഷം, വാസ്‌തവം എന്നിങ്ങനെ അലങ്കാരങ്ങളുടെ വര്‍ഗീകരണം നടത്തിയിരിക്കുന്നു. അലങ്കാരങ്ങളുടെ ഈ വര്‍ഗീകരണം അലങ്കാരശാസ്‌ത്രത്തിനുള്ള രുദ്രടന്റെ ഒരു സംഭാവനയാണ്‌. ഈ അധ്യായത്തില്‍ത്തന്നെ വാസ്‌തവമെന്ന വര്‍ഗീകരണത്തിന്‌ 23 ഭേദങ്ങളുള്ളതായി പറഞ്ഞിരിക്കുന്നു. അധ്യായം എട്ടില്‍ 21 ഔപമ്യഭേദങ്ങളെയും ഒന്‍പതില്‍ 12 അതിശയഭേദങ്ങളെയും പത്തില്‍ ശുദ്ധശ്ലേഷത്തിന്റെ എട്ടു ഭേദങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു. പതിനൊന്നില്‍ ഒമ്പത്‌ അര്‍ഥദോഷവും നാല്‌ ഉപമാദോഷവും വിഷയമാണ്‌. പന്ത്രണ്ടില്‍ 10 രസങ്ങളെയും സംഭോഗശൃംഗാരം, വിപ്രലംഭശൃംഗാരം എന്നിവയെയും നായികാനായകഭേദങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു. പതിമൂന്നില്‍ സംഭോഗശൃംഗാരത്തെക്കുറിച്ചും പ്രത്യേക സ്ഥലകാലങ്ങളിലുമുള്ള നായികമാരുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. പതിനാലില്‍ ശൃംഗാരത്തിന്റെ സവിശേഷതകളെയും വിപ്രലംഭത്തിന്റെ പത്തവസ്ഥകളെയുംകുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. പതിനഞ്ചില്‍ വീരരൗദ്രാദികളായ രസങ്ങളുടെ പ്രത്യേകതകളാണ്‌ വിവരിക്കുന്നത്‌. പതിനാറില്‍ കഥ, ആഖ്യായിക തുടങ്ങിയ ചില കാവ്യവിശേഷങ്ങളും അവയുടെ ഉള്ളടക്കത്തിന്റെ പ്രത്യേകതകളും വിശകലനം ചെയ്യുന്നു.

ഭാമഹനും ഉദ്‌ഭടനുമെല്ലാം പ്രത്യേകമായി കണക്കാക്കിയിരിക്കുന്ന ഉപമേയോപമ, അനന്വയം എന്നിവയെ രുദ്രടന്‍ ഉപമയുടെ ഭേദമായി മാത്രമേ കണക്കാക്കുന്നുള്ളൂ. പ്രാചീനരും നവീനരുമായ ചില വിദ്വാന്മാര്‍ സ്വീകരിച്ചിട്ടുള്ള ചില അലങ്കാരങ്ങളെ വ്യത്യസ്‌തങ്ങളായ പേരോടുകൂടിയാണ്‌ രുദ്രടന്‍ സ്വീകരിച്ചിരിക്കുന്നത്‌. ഭാമഹന്റെയും മമ്മടന്റെയും വ്യാജസ്‌തുതിയെന്ന അലങ്കാരം രുദ്രടന്‌ വ്യാജശ്ലേഷമാണ്‌. കൂടാതെ അന്യപ്രാചീനാചാര്യന്മാര്‍ അംഗീകരിച്ചിട്ടില്ലാത്ത "മതം', "സാമ്യം' തുടങ്ങിയ ചില അലങ്കാരങ്ങള്‍ രുദ്രടന്‍ അംഗീകരിച്ചിട്ടുണ്ട്‌. "രീതി'യെക്കുറിച്ച്‌ സന്ദര്‍ഭവശാല്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനു പ്രാധാന്യം കല്‌പിക്കുന്നില്ല. "ഗുണ'ങ്ങളെ ഇദ്ദേഹം സൂചിപ്പിക്കുന്നുപോലുമില്ല. പ്രസിദ്ധങ്ങളായ നവരസങ്ങളെ കൂടാതെ "പ്രയാന്‍' എന്നൊരു രസംകൂടി രുദ്രടന്‍ സ്വീകരിച്ചിരിക്കുന്നു. "ഭാവ'മെന്ന അലങ്കാര പ്രതിപാദനവേളയില്‍ രുദ്രടന്‍ വ്യംഗ്യതത്ത്വത്തിലേക്കു ചെല്ലുന്നതായി കാണാം. ഈ കാവ്യാലങ്കാരശാസ്‌ത്രം നൂതനങ്ങളായ പല കാവ്യശാസ്‌ത്രതത്ത്വങ്ങളിലേക്കും വെളിച്ചം വീശുന്നു.

(പ്രാഫ. കെ. ചന്ദ്രശേഖരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍