This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവ്യാദര്‍ശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവ്യാദര്‍ശം == മഹാകവി ദണ്‌ഡി രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ...)
(കാവ്യാദര്‍ശം)
 
വരി 2: വരി 2:
== കാവ്യാദര്‍ശം ==
== കാവ്യാദര്‍ശം ==
-
മഹാകവി ദണ്‌ഡി രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ഇദ്ദേഹം എ.ഡി. 600നും 750നും ഇടയ്‌ക്കു ജീവിച്ചിരുന്നു. നാട-്യശാസ്‌ത്ര(ബി.സി. 200100)ത്തിനുശേഷം ഗ്രന്ഥരൂപത്തില്‍ ലഭ്യമായിട്ടുള്ള ആദ്യത്തെ കൃതിയാണ്‌ കാവ്യാദര്‍ശം. സരളമായ പ്രതിപാദന രീതിയാണ്‌ ഇതില്‍ സ്വീകരിച്ചു കാണുന്നത്‌. ഭരതന്റെ നാട്യശാസ്‌ത്രത്തില്‍ ആനുഷംഗികമായി പ്രതിപാദിച്ചിട്ടുള്ള കാവ്യഗുണങ്ങള്‍, കാവ്യലക്ഷണങ്ങള്‍, അലങ്കാരങ്ങള്‍ മുതലായവയുടെ പരിഷ്‌കൃതവും വിസ്‌തൃതവുമായ പഠനമാണ്‌ കാവ്യാദര്‍ശമെന്ന്‌ ഗ്രന്ഥാരംഭത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
+
മഹാകവി ദണ്‌ഡി രചിച്ച കാവ്യശാസ്‌ത്രഗ്രന്ഥം. ഇദ്ദേഹം എ.ഡി. 600നും 750നും ഇടയ്‌ക്കു ജീവിച്ചിരുന്നു. നാട്യശാസ്‌ത്ര(ബി.സി. 200100)ത്തിനുശേഷം ഗ്രന്ഥരൂപത്തില്‍ ലഭ്യമായിട്ടുള്ള ആദ്യത്തെ കൃതിയാണ്‌ കാവ്യാദര്‍ശം. സരളമായ പ്രതിപാദന രീതിയാണ്‌ ഇതില്‍ സ്വീകരിച്ചു കാണുന്നത്‌. ഭരതന്റെ നാട്യശാസ്‌ത്രത്തില്‍ ആനുഷംഗികമായി പ്രതിപാദിച്ചിട്ടുള്ള കാവ്യഗുണങ്ങള്‍, കാവ്യലക്ഷണങ്ങള്‍, അലങ്കാരങ്ങള്‍ മുതലായവയുടെ പരിഷ്‌കൃതവും വിസ്‌തൃതവുമായ പഠനമാണ്‌ കാവ്യാദര്‍ശമെന്ന്‌ ഗ്രന്ഥാരംഭത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
കാവ്യാദര്‍ശത്തിന്‌ മൂന്നു പരിച്ഛേദങ്ങളുണ്ട്‌. ഒന്നാമത്തെ പരിച്ഛേദത്തില്‍ കാവ്യലക്ഷണം, ഗദ്യം, പദ്യം, മിശ്രം എന്ന നിലയിലുള്ള കാവ്യവര്‍ഗീകരണം, കഥ, ആഖ്യായിക എന്നിങ്ങനെയുള്ള ഗദ്യഭേദങ്ങള്‍; സംസ്‌കൃതം, പ്രാകൃതം, അപഭ്രംശം, മിശ്രം എന്നിങ്ങനെയുള്ള സാഹിത്യവിഭേദം; വൈദര്‍ഭി, ഗൗഡി എന്നീ രീതികള്‍, ശ്ലേഷാദികളായ പത്തു ഗുണങ്ങള്‍ എന്നിവ പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളായ പ്രതിഭ, ശ്രുതം, അഭിയോഗം തുടങ്ങിയവയെ സൂചിപ്പിച്ചിട്ടുമുണ്ട്‌.

Current revision as of 11:20, 6 ഓഗസ്റ്റ്‌ 2014

രണ്ടാമത്തെ പരിച്ഛേദത്തില്‍ അലങ്കാരത്തെ നിര്‍വചിച്ച്‌ 35 അര്‍ഥാലങ്കാരങ്ങളെ ഉദാഹരണസഹിതം വിവരിച്ചിട്ടുണ്ട്‌. മൂന്നാമത്തേതില്‍ ശബ്‌ദാലങ്കാര വിവരണവും കാവ്യദോഷ വിവേചനവും അടങ്ങിയിരിക്കുന്നു. ഉപസംഹാരമായി കാവ്യപ്രയോജനവും സൂചിപ്പിച്ചിട്ടുണ്ട്‌.

കഥ, ആഖ്യായിക എന്നിവയെപ്പറ്റി പ്രതിപ്രാദിക്കുന്നുണ്ടെങ്കിലും ഇവയുടെ ഭേദം ദണ്ഡി അംഗീകരിക്കുന്നില്ല. രീതിസമ്പ്രദായത്തെ പ്രത്യേകമായും അലങ്കാരസമ്പ്രദായത്തെ ഭാഗികമായും വ്യക്തമാക്കുന്ന ഒരു ഗ്രന്ഥമാണ്‌ കാവ്യാദര്‍ശം. ഗ്രന്ഥത്തിലെ ഒന്നു രണ്ടു ഉദാഹരണങ്ങളൊഴികെ മറ്റെല്ലാം ദണ്ഡി നിര്‍മിതമാണ്‌, കല്‍ക്കത്തയില്‍നിന്നുള്ള ഒരു പതിപ്പില്‍ കാവ്യാദര്‍ശത്തിനു 663 കാരികകള്‍ കാണുന്നു. മദ്രാസില്‍നിന്നുളള ജര്‍മന്‍ തര്‍ജുമയോടുകൂടിയുള്ള പതിപ്പില്‍ 666 കാരികകളാണുള്ളത്‌. പൂനയില്‍ നിന്നുള്ള പ്രാഫ. രംഗാചാരിയുടെ പ്രകാശനത്തില്‍ കാവ്യാദര്‍ശത്തിനു നാലു പരിച്ഛേദങ്ങള്‍ കാണുന്നുണ്ട്‌. മറ്റുള്ള പ്രകാശനങ്ങളിലെ മൂന്നാം പരിച്ഛേദത്തെ രണ്ടായി ഭാഗിച്ച്‌ മൊത്തം നാലാക്കിയതാണിത്‌. എന്നാല്‍ ഈ ഗ്രന്ഥത്തിന്‌ നാലാമതൊരു പരിച്ഛേദമുണ്ടായിരുന്നുവെന്നും 64 കലകളും അതില്‍ പ്രതിപാദിച്ചിരുന്നെന്നും അത്‌ നാട്യശാസ്‌ത്രത്തിന്റെ ഒരു സംഗ്രഹമായിരുന്നെന്നും പണ്‌ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ആ ഗ്രന്ഥഭാഗം ലഭ്യമല്ല.

ദണ്‌ഡി ഒരു ദക്ഷിണഭാരതീയനായിരുന്നു. ദക്ഷിണേന്ത്യയിലെ പല ഭാഷകളിലും കാവ്യാദര്‍ശത്തെ ആശ്രയിച്ചു രചിച്ച ഗ്രന്ഥങ്ങള്‍ കാണുന്നുണ്ട്‌. അമോഘവര്‍ഷനൃപതുംഗപ്രഥമന്റെ കവിരാജമാര്‍ഗം എന്ന കന്നഡ കൃതിയും തമിഴിലെ വീരചോഴിയത്തിന്റെ അലങ്കാര പ്രകരണവും ദണ്‌ഡിലയങ്കാരവും ഇതിനുദാഹരണങ്ങളാണ്‌. ശീലമേഘവര്‍ണസേനന്റെ സിയബലകരയെന്ന സിംഹളഭാഷയിലുള്ള ഗ്രന്ഥവും കാവ്യാദര്‍ശത്തെ ഉപജീവിച്ചാണ്‌ രചിച്ചിട്ടുള്ളതെന്ന്‌ കരുതപ്പെടുന്നു.

(പ്രാഫ. കെ. ചന്ദ്രശേഖരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍